Slider

യാത്ര

0

ഇക്കാകാ,,,,,,
എന്തിനാ നാസി മോളെ ഇങ്ങനെ ചങ്ക് പൊട്ടി വിളിക്കണേ ? അളിയൻ എവിടെ? നിയമോൾ നിദമോളും ഇന്ന് നല്ല കുപ്പായോനും ഇടാതെ പോന്നത്
അളിയൻ പുറത്തന്നെ നിക്കാണോ ഉമ്മാ അളിയനോട് ഇങ്ങോട്ട് കയറി ഇരിക്കാൻ പറ
ഉമ്മ ഇവടെ ഇല്ലേ? ഇത്രനേരം എന്റടുത്തു ഉണ്ടായിരുന്നാലോ
ആ മുസ്തഫ വരുന്നുണ്ട് ഇനി ഉമ്മാനോട് എന്റെ കുറ്റം പറയാനുണ്ടാകും അവന്
അവനിന്നും നിക്കാൻ നേരല്ല എന്ത് വിശേഷം ഉണ്ടെങ്കിലും ഓട്ടം തനെ ഓട്ടം
കുഞ്ഞോ;;;;;;
ആരാ പടച്ചോനെ ഇങ്ങനെ വിളിക്കണേ ,,
അമ്മായി എന്തിനാ ഇങ്ങനെ.
എന്തുണ്ടെങ്കിലും കരയരുത് എനോട് പറഞ്ഞിട്ടിപ്പോ അമ്മായി കരയാ
ഈ ചന്ദന തിരി ഒന്ന് എടുത്തോണ്ട് പോവോ പണ്ടേ എനിക്കതിന്റെ മണം ഇഷ്ടലാന്ന് അനക്കറീലെ മുസ്‌തോ
എല്ലാരും വന്നു മുറ്റത്ത് നിക്കാ ഇരിക്കാൻ ഒന്നും ഇല്ലേ
ജാഫർക്കാ പന്തലിടാ ലെ കസേര എടുക്കാൻ ആള് പോയിട്ടുണ്ട് എന്നരോടോ പറയുന്നത് കേട്ടു
നിന്റെ നിക്കാഹിനു എന്റെ വക പന്തൽ ഫ്രീയാ കുഞ്ഞോനേ മിനിഞ്ഞാന്ന്
കണ്ടപ്പോ ജാഫറാക പറഞ്ഞതാ
ഇനീപ്പോ കുളിപ്പിക്കല്ലേ എളാപ്പന്റെ ചോദ്യം
വെള്ളം ഒഴികുന്നതൊക്കെ പതുക്കെ ആണലോ എനിക്ക് വേദനികൂല മുസ്‌തോ
കുളി കഴിഞ്ഞു ഡ്രെസ് ഡ്രെസ് ഇടീക്കാനുള്ള പൊറപ്പാടാ
ഉമ്മ എവിടെ ഒന്ന് വിളിക്കോ എനിക്കൊന്നു കാണണം
പാവം കരഞ്ഞു കരഞ്ഞു തളർന്ന് ഉറങ്ങാ ജനിച്ച് വീണത് മുതൽ കണ്ണീരല്ലേ ഞാൻ കൊടുത്തിട്ടൊള്ളു
കാണാൻ ഉള്ളവർ പോന്നോളീ ?
എല്ലാരും വരുന്നുണ്ട് കാണാൻ കണ്ടിട്ടങ്ങനെ പോവാ ആരും നികണില്ല എന്റെടുത്ത്
ചങ്ങിയമേ നിങ്ങളും വന്നോ. വയസായി
കാലിനു സുഖമില്ല കുഞ്ഞോനെ
ഇന്നലെ കണ്ടപ്പോ പറഞ്ഞതാ.
ഈ വയ്യാത്ത കാലും വെച്ച്.
ഇതാരാ?
ഷൈഹാ നീ എപ്പഴാ വന്നേ ?
പെണ്ണ് വലിയ ആളായി തടി ഒന്ന് കൂടി
നാസി മോള് വരുന്നുണ്ട് ആരോ താങ്ങി പിടിച്ചിട്ടുണ്ട്
ഇന്ന് ഇക്കാക്കാന്റെടുത്ത് ഒന്നും ആവിശ്യ പെടാനിലെ അനക് ഇല്ലങ്കിൽ നൂറ് ആവിശ്യങ്ങളാവും വന്നാൽ പെണ്ണിന്
ഉമ്മാനെ കണ്ടില്ല എണീറ്റില്ലലെ .
(ഇനീപ്പോ എല്ലാരും കണ്ടിലെ എടുകാലേ )എളാപ്പന്റെ ?
നാസിമോളെ ഇക്കാക്ക പോവാട്ടോ ഉമ്മാനെ ഇനി ഇയ് നോക്കണം ട്ടോ
വീട് പണി തുടങ്ങണം എന്ന് പറഞ്ഞതല്ലെ ഇനീപ്പോ ഇങ്ങക് വേറൊരു വീട് വേണോ ഇത് പോരെ ഉമ്മയല്ലാതെ ആരാപ്പോ ഇവടെ ഉണ്ടാവാ ഇനി ഇങ്ങള് ഇവടെ നിന്ന മതി
ഓരോന്നും പറഞ് വാശി പിടിച്ച് ഉമ്മാനെ ദേഷ്യം പിടിപ്പിക്കരുത് ട്ടോ തല്ല് കിട്ടുമ്പോ തടുക്കാൻ ഇക്കാക്ക ഉണ്ടാവൂല
അളിയാ നാസിമോൾ രണ്ടു കുട്ടികളുടെ ഉമ്മയായി എന്നാല്ലാതെ അന്തം വെച്ചിട്ടില്ല എന്തെങ്കിലും കുരുത്തകേട് കാട്ടിയ ക്ഷമിക്കണേ ട്ടോ
പിന്നെ ഞാൻ വന്നപ്പോ കൊടുന്ന ഫോൺ തിരിച്ചു പോവുമ്പോ ഇങ്ങക് വേണം എന്ന് പറഞ്ഞതല്ലെ ആ അലമാറേൽ ഉണ്ടാവും അത്
കുട്ടികളെ ആവശ്യല്ലാതെ അടിക്കരുത് നാസിമോളോട് പറയോണ്ടു
മുസ്‌തോ നിനക് തരാൻ ഒന്നുല്ലടാ ന്റെ കയ്യിൽ
മുസ്‌തോ ടാ ഞാൻ ഇല്ലന്ന് കരുതി ഉമ്മാനെ കാണാൻ വരാതിരിക്കല്ലെട്ടോ ?
തീർത്താൽ തീരാത്ത കടമകൾ ബാക്കിയാക്കി കുഞ്ഞോൻ പള്ളിത്തൊടിയിലെ മീസാൻ കല്ലിൽ അക്ഷരങ്ങളായി മാറി..,,
കുഞ്ഞു,,.,
നജീബ് കോൽപാടം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo