പ്രവാസിയുടെ മൃതദേഹം കൊണ്ടുവരുന്ന ഭംഗിയുള്ള പെട്ടി നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ.....?
ഞാൻ കണ്ടിട്ടുണ്ട്... കണ്ണ് നിറഞ്ഞ് നിന്നിട്ടുണ്ട്.....
ഞാൻ കണ്ടിട്ടുണ്ട്... കണ്ണ് നിറഞ്ഞ് നിന്നിട്ടുണ്ട്.....
ഈ കാണുന്നതാണ് വേണുഏട്ടന്റെ വീട്. അയാള് ഇന്ന് പുലർെച്ചയുള്ള ഫ്ലൈറ്റിൽ സൗദിയിലേക്ക് തിരിച്ച് പോവുകയാണ്.
4 മസങ്ങൾക്കു മുന്പാണ് കരൾരോഗം മൂർഛിച്ച് അയാൾ നാട്ടിലെത്തുന്നത്. ഒരു മാസത്തെ ആശുപത്രി വാസത്തിനും, മൂന്ന് മാസത്തെ വിശ്രമത്തിനും ശേഷം നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളാണ് കഴിഞ്ഞുപോയത്. അമ്മയുടെയും,
സ്നേഹിക്കുന്നവരുടെയും പ്രാർത്ഥനയാണ് അയാളെ ഇന്നും ജീവിപ്പിക്കുന്നത്.

ഈ യാത്ര എല്ലാവരും വിലക്കിയതാണ്. എന്നിട്ടും പോകുന്നത് വേണുവേട്ടന്റെ മാത്രം തീരുമാനമാണ്. പുതിയ വീടിന്റെ പണി അല്പ്പം കൂടി ബാക്കിയുണ്ട്. രണ്ട് പെൺകുട്ടികളാണ് . അവരുടെ നല്ല ജീവിതത്തിനും , നാട്ടിൽ ഒരു ഷോപ്പിടാനുമുള്ളതു കൂടി ഉണ്ടാക്കണം. വിസാ കാലവധി പൂർത്തിയാക്കിയാൽ അതിനുള്ളവക കബനിയിൽ നിന്നും കിട്ടും.
ഇനി പോകണ്ടാന്ന് കുട്ടികൾ ശഠിച്ച് പറഞ്ഞതാണ്. അവർ വലുതായിരിക്കുന്നു. സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളുമായിരിക്കുന്നുഇനി അവരുടെ വാക്കുകളും മാനിക്കണം.
ഇല്ല. ഇത് കൂടി...... ഇതുമാത്രം. ഇനിയൊരു തിരിച്ചുപോക്കില്ല. അയാൾ മനസ്സിലുറപ്പിച്ച് സാധനങ്ങൾ ഓരോന്നായി പെട്ടിയിൽ അടുക്കിവെച്ചു. പെട്ടന്നുള്ള വരവായതുകൊണ്ട് കുട്ടികൾക്കുപോലും ഒന്നും കൊണ്ടുവരാൻ കഴിഞ്ഞില്ല. അതിന്റെ ദുഃഖം ഇപ്പോഴും അയാൾക്കുണ്ട്. അതൊക്കെ ചിന്തിച്ചിരിക്കുബോഴാണ് അമ്മ മുറിയിലേക്ക് കടന്നു വന്നത്. വെളുത്ത് പൊക്കം നന്നെ കുറഞ്ഞ ഒരു സാധു
സ് ത്രീ. കൈയിൽ കാച്ചെണ്ണയും അച്ചാർകുപ്പിയും.

'' ദാ..... ഇതുകൂടീ....... നിനക്കിഷ്ടപ്പെട്ട മാങ്ങാ അച്ചാറാ..... ഒരുപാടൊന്നും കഴിക്കണ്ടാ.....അച്ചാർ ആരോഗ്യത്തിന് അത്രനല്ലതൊന്നുമല്ല.
പിന്നീട് അമ്മയുടെ പതിവ് പല്ലവികൾ.... '' മരുന്ന് മുടങ്ങാതെ കഴിക്കണം... കൃത്യസമയത്ത് ഭക്ഷണം കഴിക്കണം.... ഉറക്കം കളഞ്ഞുള്ള ജോലിയൊന്നും വേണ്ടാ....അങ്ങനെ നീളുന്നു അമ്മയുടെ ആവലാതികളും ഉപദേശങ്ങളും.... അയാൾ എല്ലാം തലയാട്ടിയും മൂളിയും കേട്ടു.
''അമ്മ ഇവിടെ എന്റെടുത്തിരുന്നേ....''
'' അയ്യോ വേണു... എനിക്ക് അടുക്കളയിൽ ജോലിയുണ്ടെടാ...''
'' അയ്യോ വേണു... എനിക്ക് അടുക്കളയിൽ ജോലിയുണ്ടെടാ...''
''അത് ശോഭ ചെയ് തോളും .''
അയാൾ അമ്മയുടെ മടിയിൽ തലവെച്ചു കിടന്നു. ബാല്യത്തിലെന്നപോലെ ഒരു കുട്ടിയെ പോലെ......അമ്മ അയാളുടെ മുടിയിലൂടെ വിരലോടിച്ചു. നാട്ടിൽ വന്നാൽ അമ്മയുടെ മടിയിലിരുന്ന് അമ്മയെ കൊണ്ട് തല നോക്കിക്കുന്നത് അയാളുടെ പതിവാണ് ഇത്തവണ ആശുപത്രിയിലും ചികിത്സയുമായി അമ്മയെ ഒന്ന് അടുത്ത്കിട്ടിയതു പോലുമില്ല. അമ്മ പതിവായി തേക്കാറുള്ള എണ്ണയുടെ മണം അയാൾ ആവോളം ആസ്വദിച്ചു. അയാളുടെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു.

''എടാ വേണു നിന്റെ മുടി ആകെ കൊഴിഞ്ഞു തീർന്നല്ലോ ? ഉള്ളതാണെങ്കിൽ നരച്ചും പോയി. ഇപ്പോ കണ്ടാ എന്നേക്കാളും പ്രായം തോന്നുവാ....''
അയാൾ അമ്മയെ നോക്കി പുഞ്ചിരിച്ചു.
പ്രവാസം അയാളിൽ നിന്നും തട്ടിയെടുത്ത സൗഭാഗ്യങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നു അയാൾ... 28 വർഷം .നീണ്ട 28 വർഷത്തെ പ്രവാസം . കുട്ടികളുടെ വളർച്ചയുടെ പലഘട്ടങ്ങളും ഫോട്ടോയിലൂടെയാണ് കണ്ടത്. ജീവിതത്തിൽ ആസ്വദിച്ച നിമിഷങ്ങൾ വളരെ വിരളം. ശോഭയ്ക്ക് അവളാഗ്രഹിച്ചതുപോലുള്ള ഭർത്താവാകാൻ കഴിഞ്ഞോ ? അവളുടെ രണ്ട് പ്രസവത്തിനും നാട്ടിലെത്താൻ കഴിഞ്ഞില്ല. പക്ഷെ അതിന്റെ പരാതികളോ പരിഭവങ്ങളോ ഇന്നുവരെ അവൾ പറഞ്ഞിട്ടില്ല. ചിലപ്പോ എന്നെ വേദനിപ്പിക്കേണ്ടാന്ന് കരുതിയാവും. ഞാൻ അഥിതിയായിരുന്നു. സ്വന്തം വീട്ടിൽ ഒന്നോ രണ്ടോ മാസം താമസിച്ചുപോകുന്ന വെറും അഥിതി.
വരാനിരിക്കുന്ന വസന്തകാലത്തെ കുറിച്ച് അയാൾ ആലോചിച്ചു. ശോഭയെ അവളുകാണാത്ത നാടുകൾ കാണിക്കണം. കുട്ടികൾ അടുത്ത സുഹൃത്തും, നല്ല അച്ഛനുമാകണം. ക്ലാവ് പിടിച്ചുപോയ പഴയ സൗഹൃദങ്ങൾ ഒന്നുകൂടി മിനുക്കിയെടുക്കണം. പിന്നെ തന്റെ സ്വപ്ന ഭവനത്തിൽ വിശ്രമ ജീവിതം നയിക്കണം. അങ്ങനെ ഒാരോന്നാലോചിച്ച് കിടക്കുബോഴാണ് അച്ഛന് വന്നു വിളിച്ചത്
'' അല്ലാ പോകുന്നില്ലേ വണ്ടി വന്നു...''
അധികം സാധനങ്ങളൊന്നുമില്ല. പെട്ടെന്നു തിരിച്ചു വരുമെന്നുറപ്പിച്ചുള്ള പോക്കായതുകൊണ്ട് ഒന്നും കാര്യമായി എടുത്തിട്ടില്ല. യാത്ര ചോദിച്ച് കാറിൽ കയറിയപ്പോഴും മനസ്സ് ശാന്തമായിരുന്നു. 28 വർഷം ജീവിച്ചുതീർത്തിലെ ഇനി ഒരു വർഷം കൂടി അത് കണ്ണടച്ച് തുറക്കുബോഴെക്കും തീരും. അയാൾ ഒന്നുകൂടി എല്ലാവരേയും നോക്കി പുഞ്ചിരിച്ചുകൊണ്ട് സീറ്റിലേക്ക് ചാരിക്കിടന്നു. തറവാടിനോട് ചേർന്ന് തന്നെ പണിതുകൊണ്ടിരിക്കുന്ന തന്റെ പുതിയ വീട് അയാൾ ഒന്നുകൂടി ഹൃദയം കൊണ്ട് നോക്കി. അയാളുടെ അഭിരുചിയും ഇഷ്ടങ്ങളും ചേർത്താണ് അതിന്റെ ഒാരോ മുറികളും പണിതത്. അതിന്റെ ഒാരോ കല്ലും അയാളുടെ അധ്വാനവും വിയർപ്പുമായിരുന്നു.
ദിവസങ്ങൾ കടന്നുപോയി... വീടുപണി പൂർത്തിയായിവന്നു. വേണു ഏട്ടന്റെ ഫോൺ വന്നിട്ട് 3 ദിവസം കഴിഞ്ഞിരിക്കുന്നു. അമ്മയും ശോഭേച്ചിയും ആകെ ടെൻഷനിലാണ്. ടെൻഷൻ വന്നാ അമ്മ നേരെ പോവുക അബലത്തിലേക്കാണ്. അതിനിടയിൽ വേണു ഏട്ടന്റെ സഹോദരൻ ഗൾഫിൽ നിന്നും ഒരു ഫോൺ കോൾ വന്നിരുന്നു. വേണുഏട്ടന് അസുഖം കൂടി ഹോസ്പിറ്റലിലാണെന്ന് അയാൾ അറിഞ്ഞു. എന്നാൽ അത് പരിപൂർണ്ണ രഹസ്യമാക്കി അയാൾ മനസിൽ തന്നെ സൂക്ഷിച്ചു . വീട്ടുകാരുടെ സംശയം കൂടിവന്നപ്പോൾ വേണു എട്ടന്റെ അസുഖ കാര്യം അയാൾക്ക് പറയേണ്ടതായി വന്നു. അപ്പോഴെക്കും മരിച്ചുപോയ മകനുവേണ്ടി മൃത്യുജ്ഞയ ഹോമം കഴിപ്പിക്കാൻ അബലത്തിലേക്കു പോയിരുന്നു അമ്മ. മരണ വാർത്ത നാട്ടിൽ അറിഞ്ഞുതുടങ്ങി.
സൗദിയിൽ ഹജ്ജ് തീർത്ഥാടകരുടെ തിരക്കു കാരണം ബോഡിയെത്താൻ 8 ദിവസമെങ്കിലും വേണ്ടിവരും. നീണ്ട പത്തു ദിവസം കഴിഞ്ഞിരുന്നു വേണുവേട്ടന്റെ ബോഡി നാട്ടിലെത്താൻ വേണുഏട്ടന്റെ ഛേദനയറ്റ ശരീരം തറവാടിന്റെ ഉമ്മറത്തു കിടത്തുബോൾ അമ്മയും ശോഭേടത്തിയും ഉറക്കെ കരയാൻ പോലും പറ്റാത്ത വിധം പട്ടിണി കോലങ്ങളായി മാറിയിരുന്നു. വേണു ഏട്ടന്റെ കുട്ടികളുടെ കരച്ചിൽ ഒരു കടലിരംഭം പോലെ എന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്.... ഹൃദയവുമായി ജനിച്ച ഏതൊരു മനുഷ്യനും കരഞ്ഞു പോകുന്ന രംഗങ്ങളായിരുന്നു അത്... ഒടുവിൽ പുതിയ വീട്ടിന്റെ കോലായിൽ അല്പനേരം കിടത്തിയ ശേഷം വേണു ഏട്ടനെയും കൊണ്ട് ആളുകള് ചുടുകാട്ടിലേക്ക് നീങ്ങിയിരുന്നു.
കുഴിപ്പുറത്തുനിന്നും ആളുകൾ വരുന്നതിനുമുബ് ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി. അപ്പോഴും എന്റെ കണ്ണീര് ശമിച്ചിരുന്നില്ല.
എനിക്കുറപ്പാണ് ഞാനടക്കം അവിടെ കൂടിയവർ വേണു ഏട്ടനെ മറക്കും. അധികം വൈകാതെ തന്നെ. വേണു ഏട്ടനും അയാളുടെ ജീവിതവും കടങ്കഥകളാവും.
ഗൾഫിൽ നിന്നും കരൾ രോഗം മൂർഛിച്ച് മരിച്ച ഒരു പ്രവാസി മാത്രമാകും അയാൾ.... ചരിത്രത്തിൽ ഇടമില്ലാതെ പോയ അനേകം വേണു ഏട്ടന്മാരിൽ ഒരാൾ...
ഗൾഫിൽ നിന്നും കരൾ രോഗം മൂർഛിച്ച് മരിച്ച ഒരു പ്രവാസി മാത്രമാകും അയാൾ.... ചരിത്രത്തിൽ ഇടമില്ലാതെ പോയ അനേകം വേണു ഏട്ടന്മാരിൽ ഒരാൾ...
ഏറെ ദൂരം നടന്ന് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മരണവീട് ശൂന്യമായിക്കഴിഞ്ഞിരുന്നു. വേണു ഏട്ടന്റെ പുതിയ വീട് തല ഉയർത്തപ്പിടിച്ച് നില്ക്കുന്നു. വേണുഏട്ടന്റെ സ്വപ്നങ്ങളുടെ നിറമായിരുന്നു ആ വീടിന്.... തൂവെള്ളനിറം.
(ദിനേനൻ)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക