Slider

സൗഭാഗ്യത്തിന്റെ തിളക്കമാകാം

0

പാലക്കാട് നിന്നും തിരിച്ച് പട്ടാമ്പിയിലേക്കുള്ള യാത്രയായിരുന്നു.
പുതുതായി നിരത്തിലിറങ്ങിയ എയർ കണ്ടീഷൻ ചെയ്ത പ്രൈവറ്റ് ബസിലായിരുന്നു യാത്ര
.
സ്റ്റീരിയോയിലൂടെ ഒഴുകി വരുന്ന പഴയ കാല സിനിമാ ഗാനങ്ങളും കൂടിയായപ്പൊ അറിയാതെ മയങ്ങിപ്പോയി.
ശബ്ദകോലാഹലങ്ങൾ കേട്ടാണ് ഉറക്കമുണർന്നത്. നോക്കിയപ്പോൾ കുട്ടിപ്പട്ടാളമാണ്. ഭാരമേറിയ ബേഗുമായി ഇടിച്ചു കയറാൻ പണിപ്പെടുകയാണ്. എങ്ങിനെയൊക്കെയോ കയറിപ്പറ്റിയവരുടെ മുഖത്ത് വിജയ ഭാവം.
കുട്ടികളുടെ ഈ ദുരിതം കണ്ടപ്പൊ എന്റെ കുട്ടിക്കാലമാണ് ഓർമ്മ വന്നത്. കാലമെത്ര കഴിഞ്ഞിട്ടും കുട്ടികളുടെ യാത്രാപ്രശ്നം പഴയ പടി.
വിദ്യാർത്ഥിസംഘടനകളിലൂടെവളർന്നുവന്നവർ നേതാക്കന്മാരും മന്ത്രിമാരും ഒക്കെ ആയി. ചിലരൊക്കെ ' ഡ്രൈവറും കണ്ടക്ടറും വരെ ആയി....
പക്ഷെ ഇന്നും ഊഴം കാത്ത് നിൽക്കാൻ വിധിക്കപ്പെടുന്നു നമുടെ ബാല്യങ്ങൾ ...
തൊട്ടടുത്തിരുന്ന ആൾ ഇറങ്ങിയതോടെ ഒഴിഞ്ഞ സീറ്റിലിരിക്കാൻ കുട്ടികളിലൊരു വനോട് ഞാൻആംഗ്യം കാണിച്ചു. ആദ്യമൊന്നുമടിച്ചെങ്കിലും അവനിരുന്നു -
ശീതീകരിച്ചു വരുന്ന കാറ്റും സ്റ്റീരിയോ സംഗീതവും അവൻ ശരിക്കും ആസ്വദിക്കുന്നതു പോലെ...
കുറച്ചു കഴിഞ്ഞ് അവൻ സീറ്റിന് മുകളിലുള്ള എയർ കണ്ടീഷൻ ഗ്രിൽ നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. സാറെ അതൊന്ന് എന്റെ മുഖത്തേക്കാക്കിത്തരോ..?
അവന്റെ മുഖത്തേക്ക് ശക്തിയായി വീശുന്ന തണുത്ത കാറ്റിൽ കുറ്റിച്ചെടി പോലെ ഉയർന്നുനിന്നിരുന്ന ഫാഷൻ തലമുടിപാറികളിക്കുന്നുണ്ടായിരുന്നു: '.......
അവന്റെകണ്ണുകൾ തിളങ്ങുന്നതു പോലെ തോന്നി,....
ഒരു പക്ഷെ ഒരു CTക്കാരന് വീണു കിട്ടിയ സൗഭാഗ്യത്തിന്റെ തിളക്കമാകാം ........
Salam-K - Kunnath -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo