അനുരാഗഗാനം പോലെ --ചെറുകഥ, പടുതോൾ
"ഇത്ര ക്രുത്യമായി ഞാൻ പോവുന്ന വണ്ടിയും കോച്ചും കണ്ടുപീടിച്ച് നീ എങ്ങനെയെത്തി"യെന്ന് ഞാൻ അവളോട് ചോദിച്ചില്ല.അങ്ങനെ ചോദിക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ല.എനിക്കും അവള്ക്കുമറിയാമായിരുന്നു അതിനുള്ള ഉത്തരം.
"നമുക്കന്യോന്യംവഞ്ചിക്കാനാവില്ല.ഒളീച്ചോടാനാവില്ല."എന്നു ഒരിക്കല് ഞാൻ അവളോട് പറഞ്ഞത് രതിയുടെ മോഹാലസ്യത്തിലായിരുന്നില്ലല്ലോ!
"നമുക്കന്യോന്യംവഞ്ചിക്കാനാവില്ല.ഒളീച്ചോടാനാവില്ല."എന്നു ഒരിക്കല് ഞാൻ അവളോട് പറഞ്ഞത് രതിയുടെ മോഹാലസ്യത്തിലായിരുന്നില്ലല്ലോ!
ബോധം അലസിയലസി അബോധത്തിന്റെ താഴ്വാരത്തിലേക്ക് അവൾ പതുക്കെ പതുക്കെ ഉരസിവീണുകൊണ്ടിരിക്കുമ്പോൾ നീലഞരമ്പുകൾ തുടിച്ചിരുന്ന കൈത്തലം ഉള്ളംകയ്യിലെടുത്ത് അവളെ ഞാൻ എന്നിലേക്ക് വലിച്ചടുപ്പിച്ചില്ലെ? ആ നിമിഷം ഉള്ളിന്റെ ആഴങ്ങളിൽ നിന്ന് കുമിളകൾ പോലെ പൊന്തിവന്നതായിരുന്നു ആ വാക്കുകൾ.ഒരു ആവാഹനമന്ത്രം പോലെ അത് ഞങ്ങളെ അർദ്ധനാരീശ്വരരാക്കി..
വണ്ടിയുടെ ജനാലക്കമ്പിയില് അമർന്ന എന്റെ കൈത്തലത്തിനു മുകളിൽ വിയര്പ്പിന്റെ ഈര്പ്പം പൊടിഞ്ഞ കൈപ്പത്തിയമര്ത്തി അവളും ചെയ്തത് അതു തന്നെയായിരുന്നു. ഞാൻ അന്നു പറഞ്ഞതൊക്കെ അവൾ ആവർത്തിച്ചു:
"നീ എന്നെ വഞ്ചിക്കുകയല്ല എന്നെനിക്കറിയാം.എന്നോടു യാത്രപറയാൻ നിനക്കു ധൈര്യമില്ലായിരുന്നു. നിന്റെ യാത്രാമൊഴി കേൾക്കാൻ എനിക്കും ധൈര്യമില്ലായിരുന്നു.
എന്നിട്ടും ഓടിവന്നതെന്തിനെന്നല്ലേ?. നിന്റെ ഈ പാവം കൈത്തലത്തിനു മുകളിൽ ഉള്ളംകയ്യമർത്തി വെച്ച് "നാം പിരിയുന്നില്ല" എന്നൊരിക്കൽകൂടി നമുക്കുറപ്പാക്കണ്ടെ? അതിനു മാത്രം "

വണ്ടിയുടെ ചൂളം അവളെ കരയിക്കുമോ എന്നു ഞാൻ ഭയപ്പെട്ടു. 'എന്നെങ്കിലും പിരിയുമ്പോൾ നമുക്കു ചിരിച്ചുകൊണ്ടു പിരിയണം' എന്നൊക്കെ അവൾ പറയാറുണ്ടെങ്കിലും അവയെല്ലാം കളിവാക്കുകളായിട്ടേ എനിക്കു തോന്നിയിട്ടുള്ളു
ഈ നിമിഷത്തിനു വേണ്ടി ആ നിശ്ചയം അവൾ കൂർപ്പിച്ച് കൂർപ്പിച്ചു തെയാറാക്കി വെച്ചിരുന്നുവെന്ന് ഞാൻ അറിയാതെ പോയത് എന്നെ നൊമ്പരപ്പെടുത്തി .
ഈ നിമിഷത്തിനു വേണ്ടി ആ നിശ്ചയം അവൾ കൂർപ്പിച്ച് കൂർപ്പിച്ചു തെയാറാക്കി വെച്ചിരുന്നുവെന്ന് ഞാൻ അറിയാതെ പോയത് എന്നെ നൊമ്പരപ്പെടുത്തി .
എന്നും എന്നെ ഒരു വെറും പാവമാക്കാറുള്ള അവളുടെ പ്രസരിപ്പും ചടുലതയും പെട്ടെന്ന് അവൾക്കു തിരികെ കിട്ടിയത് ഞാൻ ശ്രദ്ധിച്ചു
." ഈ വണ്ടി മുന്നോട്ടുപോകുമ്പോൾ പ്ലാറ്റുഫോം പിന്നോട്ട് പോവില്ല.,നീ നോക്കീക്കൊ! മണ്ടൂസേ !"
." ഈ വണ്ടി മുന്നോട്ടുപോകുമ്പോൾ പ്ലാറ്റുഫോം പിന്നോട്ട് പോവില്ല.,നീ നോക്കീക്കൊ! മണ്ടൂസേ !"
വണ്ടി നീങ്ങുന്നതിനൊപ്പം പ്ലാറ്റുഫോമിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഞാൻ ഒരിക്കൽ കൊടുത്ത തുവാല പറപ്പിച്ചുകൊണ്ട് അവളുടെ നിര നിറഞ്ഞു നീണ്ടുകൊണ്ടിരുന്നു.
By: rajan paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക