ചേട്ടാ, ഞാനൊരു തെറ്റു ചെയ്തു!!! എന്നോട് ക്ഷമിക്കണം!!
ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി അവള്‍ പറഞ്ഞു. പിടഞ്ഞെഴുന്നേറ്റ അവന്റെ മനസ്സിലൂടെ പല ചിന്തകളും ഞൊടിയിടയില്‍ കടന്ന് പോയി. എങ്കിലും സമാധാനപ്പെട്ടു കൊണ്ട് കാര്യം തിരക്കി.
ഞാന്‍ ചേട്ടന്റെ ഒരു കഥ മോഷ്ടിച്ചു.
അവന്‍ ഒരു ദീര്‍ഘനിശ്വാസമിട്ട് കൊണ്ട് ഒന്നു മൂളി, വീണ്ടും കിടക്കയിലേക്ക് ചരിഞ്ഞ് കൊണ്ട് പറഞ്ഞു - അതിനു ഞാന്‍ കഥ ലോക്കറിലൊന്നും സൂക്ഷിച്ചിട്ടില്ലല്ലൊ മോഷ്ടിക്കാന്‍ പാകത്തിനു.
അതല്ല ചേട്ട, ചേട്ടന്‍ എഴുന്നേറ്റെ. കാര്യം മുഴുവന്‍ കേട്ടിട്ട് എന്നോട് ക്ഷമിച്ചു എന്നു പറഞ്ഞാലെ എനിക്ക് സമാധാനമുണ്ടാകു. - അവള്‍ വിടാന്‍ ഭാവമില്ല.
അക്ഷമയോടെയും ഉറക്കച്ചടവോടെയും അയാള്‍ എഴുന്നേറ്റിരുന്നു. ഭാര്യയുടെ കുറ്റസമ്മതം കേള്‍ക്കുവാന്‍.
ചേട്ടന്‍ കുറെ നാളുകള്‍ക്ക് മുന്നെ എഴുതിയ ഒരു കഥയില്ലെ, എഫ് ബി യില്‍ പോസ്റ്റിയത്, അന്ന് അതിനു ആകെ എട്ട് ലൈക്സും രണ്ട് കമന്‍സും അല്ലെ കിട്ടിയുള്ളു, അതില്‍ തന്നെ ഒരു ലൈക്കും ഒരു കമന്‍സും എന്റെതായിരുന്നു. ആ കഥ, ഞാനിന്നു മോഷ്ടിച്ചു, ഇന്നലെ ഞാന്‍ പുതുതായി ചേര്‍ന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ നാല്പത്തി രണ്ട് ലൈക്സും മുപ്പത്തി ആറു കമന്‍സും കിട്ടി. ഇപ്പോഴും കമന്‍സും ലൈക്സും വരുന്ന നോട്ടിഫിക്കേഷന്‍ ചേട്ടന്‍ കേള്‍ക്കുന്നില്ലെ? ഞാന്‍ ചെയ്തത് തെറ്റാണൊ? ആണേങ്കില്‍ ചേട്ടന്‍ എന്നോട് പൊറുക്കില്ലെ - അവള്‍ ഒരു തേങ്ങലോടെ അയാളോട് ചോദിച്ചു.
പിറ്റേന്നും അവള്‍ അവനെ ഉറക്കത്തില്‍ നിന്നും വിളീച്ചുണര്‍ത്തി പുതിയ മോഷണക്കഥകള്‍ പങ്കു വച്ചു. മറ്റ് വിശേഷങ്ങള്‍ ആവേശത്തോടെ പറഞ്ഞ് കേള്‍പ്പിച്ചു.
ഒരു വൈകുന്നേരം ജോലികഴിഞ്ഞെത്തിയ അവനെ അവള്‍ കെട്ടിപ്പിടിച്ച് കൊണ്ട് അവള്‍ പരഞ്ഞു - ചേട്ടാ എനിക്ക് പ്രമോഷന്‍ കിട്ടി.
അവന്‍ ഞെട്ടി. വീട്ട് കാര്യം മാത്രം നോക്കി നില്‍ക്കുന്ന ഇവള്‍ക്കെന്തു പ്രമോഷന്‍, ദൈവമെ ഇനി ഇവള്‍ വീണ്ടും, പുതിയ ഗ്രൂപ്പില്‍ കയറിയ ശേഷം, കഴിഞ്ഞ രണ്ട് മാസമായി കൂടെ കിടന്ന് ഉറങ്ങിയത് തന്നെ അപൂര്വ്വമയിട്ട്, അതിനാല്‍ ആ പ്രമോഷനുമല്ല. അപ്പോള്‍ പിന്നെ?
അവന്‍ ഞെട്ടി. വീട്ട് കാര്യം മാത്രം നോക്കി നില്‍ക്കുന്ന ഇവള്‍ക്കെന്തു പ്രമോഷന്‍, ദൈവമെ ഇനി ഇവള്‍ വീണ്ടും, പുതിയ ഗ്രൂപ്പില്‍ കയറിയ ശേഷം, കഴിഞ്ഞ രണ്ട് മാസമായി കൂടെ കിടന്ന് ഉറങ്ങിയത് തന്നെ അപൂര്വ്വമയിട്ട്, അതിനാല്‍ ആ പ്രമോഷനുമല്ല. അപ്പോള്‍ പിന്നെ?
അവന്റെ അമ്പരപ്പ് മാറുന്നതിനെ മുന്നെ അവള്‍ പറഞ്ഞു - ചേട്ടാ ഞാന്‍ ഇന്നു മുതല്‍ നമ്മുടെ ഗ്രൂപ്പിന്റെ അഡ്മിന്‍ മെമ്പറാണു.
അവനന്ന് അത്താഴം പോലും കഴിക്കാതെ നേരത്തെ കിടന്നുറങ്ങി.
(അശോക് വാമദേവന്‍)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക