Slider

ഒരു പിൻവിളി

0
Image may contain: 1 person, smiling, closeup and outdoor

°°°°°°°°°°°°°°°°
പുഴകൾ ഗതി മാറി ഒഴുകിയത്
ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമാണ്.
പക്ഷേ...
സ്നേഹത്തിൽ നിന്ന് വിദ്വേഷത്തിലേക്കും,
വിദ്വേഷത്തിൽ നിന്ന് അരും കൊലകളിലേക്കും,
നാം എന്നേ വഴിമാറി...
ചെറിയ സ്വാർത്ഥതകൾ മുതൽ
അതിമോഹത്തിന്റെ
കൊടും പാതകങ്ങളിലേക്കു വരെ
നമ്മുടെ മനസ്സ്
എന്നേ 'യു ടേൺ' എടുത്തിരിക്കുന്നു..
പ്രകൃതി ഒന്നും മറന്നിട്ടില്ല...
ഒന്നും..
പ്രളയം
ഒരു ഓർമ്മപ്പെടുത്തലാണ് ;
നമുക്കും
തിരിച്ചൊഴുകാൻ സമയമായെന്ന്..
മനസ്സുകളെ
സ്നേഹത്തിലേക്ക്,
നന്മകളിലേക്ക്
വഴിതിരിച്ചൊഴുക്കാൻ
ഇനിയും വൈകരുത്,
ഒരു നിമിഷം പോലും..
°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo