Slider

ഇന്നലെ രാത്രി

0

ഇന്നലെ അങ്ങാടിയിൽ നിൽക്കുമ്പോൾ എന്റെടുത്ത് വന്ന് ഒരാൾ .....
" നിന്റെ ആ ഭൂമി 40 ലക്ഷത്തിന് കൈമാറ്റം ചെയ്യാൻ തയ്യാറുണ്ടോ?
ഞാൻ....
"40 പോര50 മൂല്യം കണക്കാക്കണം"
ആഗതൻ.....നാൽപത്തിയഞ്ചിന് പോരുമോ?
ഞാൻ..... ആട്ടെ ഏതാ കൈമാറ്റ ഭൂമി"?
ആഗതൻ... നമ്മളെ കിഴക്കെ ചാലി....
ഞാൻ.....
കിഴക്കെ ചാലി എനിക്കെന്തിനാ നീന്തൽ പഠിക്കാനാണോ?
എന്റെ തീക്ഷ്ണമായ നോട്ടത്തിൽ ആഗതൻ പളിംഗ്.
........................................................
ഒരു മൊബൈൽ കാൾ:
"ഹലോ....
"ഹലോ....
മറുതലക്കൽ..
"ഭൂമിയുടെ ലാസ്റ്റ് വിലയെത്ര...?
ഞാൻ.....
"അൻപതിൽ കുറയില്ല......
മറുതലക്കൽ....
"നാൽപത്തഞ്ചിനാണേൽ ഒരു പാർട്ടിയുണ്ടായിരുന്നു -
ഞാൻ...
" കൊണ്ടു വായോ നോക്കാം:..
............................
പെട്രോൾ പമ്പിൽ വാഹനങ്ങളുടെ നീണ്ട ക്യൂ.
മുന്നിലുള്ള വണ്ടിക്കാരനോട് ഞാൻ....
"ന്ത്യേ ത്ര തെരക്ക് "
മുന്നിലെ വണ്ടിക്കാരൻ...
"ജീവിക്കാനുള്ള നെട്ടോട്ടത്തിലാ....
തിരക്ക് കാരണം ഞാൻ അടുത്ത പമ്പിലെത്തി..
ആദ്യ പമ്പിലുണ്ടായിരുന്നവർ ഇവിടെയും തിരക്കുന്നു .
ഞാൻ....
"ന്ത്യേപ്പണ്ടായെ....
മറ്റവൻ..." വിശപ്പും ദാഹവും എല്ലാവർക്കും ഒരു പോലെയാ..
"പടച്ചോനെ ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ..?( ആത്മഗദം).
വീണ്ടും മൊബൈൽ... മറുതലക്കൽ ജ്യേഷ്ടൻ.. "രണ്ട് മാസത്തിന് കച്ചോടം നിർത്തിവച്ചാളെ..
ഞാൻ... "എന്താ... എന്താ പ്രശ്നം.?
ജ്യേഷ്ടൻ.. " ഏറ്റു മീൻ കയറുന്ന സമയാ... കൂടുവച്ചുപിടിക്കാൻ ഇഷ്ടം പോലെ ആളുണ്ടാവും... (ഫോൺ കട്ടായി)
" പടച്ചോനെ ഒരു പിടിയും കിട്ടുന്നില്ലല്ലോ..?( ഞാൻ... ആത്മഗതം )
അല്ലെങ്കിലും ഒന്നുമില്ലാത്തവൻ അ ത്രയൊക്കെ അറിഞ്ഞാൽ മതിയെന്നായിരിക്കും പടച്ചോ നും തീരുമാനിച്ചിട്ടുണ്ടാവുക..
By: Hussain
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo