നേരം ഉച്ചയോടടുത്തു...ഡെന്‍റല്‍ കോളേജിലെ എക്സ് റേ റൂമില് മുടിഞ്ഞ തിരക്കിന് ഇത്തിരി കുറവ്വന്നു...പോസ്റ്റിംഗിനുള്ള ബി ഡി എസ്സ് പിള്ളേരും ഡി ആര്‍ ടി പിള്ളേരും ലഞ്ച് ബ്രേക്കിനും പോയ്...ഞാന്‍ ചെയറിലോട്ട് ചാരിയങ്ങിരുന്നു....
എക്സ് ക്യൂസ് മീ....
ഹോ...ഒരു യോ...യോ പെണ്ണ്...വാതിലിനു മുന്നീ പ്രത്യക്ഷപ്പെട്ടു....ഈ ഡെന്‍റല്‍ എക്സ് റേ ഇവ്ടെ ആണോ എടുക്കുന്നത് ? ചാനല്‍ അവതാരകളെ പ്പോലെ മംഗ്ളീഷ് മലയാളത്തില്‍ ചോദ്യം..
യാാാ...വന്നോലൂൂ...ങ്ങേ...അറിയാതെ ഞാനും യോ യോ ആയി...
അവളുടെ താഴത്തെ നിരയിലെ അണപ്പല്ലിന്‍റെ എക്സ് റേആണ് എടുക്കേണ്ടത്...പേരൊക്കെ ബുക്കില് എഴുതി ഫിലിമുമായ് അവളുടെ അടുത്തെത്തി...
ആക്ച്വലി എന്‍റെ ഈ പല്ലിനാണ് പ്രശ്നം !! അതാണ് ഇതാണ് ....ആനയാണ്...അവസാനം അവള് തന്നെ വായക്കെ തുറന്ന് പല്ലും കാണിച്ചു തന്നു...
പിന്നത്തെ ചോദ്യം...
ഈ പല്ല് അടക്കാന്‍ പറ്റ്വോ ?
എത്രയാ ചാര്‍ജ്ജ്? f m റേഡിയോ ജോക്കി പോലെ പെണ്ണ് കത്തിക്കേറുകയാണ്...

ഞാന്‍ എക്സ് റേ എടുക്കട്ടെ...ഫിലിം കണ്ടാലേ കേടൊക്കെ അറിഞ്ഞു നിന്‍റെ ട്രീറ്റ് മെന്‍റ് എങ്ങിനെ വേണൊന്നൊക്കെ പറയാന്‍ പറ്റൂ....
വായ തൊറക്കൂ...
നല്ല ഒന്നാന്തരം കേടാണ്...
ന്തു പറ്റി...നല്ലകേടാണല്ലോ...നന്നായ് തുറന്നു പിടിക്ക്...ഈ ഫിലിം നന്നായ് താഴോട്ട് താഴ്ത്തി വെക്കണം.ന്നാലെ പല്ലിന്‍റെ വേര് ഭാഗം കിട്ടൂ...
ആക്ച്വലി ന്ക്ക് ചോക്ക്ലേറ്റ് ക്രേസ് ആയിരുന്നൂ ...രാത്രി ഉറങ്ങാന്‍ നേരത്തുംകഴിക്കും..ചിലപ്പോ കഴിച്ചോണ്ടും ഉറങ്ങിപ്പോവും...
വീണ്ടും ഒരു രക്ഷയുമില്ല .. ഞാന്‍ വേഗം ഫിലിം വായക്കുള്ളിലോട്ട് നന്നായ് താഴ്ത്തിവെച്ചു...ങ്ഹാ...ഹോ...ഹൂ...
വളരെ ഭീകരവും വിചിത്രവുമായ ശബ്ദകോലാഹലങ്ങള്‍...
നല്ല വേദനയുണ്ടെന്ന് തോന്നുന്നു...തല ഇളക്കിക്കൊണ്ടിരിക്കുകയാ...തലയനക്കാതെ പിടിച്ചു..എക്സ് റേ മ്മളങ്ങ് എടുത്തു...
' നല്ല പെയിനുണ്ടായിരുന്നോ ' ? ഞാന്‍ ചോദിച്ചു..
അതെന്താ അങ്ങിനെ ചോദിച്ചേ....മുമ്പ് നല്ലോണം ഉണ്ടായിരുന്നൂ ...വളരെ കഷ്ടപ്പെട്ട് പല എണ്ണയും തേച്ചിട്ടാ ഒരു വിധം കുറഞ്ഞത്....
ങ്ങേ...എണ്ണ തേച്ചാ പല്ലു വേദന കുറയ്യോ !! ഞാന്‍ അറിയാണ്ടങ്ങ് ചോദിച്ചും പോയ്...
അയ്യേ....ഞാന്‍ വിചാരിച്ചത് ' പേനുണ്ടോന്നാ ' - നിങ്ങള് ചോദിച്ചതെന്നാ....ആക്ച്വലി ...
ഊയന്‍റമ്മോ ഇനിയും വിശദീകരണം കേള്‍ക്കാന്‍ നിക്കാതെ ഫിലിം വേഗം തന്നെ പ്രൊസസിംഗ് ചെയ്തങ്ങ് കൊടുത്തു...പകച്ചു പോയ് എന്‍റെ അന്നത്തെ ആ ഉച്ച നേരം...

by--
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക