നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗിഫ്റ്റ്

Image may contain: Ajoy Kumar, smiling, beard, hat and closeup
ജന്മദിനത്തിന് വില കൂടിയ ഗിഫ്റ്റ് ഒന്നും വാങ്ങിത്തരുന്നില്ല എന്നുള്ള ശ്യാമയുടെ പരാതി നിലനിൽക്കെയാണ് കഴിഞ്ഞ തവണത്തെ പിറന്നാളിന് ഞാൻ ചെന്ന് അലറിയത്
ഡീ ഇറങ്ങെടീ ഇങ്ങോട്ട്,നിന്റെ ഒരു ഗിഫ്റ്റ്, ,ഇന്ന് നിന്നെ ഞാൻ സ്വർണ്ണം ഇട്ടു മൂടും,അപ്പോഴെങ്കിലും ഈ പഴയ പണയം വെയ്പ്പിന്റെ കുത്തുവാക്കുകൾ ഒന്ന് നിറുത്തുമല്ലോ,കമോൺ , ഗെറ്റ് റെഡി എവരി ബഡി.
അങ്ങനെ പ്രതീക്ഷിക്കാത്ത ഡയലോഗ് കേട്ട് അന്തം വിട്ടു നിന്ന ശ്യാമയെയും പൊക്കി തലയിൽ വെച്ച് കൊണ്ട് ഞാൻ നേരെ ഏതോ ഒരു ആലൂക്കയുടെ ജ്യൂവലറിയിലേക്ക് ഓടി. കടയിൽ എത്തിയ പാടെ ഞാൻ ചോദിച്ചു,
മോളെ, എന്താണ് വേണ്ടത് ,വള ? മാല? നെക്ലേസ്? ....അതോ എല്ലാം കൂടെ എടുക്കട്ടെ ഓരോ കിലോ?
ശ്യാമ ആനന്ദ പുളകിത ആയി നിൽക്കുന്നു,എന്ത് നല്ല ഭർത്താവ്,അജോയ് ,ന്താപ്പോ ഇങ്ങനെ? ന്ത ഇണ്ടായെ ?
ഞാൻ പറഞ്ഞു, അല്ലെങ്കിൽ വേണ്ട, ഡാർലിംഗ് , കുറച്ചു ഡയമണ്ട് തന്നെ ആയിക്കോട്ടെ.കമാൺ
കണ്ണ് തള്ളി നിന്ന ശ്യാമയെയും തള്ളിക്കൊണ്ട് ഞാൻ നേരെ മുകളിലെ നിലയിലെ ഡയമണ്ട് സെക്ഷനിൽ പോയി.ദൂരെ നിന്നും നടന്നു വരുന്ന കുലീനരായ ഞങ്ങളെ കണ്ടപ്പോഴേ സെയിൽസ് ഗേൾ,മാനേജർ എല്ലാം വളഞ്ഞു കുത്തി നിന്ന് തൊഴുതു
മലയാളത്തിലെ റ എന്ന അക്ഷരം പോലെ നിന്ന് വിനയം കാരണം ശബ്ദം വെളിയിൽ വരാത്തത്ര സൌമ്യതയോടെ മാനേജർ ചോദിച്ചു ....
എന്ത് വേണം സാർ ?
ഞാൻ ഏതോ സിനിമയിലെ നായകൻ പറയുമ്പോലെ മംഗ്ലീഷിൽ പറഞ്ഞു,
അനക്ക് ഒരു ഡയമണ്ട് നെക്ലേസ് വാണം
ശ്യാമ പറഞ്ഞു , മയഡണ്ടോ , എന്ത് കണ്ടിട്ടാണ്? എത്രയാ വില എന്നറിയാമോ?
ഞാൻ പറഞ്ഞു , ശ് ...ചുപ്പ് .....മയഡണ്ട് അല്ല ഡയമണ്ട് .എന്റെ കയ്യിൽ നീ അറിയാതെ പ്രോവിഡന്റ് ഫണ്ട് ലോൺ എടുത്ത കാശുണ്ടല്ലോ ,ലാവിഷ്, അയ്യേ പറ്റിച്ചേ എന്നോടാ കളി ? ഞാൻ ശ്യാമയെ നോക്കി കൊഞ്ഞനം കാണിച്ചു.
അയാൾ ഒരു നീളൻ ചെയിനിന്റെ അറ്റത്ത് ഒരു തടിയൻ ഡയമണ്ട് തൂങ്ങുന്ന മാല എടുത്തു വെച്ചു, ഞാൻ ചോദിച്ചു,
ശ്യാമക്കുട്ടാ ,ഇഷ്ട്ടമായോ? പഴയൂ
അപ്പോൾ ശ്യാമ പറഞ്ഞു,, ഇഷ്ട്ടമൊക്കെ ആയി ..പക്ഷെ ഇതിന്റെ വില..
ഞാൻ പറഞ്ഞു, ഷട്ടപ്പ് യൂ, ഇഷ്ട്ടമായോ എന്ന് മാത്രം പറ,ബാക്കി എനിക്ക് വിട്ടേരെ
മാനേജർ പറഞ്ഞു ,മാഡം ,യൂ ആർ സൊ ലക്കി, എന്ത് നല്ല ഹസ്.....
ഞാൻ തിരിഞ്ഞു നോക്കി അതാര്? നല്ല ഹസ്സ്, ഓ എന്നെത്തന്നെ ആണ്,അതെയതെ ഞാൻ എന്ത് നല്ല ഹസ്സ്
എടുത്തോ ശ്യാമേ,എടുത്തോ , നല്ല ഹസ്സായ ഞാൻ നിറ കണ്ണുകളോടെ പറഞ്ഞു,
അപ്പോൾ മാനേജർ പറഞ്ഞു, സാർ യൂ നോ ,ഇത് അൺ കട്ട് ആണ്,
ആണോ ?
യെസ് , ദിസ്‌ ഈസ്‌ ആൻ അൺ കട്ട് ഡയമണ്ട്
ഭയങ്കരം തന്നെ
ശാന്താ ബേക്കറിയിൽ കിട്ടുന്ന ""നാൺ കട്ട്" മാത്രമേ ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ടുള്ളു എങ്കിലും എല്ലാം മനസിലായത് പോലെ ഞാൻ ആ അൺ കട്ടിനെ തുറിച്ചു നോക്കി ,എടാ ഭയങ്കരാ ....
എത്ര ആണ് വില? ദി പ്രൈസ്
ഈ മനോഹരമായ മാലയ്ക്കു വില കേവലം, വൺ പോയിന്റ്‌ ഫൈവ് ലാക്സ് മാത്രമേ ഉള്ളൂ സാർ,
എന്തര്? ഞാൻ ചോദിച്ചു...എത്ര? വൺ പോയിന്റ്‌ ഫൈവ് ??
ലാക്സ്
വൺ പോയിന്റ്‌ ഫൈവ്??
ലാക്സ്. കേവലം വൺ പോയിന്റ്‌ ഫൈവ് ലാക്സ് സാർ, കൂടിയത് ഉണ്ട്,എടുക്കട്ടെ?
ഞാൻ നിയന്ത്രണാതീതമായി കറങ്ങിയ തല ഒരു കൈ കൊണ്ട് പിടിച്ചു നിറുത്തിയും നിലത്തു വീണു പോയ കണ്ണുകൾ മറുകൈ കൊണ്ട് എടുത്തു യഥാസ്ഥാനത്ത് വെച്ചുകൊണ്ടും പറഞ്ഞു,
ഓ വേണ്ട വേണ്ട , കുറച്ചു കൂടി കുറഞ്ഞത്‌ മതി,
സാർ പറയു ബഡ്‌ജറ്റ്‌ എത്ര. ഒരു ലക്ഷം?
അല്ല, കുറച്ചു കൂടെ താഴെ
അമ്പതിനായിരം?
അല്ല, ഇനീം താഴെ
സർ തന്നെ പറയൂ
ഒരു ഒരു അയ്യായിരം
അയാൾ ഒരു മിനിറ്റ് എന്നെ തുറിച്ചു നോക്കി, പിന്നെ കരയുകയോ ചിരിക്കുകയോ എന്തോ ചെയ്തു,എന്നിട്ട് ഒരു സാധനം എടുത്തു മേശപ്പുറത്തു വെച്ചു,ഞാനും ശ്യാമയും സൂക്ഷിച്ചു നോക്കി,ഒന്നും കാണാനില്ല,
അപ്പോൾ അയാൾ ഒരു ലെൻസ്‌ എടുത്തു തന്നു, അതിലൂടെ നോക്കിയപ്പോൾ കണ്ടു ഉറുമ്പിനെ പോലെ എന്തോ ഇരിക്കുന്നു
ഇത് ഉറുമ്പല്ലേ,
അയ്യേ ,ഉറുമ്പല്ല ,അത് ഡയമണ്ട് മൂക്കുത്തി ആണ് സാർ
ഒരു കുഞ്ഞൻ ഉറുമ്പിനെ പോലെ ഇരിക്കുന്ന ഡയമണ്ട് മൂക്കുത്തി, അതിനാണ് അയ്യായിരത്തി അഞ്ഞൂറ് രൂപ,
അത് കേട്ടപ്പോൾ ഞങ്ങൾ അയാളെയും കോഫിയും കൊണ്ട് വന്ന പെണ്ണിനേയും തട്ടിത്തെറുപ്പിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി ഓടിയ വഴി ആണ് ഇപ്പോൾ പുതിയ നാഷണൽ ഹൈവെ വരുന്നത്.
സത്യത്തിൽ ഇതൊക്കെ ബാൻ ചെയ്യേണ്ട കാലം എന്നേ കഴിഞ്ഞു ,ഡയമണ്ട് പോലും ഡയമണ്ട്, വൃത്തികെട്ട സാധനം

By: AjoyKumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot