ഒരു നാല്പതു വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന സംഭവം. നാട്ടിന്‍പുറത്തെ ഒരു ചായക്കട. പതിവുപോലെ ഗോപാലേട്ടന്‍ കുളിയെല്ലാം കഴിഞ്ഞു കട തുറന്നു പതിവ് വിഭവങ്ങളായ പുട്ട്, കടല, ദോശ, കാപ്പി, ചായ തുടങ്ങിയവയൊക്കെ ഉണ്ടാക്കുന്ന പ്രവൃത്തിയില്‍ മുഴുകി.
കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും സ്ഥിരം ആളുകള്‍ എത്തിത്തുടങ്ങി – വീടുകളില്‍ നിന്നും ചായ കുടിച്ചിട്ടാണ് വരുന്നതെങ്കിലും ഈ കടയിലെ ഒരു കാലിച്ചായയും പതിവ് പോലുള്ള സൊള്ളലും പത്രം വായനയും നടത്തിയില്ലെങ്കില്‍ ആ ദിവസം ശരിയാകില്ല.
ഏകദേശം എട്ടു മണിയായിക്കാണും. ഗള്‍ഫില്‍ നിന്നും ലീവിന് വന്ന ഒരാള്‍ - അയാളുടെ വേഷം കണ്ടാല്‍ തന്നെ അറിയാം അവിടെ നിന്നാണ് വരുന്നതെന്ന്‍. വലിയ കൂളിംഗ് ഗ്ലാസ് കണ്ണട, സില്‍ക്ക് ജുബ്ബ, സ്വര്‍ണമാല, കയ്യില്‍ സ്വര്ണബ്രേസ്ലെറ്റ്, നീണ്ട ബെല്‍ബോട്ടം പാന്‍ട്, വലിയ ബെല്‍ട്ട് , വിദേശസിഗരറ്റ് പാക്കറ്റ് -ഇവയൊക്കെയാണല്ലോ അവരുടെ “യൂണിഫോം”. മാത്രമല്ല കഥാനായകന്‍ വരുന്ന വിവരം അര കിലോമീറ്റര്‍ ദൂരെനിന്നേ അറിയാം അത്രയും പെര്ഫും ദേഹം മുഴുവന്‍ പൂശിയിട്ടുണ്ടാകും.
നമ്മുടെ കഥാനായകന്‍ ഗോപാലേട്ടന്റെ ചായക്കടയിലേക്ക് കയറി – അല്പം അവഞ്ജയോടെ ചുറ്റും നോക്കി ഒട്ടും വൃത്തിയില്ലാത്ത ബെഞ്ചും മേശകളും. ഗോപാലേട്ടന്‍ ഭവ്യതയോടെ തന്‍റെ തോര്‍ത്തു കൊണ്ട് ബെഞ്ചും മേശയും തുടച്ചുകൊടുത്തു. ബെഞ്ചിന്റെ ഒരറ്റത്ത് ഇരുന്നു എന്ന് വരുത്തി പുള്ളി ചോദിച്ചു – ഇവിടെ “കഫെ ദയാഗ്ലോ” ഉണ്ടോ?
ഗോപാലേട്ടനും അവിടെ ഇരുന്നു ചായ കുടിക്കുന്നവരും അങ്ങിനെ ഒരു സാധനത്തെ പറ്റി കേട്ടിട്ടില്ല. എന്താണത്? ഗോപാലേട്ടന്‍ ചോദിച്ചു
“കഫെ ദയാഗ്ലോ”. ഇല്ലേ?
“അങ്ങിനെ ഒരു സാധനം ഇവിടെ ഇല്ലല്ലോ” ഗോപാലേട്ടന്‍ ഭവ്യതയോടെ പറഞ്ഞു.
“ഹൌ! ഈ സാധനം പോലും ഇല്ലേ? ഇതെന്തൊരു ഇന്ത്യ!” ഗള്ഫു്കാരന്‍ വെറുപ്പോടെ പറഞ്ഞു പുറത്തേക്കു പോകാനൊരുങ്ങി.
അപ്പോള്‍ അവിടെ ഇരുന്ന ഒരു പ്രായമായ ഒരാള്‍ ചോദിച്ചു – എടാ നീ അപ്പുറത്തെ വീട്ടിലെ കള്ള് ചെത്തുന്ന കൃഷ്ണന്റെ മകനല്ലേ? പണ്ട് ഇപ്പോഴും മൂക്കള ഒളിപ്പിച്ചു നടന്നവന്‍? കുറേ കാലം മുന്പ് ഒളിച്ചോടിയവനല്ലേ? നീയെന്നാടാ ഇത്ര വലിയവനായത്?
ഗള്‍ഫിന്‍റെ മുഖം വിളറി – വേഗം അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോഴേക്കും ഗോപാലേട്ടന്‍ പിടി കൂടി – “എടാ നീയാണല്ലേ കക്ഷി? പണ്ട് ഇവിടെ നിന്നും എത്ര തവണ പുട്ടും കടലയും എന്റെ ഔദാര്യത്തില്‍ കഴിച്ചിട്ടുണ്ട്? ഇപ്പൊ വലിയ ആളാകാന്‍ വന്നിരിക്കുന്നു – ആട്ടെ നീ എന്നാണ് വന്നത്?”
“ഇന്നലെ രാത്രി” ചമ്മലോടെ “ഗള്ഫ്ട” പറഞ്ഞു
.”ബാക്കി വിശേഷമൊക്കെ പിന്നെ ചോദിക്കാം. ആട്ടെ നീ എന്ത് കഴിക്കനുണ്ടോ എന്നാണ് ചോദിച്ചത്? മലയാളത്തില്‍ പറ. ഇവിടെ ഉണ്ടെങ്കില്‍ തരാം”
.”ബാക്കി വിശേഷമൊക്കെ പിന്നെ ചോദിക്കാം. ആട്ടെ നീ എന്ത് കഴിക്കനുണ്ടോ എന്നാണ് ചോദിച്ചത്? മലയാളത്തില്‍ പറ. ഇവിടെ ഉണ്ടെങ്കില്‍ തരാം”
“അത് പിന്നെ...... ചുടുദോശയും കൊള്ളിയും”
By: SivadasanThampuran

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക