Slider

തക്കാളിക്കറി

0
ഇന്നും പതിവു പോലേ തക്കാളിക്കറി തന്നെ..
മത്തിയിൽ അമോണിയയും മറ്റെന്തോ രാസവസ്തുക്കളുമൊക്കെ ഉണ്ടെന്നു കേട്ടതോടെ പാവം മത്തിയെ അൺഫ്രണ്ട് ചെയ്തിട്ട് ഇന്നേക്കു
നാലുനാൾ തികയുന്നു..
മത്തിയല്ലാത്ത മീനെന്തെങ്കിലും വാങ്ങിക്കൂടെന്ന് ചോദിച്ചാൽ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റും..
പിന്നെ എളുപ്പവഴി നെത്തോലിപോലുള്ള ചെറുമീൻ വാങ്ങിക്കലാണ്..
അതു വാങ്ങിച്ചാൽ ഒന്നുകിൽ കുഞ്ഞിനെ നോക്കണം അല്ലെങ്കി മീൻ
വൃത്തിയാക്കണം..
അതിനെക്കാൾ ഭേദം തക്കാളിക്കറിയാണ് എന്നു കരുതി ആസ്വദിച്ചു കഴിച്ചു പോന്നു ഇത്രയും നാളും..
ഇന്നെന്തൊ കഷ്ടകാലത്തിനു ഒന്നു ചോദിച്ചു പോയതാ..
അതോടെ തീർന്നു..
"രണ്ടുമൂന്നു ദിവസം അടുപ്പിച്ചു ഒരേ രുചിയുള്ള കറി കഴിച്ചപ്പോൾ മടുത്തു ല്ലെ..
അപ്പൊ എന്നും രാവിലെ തൊട്ടു വൈകുന്നെരം വരെ അടുക്കളയിൽ കിടന്നു നെട്ടോട്ടമോടുന്ന എന്റെ കാര്യമോ..
ഒരു ദിവസം പോലും
മാറ്റമുണ്ടോ അതിനു.."
അവള് കത്തിക്കയറുകയാണ്..
സംഗതി ശരിയാണല്ലോ
ഇന്നൊരു ചേഞ്ച്
ആക്കിയാലോ..
സങ്കടപോസ്റ്റിനു കമന്റിടുന്നത് പോലേ മുഖത്തു പരമാവധി ദുഃഖം ആവാഹിച്ചു ഞാൻ കഴിച്ച പാത്രവുമായി സിങ്കിനരികിലേക്കു നടന്നു..
എന്നിട്ടു ഞാൻ കഴിച്ചതും അവിടെ കൂട്ടിയിട്ടതും
കഴുകാനാരംഭിച്ചു..
അതുകണ്ടതും അവളോടിയടുത്തേക്കു വന്നു തടുത്തു ..
"വേണ്ട ഞാൻ തന്നെ
ചെയ്തോളാം.."
"അപ്പൊ നിനക്കെന്നോടു
പെരുത്തിഷ്ടാ ല്ലേ.."
"അയ്യടാ ഇഷ്ടമായത് കൊണ്ടൊന്നുമല്ല
നിങ്ങളിത് ചെയ്താൽ വഴക്കടിക്കുന്ന നേരത്തെല്ലാം ഇതന്നെ വിളിച്ചു പറയും..അതിലും ഭേദം
താനെ ചെയ്യുന്നതല്ലെന്നോർത്താ.."
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo