(നാളെ ഇരുപത്തി മൂന്നാം വിവാഹ വാര്‍ഷികം )
എന്‍റെ പ്രാരാബ്ദക്കടലിന്‍
അലകളിലുലയുമീ
ജീവിതത്തോണി തുഴയാന്‍
കരുത്തേകിയോളെന്‍സഖി
അലകളിലുലയുമീ
ജീവിതത്തോണി തുഴയാന്‍
കരുത്തേകിയോളെന്‍സഖി
ഇരുപത്തിമൂന്ന് കൊല്ലം
ഇണങ്ങിയും പിണങ്ങിയും
ചിരിച്ചും പൊട്ടിക്കരഞ്ഞും
ഒന്നായി മുന്നേറി ഞങ്ങള്‍
ഇണങ്ങിയും പിണങ്ങിയും
ചിരിച്ചും പൊട്ടിക്കരഞ്ഞും
ഒന്നായി മുന്നേറി ഞങ്ങള്‍
നറുനിലാവൊഴുകുമീ
നിശീഥിനിതന്‍ കുളിരില്‍
വീശിയടിക്കും തെന്നലില്‍
കുടമുല്ലപ്പൂവിന്‍ മണം
നിശീഥിനിതന്‍ കുളിരില്‍
വീശിയടിക്കും തെന്നലില്‍
കുടമുല്ലപ്പൂവിന്‍ മണം
കിനാപ്പൂക്കള്‍ ചിരിതൂകി
പൂത്തുലഞ്ഞീടുമെന്നുടെ
മനസ്സിന്‍ മലര്‍വാടിയില്‍
അണഞ്ഞൂ പുതു വസന്തം
പൂത്തുലഞ്ഞീടുമെന്നുടെ
മനസ്സിന്‍ മലര്‍വാടിയില്‍
അണഞ്ഞൂ പുതു വസന്തം
ഈറന്‍ മിഴികള്‍ പൊഴിക്കും
ആനന്ദക്കണ്ണീര്‍ത്തുള്ളികള്‍
തുള്ളിത്തുളുമ്പുമെന്നുള്ളം
പാടുന്നുവോ ശുഭഗീതം ...........
ആനന്ദക്കണ്ണീര്‍ത്തുള്ളികള്‍
തുള്ളിത്തുളുമ്പുമെന്നുള്ളം
പാടുന്നുവോ ശുഭഗീതം ...........
By: MV jayarajan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക