...ണിം ണിം ണീം.......
സൈക്കിളിന്റെ ബെല്ലടി കേട്ട് ശോശാമ്മ ചേട്ടത്തി വാതിൽ തുറന്നു.
"ഓ നീയാരുന്നോ.എന്നും പത്രം എറിഞ്ഞിട്ടു പോകുന്ന നീയെന്താടാ ഇന്ന് ഇങ്ങനത്തെ ഒരു പതിവ്".
സൈക്കിളിന്റെ ബെല്ലടി കേട്ട് ശോശാമ്മ ചേട്ടത്തി വാതിൽ തുറന്നു.
"ഓ നീയാരുന്നോ.എന്നും പത്രം എറിഞ്ഞിട്ടു പോകുന്ന നീയെന്താടാ ഇന്ന് ഇങ്ങനത്തെ ഒരു പതിവ്".
"അപ്പോ ചേട്ടത്തി ഒന്നും അറിഞ്ഞില്ലേ.ദേ നമ്മുടെ ദിവാകരേട്ടന്റെ തെക്കേ പറമ്പിൽ ഒരു ശവം കുഴിച്ചിട്ടേപ്പമുണ്ട്.ആരാന്നറിയില്ല".
.......കേട്ടപാതി കേൾക്കാത്ത പാതി ശോശാമ്മ ചേട്ടത്തി അന്നേരെ അത് അപ്പുറത്തെ കല്യാണിക്ക് കൈമാറി.കല്യാണി വഴി അത് ആ പഞ്ചായത്ത് മുഴുവനറിഞ്ഞു....
.ശോശാമ്മ ചേട്ടത്തി കട്ടൻ ചായ പോലും ഇട്ടു കൊടുക്കാതെ ഇട്ടൂപ്പ് ചേട്ടനെയും കൊണ്ട് ദേണ്ടെ ദിവാകരൻ ചേട്ടന്റെ വീട്ടിലേക്ക് പുറപ്പെട്ടു.ശോശാമ്മ ചേട്ടത്തിയും കുടുംബവും എത്തിയപ്പോഴേക്കും ആ പഞ്ചായത്തിലെ മെമ്പറടക്കം എല്ലാവരും ഉണ്ടായിരുന്നു.

.......രാവിലെ എഴുന്നേറ്റു മുറ്റമടിക്കാനിറങ്ങിയ ദിവാകരേട്ടന്റെ മകൾ ആൾക്കൂട്ടം കണ്ട് പേപ്പട്ടിയെ കണ്ടതു പോലെ അലറിക്കരഞ്ഞും കൊണ്ട് അകത്തേക്ക് ഓടി. സംഭവമറിഞ്ഞ ദിവാകരേട്ടനും അമ്മിണിയേട്ടത്തിയും നെഞ്ചത്തടിച്ച് കരയാൻ തുടങ്ങി.
"ശവം എവിടാ കുഴിച്ചിട്ടേക്കുന്നത്"
ജോസഫ് ഗോപാലനോട് ചോദിച്ചു.
"ആ ആർക്കറിയാം അതിപ്പോ പോലീസ് നായ വന്ന് മണത്തു നോക്കിയായിരിക്കും കണ്ടു പിടിക്കുന്നത്".
"ശോ വല്യ കഷ്ടമായി പോയി"
ക്ലാരമ്മ സ്വയം പറഞ്ഞു.
...."കഴിഞ്ഞാഴ്ച ഒളിച്ചോടിയ നമ്മുടെ ആ അശോകന്റെ മോളില്ലേ പ്രിയ ഇനി അവളെങ്ങാനും ആകുമോ".
ലീല ക്ലാരമ്മയോട് ഇതു പറഞ്ഞതും അശോകന്റെ ഭാര്യ ദേണ്ടെ കിടക്കുന്നു പൊത്തോന്ന് നിലത്ത്.

....ആ നാട്ടിൽ നിന്നും കഴിഞ്ഞ ഒരു വർഷമായി നാടു വിട്ടവരും ഒളിച്ചോടിയതും കാണാതായതുമായ എല്ലാവരും ശവത്തിന്റെ രൂപത്തിൽ അവിടെ എത്തി.
ദേ വരുന്നു പല്ലു പോലും തേക്കാതെ , ആടിനെ പട്ടിയാക്കുന്ന നമ്മുടെ മഞ്ഞരമ റിപ്പോർട്ടർ.
നേരെ വന്നു നിന്നത് നമ്മുടെ കാദറിക്കാടെ മുന്നിൽ.
"എന്താണ് താങ്കളുടെ പേര്"
" നമ്മടെ പേര് കാദർ.കാദറ് കാക്കാന്നു എല്ലാവരും വിളിക്കും.കെട്ടിയോളു നമ്മളെ"
"എന്താണ് താങ്കളുടെ പേര്"
" നമ്മടെ പേര് കാദർ.കാദറ് കാക്കാന്നു എല്ലാവരും വിളിക്കും.കെട്ടിയോളു നമ്മളെ"
"ആ കിടക്കുന്ന ശവം സ്ത്രീയുടേതോ പുരുഷന്റേതോ.എന്താണ് താങ്കളുടെ അഭിപ്രായം"
ങേ കാദറിക്ക ഒന്നു ഞെട്ടി. ശവം പോലും കണ്ടെടുത്തില്ല.പിന്നാണ് ഓന്റെ ഹലാക്കിലെ ഒരു ചോദ്യം ആണാണോ പെണ്ണാണോന്ന്.
"ആണും അല്ല പെണ്ണും അല്ല അന്റെ കുഞ്ഞമ്മേടെ മോൻ.അന്റെ മോന്തയ്ക്ക് എന്തെടാ ഹമുക്കേ കണ്ണില്ലേ.ഇവിടെ എന്താണ് നടക്കുന്നത് എന്നു കാണാൻ"
"പ്രേക്ഷകരേ കാദറിക്ക നമ്മളോട് പറയുന്നത്
ഇവിടെ ഉള്ള ശവം ഒരു പെൺകുട്ടിയുടേതാണെന്നാണ്.സംശയമില്ല, ഇതൊരു പീഡനമാകാനാണു സാധ്യത.പോലീസെത്തിയിട്ടുണ്ട്.കൂടുതൽ വാർത്തകളിലേക്ക് ഞാൻ വരാം. നിങ്ങൾ ലൈവായി തന്നെ ഇരിക്കുക".
ഇവിടെ ഉള്ള ശവം ഒരു പെൺകുട്ടിയുടേതാണെന്നാണ്.സംശയമില്ല, ഇതൊരു പീഡനമാകാനാണു സാധ്യത.പോലീസെത്തിയിട്ടുണ്ട്.കൂടുതൽ വാർത്തകളിലേക്ക് ഞാൻ വരാം. നിങ്ങൾ ലൈവായി തന്നെ ഇരിക്കുക".
"എവിടെയാണ് ബോഡി കണ്ടത്"
എസ് ഐ ചോദിച്ചു. ആർക്കും മറുപടിയില്ല.
ദിവാകരേട്ടൻ."എനിക്കൊന്നും അറിയില്ല സാറേ.ഞാനല്ല" എന്നും പറഞ്ഞു കരയാൻ തുടങ്ങി.
എസ് ഐ ചോദിച്ചു. ആർക്കും മറുപടിയില്ല.
ദിവാകരേട്ടൻ."എനിക്കൊന്നും അറിയില്ല സാറേ.ഞാനല്ല" എന്നും പറഞ്ഞു കരയാൻ തുടങ്ങി.
"നിങ്ങളിൽ ആരാ സംഭവം ആദ്യം അറിഞ്ഞത് .അതെങ്കിലും പറയു"
എസ് ഐ ചൂടായി.അറിഞ്ഞ ക്രമത്തിൽ ഓരോരുത്തരും പേര് പുറകോട്ട് പറയാൻ തുടങ്ങി.
അങ്ങനെ അവസാനം ശോശാമ്മ ചേട്ടത്തിയിൽ എത്തി.ശോശാമ്മ ചേട്ടത്തി കരഞ്ഞു കൊണ്ട് പറഞ്ഞു
"എന്റെ സാറെ ആ പത്രക്കാരനാ എന്നോടിത് പറഞ്ഞത്".
പത്രക്കാരനൊഴികെ ബാക്കിയെല്ലാവരും അവിടുണ്ട്.എസ് ഐ അവനെ ആളെ വിട്ട് വിളിപ്പിച്ചു.
........"എവിടെയാടാ ശവം"
എസ് ഐ ചോദിച്ചു.
"ങേ ശവമോ"
അവനൊന്നു ഞെട്ടി.
"ഫ നീയല്ലേടാ ഈ സ്ത്രീയോട് പറഞ്ഞത് ഇവിടെ ശവം കുഴിച്ചിട്ടേപ്പമുണ്ടെന്ന്"
എസ് ഐ ചോദിച്ചു.
"ങേ ശവമോ"
അവനൊന്നു ഞെട്ടി.
"ഫ നീയല്ലേടാ ഈ സ്ത്രീയോട് പറഞ്ഞത് ഇവിടെ ശവം കുഴിച്ചിട്ടേപ്പമുണ്ടെന്ന്"
"അയ്യോ സാറെ ഇന്ന് ഏപ്രിൽ 1 അല്ലിയോ.ഞാൻ ഇവരെ ഒന്നു പറ്റിക്കാൻ വേണ്ടി പറഞ്ഞതാ.എനിക്കറിയില്ലായിരുന്നു ഈ തള്ള മരക്കഴുതയാണെന്ന്"
"ഫ തള്ളയും മരക്കഴുതയും ഒക്കെ നിന്റെ........ ....... ......"
ശോശാമ്മ ചേട്ടത്തിയുടെ വായിൽ നിന്നുള്ള പുഷ്പവ്യഷ്ടി കേട്ട് പോലീസടക്കം എല്ലാവരും ഓടി.
പാവം പത്രക്കാരൻ പയ്യൻ
പകച്ചു പോയി അവന്റെ ബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവും വരെ.
പകച്ചു പോയി അവന്റെ ബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവും വരെ.
നൈറ്റിയും ഇട്ട് തലയിൽ ചെമ്പരത്തി പൂവും വെച്ച് കു കൂ തീവണ്ടി.പാടി നടക്കുവാ അവനിപ്പോൾ.
By: remya rajesh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക