ഇന്നാണ് പ്രവാസിയായ അയാൾ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയത്. റൂമിലെത്തി ഫെയ്സ് ബുക്ക് തുറന്നപ്പോഴാണ് ഭാര്യയുടെ വൈറലായിക്കൊണ്ടിരിക്കുന്ന ആ പോസ്റ്റ് കണ്ടത്.. ,, അകലുമ്പോഴേ ബന്ധങ്ങളുടെ വില മനസ്സിലാകുകയുള്ളൂ, ... എന്ന പോസ്റ്റ്...ലൈക്കും കമന്റും വാരിക്കുട്ടി മുന്നേറി കൊണ്ടിരിക്കുന്നു. അതിന് ചുവട്ടിൽ എന്ത് കമന്റ് ഇടും എന്ന് അന്ധാളിച്ച് നിൽക്കുകയാണ് അയാൾ..
രണ്ട് വർഷത്തെ പ്രവാസത്തിന് ശേഷമായിരുന്നു അയാൾ നാട്ടിൽ പോയത്.. ഈ പ്രവാസത്തിലെ ഏകാന്തതയുടെ, വിരഹത്തിന്റെ വേദനകളിൽ നിന്നുള്ള മോചനത്തിന് ഒരു മാർഗമായിട്ടായിരുന്നു. അയാൾ ഫെയ്സ് ബുക്കിൽ സജീവമായത്.. നിരവധി സാഹിത്യ ഗ്രൂപ്പുകളിൽ നിറസാന്നിധ്യമായിരുന്നു അയാൾ.. നിരവധി ലൈകും കമന്റ്സും വാരിക്കൂട്ടി ഒരു പാട് സൗഹൃദവലയങ്ങൾ സ്വന്തമാക്കി... അയാളുടെ ഓരോ പോസ്റ്റും വലിയ ആവേശത്തോട് കൂടി തന്നെ ഓണലൈൻ സുഹൃത്തുക്കൾ സ്വീകരിച്ചു..
നാട്ടിൽ വീട് പണി തകൃതിയായി നടന്ന് കൊണ്ടിരിക്കുന്നു.. ഏറെ നാളത്തെ ആഗ്രഹം... ചെന്നിട്ട് വേണം പാല് കാച്ചൽ നടത്താൻ.. സ്വന്തമായി ഒരു കൂര.. താനും ഭാര്യയും മക്കളുമടങ്ങുന്ന തങ്ങളുടേത് മാത്രമായ ഒരു ലോകം... ഏകദേശം വീടിന്റെ പണി ഒക്കെ പൂർത്തിയാക്കി തന്നെയായിരുന്നു അയാൾ യാത്ര തിരിച്ചത്...
നാട്ടിലെത്തി തെറ്റില്ലാത്ത ഒരു ചടങ്ങ് ഒക്കെ നടത്തി വീട്ടിൽ താമസം തുടങ്ങി.. അച്ചനെയും അമ്മയെയും ഒരുപാട് നിർബന്ധിച്ചു. ഇവിട വന്ന് നിൽക്കാൻ. പക്ഷെ എന്തോ അവര് തറവാട് വിട്ട് പോരാൻ കൂട്ടാക്കിയില്ല...
ആദ്യത്തെ മാസങ്ങളിൽ അയാൾ പൂർണമായും വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി... തങ്ങളുടേതായ ഒരു ലോകത്തിൽ..സംതൃപ്തമായ ജീവിതം..പക്ഷെ അപ്പോഴും അയാളുടെ മനസ്സിൽ എന്തോ ഒരു നഷ്ടബോധം.. എത്ര മാസമായി എന്തെങ്കിലും ഒന്ന് എഴുതിയിട്ട്.. എഴുത്തുകളൊന്നുമില്ലാത്തത് കൊണ്ടും സജീവമല്ലാത്തത് കൊണ്ടും സൗഹൃദങ്ങൾ എല്ലാം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു.. നിങ്ങൾക്ക് എന്ത് പറ്റി, എന്താണ് ഒന്നും എഴുതാത്തത്.. എത്രയും പെട്ടെന്ന് ഈ അക്ഷരങ്ങളുടെ ലോകത്തേക്ക് തിരിച്ച് വരണം എന്ന അഭ്യർത്ഥനകൾ.അയാളും ഒരുപാട് ആഗ്രഹിക്കുന്നു ഒരു തിരിച്ച് പോക്ക്.. അക്ഷരങ്ങൾ ചേർത്ത് വെച്ച് വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന എഴുത്തുകളിലേക്ക് ...
ആദ്യത്തെ മാസങ്ങളിൽ അയാൾ പൂർണമായും വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി... തങ്ങളുടേതായ ഒരു ലോകത്തിൽ..സംതൃപ്തമായ ജീവിതം..പക്ഷെ അപ്പോഴും അയാളുടെ മനസ്സിൽ എന്തോ ഒരു നഷ്ടബോധം.. എത്ര മാസമായി എന്തെങ്കിലും ഒന്ന് എഴുതിയിട്ട്.. എഴുത്തുകളൊന്നുമില്ലാത്തത് കൊണ്ടും സജീവമല്ലാത്തത് കൊണ്ടും സൗഹൃദങ്ങൾ എല്ലാം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു.. നിങ്ങൾക്ക് എന്ത് പറ്റി, എന്താണ് ഒന്നും എഴുതാത്തത്.. എത്രയും പെട്ടെന്ന് ഈ അക്ഷരങ്ങളുടെ ലോകത്തേക്ക് തിരിച്ച് വരണം എന്ന അഭ്യർത്ഥനകൾ.അയാളും ഒരുപാട് ആഗ്രഹിക്കുന്നു ഒരു തിരിച്ച് പോക്ക്.. അക്ഷരങ്ങൾ ചേർത്ത് വെച്ച് വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന എഴുത്തുകളിലേക്ക് ...
പിന്നീടുള്ള അയാളുടെ ദിവസങ്ങൾ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളായിരുന്നു.. വീണ്ടും മുഖപുസ്തകത്തിൽ സജീവമായി... ഗ്രൂപ്പുകളിൽ വരുന്ന ഓരോ പോസ്റ്റിനും ലൈക്കും കമന്റും വാരിക്കോരി കൊടുത്തു... ഓരോ പോസ്റ്റുകളിലും ഇറങ്ങിച്ചെന്ന് വലിച്ച് കീറി നിരൂപണം ചെയ്ത് നെടുനീളൻ കമന്റുകളിട്ടു.. എല്ലാവരിൽ നിന്നുമുള്ള അഭ്യർത്ഥനകൾ അയാൾക്ക് വീണ്ടും എഴുതാനുള്ള പ്രചോദനമായി...
അങ്ങനെ മാസങ്ങൾക്ക് ശേഷം അയാളുടേതായി ഒരു പോസ്റ്റ് വന്നു.,, ഓരോ മനുഷ്യന്റെയും പ്രഥമ വിദ്യാലയമാണ് അമ്മയുടെ മടിത്തട്ട്. അതു തന്നെ യാണ് വിശ്വവിദ്യാലയവും,, എന്ന് തുടങ്ങുന്ന മാതൃത്വത്തിന്റെ സമസ്ത തലങ്ങളും വരച്ച് കാട്ടിയ ഒരു എഴുത്ത്.. വളരെ പെട്ടെന്ന് തന്നെ അത് വായനക്കാർ ഏറ്റെടുത്തു.. ഒരു പാട് ലൈക്കും കമന്റും നേടി തരംഗമായി മാറി.ലൈക്കാനും കമന്റാനും ആളുകൾ മൽസരമായിരുന്നു.. പോസ്റ്റിനു കീഴെ ഓരോരുത്തരും അമ്മയുമായുള്ള അനുഭവങ്ങൾ വിവരിച്ച് കൊണ്ട് കമന്റുകൾ എഴുതി.. തങ്ങൾക്ക് വേണ്ടി പട്ടിണി കിടന്നതും ഫോൺ റീചാർജ് ചെയ്യാൻ അമ്മ മക്കൾക്ക് ജീരക പാത്രത്തിൽ നിന്ന് പൈസ എടുത്ത് കൊടുത്തതും എന്നും പറഞ്ഞ് നിരവധി കമന്റുകൾ..
അന്ന് രാത്രിയാണ് തവാട്ടിലുള്ള അനിയന്റെ വാട്ട്സപ്പ് മെസേജ് അയാൾക്ക് കിട്ടിയത്... അമ്മ പറയുന്നുണ്ട് എത്ര ദിവസമായി നീ ഇവിടെ വന്നിട്ട് നാളെ ഒന്ന് വരാൻ പറയൂ. അമ്മക്ക് കാണാനാണെന്ന്. അപ്പോഴാണ് അയാൾ ഓർത്തത് ശരിയാണല്ലോ കുറെ ദിവസമായി അമ്മയുടെ അടുത്ത് പോയിട്ട് എന്ന്...
അങ്ങനെ അയാൾ ആ മായാലോകത്ത് മാത്രം ഒതുങ്ങി കൂടി..നോട്ടിഫിക്കേഷൻ സുനയിൽ വരുന്ന അനക്കങ്ങളിൽ മാത്രമായി ശ്രദ്ധ... ജീവിതത്തിൽ നിന്നും ഒരു പാട് അകന്നു.. കുട്ടികളിൽ നിന്ന് ,ഭാര്യയിൽ നിന്ന്... മുഖംമൂടികണിഞ്ഞ ഈ കപടലോകത്ത് പൂർണമായും അയാൾ അലിഞ്ഞ് ചേർന്നു..
ഒരു ദിവസം അയാൾ കുടുംബ ബന്ധങ്ങളെ കുറിച്ചും ജീവിതത്തിന് ഒരു അർത്ഥമുണ്ടാകണമെങ്കിൽ വിവാഹം കഴിക്കണം മക്കളുണ്ടാകണം എന്ന് പറഞ്ഞ് തുടങ്ങുന്ന ഒരു എഴുത്തിന്റെ രചനയിലായിരുന്നു.. ആ സമയത്താണ് ഭാര്യ അങ്ങോട്ട് വന്നത്.. ,,ഞാൻ അവിടെ വിറക് വെട്ടി കീറുകയാണ് നിങ്ങൾ ഈ കുട്ടി കരയുന്നത് കണ്ടില്ലേ അതിനെ ഒന്ന് എടുത്ത് കളിപ്പിച്ച് കൂടെ,, എന്ന് പറഞ്ഞ് അവൾ പൊട്ടിത്തെറിച്ചു.. സത്യത്തിൽ അയാൾ അതൊന്നും ശ്രദ്ധിച്ചിട്ടില്ലായിരുന്നു.. അതിന് മറുപടിയായി അയാൾ ഇന്നലെ ഫെയ്സ് ബുക്കിൽ സുഹൃത്തിന്റെ വിവാഹ വാർഷികത്തിന് അയാൾ ഇട്ട പോസ്റ്റിന് കിട്ടിയ കമന്റുകൾ കാണിച്ച് കൊടുത്തു. അത് കൂടി കണ്ടപ്പോൾ അവൾക്ക് ദേഷ്യം കൂടി.. (കാരണം ഇന്നലെ അവരുടെയും വിവാഹ വാർഷികമായിരുന്നു)അതും അയാൾ മറന്നിരിക്കുന്നു... പീന്നീട് അവിടെ നടന്നത് ഭൂകമ്പമായിരുന്നു. ചട്ടിയും പാത്രങ്ങളും എല്ലാം അയാളുടെ നേരെ ചീറി വന്നുകൊണ്ടിരുന്നു... ഒരു വിധത്തിൽ അയാൾ പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു... ഇത്രയും കാലം ഒരു പൂച്ചയെ പോലെ പതുങ്ങി നിന്ന അവൾ ഇന്ന് ചീറ്റപ്പുലി ആയി മാറിയിരിക്കുന്നു...
അന്ന് രാത്രി വൈകിയിട്ടാണ് അയാൾ വീട്ടിലെത്തിയത്.. വീടാകെ ഉറങ്ങിക്കിടക്കുന്നു. വെളിച്ചമില്ല.. ഇവൾ എവിടെ പോയി എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് വാട്സപ്പിൽ അവളുടെ മെസേജ് എത്തിയത്.. ഞാൻ എന്റെ വീട്ടിലേക്ക് പോന്നു.. ഇനി അന്വേഷിച്ച് ഇങ്ങോട്ട് വരേണ്ട എന്ന്.. അയാൾ വീടിനുള്ളിൽ കയറി ലൈറ്റുകളെല്ലാം ഓണാക്കി.... അപ്പോൾ മനസ്സിലേക്ക് വന്ന ,,വീടിന്റെ വിളക്കാണ് ഭാര്യ,, എന്ന് തുടങ്ങുന്ന പോസ്റ്റ് ഇടാൻ വേണ്ടി ഫെയ്സ് ബുക്ക് തുറന്നു... അപ്പോഴാണ് ആദ്യമായി ഭാര്യയുടെ വാളിൽ ഒരു പോസ്റ്റ് കണ്ടത്.. കുറെ കാലമായി അനക്കമില്ലാതെ കിടന്നതാണ് .. ആകെ കുട്ടികളുടെ ഫോട്ടോകൾ മാത്രമേ അവൾ ഇത് വരെ പോസ്റ്റിയിട്ടുണ്ടായിരുന്നുള്ളൂ.
,, ഒരു ഭാര്യക്ക് താമസിക്കാൻ വീടും കുളിക്കാൻ സോപ്പും തലയിൽ തേയ്ക്കാൻ എണ്ണയും മാത്രമല്ല വേണ്ടത്.ഭർത്താവിന്റെ സ്നേഹവും കരുതലും തലോടലുമൊക്കെയാണ് എന്ന് തുടങ്ങുന്ന അയാളെ പൊളിച്ചടുക്കി കൊണ്ടുള്ള ഒരു പോസ്റ്റ്.... അതൊരു തുടക്കം മാത്രമായിരുന്നുരുന്നു.. പീന്നീട് അവൾ അയാൾ ഉൾപ്പെട്ട പല ഗ്രൂപ്പുകളിലും അംഗമായി... വളരെ പെട്ടെന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധ നേടിയ എഴുത്തുകൾ അവളുടെ തൂലികയിൽ പിറന്നു.... ഇത്രയും കാലം അയാളെ പ്രശസകൾ കൊണ്ടു മൂടിയ എല്ലാ സുഹൃത്തുക്കളും അവൾക്ക് പിന്നിൽ അണിനിരന്നു.... അവൾ എന്തെങ്കിലും ഒരു പോസ്റ്റ് ഇട്ടാൽ അത് അവർ ഏറ്റെടുത്തു... ലൈക്കുകളും കമന്റുകളും കൂമ്പാരമായി. അതിന്റെ ബാഹുല്യം കാരണം നോട്ടിഫിക്കേഷൻ സുന പൊട്ടിത്തെറിക്കുമോ എന്ന് പോലും അവൾ ഭയന്നു.. അവളുടെ വളർച്ച അതിവേഗത്തിലായിരുന്നു.. വളരെ പെട്ടെന്ന് തന്നെ എല്ലാവർക്കും വേണ്ടപ്പെട്ടവളായി മാറി...
ഭാര്യയുടെ വളർച്ചക്ക് അനുസരിച്ച് അയാൾ കൂടുതൽ ഒറ്റപ്പെട്ടു.. യഥാർത്ഥ ജീവിതത്തിലും മുഖപുസ്തകത്തിലും. അയാളുടെ പോസ്റ്റുകൾ ആരും ശ്രദ്ധിക്കാതെയായി.. പണ്ട് എന്ത് ചളി പോസ്റ്റ് ഇട്ടാലും വൈറലാകുമായിരുന്ന തനിക്ക് ഇന ഗതി വന്നല്ലോ എന്നോർത്ത് അയാൾക്ക് ആകെ സങ്കടത്തിലായി.അതിലുപരി കുട്ടികൾ കൂടി അവളുടെ കൂടെയായത് കാരണം അയാൾ ആകെ ഒറ്റപ്പെട്ടു... ഇപ്പോൾ ശരിക്കും അവരുയൊക്കെ വില മനസ്സിലായിരിക്കുന്നു...
പക്ഷെ ഒരു പാട് വൈകിപ്പോയിരിക്കുന്നുയിരിക്കുന്നു.. അന്ന് അവളെ കണ്ട് മാപ്പ് പറഞ്ഞ് എങ്ങനെയെങ്കിലും
കൂട്ടിക്കൊണ്ട് വരണമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് അയാൾക്ക് കമ്പനിയിൽ നിന്നുള്ള മെസേജ് കിട്ടിയത്... രണ്ട് ദിവസത്തിനുള്ളിൽ തിരികെയത്തണം എന്ന്.. അതും കൂടി ആയപ്പോൾ അയാൾ ആകെ തളർന്നു.ഭാര്യയെ കണ്ട് വിവരം പറഞ്ഞെങ്കിലും അവൾ പോരാൻ കൂട്ടാക്കിയില്ല.. വീട്ടിൽ നിന്ന് ഇറങ്ങുന്ന നേരമെങ്കിലും അവൾ വീട്ടിലുണ്ടാകണമെന് അയാൾ ഒരു പാട് ആഗ്രഹിച്ചു..
കൂട്ടിക്കൊണ്ട് വരണമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് അയാൾക്ക് കമ്പനിയിൽ നിന്നുള്ള മെസേജ് കിട്ടിയത്... രണ്ട് ദിവസത്തിനുള്ളിൽ തിരികെയത്തണം എന്ന്.. അതും കൂടി ആയപ്പോൾ അയാൾ ആകെ തളർന്നു.ഭാര്യയെ കണ്ട് വിവരം പറഞ്ഞെങ്കിലും അവൾ പോരാൻ കൂട്ടാക്കിയില്ല.. വീട്ടിൽ നിന്ന് ഇറങ്ങുന്ന നേരമെങ്കിലും അവൾ വീട്ടിലുണ്ടാകണമെന് അയാൾ ഒരു പാട് ആഗ്രഹിച്ചു..
സത്യത്തിൽ ആരോടും പറയാതെ വീണ്ടും പ്രവാസത്തിലേക്ക് മടങ്ങുകയായിരുന്നു അയാൾ.. മാതാപിതാക്കളോട് പോലും പറഞ്ഞില്ല. അവൾ പിണങ്ങി പോയത് അവരെ അറിയിക്കേണ്ട എന്ന് കരുതിയാണ് അവരോട് പോലും പറയാതിരുന്നത്...
അയാൾ ചിന്തകളിൽ നിന്നുണർന്ന് വീണ്ടും ഭാര്യയുടെ പോസ്റ്റിലേക്ക് നോക്കി.. ,,അകലുമ്പോഴേ ബന്ധങ്ങളുടെ വില മനസ്സിലാവുകയുള്ളൂ,, എത്ര അർത്ഥവത്തായ വരികൾ... ഇതിന്ന് ചുവട്ടിൽ എന്ത് കമന്റ്റ് എഴുതണം എന്ന് അയാൾക്ക് എത്ര ചിന്തിച്ചിട്ടും കിട്ടിയില്ല... അയാളുടെ മനസ്സ് മരിവിച്ചിരിക്കുന്നു..
എങ്കിലും പ്രതീക്ഷയുടെ ഒരു തിരിനാളം.. അയാളുടെ മനസ്സിൽ ..... ഭാര്യയുമായുള്ള പിണക്കം മാറിയിട്ട് വേണം ഒരു പുതിയ പോസ്റ്റ് ഇടാൻ. ,, പിണക്കങ്ങളാൽ തീവ്രതയേറുന്ന ഇണക്കങ്ങളാണെന്റെ സമ്പാദ്യം,, എന്ന് തുടങ്ങുന്ന പുതിയ ഒരു പോസ്റ്റ്.....
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക