ജ്വലിച്ച കണ്ണാലെ
നീ നോക്കിടേണം, മുഖം
കുലച്ചോരമ്പു പോലാക്കിടേണം
വാക്കി ലുറുമി നീ
രാകിടേണം ,നിന്റെ
പോക്കിലുമെപ്പോഴും
കരുതൽ വേണം
പാട്ടിന്റെ തിരയടി
കൂട്ടിന്റെ ലഹരികൾ
പ്രായം വരുത്തുന്ന
രൂപപ്പകർച്ചകൾ
സ്നേഹം നനയ്ക്കുന്ന
ഹൃത്തിൻ വിഷാദവും
"ശപ്തജന്മം"എന്നൊരാത്മ
ശാപത്തിന്റെ ശോകം
പുരണ്ടോരഭിനയ ചാതുരി
പൂമരച്ചില്ല ചിരിക്കുന്ന മാതിരി
പൂന്തേൻ ചഷകം
തുളുമ്പുന്ന മാതിരി
ഇരുളിൽ തെളിഞ്ഞൊരു
നെയ്ത്തിരി മാതിരി
എന്തിന്!പ്രാവിന്റെ കുറുകലായ്
പൂങ്കാറ്റിൻ തഴുകലായ് മാറിടാം
കുളിർമഞ്ഞു നിറയും
പ്രഭാതമെന്നോർത്തിടാം
പാടീര ധുളിയായ് ഗന്ധംപരത്തിടാം
എല്ലാം വലക്കണ്ണികൾ
വിരിച്ചിട്ടു നിൽപ്പവർ
കിളിവീണാൽ പിന്നവരാളു മാറും
കൂട്ടിലാക്കും നല്ല കാശിനു വിറ്റിടും
ഒറ്റയ്ക്ക് പോകുമ്പോളോർമ്മവേണം
തെറ്റാലി തെന്നി വരും കല്ലുകൾ
By: varghese kurathikadu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക