ഒരു ക്രിസ്മസ് ദിനത്തിലാണ് ഞാൻ അവളുടെ കൈകളിൽ എത്തുന്നത്, പുതുവത്സര ദിനത്തിൽ തുടക്കം കുറിക്കാനായി പള്ളിയിലെ അച്ഛൻ തന്ന സമ്മാനം...എന്നെ അവള് ഒരു നിധി പോലെ കൊണ്ടുനടന്നു എന്നിൽ ഏതു എഴുതണമെന്ന് അവൾക്ക് ആശകയായിരുന്നു ..പിന്നെ അവൾ പൂക്കൾ വരച്ചും ചിത്രശലഭകൾ വരച്ചും എന്റെ ഭംഗി കൂട്ടി ...അവളിലൂടെ ലോകത്തെ അറിയാൻ എനിക്ക് കൊതിയായിരുന്നു..ഞാൻ കാണാത്ത ലോകത്തിന്റെ വിശേഷങ്ങൾ അവൾ പല പല വരകളായി എന്നെ അറിയിച്ചു...ഓരോ ദിവസവും ഞാൻ കാത്തിരുന്നു
...പുതുവത്സര ദിനത്തിൽ എന്നിൽ പൂ തിരി വരച്ചും കമ്പി തിരി വരച്ചും അവൾ തുടക്കം കുറിച്ച് ..അവളിലെ കുഞ്ഞു മനസ്സ് ഞാൻ അറിയാൻ തുടങി പരിഭ്രവകളും പരാതികളും കുറുമ്പും ഉള്ള ഒരു കിലുക്കാം പെട്ടി ...
പിന്നെ ഉള്ള ദിവസങ്ങളിൽ സ്കൂളിലെ വിശേഷങ്ങൾ..അവളുടെ സ്കൂളിന്റെ മുറ്റത്തു ഉള്ള ആ വല്യേ മരം അതിൽ നിന്നും വീഴുന്ന മഞ്ഞ പൂക്കൾ അവൾക്ക് അത് ഒരുപാട് ഇഷ്ടമായിരുന്നു എനിക്കും..പിന്നെ ഒരു ദിവസം കടൽ ആയിരുന്നു തീരമാലകൾ ഉള്ള കടൽ ...അങ്ങനെ .കുറെ നിറങ്ങൾ എന്നിൽ നിറഞ്ഞു..

പക്ഷെ ഇപ്പോൾ അവൾ എന്റെ അരികിൽ വരുമ്പോൾ എനിക്ക് ഭയമാ ...അവളിലൂടെ ഞാൻ കണ്ട ലോകം മാറിയിരിക്കുന്നു..
കുറച്ച ദിവസങ്ങളായി അവൾ എന്റെ അരികിൽ വരുന്നിലായിരുന്നു...പക്ഷെ ഒരു ദുഃഖ വെള്ളി ദിനത്തിൽ അവൾ വന്നു ഞാൻ ആകംക്ഷയോടെ കാത്തിരുന്നു അവളുടെ വിശേഷങ്ങൾ അറിയാൻ ...പക്ഷെ അവളുടെ കൈകൾ വിറക്കുന്നുന്ടാഞ്ഞു . അവൾ ആദ്യമായി എന്നെ വേദനിപ്പിച്ചു...കുത്തി വരച്ചു എന്നെ മുറിവേൽപ്പിച്ചു...പക്ഷെ പിന്നിട് അവൾ വരച്ച ചിത്രങ്ങൾ കണ്ടപ്പോൾ..ആ വേദനകൾ എന്നിക്ക് ഒന്നുമല്ലാതെയായി
അന്ന് വരച്ച ചിത്രത്തിൽ...അവളായിരുന്നു കൂടെ കുരിശു മാല ഇട്ട ആൾക്കു സാത്താന്റെ മുഖം ..അവളുടെ കണ്ണുകളിൽ വേദനയും വെറുപ്പും...ഉടുപ്പിൽ നിറയെ രക്തത്തിന്റെ ചുവപ്പു നിറം.
ഇന്ന് ഈസ്റ്റര് അവൾ എന്റെ അരികിൽ വീണ്ടും..

അഖില കെ രവീന്ദ്രൻ

ഞഞ്ഞായിട്ടുണ്ട് ..
ReplyDelete#bill :p