Slider

മോക്ഷയാത്ര : രചനാമത്സരം...2017 ചെറുകഥ

0

വണ്ടി ഓടികൊണ്ടിരിക്കുകയാണ്. രാത്രി കഴിയാറായെന്നുതോന്നുന്നു അകലെ തീവണ്ടിയുടെ ചൂളംവിളി കേള്‍ക്കാം. എത്രനേരമായി ഈനില്പ്പു തുടങ്ങിയിട്ട് ഒന്നുകിടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീട്ടിലാ യിരുന്നേല്‍ ഇപ്പോള്‍ നല്ല ഉറക്കത്തിന്‍െറ സമയമാ യിരുന്നേനെ ഈയാത്ര ഇന്നുരണ്ടാം ദിവസം.........
ഇടക്കുവണ്ടി നിര്‍ത്തിയപ്പോള്‍ ഞാന്‍ കരുതി എനിക്ക് ഇറങ്ങാറായെന്ന്. പക്ഷേ ഡ്രൈവറുടെ കൂടെയുള്ള ആള്‍ മാത്രമാണ്‌ ഇറങ്ങിയത് അയാള്‍ എവിടെക്കോ നടന്നു പോകുന്നത് വണ്ടിയുടെ വെളിച്ചത്തില്‍ കാണാന്‍ കഴിഞ്ഞു.ഡ്രൈവര്‍ ആരോടോ ഫോണിലാണെന്നു തോന്നുന്നു തെല്ല് ഉറക്കെ സംസാരിക്കുന്നുണ്ടായിരുന്നു.
മറ്റാരും ഇറങ്ങുന്നില്ലല്ലോ! ആര്‍ക്കും ഇറങ്ങേണ്ടായിരിക്കാം.എനിക്കാണെങ്കില്‍ ഇതില്‍ നിന്നും ഒന്നിറങ്ങിയാല്‍ മതിയായിരുന്നു മുന്‍പിലുള്ളവര്‍ ഇറങ്ങാതെ ഞാന്‍ എങ്ങിനെ ഇറങ്ങാനാണ്.
ഡ്രൈവറുടെ സഹായി മടങ്ങിവന്നു വണ്ടി ഓടിത്തുടങ്ങിയിരിക്കുന്നു.
റോഡരികിലെ കാഴ്ചകള്‍ കുറെശെയായി
കാണായിവന്നു തുടങ്ങിയിരിക്കുന്നു.
ഇരുട്ടിന്‍െറ കട്ടി കുറഞ്ഞ് നേര്‍ത്ത അരണ്ട വെളിച്ചം.ഇപ്പോള്‍‌ മരങ്ങളും
കെട്ടിടങ്ങളും നിഴലുകള്‍ പോലെ പിന്നിലേക്ക്‌ ഓടിക്കൊ
ണ്ടിരിക്കുന്നു.
വണ്ടിയില്‍ ആരും ഒന്നും സംസാരിക്കുന്നില്ല.
എനിക്കാണെങ്കില്‍ വല്ലാത്ത സങ്കടം തോന്നുന്നു. എത്ര സ്നേഹത്തോടെയാണ് ഞാന്‍ എല്ലാവരുമൊത്ത് വീട്ടില്‍
കഴിഞ്ഞിരുന്നത്.എന്നിട്ടും എന്തേ ഇങ്ങനെ എല്ലാവര്‍ക്കും എന്നോട് എന്തു സ്നേഹമായിരുന്നു.
കുട്ടന്‍ വന്നപ്പോള്‍ കൂടെ പോരേണമെന്ന് ഒട്ടും
ആഗ്രഹിച്ചിട്ടല്ല. പോരാതെ വയ്യല്ലോ! പോന്നല്ലേ പറ്റൂ
ഇനിയുള്ളകാലം എങ്ങിനെയാണെന്നറിയില്ല.അടുത്തു
നില്‍ക്കുന്നവന്‍ കോവിലന്‍ വിളപ്പില്‍ ശാലയിലാണ്
വീടെന്നു പറഞ്ഞു .
ഞാന്‍ കോവിലനെ നോക്കി കഷ്ടം അവന്‍ ആകെ
ക്ഷീണിച്ചിരിക്കുന്നു. പാവം കാലുകള്‍ക്ക് നീരുവന്നു വീര്‍ത്തിരിക്കുന്നു. വായില്‍നിന്നും ഉമ്മിനീര്‍ പതഞ്ഞ്
ഒരുതരം മഞ്ഞനിറമുള്ള ദ്രാവകമായി കടവായിലൂ
ടെ ഒലിച്ച് നൂലുപോലെ താഴെക്ക്...ഹൊ..തലകറങ്ങുന്നു.
അവനിപ്പോള്‍ വീഴുമെന്നു തോന്നുന്നു ഒന്നുതാങ്ങാന്‍
കഴിഞ്ഞിരുന്നെങ്കില്‍ കരുത്തുനഷ്ടപ്പെട്ട മനസിന്‍െറകരങ്ങ
ള്‍ക്ക് എങ്ങിനെ മറെറാരാളെ താങ്ങാന്‍ കഴിയും സമയം പുലര്‍ച്ചെ ആറു മണി കഴിഞ്ഞെന്നു തോന്നുന്നു.മുനിസി
പ്പാലിറ്റി സൈറന്‍െറ ശബ്ദം വണ്ടി വേഗത കുറച്ചു.
ഈ വണ്ടിയിലെന്താ ഇത്ര തിരക്ക് ദേഹമാസകലം
വലിഞ്ഞു മുറുകുന്ന വേദന ഈ വണ്ടിക്ക് എന്തോ പ്രത്യേകതയുണ്ടല്ലോ! ചുറ്റും മുളം കമ്പുകള്‍ നാട്ടി
വേലി കെട്ടി ബലപ്പെടുത്തി യിരിക്കുന്നു.കണ്ടാല്‍
സുരക്ഷിത മെന്നു തോന്നും അകത്തോ വീര്‍പ്പുമുട്ടലു
കളും വേദനകളും കൊണ്ട് വിറങ്ങലിച്ച ജീവിതങ്ങളെ
തളച്ചിട്ടിരിക്കുന്നു.
വണ്ടി പട്ടണത്തിന കത്തൂടെ കടന്ന് തെക്കോട്ടുള്ള
ഇടവഴിയിലൂടെ വിശാല മായൊരു സ്ഥലത്ത് നിര്‍ത്തി
ആ സ്ഥലത്തിനു ചുറ്റും വലിയ മതില്‍ കെട്ടി തിരിച്ചിരിക്കുന്നു.
വടക്കുകിഴക്കുള്ള മതിലിനോട് ചേര്‍ത്ത് നീളത്തില്‍
പണികഴിപ്പിച്ച കെട്ടിടം ഏതാണ്ട്‌ കട മുറികള്‍ പോലെ
തോന്നുന്നു ഡ്രൈവറുടെ സഹായി വന്ന് ഓരോരുത്തരാ
യി വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ പറഞ്ഞു കൊണ്ട് ഓരോരുത്തരെയും ഇറങ്ങാന്‍ സഹായിച്ചു.
നല്ല മനുഷ്യന്‍ എന്നു തോന്നി എല്ലാവരേയും കെട്ടിടത്തിന്‍െറ പിന്‍ ഭാഗത്തേക്ക് അയാള്‍ കൂട്ടി കൊണ്ട്
പോകുകയാണ്. കെട്ടിടത്തിന്‍െറ അടുക്കലേക്കു ചെന്ന
പ്പോള്‍ മനം മടുപ്പിക്കുന്ന ചുടുചോരയുടെ രൂക്ഷ ഗന്ധം
തോന്നിയതായിരിക്കും എന്നുഞാന്‍ സംശയിച്ചു.
പക്ഷേ അല്‍പ്പ നിമിഷത്തിനുള്ളില്‍ എനിക്ക് എല്ലാം മനസിലായി വണ്ടിയില്‍നിന്നും ഇറങ്ങാന്‍
സഹായിച്ച ആ മനുഷ്യന്‍ ഞങ്ങളെ കൂട്ടി കൊണ്ടുവന്ന
സ്ഥലം........ ദൈവമേ, കുട്ടനെവിടെ ആ ഡ്രൈവറെയും
കാണാനില്ല അതുവരെയും മിണ്ടാതിരുന്ന എല്ലാവരില്‍
നിന്നും നിലവിളി........കൂട്ട നിലവിളി ....ചങ്കു പിളരുന്നു
നാളെ ഞാനും അല്ല ഞങ്ങളും മനുഷ്യരുടെ തീന്‍ മേശയിലെ ഇറച്ചി ഖണ്ഡമായ് മാറും
എല്ലാവരും ചേര്‍ന്ന് സ്നേഹം നടിച്ച്....ഹോ കാഴ്ച
മങ്ങുന്നു....തലക്കൊരു വല്ലാത്ത ഘനം....ദേഹം തളരുന്നു...
ഞാന്‍ വീണു പോകുമോ ? എന്‍െറ ഓര്‍മ്മകള്‍ നശിക്കുന്നു......ചുറ്റും ആകെ കറങ്ങി വരുന്നതുപോലെ....
അതു കറങ്ങി കറങ്ങി....ഒരു നേര്‍ത്ത ബിന്ദുവായി.....എ ന്നിലേക്ക് അലിഞ്ഞു.......മരണത്തിനു മപ്പുറമുള്ള......എന്നിലേക്ക്.
ജോസ്‌ .പി.കെ...
പരിയാരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo