രാഷ്ട്രീയകാർക്ക് വേണ്ടി കൊല്ലാനും
ചാവാനും നടക്കുന്ന അണികൾക്ക് സമർപ്പിക്കുന്നു.
ചാവാനും നടക്കുന്ന അണികൾക്ക് സമർപ്പിക്കുന്നു.
ഉമ്മാ എനിക്ക് വയ്യ ഉമ്മ .
എന്താ ന്റെ കുട്ടിക്
ഉമ്മ നോക്കട്ടെ പടച്ചോനെ പൊള്ളുന്ന പനിയാണല്ലോ എന്താപ്പോ ചെയ്യ .
ഉമ്മ നോക്കട്ടെ പടച്ചോനെ പൊള്ളുന്ന പനിയാണല്ലോ എന്താപ്പോ ചെയ്യ .
തൊട്ട വീട്ടിലേക്ക് ഓടി അബൂ നീ ഒന്ന് വാടാ വണ്ടി എടുക്ക് ന്റെ കുട്ടിക്ക് തീരെ വയ്യ .
ഓട്ടോ വന്നു.
അബൂ കുഞ്ഞോനേ ഒന്നു പിടിക്കോ ?
വേണ്ട അബുകാക്ക ഞാൻ നടന്നോള .
വാതിൽ ചാരിട്ടെ ഓള്ട്ടോ സുബൈദ ഞാൻ പോകാ അബൂ ഒന്ന് പെട്ടന്ന്.
Dr വന്നു നോക്കി കുറച്ചു മരുന്ന് കൊടുത്തു.
എന്തിനാ ഉമ്മ ഇങ്ങനെ പേടിക്കണേ ?
അല്ല സാറെ ന്റെ കുട്ടി .
നിങ്ങളെ കുട്ടിക്ക് ഒരു കുഴപോം ഇല്ല പേടിക്കണ്ടാട്ടൊ ഉമ്മ..
വീട്ടിൽ പോയി റസ്റ്റ് എടുക്കണം ട്ടോ...
വീട്ടിലെത്തിയ ഉമ്മ അടുക്കളയിൽ പോയി ചൂട് കഞ്ഞി കൊണ്ട് വന്നു ഐ
കുഞ്ഞോനേ ഇത് കുടിച്ചിട്ട് ആ മരുന്ന് കഴിക്ക്...
കുഞ്ഞോനേ ഇത് കുടിച്ചിട്ട് ആ മരുന്ന് കഴിക്ക്...
വേണ്ട ഉമ്മ ഞാനൊന്ന് കിടക്കട്ടെ .
അതൊന്നും പറഞ്ഞ പറ്റൂല ഉമ്മ കോരിത്തര ഉമ്മാന്റെ മോൻ കുടിക്ക്.
ഇനി മോൻ ഉറങ്ങിക്കോ ഉമ്മാക് കുറച്ചു പണിയുണ്ട് .
വേണ്ടമ്മാ ഇവടെ ഇരിക്ക്.
ന്നാ ഉമ്മ ഇബടെ ഇരിക്കാ ഇജോറങ്ങിക്കോ..
തലയിൽ ഉമ്മാന്റെ കൈ വേകുമ്പോ വേകം ഉറക്കം വരും.
ഉമ്മ ഇബടെ ഉണ്ട് ...കണ്ണടച്ചു കിടന്നോ.
കുഞ്ഞോന്നുറങ്ങിയപ്പോ ഉമ്മ വീട്ടിലുള്ള പണിയിലേക്ക് തിരിഞ്ഞു,
ആ പണികൾക്ക് ഇടയിലും ഒരു 100 വട്ടം വന്ന് കുഞ്ഞോൻറെ നെറ്റിയിൽ തൊട്ട് നോക്കിയിട്ടുണ്ടാകും.
രാത്രി ആയി കുഞ്ഞോ കുറച്ചു വെള്ളം ഇവടെ തലക്കുംബാത്ത് ഉണ്ട് എടുത്ത് കുടികൊണ്ട് .
രാത്രി ആ ഉമ്മ ഉറങ്ങീല .
നേരം വെളുത്തു കുഞ്ഞോൻറെ പനിമാറി..
ഉമ്മാ ഞാൻ പോവാട്ടോ
എങ്ങാട്ട്ടാ ..
എങ്ങാട്ട്ടാ ..
ഇന്ന് ഞങ്ങളെ പാർട്ടീടെ സമരണ്ട് ..
പനി മാറിട്ടു പോയ പോരെ കുഞോ,
പനി മാറി ഉമ്മ
പിന്നെ ഒന്നും മിണ്ടിയില്ല ഉമ്മ..
പിന്നെ ഒന്നും മിണ്ടിയില്ല ഉമ്മ..
കുറച്ചു കഴിഞ്ഞു അബുകക വന്നു ..
താത്ത സമര പന്തലിൽ അടിയുണ്ടായി ഇങ്ങളെ കുഞ്ഞോൻ ആശുപത്രീലാ ഒന്ന് വേകം വാരീം..
അബുകാക്ക പറഞ്ഞു തീരും മുമ്പേ ഉമ്മ അലമുറയിട്ട് കരയാൻ തുടങ്ങി ..
ഇട്ട ഡ്രസിൽ വണ്ടിയിൽ കയറി ഹോസ്പിറ്റൽ എത്തി..
മുന്നിൽ കുറെ ആളുണ്ട്
അതാ നില്കുന്നു
പാർട്ടി ലീഡർ ഹസനിക്ക
ഹസനിക്ക പറഞ്ഞു
അബൂ നീ താത്തനെ കൊണ്ട് വീട്ടിൽ പൊയ്ക്കോ ..
അതാ നില്കുന്നു
പാർട്ടി ലീഡർ ഹസനിക്ക
ഹസനിക്ക പറഞ്ഞു
അബൂ നീ താത്തനെ കൊണ്ട് വീട്ടിൽ പൊയ്ക്കോ ..
ഹസനിക എന്തന്റെ കൊഞ്ഞോന്,..
ഒന്നുല അവനിപ്പോ വരും ഇങ്ങള് വീട്ടിൽ പൊയ്‌ക്കോളീം...
അവരു വീട്ടിലേക്കു തിരിച്ചു,.
അവർ പോയപ്പോ ഹസനിക ഫോൺ എടുത്ത് ഒരാളെ വിളിച്ചു..
എടാ ഒരു ഫ്ളക്സ് വേണം 6/4 .
.
.
.
.
കുഞ്ഞോനേ നിന്റെ ഉമ്മ നിന്നെ കാത്തിരികുനുണ്ടടാ ...
.
.
.
കുഞ്ഞോനേ നിന്റെ ഉമ്മ നിന്നെ കാത്തിരികുനുണ്ടടാ ...
നീ എവിടെ ,?
ഇവർ ഒരു ഫോട്ടോ fb യിൽ ഒരു പോസ്റ്റിട്ടു ,,
കുഞ്ഞോൻ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ...
രക്ത സാക്ഷികൾ സിന്താഭാദ്....
രക്ത സാക്ഷികൾ സിന്താഭാദ്....
( ഓർക്കുക നിങ്ങളിലെങ്കിലും പുതിയ ഒരു രക്തസാക്ഷിക്ക് വേണ്ടി നാളെ ഇവർ തെരുവിലിറങ്ങും നിങ്ങളില്ലാതെയായാൽ ജീവിതം ഇല്ലാണ്ടാവുന്ന കുറേ ജന്മങ്ങളുണ്ട് ഈ മണ്ണിൽ ചിന്തിക്കുക യുവ തലമുറ എങ്കിലും .)
രചന: നജീബ് കോൽപാടം,,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക