നാളെ ഒരു ക്യാൻസൽ ഉണ്ട്. ഗൂഡല്ലൂര്കാരൻ മുരുകൻ . കാൽമുട്ടു വേദന കാരണം ജോലിക്കിറങ്ങാൻ പറ്റുന്നില്ലെന്ന് ".
ഒരു വർഷം മുമ്പ് കൺസ്ട്രക്ഷൻ കമ്പനിയിലെ എഞ്ചിനീയർ വന്നിതു പറഞ്ഞപ്പോൾ ഞാനയാളുടെ ഫയലെടുത്ത് പരിശോധിച്ചു. പതിനാലു വർഷം മുമ്പ് യുവത്വമെന്ന വസന്തകാലം വേണ്ടെന്നുവെച്ച് മണ്ണിനെയും പെണ്ണിനേയും കുടുംബത്തെയും വിട്ട് ജീവിതഭാരം പേറാൻ വിധിക്കപ്പെട്ടവൻ. തന്റെ ആരോഗ്യം കമ്പനിക്ക് വേണ്ടി തീറെഴുതി കൊടുത്തവൻ . ആരോഗ്യം ശയിച്ചെന്ന് കണ്ടപ്പോ കമ്പനിക്കവൻ ഭാരമായി.
അടുത്ത ദിവസം പേപ്പർ വർക്കെല്ലാം ശരിയാക്കി അവനെയും കൂട്ടി ഇമ്മിഗ്രേഷനിലേക്ക്. യാത്രയിൽ വിശേഷങ്ങളും മറ്റും ചോദിച്ചു.
"നിങ്ങൾ എന്തിനു ക്യാൻസൽ ചെയ്യണം ? ലീവിൽ പോയി അസുഖം മാറിയിട്ട് വന്നാപോരെ ? ഞാൻ വേണേൽ കമ്പനിയിൽ റിക്വസ്റ്റ് ചെയ്യാം ."
"അയ്യോ .. വയ്യാ തമ്പി . ഞാൻ ആദ്യേ പോകണന്ന് കരുതിയതാ . ആറ് വർഷായി നാട്ടിൽ പോയിട്ട്. എഞ്ചിനീറിങ്ങിന് പഠിക്കുന്ന മകന്റെ വിദ്യാഭ്യാസം കരുതിയാ ഈ നാല്പത്തിനാല് ഡിഗ്രി ചൂടിൽ വേദനയെല്ലാം സഹിച്ച് ജോലി ചെയ്തത് .ഭാര്യക്കാണേൽ കാശ് കാശ് എന്നൊരു ചിന്തയെ ഉള്ളൂ . കിട്ടുന്ന സാലറിയിൽ നിന്ന് ഇരുന്നൂറ് ദിർഹമൊഴിച്ച് ബാക്കിയെല്ലാം അയച്ചുകൊടുക്കണം . വീട്ടിലേക്കുള്ള വിളിപോലും ആഴ്ചയിൽ ഒരുദിവസം മതിയെന്നവൾ നിബന്ധന വെച്ചിട്ടുണ്ട് . എനിക്കിവിടെ നിൽക്കാൻ മനസുറക്കുന്നില്ല". മുരുകൻ പറഞ്ഞു .
മകന്റെ പഠനമൊക്കെ കഴിഞ്ഞോ എന്നായി ഞാൻ .
" ഇല്ല .. കുറച്ച് മാസം കൂടിയുണ്ട് . കമ്പനി തരുന്ന ഗ്രാറ്റിവിറ്റിയിൽ നിന്ന് അതിനുള്ള പണം കണ്ടെത്തണം . പിന്നെ ഒരു മോളും ഉണ്ട് ".
കാർ എമിഗ്രേഷൻ ഓഫീസിന് മുന്നിലെത്തി . വേച്ച് വേച്ച് ആ പടികൾ കയറുന്നത് കണ്ടപ്പോൾ മനസ്സൊന്ന് പിടച്ചു. പതിനാലു വർഷത്തെ.പ്രവാസ ജീവതത്തിനുമേൽ ചുവന്ന സീൽ വീണു .
തിരിച്ചുവരുമ്പോൾ അയാളെന്നോട് പറഞ്ഞു . " ഇനി എൻ്റെ മുന്നോട്ടുള്ള വഴി ഇരുൾ നിറഞ്ഞതാവാം .ഭാര്യയുടെ സ്വഭാവത്തിൽ വന്ന മാറ്റവും അവഗണയും എന്നെ ഭയപ്പെടുത്തുന്നുണ്ട് . എന്തോ ദുരൂഹത നാട്ടിലെന്നെ കാത്തിരിക്കുന്നതു പോലൊരു തോന്നൽ . ഞാനെന്റെ നാട്ടിലെ നമ്പർ സാറിന് തരട്ടെ .? അറബിയുടെ ഫ്ളാറ്റുകളിൽ വല്ല സെക്യൂരിറ്റി ജീവനക്കാരന്റെ ഒഴിവും വന്നാൽ എന്നോട് പറയാൻ മറക്കരുത് ".
ഞങ്ങൾ പരസ്പരം നമ്പർ കൈമാറി . നാലുദിവസത്തിന് ശേഷം മുരുകൻ നാട്ടിലേക്ക് തിരിച്ചു .
ഒരു വർഷത്തിന് ശേഷം ഇന്നലെ എൻ്റെ വാട്ട് സ് അപ്പിൽ മുരുകന്റെ ഒരു മെസ്സേജ് കണ്ടു . " തമ്പീ സുഖാണോ ..? ഒരു ജോലി വേണാരുന്നു ".
കമ്പനിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനാൽ ഞാൻ അയാളെ വിളിച്ചു .
" അണ്ണാ.. കമ്പനിയിലേക്ക് വീണ്ടും വരാൻ തീരുമാനിച്ചതിൽ സന്തോഷം . ഭാര്യ അവിടെ നിൽക്കാൻ സമ്മതിക്കുന്നുണ്ടാവില്ല അല്ലേ .?
" അയ്യോ അവൾ പഞ്ച പാവം. എനിക്ക് അസുഖം വന്നു തുടങ്ങിയപ്പോഴേ അവൾ മുൻകരുതലെടുത്തതാ . പൊതുവെ ധൂർത്തനായ എന്നിൽനിന്ന് പലതും അവൾക്ക് മറച്ചുവെക്കേണ്ടി വന്നു . ക്യാൻസൽ ചെയ്ത് വീടിനു മുന്നിലെത്തിയ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. വീടിനുമുന്നിൽ ചെറിയ ഒരു കെട്ടിടം അവൾ പണികഴിപ്പിച്ചിരിക്കുന്നു . കമ്പനിയിൽ നിന്ന് കിട്ടിയ കാശ് കൊണ്ട് ഞങ്ങളതിൽ ഒരു തുണിക്കട ഇട്ടു . കുറച്ച് ടൈലറിംഗ് മെഷീൻ വാങ്ങി . അയൽവാസികളൊടൊപ്പം അവളും ജോലി ചെയ്തു . ഞാനത് ടൗണിൽ വലിയ ഷോറൂമുകളിൽ കൊണ്ടുപോയി വിറ്റു . ഇപ്പൊ ജീവിതം നല്ല നിലയിൽ പോകുന്നു തമ്പീ ".
അയാളുടെ ഭാര്യയെ കുറിച്ചോർത്തു വല്ലാത്തൊരു സന്തോഷവും അഭിമാനവും തോന്നി എനിക്ക് . ശരിക്കും ഇവളല്ലേ ഭാര്യ . ഭർത്താവിന്റെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവൾ . ഭർത്താവ് എന്നും കുടുംബത്തിന്റെ കറവപ്പശു ആവേണ്ടവനല്ല എന്നാഗ്രഹിച്ചവൾ. പിന്നെന്തിനാണയാൾ വീണ്ടും ജോലി വേണമെന്ന് പറഞ്ഞത് .? ഈ സംശയം ഞാനയാളോട് ചോദിച്ചു .
" തമ്പി .. അതെനിക്കല്ല ..മോന് എഞ്ചിനീയറിംഗ് കഴിഞ്ഞു. അവന് വേണ്ടിയാ "
പതിനാല് വർഷം അനുഭവിച്ച വേദനകളിൽ നിന്നും കരകയറിയവന്റെ സന്തോഷം മുരുകന്റെ ഈ വാക്കുകളിൽ ഉണ്ടായിരുന്നു .
പതിനാല് വർഷം അനുഭവിച്ച വേദനകളിൽ നിന്നും കരകയറിയവന്റെ സന്തോഷം മുരുകന്റെ ഈ വാക്കുകളിൽ ഉണ്ടായിരുന്നു .
പ്രവാസിയുടെ ഭാര്യ എന്ന് കേട്ടപ്പോഴേക്കും അവിഹിതം പ്രതീക്ഷിച്ചവർ എന്നോട് ക്ഷമിക്കണം. പ്രവാസത്തിന്റെ നോവുന്ന നൊമ്പരങ്ങളോടൊപ്പം ചേർന്ന് നിൽക്കുന്നവരാ അധിക ഭാര്യമാരും. ആരും തിരിച്ചറിയുന്നില്ലെന്ന് മാത്രം.

അറിയാതെ കണ്ണ് നിറഞ്ഞു,ഒരു പക്ഷെ ഞാനും ഒരു പ്രവാസി ആയതുകൊണ്ടാവാം ഇത്തരം നന്മ നിറഞ്ഞ കഥകൾ ഇനിയും പിറക്കട്ടെ... നന്മകൾ നേരുന്നു.
ReplyDeletesuper bhai...
ReplyDeletesharikum kothichu poyi ithu vayichu kazhinjappol..
ഷാഹുൽ,
ReplyDeleteഒരു പക്ഷെ ഇതൊരു സംഭവകഥയായിരിയ്ക്കാം.
കാമ്പിനു മാറ്റമില്ലാതെ കഥാകാരനിലേയ്ക്കെത്തുമ്പോൾ
കഥ ഒരു ‘സംഭവമായിരിയ്ക്കണം’.
ശ്രീ. ബെന്യാമിന്റെ ആടുജീവിതം കൂട്ടി വായിയ്ക്കുമല്ലോ!
സസ്നേഹം സജി.
ഓ ...ഗൾഫിലുള്ളവന്റെ ഭാര്യയേപ്പറ്റി ഒരാളെങ്കിലും നല്ലതു പറഞ്ഞല്ലോ
ReplyDeleteഞാൻ എടുത്തിട്ടുണ്ട് ഈ പോസ്റ്റ് see here
fb.com/KondottyAyamu
https://m.facebook.com/KondottyAyamu/photos/a.123301997773609.14186.121894261247716/794750197295449/?type=3&source=54&ref=page_internal
ReplyDeletehttps://m.facebook.com/KondottyAyamu/photos/a.123301997773609.14186.121894261247716/794750197295449/?type=3&source=54&ref=page_internal
ReplyDelete