പേര് കേട്ടിട്ട് ആരാണെന്ന് സംശയിക്കണ്ട. ഞാൻ തന്നെ. അങ്ങാടീന്നു ഒരു ' തോണ്ടി' എനിക്കിട്ടു താങ്ങിയതാ...
കഞ്ചൂസ് എന്നത് അറബിയാ.. പിശുക്കൻ എന്നാ മലയാളം.
............
അന്നും പതിവുപോലെ നാല് മണിച്ചായ അഞ്ചുമണിക്ക് കുടിച്ചു.
തേച്ചു മിനുക്കിയ വെള്ള ഷർട്ടും മുണ്ടും എടുത്തിട്ടു. വെള്ളതൂവാലയെടുത്ത് അരയിൽ തിരുകി.
മൊബൈൽ എടുത്ത് പോക്കറ്റിൽ ഇട്ടു. പിന്നെയും അവിടെ നിന്ന് തിരിഞ്ഞു. എന്തോ ഒന്ന് മറന്നത് പോലെ..
നിന്ന് തിരിയുമ്പഴാ വാതിലിൽ നല്ല പാതി നിൽക്കുന്നത് കണ്ടത്.അങ്ങോട്ട് ചോദിക്കുന്നതിനു മുമ്പേ ഇങ്ങോട്ട് കൈ നീട്ടി- പൈസയാ. ആ.. അതു തന്നെയാ മറന്നത്. നീട്ടിയ കൈകളിലെ നോട്ടുകൾ കണ്ടപ്പോൾ ഞാനാകെ അമ്പരന്നു.രണ്ട് പത്ത് രൂപാ നോട്ടുകൾ..

"ബാക്കിയെവിടെ ? ബഹുമാനപ്പെട്ട ഞാൻ അൽപം ദേഷ്യത്തോടെ ചോദിച്ചു.
" കുട്ടികളെ കൊണ്ട് സാധനങ്ങൾ കൊണ്ട് വരീച്ചു. "
നല്ല പാതിയുടെ മൊഴി കേട്ടപ്പോൾ പിന്നൊന്നും ചോദിക്കാൻ നിന്നില്ല.
രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിന് മുൻപെ എന്റെ വീട്ടിലും ജീവിതത്തിലും സാമ്പത്തിക അടിയന്തരാവസ്ഥ നിലവിൽ വന്നിരുന്നതിനാൽ, ഇതൊരു സ്ഥിരം പരിപാടിയാണ് കേട്ടോ.
ദാ പിന്നെയും നീട്ടുന്നു കൈ... "റീച്ചാർജ്".... നല്ല പാതിയുടെ അഭ്യർത്ഥനക്കിടയിൽ പൈസ വാങ്ങി പോക്കറ്റിലിട്ടു.
നെറ്റ് നീച്ചാർജ് ചെയ്യാനാ നല്ല പാതിയുടെ അഭ്യർത്ഥന..
ആകെ എഴുപത് രൂപ.അൻപത് രൂപക്ക് റീച്ചാർജ് ചെയ്യണം. ബാക്കി ഇരുപത്.
ഇന്ന് ഒരു പള്ളിക്കമ്മറ്റിയുണ്ടേ.. അതിനാ വെള്ളയുടുത്ത് ഇറങ്ങിയിരിക്കുന്നേ. പള്ളിയിലേക്ക് അൽപം ദൂരം ഉണ്ട്.ഒരു ഓട്ടോ വിളിക്കണം. ഇരുപത് രൂപ ഓട്ടോക്കാരന് കൊടുത്ത് തടി സലാമത്താക്കണം. നടക്കാനുള്ള ദൂരമേ ഒള്ളു അങ്ങാടിയിൽ നിന്ന് മീറ്റിങ്ങ് നടക്കുന്ന പള്ളിയിലേക്ക്.
പക്ഷെ നടക്കലൊക്കെ ഒരു വഷളത്തരമല്ലെ ..പ്രത്യേകിച്ച് കമ്മറ്റിക്കാരനൊക്കെ ആകുമ്പോ..

പിന്നെ ഞമ്മളെ ദാരിദ്ര്യം ഒന്നും ആരെയും അറിയിച്ചിട്ടില്ലാട്ടോ.. അറിഞ്ഞാ പിന്നെ ഇപ്പോഴത്തെ പൗറും പത്രാസും ഒന്നും ആളുകളുടെ ഇടയിൽ ഏശൂല. അത് മാത്രമല്ല തിരിമറിയും നടക്കൂല. കമ്മറ്റിയിലൊന്നും വലിയ വെലയൊന്നും ഉണ്ടാകൂലാന്നെ........
നല്ല പാതി അടുക്കളപ്പണിയെടുത്ത് നടുവൊടിഞ്ഞ മട്ടാ.. ഒന്ന് ഹാപ്പി ആയിക്കോട്ടെ എന്ന് വിചാരിച്ചാ വാട്സപ്പ് എടുത്തു കൊടുത്തത്. പിന്നെറീച്ചാർജ് ചെയ്യാതിരിക്കാൻ കഴിയാതായി.

ദേ... അങ്ങാടിയിലെത്തി കേട്ടോ. ആദ്യം കാണുന്ന മൊബൈൽ കടയിൽ തന്നെ കയറാം. ഇടങ്കണ്ണിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഒന്ന് ഞാൻ കണ്ണോടിക്കും.
വേറെയൊന്നുമല്ല... കടം വാങ്ങിയവർ അവിടെയെവിടെങ്കിലും ഉണ്ടോന്ന് അറിയാനാ.. ഉണ്ടെങ്കിൽ മാറണം.
ഒന്ന് രണ്ട് പേർ എന്നെ ശ്രദ്ധിക്കുന്നുണ്ടേ .. അത് പത്രാസ് കണ്ടിട്ട് നോക്കുന്നതാണെന്നാ ഞാൻ വിചാരിച്ചെ .എന്നാൽ മൊബൈൽ കടയിൽ നിൽക്കുമ്പഴാ മനസിലായത് "തോണ്ടലു "കാരാണെന്ന്.
ഈ" തോണ്ടൽ" എന്നാൽ എന്നെപ്പോലെയുള്ള " പൗറും പത്രാസും" ഉള്ള ആളുകളെ കാണുമ്പോൾ അടുത്ത് വന്ന് ആരും അറിയാതെ ചായപ്പൈസ ചോദിക്കുന്നതിനെയാണ്.... ഞങ്ങളുടെ മലപ്പുറം സാഹിത്യത്തിൽ തോണ്ടൽ എന്ന് പറയുന്നത് .

ഇനി ഇവരിൽ നിന്ന് രക്ഷപ്പെടണം. ആകെ ഇരുപത് രൂപ .കമ്മറ്റിക്ക് പോവാനുള്ള വണ്ടി പ്പൈസ. ഇത് ഇവർക്ക് കൊട്ത്താ പിന്നെ ഞാൻ നടക്കണ്ടെ...വഷളത്തരമല്ലെ നടക്കണത്.രാഷ്ട്രീയക്കാരന്റെ സ്വതസിദ്ധമായ ഉണ്ടാക്കിച്ചിരി ഞാൻ കാണാതെ പഠിച്ചു വച്ചിട്ടുണ്ട്. ആ ചിരി ഒരു മുതൽകൂട്ടാ.. തിരിമറി നടത്താനും ആ ചിരി അത്യന്താപേക്ഷിതാ... തിരിമറി എന്ന് പറഞ്ഞാൽ ഒരാളിൽ നിന്ന് പണം കടം വാങ്ങിയാൽ പറഞ്ഞദിവസം തന്നെ തിരിച്ച് കൊടുക്കാൻ മറ്റൊരാളുടെ കൈയിൽ നിന്ന് പണം കടം വാങ്ങുന്നതിനെയാണ്.
ആ.... തോണ്ടലുകാർ അവിടെത്തന്നെയുണ്ട് കേട്ടോ.ഒരു കൂട്ടം ഗൾഫുകാർ ഇവിടെ പ്രത്യക്ഷപ്പെടണെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചെങ്കിൽ എന്നെ കുറ്റം പറയാൻ കഴിയില്ല.
എന്റെ പ്രാർത്ഥന പാതി ദൈവം സ്വീകരിച്ചതായി ഒരാളെ കണ്ടപ്പോൾ മനസിലായി. പുതിയ ഷർട്ടും മുണ്ടും.പോക്കറ്റിലും കൈയിലും മൊബൈല്.ലങ്കിമറി വാച്ചും മോതിരവും. ഹൈ ഹീല് ചെരുപ്പും.. മതി... മതി... ഈ അടയാളം ഒക്കെ ഒത്താ "തോണ്ടലുകാർക്ക് കുശാൽ.. ഹാവൂ.. രണ്ടും അയാളെത്തന്നെ നോക്കി നിൽക്കുകയാണ് - ഈ തക്കത്തിന് ഞാനും ചാടിയെറങ്ങി അടുത്ത ഫ്രൂട്ട് കടയിൽ കയറി.അവിടെ നിന്നും മെല്ലെ ഊർന്ന് റോഡിലേക്ക്. തൊട്ടടുത്ത് തന്നെ ഒരു പള്ളിയുണ്ട്. ആ പള്ളിയിലേക്ക് ഞാൻ ഓടിക്കയറി.. മൂത്രപ്പുര ലക്ഷ്യമാക്കി നീങ്ങി.'
ഈ പഹയന്മാരൊക്കെ ഭയങ്കര വിരുതന്മാരാ...
ആര് -?
തോണ്ടലുകാര്..പതിനെട്ടടവും പഠിച്ച് ഇറങ്ങിയിരിക്കുകയാ..
പള്ളിക്കു മുന്നീൽ വില കൂടിയ ഹൈ ഹീല് ചെരുപ്പ് കണ്ടാ ഇവർ അവിടെ തമ്പടിക്കും. കൊടുത്തില്ലേൽ അവിടെയും ഇവിടെയും ഒക്കെ പോയി... എരക്കൻ.....തീട്ടം.. പിശുക്കൻ എന്നിത്യാദി പേരുകളൊക്കെ പ്രചരിപ്പിക്കും. നമുക്കാണെങ്കി ഇതൊക്കെ വഷളത്തരമല്ലെ....

"ഹാവൂ........ മൂത്രമൊഴിച്ചതിന് ശേഷം ദീർഘമായി ഒന്ന് ശ്വാസം വിട്ടു.... സമാധാനത്തിൽ മൂത്രപ്പുരക്ക് പുറത്തിറങ്ങി.
"പണി പറ്റിച്ചല്ലൊ.. ദാനിൽക്കുന്നു പള്ളിയുടെ മുന്നിലെ കടയുടെ മുന്നിൽ ഒരുത്തൻ...
ഞാൻ വേഗം വുളു (അംഗ സ്നാനം) എടുത്തു പള്ളിക്കുള്ളിൽ കയറി..
ഒന്ന് നമസ്കരിച്ചതാ വീട്ടിൽ നിന്ന്.. ഒന്നുകൂടി നമസ്കരിക്കാൻ തീരുമാനിച്ചു. ഇരുപത് രൂപയാ പോകുന്നേ..

നമസ്കാരം അഞ്ച് മിനിറ്റിനുള്ളിൽ തീർത്തു ഞാൻ രണ്ട് വാതിലിലൂടെയും പുറത്തേക്ക് നോക്കി.
ഹാവൂ,,, സമാധാനം ആരെയും കാണാനില്ല. വേഗം പള്ളിയിൽ നിന്ന് പുറത്തിറങ്ങി - ചെരുപ്പ് ധരിച്ചു കൊണ്ടിരിക്കുമ്പഴാ പുറത്ത് തോളിൽ ഒരു കൈ പതിഞ്ഞതായി മനസ്സിലായത്.തിരിഞ്ഞൂ നോക്കിയപ്പഴോ.. നമ്മളെ കഥാപാത്രം തന്നെ.. ഇതാ ഇവര് സാധനങ്ങള്.. പുലിന്റെ മുന്നില് മാന് പെട്ടാലെങ്ങനെ.. പുലി വിടുമോ.... അതുപോലെയാ...
ഇനി രക്ഷപ്പെടാൻ ഒരു മാർഗവും ഇല്ല. കൊടുക്കുക തന്നെ....
പോക്കറ്റിൽ കൈയിട്ട് രണ്ട് നോട്ടുകളിൽ ഒന്ന് എടുത്തു ചുരുട്ടി മടക്കി അവന്റെ കൈയിൽ കൊടുക്കുമ്പോൾ.. അവന്റെ കണ്ണുകൾ ഒന്ന് കാണേണ്ടതായിരുന്നു.. പ്രതീക്ഷയുടെ ഒരു നിലാശോഭ തന്നെയായിരുന്നു അവന്റെ കണ്ണുകളിൽ തിളങ്ങിയിരുന്നത്.
ചുരുട്ടിക്കൂട്ടിയ പത്ത് രൂപ കണ്ട് ഞെട്ടിപ്പോയ അവൻ അന്തം വിട്ടു നിൽക്കെ പോക്കറ്റും അമർത്തിപ്പിടിച്ച് ഞാൻ റോഡിലേക്കിറങ്ങിയിട്ടേ ഉളളു.....
ഡാ.. കഞ്ചൂസേ. ന്നാ.. അന്റെ പിച്ചക്കായി....... എന്ന് പറയുന്നത് കേട്ടു.. പിറകെ എന്തോ ഒന്ന് തലയിൽ വന്നു വീണതും അറിഞ്ഞു.

തൃപ്തിയായി എനിക്ക് തൃപ്തിയായി..... പേര് വീണാലെന്താ.. പൈസ പോയിലല്ലോ......
ഹുസൈൻ എം കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക