'വേലായുധോ ടാ..... നമ്മണ്ടെ രവിയുടെ കടയുടെ മുന്നിൽ നാളെ പുതിയൊരു എന്തോരു ഹോട്ടൽ തുടങ്ങുണുത്രേ.'
വേലായുധന്റെ ബീഡിയിലെ യെരിയുന്ന തീപ്പൊരി തന്റെ ബീഡിയിലേക്ക് വലിച്ച് വിടുകയാണ് നാരായണപ്പൻ.
വെളിച്ചം കോറിയിടുന്ന നേരത്ത് ഈ പുകവലിയും കണ്ടായിച്ഛന്റെ വരമ്പിലൂടെയുള്ള നടത്തതിനെല്ലാം ചൂട്ടായിയെരിയുന്നത് രണ്ട് ബീഡി തുണ്ടുകൾമാത്രം.

നടത്തത്തിന്റെ ഒഴുക്ക് എന്തുകൊണ്ടോ അവരുടെ സംസാരങ്ങൾക്കിടയിൽ നിന്നും പിൻവലിഞ്ഞിരിക്കുന്നു. ' നാരായണപ്പോ ഇനി നമ്മണ്ടെ രവിയേട്ടന്റെ കടയിൽ ആഗോള ചർച്ചകൾ മറ്റേ ഹോട്ടലിലേക്ക് മാറോ.?; എന്തായാലും കട്ടനെക്കാൾ നിങ്ങണ്ടെ ഒക്കെ തീപ്പൊരി ചർച്ചയാണ് നാരാണാപ്പാ നമുക്ക് ഈ കൂട്ട് ഇനി ഹോട്ടൽ വന്നാൽ ഈ സ്വാതന്ത്രം കിട്ടോ അതിൽ.? '
നേർത്ത ആർദ്ദ്രതയുടെ കുമിളകൾ എവിടെയൊക്കയോ തെന്നി വീഴുന്നുണ്ടായിരുന്നു. അനുഭവങ്ങളിലൂടെ പൊതുപ്രവർത്തനം നടത്തിയ വേലായുധന്റെ രാഷ്ട്രീയ വിദ്യാഭ്യാസം രവിയുടെ ചായക്കടയാണ്. അവിടെ പ്രൊഫസർമ്മാർ എന്നു പറയാൻ നാരായണപ്പൻ,വേശുപ്പൻ,ചുവെള്ളം കുട്ടികൃഷ്ണേട്ടൻ,വാസുമൂത്താര്,കണ്ണൻ,കോരൻ,സേതു,ദാമോദരൻ,പൊന്നുമണി,ഉണ്ണികൃഷ്ണൻ,എടെയ്ക്കൊക്കെ വരാറുള്ള തങ്കമ്മ,കമാലാക്ഷി,ബീവാത്തൂമ അല്ല പുട്ടമ്മ രവിയുടെ കടയിൽ മധുരപുട്ട കൊടുക്കാറുള്ളത് ഈ ബീവാത്തുമ്മയാ എങ്ങനെ എത്രയോ പേർ നിരന്തരം ചർച്ചകളിൽ സജീവമായിരിക്കും.

ഈ പ്രാഭാതം പുലരുന്നത് ' ഇന്ത്യൻ റസ്റ്റോറന്റ് ' എന്ന് ഇംഗ്ലീഷിൽ തന്നെ എഴുതി രവിയുടെ കടയുടെ മുന്നിൽ വലിയ കടവന്നപ്പോൾ ഇനി ഈ ചർച്ചകൾക്ക് ലംഘനങ്ങൾ ഉണ്ടാവുമോ നമ്മണ്ടെ കൂട്ടാളികൾ കൊഴിഞ്ഞു പോവോ എന്ന ആശങ്കയിൽ വേലായുധൻ തന്റെ അടിമുണ്ടിൽ നിന്ന് ഒരു ബീഡിയെടുത്തു കുളുത്തി ആഞ്ഞു വലിച്ചു. കുമാരന്റെ വീട്ടിലെ പത്തായത്തിൽ എലികയറിയത് മുതൽ ഫ്രാൻസിസ്സ് മാർപ്പയുടെ നിലപാടുകൾ പോലും ചർച്ചചെയ്യുന്ന ആ ഇടംത്തെ കുറിച്ച് ആശങ്ക് വേലായുധനിൽ ആതിയുണ്ടാക്കുന്നു.
അവന്റെ ഇടത്തെ ഇല്ലാതാക്കാൻ പുതിയ വിഭവങ്ങൾ പുതിയ രുചിഭേതങ്ങളുമായി ആ ഹോട്ടലിൽ വന്നപ്പോൾ പലരും അങ്ങോട്ട് കൂറുമാറി അവിടേയ്ക്ക് ചേക്കേറുമ്പോൾ രവിയേട്ടന്റെ ചായക്ക് കടുപ്പം കൂടുന്നുണ്ട്. എന്തു കൊണ്ടോ ആ കടുപ്പത്തെ അല്ല നല്ല സൗകര്യമുള്ള ഹോട്ടലിനെ റെസ്റ്റോറന്റ് അതും ഇന്ത്യൻ റെസ്റ്റോറന്റ് ആക്കിയപ്പോൾ പലരും ആമാർഗ്ഗം സ്വൂകരിച്ചുകഴിഞ്ഞിരിക്കുന്നു.
' ബീഡി ഉണ്ടോ നാരായണ്ണപ്പാ..?' ' ഫിൽട്ടർ ഉണ്ടടാ പുതിയ പീടിക കാരൻ തന്നതാ..വേണൊ ഒന്ന്..? ' നിലാവു കുഴഞ്ഞു വീഴുന്ന യാത്രയിൽ നാ
രായണപ്പനും ഈ പുതിയ അധികാരത്തിന്റെ തന്ത്രങ്ങളിൽ പെട്ടുപോയല്ലോ എന്നോർത്ത് വിലപിച്ച് അവൻ ആക്രോശിച്ചു കൊണ്ട് പറഞ്ഞു ' നാരായണപ്പാ നിങ്ങൾ പോകണ്ടീരിന്നില്ലാട്ടോളിൽ; അമേരിക്കയും യൂറോപ്പും അവരുടെ കച്ചവടത്തിന്റെ ചന്തയാക്കുകയാണെന്ന് എന്നോടൊക്കെ പറഞ്ഞ നിങ്ങണ്ടെ ഒരു 'മൈരും' വേണ്ട ....... ' ആവിഷ്‌ൿരണത്തിന്റെ തെറിവിളി പ്രയത്തിനപ്പുറത്തേക്കും കടന്നപ്പോൾ കല്ലടിക്കോടൻ മലയിൽ അതിന്റെ പ്രതിഫലനം എന്നപോൽ വേലായുധന്റെ യെരിഞ്ഞു തീരാത്ത ബീഡികുറ്റി കത്തുണ്ടായിരുന്നു.

നാരായണപ്പന്റെ നിഴലും നിലാവും കല്ലടിൽകോടൻ മലയുടെ യെരിഞ്ഞു തീരാത്ത തീയോടും വിടപറഞ്ഞ് അവൻ തോട്ടുവരമ്പിലൂടെ രവിയേട്ടന്റെ ആളൊഴിഞ്ഞ് ഇരുട്ടത് ആ തിണ്ണയിൽ മയങ്ങുമ്പോൾ ഇന്നലെ ദാമോരേട്ടന്റെ വായിച്ച ആർട്ടിക്കൾ 19( എ ) മാത്രം സ്വപ്നം കണ്ട് അവൻ മയങ്ങുമ്പോൾ രവിയേട്ടന്റെ കടയിൽ നാളെ അവർ വരോ എന്നു മാത്രമായിരുന്നു ചിന്ത. അവർ വരും ജെ.എൻ.യു,ഹൈദ്രാബാദിലേയും,പൂനയിലേയും,അഴിമതിയും പഠിച്ച ഈ കലാലയത്തെ നാരായണപ്പനെ തെറിപറഞ്ഞതിൽ അവന് വിഷമം യെരിഞ്ഞില്ലാതായിരിക്കുന്നു ഈ വിഷയങ്ങൾക്ക് ചർച്ചയ്ക്ക് ഇടം നൽകാതിരിക്കാൻ വന്ന ആ ഹോട്ടലിനോടുള്ള പ്രതിഷേധം യൂറോപ്പ്യൻ തന്ത്രത്തിന്റേതാണെന്ന് അവൻ മനസ്സിലാക്കിയിരിക്കുന്നു ആ സ്വപ്നങ്ങളിലേക്ക് താരകങ്ങൾ താനെ തെറിച്ചു വീണുകഴിഞ്ഞിരിക്കുന്നു.........
JijinMundur

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക