Slider

ഫേസ്ബുക്ക് കുടുംബം

0
രാവിലെ ഉണർന്നെഴുന്നേറ്റയുടനെ ടൈംലൈനിൽ അമ്മയുടെ പോസ്റ്റു..
ചായ..
ഓടിച്ചെന്നു ലൈക്കടിച്ചു..
മധുരം അൽപം കുറവാണു..
എന്നാലും വിമർശിക്കാൻ
നിന്നില്ല..
കാരണം അമ്മയുണ്ടാക്കിയ പോസ്റ്റിനെ പറ്റി എന്തെങ്കിലും കമന്റിട്ടാൽ അപ്പൊ
വരും റിപ്ലൈ..
നന്നാക്കണമെങ്കിൽ വേറൊരു പ്രൊഫൈലിനെക്കൂടെ ആഡ് ചെയ്തു പോസ്റ്റിടാൻ പറയ്‌
എന്ന്..
കല്യാണം കഴിക്കേണ്ട ആവശ്യകതയെപ്പറ്റിയാണ് അമ്മ മെൻഷൻ ചെയ്യുന്നതു..
അതു കേൾക്കുമ്പോഴൊക്കെ അച്ഛൻ പഴയ കമന്റ് തന്നെ കോപ്പി പെയിസ്റ്റ് ചെയ്യും..
'സ്വന്തമായി ഒരു പോസ്റ്റോ പത്തമ്പതു ലൈക്കോ ഉണ്ടാക്കാൻ കഴിയാത്ത നിനക്കൊക്കെ ആരു റിക്വസ്റ്റ് തരാനാടാ എന്നാണു അച്ഛന്റെ
ചോദ്യം..'
ശരിയാണ്..
സ്വന്തമായി ജോലിയും കൂലിയും ഇല്ലാത്തവന് ആരു
പെണ്ണു തരാൻ..
ആലോചിച്ചു കാടുകയറുന്നെന് മുമ്പെ അടുക്കളയിൽ നിന്നമ്മയുടെ മെൻഷൻ വന്നു..
ദോശ ചൂടൊടെ
പോസ്റ്റീട്ടുണ്ട്..
അയിനാണ്..
കൂടെ ചട്ണിയും..
വായിക്കുന്നെന് മുന്നെ ലൈക്കടിക്കാൻ തോന്നും അമ്മയുടെ
ദോശക്കും ചട്ണിക്കും..
അത്രക്കു രുചിയാണ്..
'അടിപൊളീ'ന്നൊക്കെയാണ് കമന്റിടാൻ തോന്നുക..
വല്യ കമന്റിടാൻ ഇഷ്ടല്ലാഞ്ഞിട്ടല്ല.
അമ്മക്കതിലൊന്നും വല്യ താലപര്യമില്ല..
ആരും വായിച്ചാലും ഇല്ലെങ്കിലും അമ്മയെന്നും പോസ്റ്റിടും..
മുറ്റത്തും തൊടിയിലുമൊക്കെയുള്ള കച്ചറ പോസ്റ്റുകൾ തൂത്തുവാരിക്കളയും..
വൈകുന്നേരമാവുമ്പോ അയൽക്കൂട്ടത്തിലെ കദീജുമ്മാനോടും സരസുവെച്ചിയോടും ഇത്തിരി നേരം ചാറ്റും..
സീരിയൽ വിശേഷങ്ങളാണ്..
അത്താഴത്തിനുള്ള പോസ്റ്റിനൊപ്പം തന്നെ പിറ്റേന്നു രാവിലേക്കുള്ള പോസ്റ്റിനു വേണ്ടിയുള്ളതും ഏറെക്കുറെ
റെഡിയാക്കി വെക്കും..
അതാവുമ്പോ രാവിലെ എഡിറ്റി പോസ്റ്റു ചെയ്യാൻ എളുപ്പമാണല്ലോന്നാണ് അമ്മയുടെ കണക്കു കൂട്ടൽ..
അച്ഛൻ ഇടക്കിടെ അമ്മയുടെ സൃഷ്ടികളെ വിമർശിക്കുമെങ്കിലും അമ്മയതൊന്നും
കാര്യമാക്കാറില്ല..
വേണമെങ്കിൽ വായിച്ചാൽ മതിയെന്നും പറഞ്ഞു വായടപ്പിക്കും..
സ്വന്തായ് എന്തെങ്കിലും പോസ്റ്റു ചെയ്യാനുള്ള മടിയോർത്തു കൂടുതൽ പ്രതികരിക്കാൻ നിക്കാതെ വായനയിൽ മുഴുകുന്ന അച്ഛനെ
കാണുമ്പോ ചിരി വരും..
സത്യം പറഞ്ഞാൽ അച്ഛന് അമ്മയുടെ രചനകൾ ഒത്തിരിയിഷ്ടാണ്..
എന്നാലും ചില ഗ്രൂപ് അഡ്‌മിൻസിനെ പോലെ
'ഒന്നുടെ നന്നാക്കായിരുന്നു..'
'ഇന്നലത്തെ അത്രപോര' എന്നൊക്കെ പറഞ്ഞു ഇടക്കിടെ അമ്മയെ ശുണ്ഠിപിടിപ്പിക്കുന്നതൊരു ഹരമാണ് അച്ഛന്..
അച്ഛനിടക്കിടെ സ്വന്തമായൊരു പോസ്റ്റില്ലാതെ ലൈക്ക്‌ വാങ്ങിക്കാനാവാതെ ജീവിച്ച പഴയ ഓർമ്മകളെ കുത്തിപ്പൊക്കുകയും ചെയ്യും..
അന്നൊക്കെ അമ്മയുടെ അവസരോചിതമായ നിയന്ത്രണങ്ങളും നിലപാടുകളുമാണ് നമ്മുടെ അക്കൗണ്ട് ബ്ലോക്കാവാതെ രക്ഷിച്ചതെന്നു പറയുമ്പൊ അച്ഛൻറെ കണ്ണുകൾ നിറയുന്നതു കണ്ടിട്ടുണ്ട്..
ശരിക്കും അച്ഛന്റെയും അമ്മയുടെയും ഈ മനസ്സിലാക്കലുകളും ഒരുമയുമൊക്കെ തന്നെയാണു ഞങ്ങളുടെ കുടുംബമെന്ന ഗ്രൂപ്പിനെ എന്നും സജീവമാക്കി നിലനിർത്തുന്നതും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo