Slider

മാറുന്നമലയാളി

0

മലയാളനാട് അറുപതിന്റെ നിറവിൽനിൽക്കുമ്പോൾ,"മാറുന്ന മലയാളി" എന്ന വിഷയം വളരെ ഗൗരവപൂർവം ചർച്ചചെയ്യാൻ പ്രസക്തിയുള്ളതാണ്.....
കാലത്തിന്റെമുന്നോട്ടുള്ള പ്രയാണത്തിൽ,ലോകമെമ്പാടും ശാസ്ത്രസാങ്കെതിക രംഗത്തുണ്ടായ വളർച്ചയുടെയും,ഗ്ലോബലൈസേഷന്റെയുംമൊക്കെ ഭാഗമായുണ്ടായ മാറ്റങ്ങൾ അതെ രീതിയിൽതന്നെ മലയാളിയിലും ഉണ്ടായിരിക്കുന്നു എന്നതാണ് വസ്തുത....
പക്ഷെ അതിന്റെ പരിണിതഫലങ്ങൾ പരിശോധിച്ചാൽ ഗുണദോഷ സമ്മിശ്രമാണ് എന്നതാണ് യാഥാർഥ്യം
"സഹ്യസാനുശ്രുതി ചേർത്തുവെച്ച മണിവീണയാണെന്റെ കേരളം " എന്ന വരികൾ
"വൃദ്ധസദനങ്ങൾ നിരനിരയായി നിൽക്കണ പുണ്യഭൂമി കേരളം " എന്ന് മാറ്റിപാടേണ്ട അവസ്ഥയിലാണ്.....
പഴയകൂട്ടുകുടുംബ വ്യവസ്ഥയിൽനിന്നും അണുകുടുംബത്തിലേക്കുള്ള പരിണാമവും,അതിൽ നിന്നും അവനവനിലേക്ക് തന്നെ മലയാളിചുരുങ്ങുന്നതിന്റെയും പരിണിതഫലമാണ് ദിനംപ്രതി കേരളത്തിൽ അങ്ങോളമിങ്ങോളം വർദ്ധിച്ചുവരുന്ന വൃദ്ധസദനങ്ങളും,ഡേകെയർ സെന്ററുകളും....
വൃദ്ധമന്ദിരങ്ങളിലെ ജാലകവാതിലിലൂടെ പ്രിയപ്പെട്ടവരെ തേടി അകലങ്ങളിലേക്ക് മിഴിനട്ടിരിക്കുന്ന വയോജനങ്ങളുടെ കണ്ണിൽനിന്നടർന്നു വീഴുന്ന തുള്ളികളാണ് മാറുന്നമലയാളിയുടെ മിനുങ്ങുന്ന മുഖത്തിനേൽക്കുന്ന ആദ്യത്തെ കറുത്തപാട് !
ഇപ്പോൾ ഒരു പാട്ടു ഓർമ്മയിൽ എത്തുന്നു....മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നു.......എന്ന പാട്ട്..
മലയാളക്കരയുടെ മുഖശ്രീയായി നിന്നിരുന്ന വയലേലകൾ കോൺക്രീറ്റ് കാടുകളായി രൂപാന്തരപെട്ടപ്പോൾ മാറിമറിഞ്ഞത് മലയാളിയുടെ കാർഷികസംസ്കാരം കൂടിയാണ്......
അമ്മിക്കല്ലും,ഉരലും,ചിരവയുമൊക്കെ മലയാളിയുടെ അടുക്കളപുറങ്ങളിൽ നിന്നും അപ്രത്യക്ഷമായപ്പോൾ രൂപാന്തരപെട്ടത് രൂപം കെട്ട പെൺകോലങ്ങളും പുത്തൻഭക്ഷണസംസ്കാരം കൂടിയാണ്.
വഴിയരികിലെ ദീപാലന്കകൃതമായ ഫാസ്റ്റ്ഫുഡ് തട്ടകങ്ങളിലെ രുചിപെരുമയിലേക്ക് മലയാളികുതിച്ചുപായുമ്പോൾ,ക്ഷണിച്ചുവരുത്തുന്ന പുത്തൻതലമുറ രോഗങ്ങളെ കാണാതെപോകുന്നു. പഴംകഞ്ഞിയുടെ സ്വാദും പുട്ടും പയറും പപ്പടവും ഒക്കെ അന്യമാകുന്ന കാലം വിദൂരമല്ല...നമ്മൾ പാടും....പുട്ടെവിടെ മക്കളെ പഴമെവിടെ മക്കളെ എന്ന്...കാരണം പഴം ഇപ്പോൾ തമിഴന്റെ ഉദാരതയാണെല്ലോ....
സ്ലെയിറ്റും ,പെൻസിലും,വെറ്റമഷിയുമായി അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന പോയകാലത്തിൽ നിന്നും നമ്മുടെ തെരുവുകളിൽ ഇലക്റ്ററിക്ക് പോസ്റ്റുകളെക്കാൾ കൂടുതൽ സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങൾ നിരന്നപ്പോൾ....
നഷ്ടമായത് മലയാളിയുടെവിദ്യാഭ്യാസ സംസ്കാരം കൂടിയാണ്..........കാക്കേ കാക്കേ കൂടെവിടെ പാടിയ കുരുന്നുകൾ ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ പാടി ഡാഡ് മാം വിളിച്ചു ഷിറ്റ് അടിക്കുന്നു.
ഓരോ അക്കാദമികവർഷത്തിലും ഓരോ എൻജിനിയറിങ് കോളേജുകളിൽ നിന്നും മെഡിക്കൽകോളേജുകളിൽ നിന്നും അടവെച്ച് വിരിഞ്ഞു പുറത്തുവരുന്ന ലക്ഷകണക്കിന് പുതുതലമുറ,മാറിയ വിദ്യാഭ്യാസസംസ്കാരത്തിന്റെ ബാക്കിപത്രമാണ്
അവർ ഡോക്ടർമാരായി ഓപ്പറേഷൻ ചയ്തു കത്തി അകത്തു വെച്ച് കുത്തിക്കെട്ടുന്നു.....പ്രസവ രംഗം ഷൂട്ട് ചയ്തു യൂട്യൂബിൽ ഇടുന്നു. അവർ പണിയുന്ന റോഡുകൾ കെട്ടിടങ്ങൾ ചീട്ടു കൊട്ടാരങ്ങൾ ആയി നിലം പൊത്തുന്നു.....
നമ്മുടെ നാടിന്റെ സാംസ്‌കാരികപൈതൃകത്തിന്റെ,കൂട്ടായ്മയുടെ,മതേതരത്വത്തിന്റെ പ്രതീകങ്ങളായി നിലകൊണ്ടിരുന്ന വായനശാലകൾ,നാടകകളരികൾ,നാട്ടുകൂട്ടങ്ങൾ,ഗ്രാമോത്സവങ്ങൾ ഇവയൊക്കെ ഇന്നത്തെ മലയാളിക്ക് അന്യമായപ്പോൾ പകരം ചേക്കേറിയത്,
മഴനൃത്തങ്ങളും,ചുംബനസമരങ്ങളും,നക്ഷത്രവാണിഭശാലകളും,മനസ്സിൽ നിറഞ്ഞൊഴുകുന്ന വർഗീയ അന്യമതവിദ്വേഷങ്ങളുമാണ്......
ഈ പുത്തൻസാങ്ക്കെതിക വിദ്യകളുടെ പുഷ്കലകാലത്തും മലയാളിയിൽ അന്തവിശ്വാസങ്ങളുടെ മാറാലകെട്ടുകൾ മാറാതെ നിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്...
"ഉണ്ണിനടിമാർ" കെട്ടിയൊരുങ്ങി വലംപിരിശങ്ക്മായി നമ്മുടെ സ്വീകരണമുറികളില്‍ കച്ചവടത്തിന് വരുന്നത്,മലയാളിയുടെ ഈ ദൗർബല്യം മുതലെടുക്കാൻ തന്നെയാണ്..
സച്ചിനെ അറിയാത്ത മറിയഷറപ്പോവയെ മലയാളത്തിൽ തെറിവിളിച്ചു മലയാളം പഠിപ്പിച്ചും,
പാകിസ്താന്റെ ഔദ്യോഗിക സൈറ്റുകൾ ഹാക്ക് ചെയ്തും, സോഷ്യൽമീഡിയയിൽ മലയാളി തങ്ങളുടെ വേഷം തകർത്താടുകയും,കരുത്ത് തെളിയിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു........
മഞ്ഞലോഹത്തോടുള്ള മലയാളിമഹിളാമണിമാരുടെ ഭ്രമത്തിന് ഇടിവൊന്നും ഉണ്ടായിട്ടില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത,വൈകുന്നേരങ്ങളില്‍ സ്വീകരണമുറിയിലെ ബിഗ്‌സ്ക്രീനില്‍ സഞ്ചരിക്കുന്ന ജുവലറിഷോപ്പിനെ അനുസ്മരിപ്പികുംവിധം സീരിയല്‍നടിമാര്‍ വേഷംകേട്ടുമ്പോള്‍ ,നമ്മുടെ വീട്ടമ്മമാര്‍ അത്കണ്ട് കൂടെ കരഞ്ഞും , മുക്കുപിഴിഞ്ഞും അവരോടു അനുഭാവം പ്രകടിപ്പിക്കുന്നത് ഇന്നും തുടരുന്നു.......................
സ്വന്തം വീടിന്റെ പറമ്പിലെ തെങ്ങിന് തടമെടുക്കുവാന്‍ ആത്മാഭിമാനം അനുവദിക്കാത്ത അതെ മലയാളിതന്നെ ഗള്‍ഫില്‍ ഈന്തപ്പനയില്‍ കയറുവാന്‍ ലക്ഷങ്ങള്‍ ഏജന്റിനു കൊടുക്കുവാനും തയ്യാറാകുന്നു,("പാല വിട്ടാല്‍ താന്‍ വെറും കൂലി" എന്ന് പറയുന്ന തന്മാത്രയിലേ ജഗതിയെ ഓര്‍ത്തുപോകുന്നു )
മലയാളിയില്‍ വളര്‍ന്നുവരുന്ന ഈ " വൈറ്റ്കോളര്‍" സംസ്കാരത്തിന്റെ ബാക്കിപത്രമാണ്‌ "ബംഗാളികള്‍ " എന്ന് പൊതുവായിവിളിക്കുന്ന അന്യഭാഷതൊഴിലാളികളുടെ കടന്നുകയറ്റം.................
മലയാളത്തനിമയുടെ നേര്‍രൂപങ്ങളാണല്ലോ കഥകളിയും,തൃശ്ശൂര്‍പൂരവും ,പുന്നമടകായലിലെ വള്ളംകളിയുമൊക്കെ തന്നെ ....................
കുട്ടനാട്ടിലെ കരുമാടിക്കുട്ടന്‍മാരുടെ കരുത്തിന്റെ പ്രതീകമായ നെഹ്‌റുട്രോഫിയില്‍ മണിപ്പുരില്‍ നിന്നുള്ളവര്‍ തുഴഞ്ഞു വെന്നിക്കൊടി പാറിക്കുന്ന കാഴ്ച്ചയും ഈ വര്ഷം നമ്മള്‍ കണ്ടു............
വരും നാളുകളില്‍ തൃശൂര്‍പൂരത്തിന് ബീഹാറിയുടെ ഇലഞ്ഞിത്തറമേളവും, രാജസ്ഥാനിയുടെ പുലികളിയും,കഥകളിയില്‍ പച്ചവേഷമാടുന്ന ബംഗാളിയേം കണ്ടു നിര്‍വൃതിയടയെണ്ടിവരും മലയാളിക്ക്.................
ഇതൊക്കെയാണെലും ചിലകാര്യങ്ങളില്‍ ഒരു അന്യസംസ്ഥാനക്കാരനും ഞങ്ങള്‍ മലയാളികളെ തോല്‍പ്പിക്കാന്‍ ആകില്ല,വളര്‍ന്നുവരുന്ന ഒരു ടെക്ക്നോളജിക്കും ഞങ്ങളുടെ ചിലസ്വഭാവങ്ങളില്‍ മാറ്റംവരുത്താന്‍ കഴിയില്ല,അതിലൊന്നാണ് മലയാളിയുടെ മദ്യപാനം,
മദ്യംവാങ്ങാനും,അത് പങ്ക്കിടുവാനും മലയാളികാട്ടുന്ന ഐക്യവുംക്ഷമയും വളരെ പ്രശസ്തമാണല്ലോ,ഗള്‍ഫ് നാട്ടില്‍നിന്നുള്ള യാത്രക്കിടയില്‍ ആകാശനൌകയില്‍ പോലും വാള് വെച്ച് മലയാളിസ് കര്‍മ്മശേഷി തെളിയിക്കുന്നു........
............................................
വിഷലിപ്തമായ പെരിയാറും,വറ്റികിടക്കുന്ന നിളയും,തരിശ് വീണ കുട്ടനാടന്‍ പാടശേഖരങ്ങളും,ചൂഷണത്തിന് വിധേയമാകുന്ന കാടിന്റെ മക്കളും, സെക്സ്മാഫിയയും,അവയവകച്ചവടവും,വിളപ്പില്‍ശാലയും,തെരുവ്നായയും,സാമുദായിക ധ്രുവീകരണവുമടക്കം മാറുന്നമലയാളിയുടെ മുഖത്തു തെളിഞ്ഞുകാണുന്ന കറുത്തപാടുകള്‍ ഒരുപാട് ഒരുപാട് ബാക്കി ................................
കെ.ആര്‍.രാജേഷ്‌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo