കുമാരേട്ടന്‍ പല്ലു തേക്കുകയായിരുന്നു..
അപ്പോളാണ് രാധേച്ചി അങ്ങോട്ടു വന്നത്.
'ദേ, മനുഷ്യാ, നിങ്ങളിന്നു പണിക്കു പോണ്ട , വേഗം ബാങ്കില്‍ പോയി നോട്ടു മാറാന്‍ നോക്കൂ '...
'എന്‍റെ കെെയിലുള്ള 2 അഞ്ഞൂറിന്‍െറ നോട്ടല്ലേ,, അത് ഞാന്‍ മാറിക്കോളാം..
നീ ബേജാറാകണ്ട..'
കുമാരേട്ടന്‍ പറഞ്ഞു ..
'അല്ല മനുഷ്യനേ,, എന്‍റെ കെെയിലുമുണ്ട് 2 അഞ്ഞൂറിന്‍െറ നോട്ടുകള്‍. അതും കൂടി ഒന്ന്,,'
രാധേച്ചി പാതിക്ക് വെച്ച് നിര്‍ത്തി..
'അമ്പടി കേമീ,, നിന്‍റെ കെെയില്‍ നയാപെെസയില്ല എന്നല്ലേ നീ രണ്ട് ദിവസം മുന്‍പ് വരെ പറഞ്ഞത്.'.
'അത് പിന്നെ .. നിങ്ങളൊന്നു പോയിട്ട് വാ മനുഷ്യനേ'..
രാധേച്ചി തിടുക്കം കൂട്ടി
അങ്ങനെ കുമാരേട്ടന്‍ കുളിച്ചൊരുങ്ങി ബേങ്കിലേക്ക് പുറപ്പെട്ടു..
ബേങ്കിലെത്തിയപ്പോള്‍ നീണ്ട ക്യു..
എല്ലാരും ഫോമു പൂരിപ്പിക്കുന്നു...
കുമാരേട്ടനും ഒരെണ്ണം എടുത്ത് അടുത്തു കണ്ട ഒരു പെങ്കൊച്ചിനെ കൊണ്ട് പൂരിപ്പിച്ചു..
ഒട്ടും സമയം കളയാതെ കുമാരേട്ടന്‍ ക്യൂവില്‍ സ്ഥാനം പിടിച്ചു..
ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അയാളുടെ ഊഴം എത്തിയത്..
കുമാരേട്ടന്‍ വേഗം പെെസ വാങ്ങി.
പുതു പുത്തന്‍ രണ്ടായിരത്തിന്‍റെ നോട്ട്.. കുമാരേട്ടന്‍റെ കണ്ണില്‍ പൂത്തിരി കത്തി.. അങ്ങനെ പുതിയ രണ്ടായിരത്തിന്‍െറ നോട്ട് തന്‍റെ കെെയിലും എത്തി. ആരും കാണാതെ നോട്ടിലൊരു ഉമ്മ കൊടുത്തു. കുമാരേട്ടന്‍റെ കെെയില്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലായിരുന്നു. അതുകൊണ്ട് സെല്‍ഫിയെടുക്കാനൊന്നും നിന്നില്ല..
വേഗം വീട്ടിലെത്തി രാധയെ കാണിക്കണം.. കുമാരേട്ടന്‍ വീട്ടിലേക്ക് വെച്ചുപിടിച്ചു..
'എടീ രാധേ'
വീട്ടില്‍ എത്തിയപാടേ കുമാരേട്ടന്‍ വിളിച്ചു..
'എന്താ മനുഷ്യാ നോട്ട് മാറിക്കിട്ടിയില്ലേ?
രാധേച്ചി പുറത്തേക്കു വന്നു..
'നീയിതു കണ്ടോ രണ്ടായിരത്തിന്‍റെ പുതിയ നോട്ട് '
കുമാരേട്ടന്‍ നോട്ട് നീട്ടിക്കൊണ്ട് പറഞ്ഞു.
'ഹായ് നല്ലരസം..'
രാധേച്ചി നോട്ടിനെ താലോലിച്ചു..
അപ്പോഴേക്കും അകത്തുനിന്നു കോളേജ് കുമാരിയായ മകള്‍ ദിവ്യ ഇറങ്ങി വന്നു..
'അമ്മേ , ഞാനൊന്ന് നോക്കട്ടെ'..
ദിവ്യ നോട്ട് കെെയില്‍ വാങ്ങി തിരിച്ചും മറിച്ചും നോക്കി ..
''അല്ല മനുഷ്യാ നോട്ടും നോക്കി ഇവിടെയിങ്ങനെ ഇരുന്നാല്‍ മതിയോ?
സാധനങ്ങള്‍ വാങ്ങണ്ടേ..'' ''ചില്ലറയാക്കിയിട്ട് എന്‍റെ ആയിരം ഇങ്ങുതരണേ..''
രാധേച്ചിക്ക് അതാ വേവലാതി..
''അച്ഛാ ഒരു മിനിറ്റ് ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്നിട്ടു കൊണ്ടുപോകാം''
ദിവ്യ വേഗം പോയി ഫോണ്‍ എടുത്ത് നോട്ട് കെെയില്‍ പിടിച്ചു ഫോട്ടോ എടുത്തു..
അപ്പോത്തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ക്യാപ്ഷനും കൊടുത്തു..
''എനിക്ക് കിട്ടി.. നിങ്ങള്‍ക്കോ??''
കുമാരേട്ടന്‍ നോട്ടുമായി പുറത്തേക്കിറങ്ങി..
''അമ്പത് രൂപയ്ക്ക് പച്ചക്കറിയും ഒരു പാക്കറ്റ് പാലും വാങ്ങിക്കോ.. പിന്നെ മീന്‍ ഉണ്ടെങ്കില്‍ അതും.. എന്‍റെ ആയിരം മറക്കണ്ട ''..
രാധേച്ചി പുറകീന്നു വിളിച്ചു പറഞ്ഞു
കുമാരേട്ടന്‍ പച്ചക്കറിക്കടയില്‍ ചെന്നു
''രാജാ,, ഒരു അമ്പത് രൂപക്ക് സാമ്പാര്‍ പച്ചക്കറി..''
കടക്കാരനോട് പറഞ്ഞു
കടക്കാരന്‍ വേഗം പച്ചക്കറി എടുത്ത് കൊടുത്തു
കുമാരേട്ടന്‍ രണ്ടായിരത്തിന്‍റെ നോട്ട് എടുത്ത് നീട്ടി..
'അയ്യോ കുമാരേട്ടാ ബാക്കി തരാന്‍ എന്‍റെ കെെയ്യില്‍ ചില്ലറയൊന്നുമില്ല''..
കടക്കാരന്‍ കൈ മലര്‍ത്തി
''എന്‍റെ കെെയില്‍ വേറെ കാശൊന്നുമില്ല രാജാ.. ''
കുമാരേട്ടന്‍ പറഞ്ഞു
''എന്നാല്‍ ഇത് ഇവിടെ വെച്ചോ,, ചില്ലറ വരുമ്പോള്‍ ബാക്കി തരാം..''
എന്നായി രാജന്‍
''അത് പറ്റില്ല എനിക്ക് പാലും മീനുമൊക്കെ വാങ്ങണം.. പിന്നെ ആയിരം രൂപ രാധയുടെയാ അത് അവള്‍ക്ക് കൊടുക്കണം..''
''എങ്കില്‍ കുമാരേട്ടന്‍ ഈ പച്ചക്കറി കൊണ്ടു പൊയ്ക്കോ കാശ് നാളെ തന്നാമതി..''
രാജന്‍ ദയാലുവായി
കുമാരേട്ടന്‍ പച്ചക്കറിയുമായി അവിടുന്നിറങ്ങി പാലു വാങ്ങാന്‍ ചെന്നു..
അവിടെയും അതേ അവസ്ഥ..
'ചില്ലറ തന്നാല്‍ പാലു തരാം''..
കുമാരേട്ടന്‍ പാലു വാങ്ങാതെ അവിടുന്നിറങ്ങി..
വഴിയില്‍ കണ്ടവരോടൊക്കെ ചില്ലറ ചോദിച്ചു. ആരുടെ കെെയിലും ഇല്ല..
''ഈ രണ്ടായിരത്തിന്‍റെ നോട്ടും കൊണ്ടു ആകെ പൊല്ലാപ്പായല്ലോ ഈശ്വരാ ..''
കുമാരേട്ടന്‍ തലയില്‍ കെെവച്ചു പോയി
ഇനിയിപ്പോ മീന്‍ വാങ്ങാന്‍ പോയിട്ട് കാര്യമൊന്നുമില്ല.. അവിടെയും ഇതുതന്നെയാകുമല്ലോ സ്ഥിതി.
കുമാരേട്ടന്‍ വീട്ടിലേക്ക് മടങ്ങി..
''ഇതെന്താ പാലു വാങ്ങിയില്ലേ? എവിടെ എന്‍റെ ആയിരം?''
രാധേച്ചി ചോദിച്ചു
''പച്ചക്കറി മാത്രമേ കിട്ടിയുള്ളു അതും കടമായിട്ട്. രണ്ടായിരത്തിന്‍റെ നോട്ട് ആര്‍ക്കും വേണ്ട.. ബാക്കി തരാന്‍ ചില്ലറയില്ല.. ഇനി നാളെയൊക്കെ എങ്ങനെ അത്യാവശ്യ സാധനങ്ങള്‍ വാങ്ങും.. ഇത് നീ തന്നെ വെച്ചോ..''
കുമാരേട്ടന്‍ നോട്ട് രാധേച്ചിയുടെ നേര്‍ക്ക് നീട്ടി .
''ഞാന്‍ ഇത് കൊണ്ടു എന്തുചെയ്യാനാ നിങ്ങളു വെച്ചോ.. ചില്ലറ കിട്ടിയാല്‍ എന്‍റെ ആയിരം തന്നാല്‍ മതി..''
രാധേച്ചി അത് വാങ്ങാന്‍ കൂട്ടാക്കിയില്ല..
ഫേസ്ബുക്കില്‍ താനിട്ട പോസ്റ്റിന്‍െറ നോക്കുകയായിരുന്നു ദിവ്യയപ്പോള്‍..
100 ലെെക്ക്.. 67 കമന്‍റ്സ്.. ദിവ്യക്ക് സന്തോഷം കൊണ്ടു തുള്ളിച്ചാടാന്‍ തോന്നി..

അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക