ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാണ് ,,,,,,,,എനിക്ക് ഇന്ന് ഇത് അവനോട് തുറന്നു പറയണം .എത്രയോ കാലമായി ആഗ്രഹിച്ചതാണ് ..പക്ഷെ ആ കണ്ണുകളിൽ നോക്കി ഇത്രയും പറയാനുള്ള ധൈര്യം ഉണ്ടായിട്ടില്ല .പടിഞ്ഞാറേ ശിവ ക്ഷേത്രത്തിലെ സർപ്പകാവിന് വെളിയിലുള്ള ആൽമരം ചുവട്ടിൽ അവൻ എന്നും ഉണ്ടാകും .നടന്ന് അടുത്തേക് അടുക്കുംബോഴേക്കും കൈകാലുകളിൽ വിറയൽ അനുഭവപ്പെടാറുണ്ട് ,,,ഹൃദയം ഇപ്പോൾ തുടിച്ച് വെളിയിൽ വരും പോലെ തോന്നും ,,കൺ പോളകളിൽ ഭാരം കുടി വരാറുണ്ട് ,,.മുഖം ഉയർത്തി ഒന്ന് നോക്കാൻ പോലും കഴിയാതെ ഒളികണ്ണാലെ അവനെ ഒന്ന് നോക്കും ,,,അപ്പോൾ ആ മുഖത്തിൽ മിന്നിമറയുന്ന ഒരു പുഞ്ചിരി ,,,,,,അത് മാത്രം മതി എനിക്ക് ഒരു ദിവസം കഴിച്ചുകൂട്ടാൻ ,,,,സ്വപ്നങ്ങൾക്ക് സധ്യ നൽകാൻ ,,,,രാത്രിയെയും നക്ഷത്രങ്ങളെയും കുറിച്ച് കവിതകൾ എഴുതാൻ .
ഇന്ന് പുത്തൻ പുടവ അണിഞ്ഞ ഒരുങ്ങിയപ്പോ ഏതോ ഒരു നാണം മനസ്സിൽ ഉടലെടുത്തു .മുടിയിൽ മുല്ലപ്പൂവിന്റെ നറുമണം എന്നെ ഭ്രാന്തു പിടിപ്പിക്കും എന്ന് തോന്നി .കണ്മഷി എഴുതിയ കണ്ണുകളിൽ നിലാവുദിച്ചപോലെ ....അടക്കുവാൻ ശ്രമിച്ചിട്ടും കഴിയാതെ അധരങ്ങൾ വിരിയുന്നു ,,,,,,,.കൂവളത്തിന്റെ മാലയും കോർത്ത ഞാൻ മെല്ലെ അമ്പലത്തിലേക്ക് നടന്നു .ആൽ ചുവട്ടിൽ ആരെയും കാണുന്നില്ല ,,,എന്റെ കണ്ണുകൾക്ക് വിശ്വാസം ആയില്ല .എന്നാലും അമ്പലത്തിൽ കയറി മാല അർപ്പിച്ചു .മനമുരുകി പ്രാർത്ഥിച്ചു ..എനിക്ക് ഇന്ന് കരുത്ത് തരണേ ഈശ്വരാ,,,,ആ കണ്ണുകളെ നേരിടാൻ,,,,,നേർച്ച നേർന്ന ഈ ചന്ദനം ആ നെറ്റിയിൽ തൊടാൻ ,,,,ഇഷ്ട്ടമാണ് എന്ന് ആ മുമ്പിൽ നിന്ന് പറയാൻ ...കൈ കൂപ്പി നിന്ന് കണ്ണ് നിറയും വരെ പ്രാർത്ഥിച്ചു .പിന്നെ സർപ്പ കാവിലേക്കു നടന്നു ,,,ഇല്ല അവിടെയും ഇല്ല ,,,,എന്തോ മനസ് വല്ലാതെ നോവുന്നു കാലുകൾ ഇടറുന്നു ,,,,,ആല്മരച്ചുവട്ടിൽ ചാരി ഞാൻ നിന്നു.ചുറ്റും നോക്കി ,,,ആരും ഇല്ല,,,,,ആരോട് ചോദിയ്ക്കാൻ ....അവൻ ആരായിരുന്നു എന്ന് എനിക്കറിയില്ല ,,,,പേര് പോലും,,,,,,,മുല്ല മൊട്ടുകളുടെ വാടിയ ഗന്ധം അരോചകമായി തോന്നുന്നു ,,കണ്മഷി എല്ലാം ഏതോ വികാര നീർച്ചോലയിൽ ഒഴുകി മാഞ്ഞു .പുഞ്ചിരിക്കാൻ മറന്ന അധരങ്ങളോട് എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി .അന്ധകാരത്തിന്റെ ആഴങ്ങളിൽ ഒരു ശൂന്യത ഞാൻ കണ്ടു ,,,അതിലൂടെ നടന്നകലുന്ന ഒരു നിഴൽ ,,,,,,ആരുടെതെന്ന് അറിയാതെ ...എന്റേതെന്ന് അവകാശപ്പെടാൻ അർഹത ഇല്ലാത്ത ഏതോ ഒരു നിഴൽ ,,,,,,,,,മെല്ലെ കണ്ണുകൾ അടച്ചു ഞാൻ ആൽ തറയിൽ കുഴഞ്ഞു വീണപ്പോൾ മുറുക്കെ പിടിച്ച എന്റെ വലം കൈയിൽ നിന്ന് ചിതറി വീണു ,,,,,,ഇത്തിരി ചന്ദനവും ....രണ്ട് തുളസി കതിരും ....ഒരു തെച്ചിപ്പൂവും .
JAYA .

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക