Slider

വരവായ് മാലാഖ

0

എന്താടാ പ്രദീപ് നീ വീട്ടിൽ പോകുന്നില്ലേ..
മ്മ്
എന്ന ഇന്നത്തേക്ക് ഇത്രയും മതി...
അല്ലടാ... കുടിച്ചുലക്കുകെട്ടു വീട്ടിൽ ചെല്ലുന്നതാണ് ഇപ്പോൾ നല്ലത്..
ഡാ നീ കല്യാണത്തിനുമുന്പ് ഇങ്ങനെയായിരുന്നില്ലലോ....
കല്യാണം കഴിഞ്ഞാൽ എല്ലാവരും ഇങ്ങനെയാ...
എന്നാപിന്നെ ഞാൻ കെട്ടുന്നില്ല.... അതാ നല്ലത്...
അല്ലടാ... ജീവിതത്തിൽ സുഖം മാത്രമല്ല കുറച്ചൊക്കെ ദുഖവും... പ്രശനങ്ങളും വേണ്ടേ...
എടാ.. നിന്റെ 'അമ്മ പാവമാണ്... അച്ഛൻ നീ കല്യാണം കഴിച്ചപ്പോൾ ഒതുങ്ങി... പിന്നെയെന്താ പ്രശനം..
ഡാ സുകു... നീയാണ് ഇവനെ ചിത്തയാകുന്നത്..
ഞനോ... എപ്പോൾ...
എത്ര നല്ല ചെക്കനായിരുന്നു.... നീയാ അവനെ കുടിപ്പിച്ചത്...
ഡാ... ഒരുമാതിരി വർത്തമാനം പറയരുത്...
നിങ്ങൾ അല്ല.... ഈശ്വരൻ.... ആ ദുഷ്ടനാണ് എന്നെ ഇങ്ങനെയാക്കിയത്...
ഡാ വെള്ളമടിച്ചാൽ വയ്ച്ചിൽ കിടക്കണം.. അല്ലാതെ വായിൽതോന്നിയത് പറയാൻ നികരുത്...
പിന്നെയെന്താടാ ഈശ്വരൻ എന്നെ കനിയാത്തെ.. എത്ര വര്ഷമായെടാ.... ഒരു കുഞ്ഞുകാലു കാണാൻ കൊതിക്കുന്നത്.... തന്നുടെടാ ഒരു കുഞ്ഞിനെ... എന്തു കുഴപ്പങ്ങൾ ഉണ്ടായാലും ഞങ്ങൾ നോക്കുമെടാ.... എന്തിനാ ഞങ്ങളെ....
പ്രദീപ് കരയാതെ.... നിങ്ങൾ ഒരു ഡോക്ടറിനെ കണ്ടുനോക്കു...
കണ്ടു.. ആദ്യം അതാ ഞങ്ങൾ ചെയ്തത്....
എന്നിട്ട്...
ഇല്ലടാ... ഒരു കുഴപ്പവും ഇല്ല.. കൊടുക്കാത്ത വഴിപാടില്ല... മുട്ടാത്ത വാതിലുകൾ ഇല്ല.. ഞാൻ ഇനി ആരെയട കാണേണ്ടത്
സുകു നിയവനെ വീട്ടിൽ ആകു......
എടാ അവളോട് സ്നേഹമില്ലാത്തതുകൊണ്ടല്ല.. ഞാൻ ഇങ്ങനെ... അവളുടെ സങ്കടം കാണാൻ കഴിയാത്തതുകൊണ്ട... വഴക്കുണ്ടാക്കി കിടന്നാൽ പിന്നെ പ്രശ്നമില്ലലോ....
ഡാ.. അവിടെ നിനക്കു തെറ്റി... നിന്റെ സങ്കടം നിനക്കു ഞങ്ങളോട് പറയാം... അവളോ... നിനക്കു കുടിച്ചെങ്കിലും തിർകാം... അവൾക്കോ.. ഒന്നാലോചിച്ചു നോക്കിയേ... എത്ര രാത്രികളിൽ അവൾ നിന്റെ അരികിൽ നിന്ന് കരഞ്ഞിട്ടുണ്ടാവും... നിനക്കു അതൊന്നും അറിയണ്ടല്ലോ..
എടാ... നിന്നെക്കാൾ പ്രശനം അവൾക്കാണ്. ആ പാവത്തിനെ നാട്ടുകാർ വരെ കുറ്റപ്പെടുത്തുന്നുണ്ടാവും.. അവൾവന്നതിനു ശേഷമാവും നീ കുടിച്ചത് എന്ന്.... അവളുടെ കുറ്റംകൊണ്ടാണ് നിനക്കു മകൾ ഇല്ലാത്തതു എന്ന്.. എല്ലാത്തിനും ഉപരി.. നീയില്ലാത്തപ്പോൾ എത്ര പേർ കമകണ്ണുകളോടെ അവളെ നോക്കുന്നുണ്ടാവും.. . എന്നിട്ടും അവൾ നിന്നെ മാത്രം സ്നേഹിക്കുന്നു... നാണമില്ലെടെ ഇങ്ങനെ പറയാൻ....നിനക്കറിയാമോ... എന്റെ കൊച്ചിന്റെ പേരിടാൻ ചടങ്ങിന്ന്..അവൾ എന്റെ കുഞ്ഞിനെ നിലത്തു വെക്കുന്നുണ്ടായില്ല .. പേരുവിളിക്കുമ്പോൾ...ഞാൻ കണ്ടതാണ് അവളുടെ കണ്ണുകൾ നിറയുന്നത്...... എന്റെ കുഞ്ഞിനെ കുളിപ്പിച്ചതും.. ഡ്രസ്സ് ഇടിയിച്ചതും അവളാണ്.... അവളും എത്ര കൊതിക്കുന്നുണ്ടാവും.. എല്ലാം ഉള്ളിലടക്കി...
ഡാ.. എല്ലാം എന്റെ തെറ്റ് ആണ്... എന്റെ മാത്രം തെറ്റ് ആണ് ..... ഞാൻ എന്താടാ ചെയ്യാ ....
നീ വീട്ടിൽ ചെല്ല് അവൾ നിന്നെ നോക്കിയിരിക്കുന്നുണ്ടാവും...
സഞ്ജു വാടാ... പോകാം...
അവൻ ഇവിടെ നിൽക്കട്ടെ എനിക്ക് സംസാരിക്കാനുണ്ട്....
ശരി. ഗുഡ് നൈറ്റ്.....
അവൻ വീട്ടിലേക്കു നടന്നു... വീടിന്റെ പടികടന്നതും... പ്രീയ ഓടിവന്നു അവനെ കെട്ടിപിടിച്ചു....
എന്താടി... എന്തുപറ്റി...
അവൾ അപ്പോളും അവനെ കെട്ടിപിടിച്ചു കരയുകയായിരുന്നു.... അവൻ അവളെ മാറ്റി പിടിച്ചു...
എന്താ നീ കാര്യം പറ....
ഏട്ടാ...നമുക്ക് ..... നമുക്കു.... ഏട്ടൻ.... ഏട്ടനൊരു....
വിക്കാതെ കാര്യം പറ...
അവൾ കണ്ണുകൾ തുടച്ചുകൊണ്ട്...
ഏട്ടനെ... ഏട്ടനെ അച്ഛാ എന്ന് വിളിക്കാൻ...ഒരാൾ വരുന്നു...
അവന്റെ കണ്ണുകൾ നിറഞ്ഞു... അവന്റെ കാതുകളിൽ ആ വാക്ക് മുഴുകി.. അച്ഛൻ... അച്ഛൻ... അവൻ ഇതുവരെ കേട്ടതിൽവെച്ചു ഏറ്റവും നല്ല വാക്ക്... അവന്റെ കാതുകൾ ഒരിക്കൽ കൂടി ആ വാക്കുകൾക്കായി കൊതിച്ചു..
എന്താ പറഞ്ഞത്...
ഏട്ടനെ അച്ഛാ എന്ന് വിളിക്കാൻ ഒരു കുറുമ്പൻ വരു.... ഏയ്..
മുഴുവൻ കേൾക്കുവാൻ അവൻ നിന്നില്ല.... അവൻ അവളെ വാരിയെടുത്തു....അപ്പോൾ അവൻ ഭാരം അറിയുന്നുണ്ടായില്ല..
ഏട്ടാ നിലത്തിറക്കു.. പ്ലീസ്.... ആരെങ്കിലും കാണും... 'അമ്മ അകത്തുണ്ട്...
അവൻ ഒന്നും പറഞ്ഞില്ല അവളെയും കൊണ്ട് അകത്തേക്കു നടന്നു... പതിയെ അവളുടെ എതിർപ്പുകൾ മാറി.. അവനെ മുറുകെ പിടിച്ചു.. ഇതെല്ലം കണ്ടുകൊണ്ട് അവന്റെ 'അമ്മ അവിടെയുണ്ടായിരുന്നു... 'അമ്മ അവൾക്കുള്ള പാല് കൊണ്ടുവരികയായിരുന്നു... 'അമ്മ പതിയെ കണ്ണുകൾ തുടച്ചു..
പ്രദീപ് നിൽക്കെടാ... ഈ പാല് കുടിക്കു...
ഞാൻ ഇപ്പോൾ കുടിച്ചാൽ വാൾ വെക്കും...
നിനക്കു ആരാ പാല് കൊണ്ടുവന്നത്.. ഇതെന്റെ മകൾക്കാണ്..
ആര്യ പൊട്ടിച്ചിരിച്ചു..
'അമ്മ അവളെ പാലു കുടിപ്പിക്കുമ്പോൾ അവൻ അത് നോക്കി നിന്നു.... ഇന്നലെവരെ അവളെ എന്തൊക്കെ പറഞ്ഞതാണ്.. ഇപ്പോൾ ... അച്ഛൻ വീട്ടിൽ കയറി വന്നത് ഒരു കൈ നിറയെ സാധങ്ങളുമായിട്ടാണ്..
ഞാൻ പറഞ്ഞതെല്ലാം വാങ്ങിയോ.... കുഴബ്... വാങ്ങിയല്ലോ.....
കുഴബ്... കിട്ടാൻ കുറച്ചു കഷ്ട്ടപെട്ടു... എന്നാലും ഞാൻ പഴയങ്ങാടിയിൽ പോയി വാങ്ങി....
അച്ഛാ അതിനു കൊയിലാണ്ടിയിൽ പോയാൽ മതിയായിരുന്നില്ല....
ഈ പൂക്കാട് നിന്നു എത്ര ദൂരമുണ്ട്....
എടാ ആദ്യം അവിടെ പോയതാണ്.... കിട്ടിയില്ല.... ഇനിയും കിട്ടിയില്ലെങ്കിൽ.. നല്ല വടകര വരെ പോകാമെന്നു കരുതിയതാണ്...
എന്തായാലും കിട്ടിയാലോ... അതുമതി..
ഈശ്വര പത്തു മിനിറ്റു നടക്കുവാനുള്ള ദൂരം പോലും ഓട്ടോ വിളിക്കുന്ന അച്ഛൻ തന്നെയാണോ ഈ പറഞ്ഞത്..
ഇനി... എനിക്കും അവൾക്കും ദുഖിക്കേണ്ടി വരില്ല... ഇതൊരു സ്വാർഗം തന്നെയാവും
ഇനി എനിക്കും കാണണം സ്വാപനം.. ഞാനും എന്റെ കുഞ്ഞും... ആര്യയും.... അമ്മയും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ.... വരവായ് എന്റെ മാലാഖ....
ശുഭം...
രചനാ :ശരത് ചാലക്ക
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo