എടാ ഈ ചോറുണ്ടാക്കുന്നതു എങ്ങനാ.."?
"ചക്കരെ അങ്ങനെ ചോയ്ച്ചാ ഞാനെന്തു പറയാനാടാ..
വല്ലയിടത്തും ചുറ്റിക്കറങ്ങി വീട്ടിലേക്കു ചെല്ലുമ്പൊ ഉമ്മ പ്ലെയിറ്റു നിറയേ വിളമ്പിത്തരും എന്നല്ലാണ്ട് എനിക്കതേപ്പറ്റി ഒന്നും അറിയൂല..
വല്ലയിടത്തും ചുറ്റിക്കറങ്ങി വീട്ടിലേക്കു ചെല്ലുമ്പൊ ഉമ്മ പ്ലെയിറ്റു നിറയേ വിളമ്പിത്തരും എന്നല്ലാണ്ട് എനിക്കതേപ്പറ്റി ഒന്നും അറിയൂല..
"ദാ ബയോളജി മാഷു പോണു..
മാഷോടു ചോയിച്ചു നോക്കാം.."
മാഷോടു ചോയിച്ചു നോക്കാം.."
"മാഷെ ഒരു മിനുറ്റ്..
ഷിയാബൂന് ഒരു ഡൗട്ടുണ്ട്..
മാഷോടു ചോയിച്ചിട്ടു സംശയം തീർക്കാന്നു കരുതി.."
ഷിയാബൂന് ഒരു ഡൗട്ടുണ്ട്..
മാഷോടു ചോയിച്ചിട്ടു സംശയം തീർക്കാന്നു കരുതി.."
"എന്തൂട്ടാടാ സംശയം.."?
"അതു പിന്നെ മാഷേ ഈ ചോറുണ്ടാവുന്നതു എങ്ങിനാ.."?
"ആഹ നല്ല സംശയമാണെല്ലോ..
പറയാം..
ആണരിയും പെണ്ണരിയും തിളച്ചവെള്ളത്തിൽ സമ്പർക്കത്തിലാവുമ്പോൾ ഒരു പ്രത്യേക രാസ പ്രക്രിയയുടെ ഭാഗമായി അരി വീർക്കുകയും തൻമൂലം ചോറായി മാറുകയും ചെയ്യുന്നു ..
അതിൽ നിന്നു വേർതിരിക്കുന്ന അസംസ്‌കൃത വസ്തുവിനെ നമ്മൾ കഞ്ഞിവെള്ളമെന്നു വിളിക്കുന്നു ..
കഞ്ഞിവെള്ളത്തിൽ ഒരു നിശ്ചിത അനുപാതത്തിൽ ഉപ്പും ചേർത്ത് നേർപ്പിച്ചു കഴിക്കുന്നത് ദഹന പ്രക്രിയയെ സുഗമമാക്കാൻ സഹായിക്കും.."

"മനസിലായോ വല്ലതും.."?
മനസ്സിലായീന്നും പറഞ്ഞു ഞങ്ങൾ തലയാട്ടി..
"മാഷിനൊരു മാറ്റവുമില്ലാല്ലേ ഇപ്പൊഴും..
എന്നാലും ഈ ഉമ്മമാരെ
സമ്മതിക്കണം അല്ലെ..
എത്ര കഷ്ടപ്പെട്ടിട്ടാ നമുക്കുള്ള ചോറുണ്ടാക്കി തരുന്നതു.."
എന്നാലും ഈ ഉമ്മമാരെ
സമ്മതിക്കണം അല്ലെ..
എത്ര കഷ്ടപ്പെട്ടിട്ടാ നമുക്കുള്ള ചോറുണ്ടാക്കി തരുന്നതു.."
"ശരിയാടാ ..
എന്നാലും മാഷു പറഞ്ഞതൊന്നുമല്ല സത്യം..
ചോറുണ്ടാവുന്നതു
അങ്ങിനൊന്നുമല്ലാന്നു.."
എന്നാലും മാഷു പറഞ്ഞതൊന്നുമല്ല സത്യം..
ചോറുണ്ടാവുന്നതു
അങ്ങിനൊന്നുമല്ലാന്നു.."
"എന്നാ നമുക്കു ആമുക്കാനോടു ചോയ്ച്ചാലോ..
മൂപ്പർക്ക് രാഷ്ട്രീയത്തിൽ നല്ല പിടിപാടുള്ളതാ..
ദേ പറഞ്ഞു നാക്കെടുത്തില്ല മൂപ്പരതാ പോണു.."
മൂപ്പർക്ക് രാഷ്ട്രീയത്തിൽ നല്ല പിടിപാടുള്ളതാ..
ദേ പറഞ്ഞു നാക്കെടുത്തില്ല മൂപ്പരതാ പോണു.."
"ആമുക്കാ .."
"എന്താണ്ടാ മക്കളെ.."?
"ആമുക്കായി ..ഈ
ചോറുണ്ടാകുന്നതെങ്ങിനാണ്.."?
ചോറുണ്ടാകുന്നതെങ്ങിനാണ്.."?
"ഹിഹി അതുമറിയൂല്ലേ ..
പ്രതിപക്ഷവും ഭരണപക്ഷവും ചേർന്നുള്ള നിയമസഭാ വെള്ളം പ്രക്ഷുബ്ധമായ ചില സന്ദർഭങ്ങളിൽ വെട്ടിത്തിളക്കുമ്പോൾ സംഭവിക്കുന്ന സംഘർഷാവസ്ഥയാണ് ചോറ്.."
പ്രതിപക്ഷവും ഭരണപക്ഷവും ചേർന്നുള്ള നിയമസഭാ വെള്ളം പ്രക്ഷുബ്ധമായ ചില സന്ദർഭങ്ങളിൽ വെട്ടിത്തിളക്കുമ്പോൾ സംഭവിക്കുന്ന സംഘർഷാവസ്ഥയാണ് ചോറ്.."
"ങേ ..
:O
ഷിയാബൂ നീ വന്നേ..
ഇതു ശരിയാവുല്ല.."
ഷിയാബൂ നീ വന്നേ..
ഇതു ശരിയാവുല്ല.."
"ഇനിയിപ്പോ
ആരോടു ചോയ്ക്കും.."?
ആരോടു ചോയ്ക്കും.."?
"വാ നമുക്കു കവിയോട് ചോദിച്ചു നോക്കാം..
അങ്ങേരു ചോറിനേയും ചാറിനെയും പറ്റിയൊക്കെ കവിത എഴുതാറുള്ളതാ.."
അങ്ങേരു ചോറിനേയും ചാറിനെയും പറ്റിയൊക്കെ കവിത എഴുതാറുള്ളതാ.."
"എങ്കി വാ അങ്ങേരിപ്പോ
വീട്ടിലുണ്ടാവും.."
വീട്ടിലുണ്ടാവും.."
"എന്താ മക്കളെ ഈ വഴിക്കു..
കേറി വാ ..ഞാനെന്റെ പുതിയ കവിത വായിച്ചു കേപ്പിക്കാം.."
കേറി വാ ..ഞാനെന്റെ പുതിയ കവിത വായിച്ചു കേപ്പിക്കാം.."
"അയോ ചേട്ടാ വേണ്ടാ ..
ഞങ്ങളൊരു സംശയം ചോദിക്കാൻ വന്നതാ.."
ഞങ്ങളൊരു സംശയം ചോദിക്കാൻ വന്നതാ.."
"അതിനെന്താ ചോദിച്ചോളൂ..
ആകാശഭൂമികൾക്കിടയിലെ സകലതിനെപ്പറ്റിയും ചോദിക്കു.."
ആകാശഭൂമികൾക്കിടയിലെ സകലതിനെപ്പറ്റിയും ചോദിക്കു.."
"അതല്ല ചേട്ടാ ഈ ചോറുണ്ടാക്കുന്നതെങ്ങിനാ.."?
"അതാണോ..?
സില്ലി ചോദ്യം..
നിഷ്കളങ്കതയാർന്ന പച്ചവെള്ളം സാഹചര്യച്ചൂടു കൊണ്ടു പൊള്ളിച്ചു തിളച്ചു മറിയുമ്പോൾ നിഷ്കരുണം അതിലേക്കു വാരിയിടുന്ന അരി മേലാസകലം പൊള്ളിവീർത്തുണ്ടാവുന്ന നിസ്സഹായാവസ്ഥയെ ചോറു എന്ന ഓമനപ്പേരിട്ട് വിളിച്ചതു തന്നെ ഒരു തരം ബൂർഷാ സങ്കൽപ്പങ്ങളോടുള്ള വിധേയത്വമാണ്.."

"അതിലേക്കു പ്രതിഷേധത്തിന്റെ വെള്ളവും ഉപ്പും ചേർത്തുണ്ടാക്കുന്ന കഞ്ഞിയിലേക്കു മാറാൻ നമ്മളിനിയും ഒരുപാടു ദൂരം സഞ്ചരിക്കേണ്ടതുണ്ട്.."
"ഷിയാബേ വിട്ടോടാ ..
ഇനിയിവിടെ നിന്നാ ഇയാള് നമ്മളെ കൊന്നു കൊലവിളിക്കും.."
ഇനിയിവിടെ നിന്നാ ഇയാള് നമ്മളെ കൊന്നു കൊലവിളിക്കും.."
"നീ വാ നമുക്കു
വീട്ടിലേക്കു പൂവാം ..
ഉമ്മാനോടു ചോയ്ച്ചു നോക്കാം..
ഉമ്മ പറഞ്ഞു തരും."
വീട്ടിലേക്കു പൂവാം ..
ഉമ്മാനോടു ചോയ്ച്ചു നോക്കാം..
ഉമ്മ പറഞ്ഞു തരും."
വീട്ടിലേക്കു ചെന്നു കേറുമ്പോ ഉമ്മ പടിവാതിൽക്കൽ തന്നെയുണ്ടായിരുന്നു..
"എന്റെ മക്കളെവിടെനു ..
എത്ര നേരായി ഉമ്മ ചോറും വിളമ്പീട്ടു കാത്തിരിക്കുന്നു.."
"എന്റെ മക്കളെവിടെനു ..
എത്ര നേരായി ഉമ്മ ചോറും വിളമ്പീട്ടു കാത്തിരിക്കുന്നു.."
"ഉമ്മാ ഉമ്മാനോടു ഒരു കാര്യം ചോയ്ക്കട്ടെ..എങ്ങനാ
ചോറുണ്ടാവുന്നതു.."?
ചോറുണ്ടാവുന്നതു.."?
ഉമ്മയത് കേട്ടൊന്നു
പുഞ്ചിരിച്ചു..
എന്നിട്ടു പതുക്കെ ഞങളുടെ രണ്ടാളുടെയും തലയിൽ തലോടിക്കൊണ്ട് പറഞ്ഞു..
"എന്റെ മക്കള് വന്നു
ചോറ് കഴിക്കു..
എന്നിട്ടു പറഞ്ഞു തരാം ട്ടോ.."
പുഞ്ചിരിച്ചു..
എന്നിട്ടു പതുക്കെ ഞങളുടെ രണ്ടാളുടെയും തലയിൽ തലോടിക്കൊണ്ട് പറഞ്ഞു..
"എന്റെ മക്കള് വന്നു
ചോറ് കഴിക്കു..
എന്നിട്ടു പറഞ്ഞു തരാം ട്ടോ.."
ഞങ്ങൾ തലയാട്ടി സമ്മതിച്ചോണ്ടു ടേബിളിനരികിലേക്കു നടന്നു..
പിറകേ കറിപ്പാത്രവുമായി ഉമ്മയും..
കറിയൊഴിച്ചു ചോറു കുഴച്ചു ഉരുളകളാക്കി ഉമ്മയതു വായിലിട്ടു കൊടുത്തപ്പൊ അവനെന്റെ നേരേ നോക്കി..
ആ കണ്ണുകൾ നിറഞ്ഞിരുന്നു..
ഉമ്മയുടെ സ്‌നേഹം തിളപ്പിച്ച് അതിലാവോളം വാത്സല്യവും ചേർത്ത് ഊറ്റിയെടുക്കുന്ന മധുരമാണ് ചോറ് എന്നു തിരിച്ചറിയുകയായിരുന്നു ഞങ്ങളപ്പോൾ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക