"ജീവൻ നമുക്കിവിടെ ഇനിയും വരണം..ഈ കോടമഞ്ഞിൽ അലിഞ്ഞു ചേർന്നു നമ്മൾ ഒരുമിച്ചു.. ഇനിയും ഇനിയും.ഇവിടെയുള്ള കാറ്റിനും മരത്തിനും എല്ലാം നമ്മുടെ പ്രണയത്തിന്റെ സുഗന്ധമാണ്..മരിക്കും മുന്നെ എനിക്കിവിടെ വരണം.. ജീവന്റെ നെഞ്ചിൽ തല ചായ്ച്ചു എനിക്കു മരിക്കണം.."
ജീവന്റെ മുഖത്തോടു മുഖം ചേർത്തു പിടിച്ചു അവനെ കെട്ടിപിടിച്ചു മിയ പറഞ്ഞു.
ജീവന്റെ മുഖത്തോടു മുഖം ചേർത്തു പിടിച്ചു അവനെ കെട്ടിപിടിച്ചു മിയ പറഞ്ഞു.
അവൻ ഒന്നു പൊട്ടിച്ചിരിച്ചു ..
"ഈ കോട പിന്നെ, നമ്മളെ പോലെ ഉള്ളവർക്കല്ലേ... കോടയുടെ കൈകൾ ഈ മലയെ പുണരുന്നത് കണ്ടില്ലേ., പ്രണയാതുരനായ കാമുകനെ പോലെ. ഓരോ തവണ മലയെ കോട മൂടുമ്പോഴും ഇവിടെയെത്തുന്ന പ്രണയിതാക്കൾ അവരുടെ പ്രണയത്തെ ചുണ്ടോട് ചുണ്ട് ചേർത്തു കോടയിൽ അലിയിച്ചു ചേർക്കും..അങ്ങനെ കാലങ്ങളായി പ്രണയം ചേർന്നലിഞ്ഞലിഞ്ഞു ചേർന്ന കോടമഞ്ഞിനോളം പ്രണയാതുരമായി വേറെന്തുണ്ട് ഭൂമിയിൽ.."

മഞ്ഞിന്റെ കുട മറയാക്കി അവളുടെ ചുണ്ടിൽ കവിത വിരിച്ച നിമിഷങ്ങൾ!
"ജീവൻ.. എന്തു ഭംഗിയാ ഇവിടെ അല്ലെ...?"
പിന്നിൽ നിന്നും നീനയുടെ ചോദ്യം..
പിന്നിൽ നിന്നും നീനയുടെ ചോദ്യം..
ആഞ്ഞടിച്ചു വീശിയ തണുത്ത കാറ്റിൽ ഓർമകളിലെ ജീവനും മിയയും അകന്നു പോകുന്നത് ജീവനറിഞ്ഞു..പ്രണയം തലക്കു പിടിച്ച രണ്ടാത്മാക്കൾ... ഉദിച്ചുയർന്ന സൂര്യതാപത്തിൽ ഉരുകിയൊലിച്ച വെറും മഞ്ഞുകണങ്ങൾ.
നീന ചോദ്യം ആവർത്തിക്കുന്നു..
അവളെ ചേർത്തു പിടിച്ചു..
"അതേ നീന ..അതല്ലേ ഇവിടെ ഇത്രയും സഞ്ചാരികൾ... നിനക്കറിയാലോ എല്ലാം .. ഒരിക്കലും ഇവിടെ ഇനി വരില്ലെന്ന് വിചാരിച്ചിരുന്നു.. പക്ഷെ ഈ ഓർമകളിൽ നിന്നും എത്ര കാലം ഒളിച്ചു നടക്കും. എനിക്കു അതിജീവിക്കണം നീന.."

"അതൊന്നും ഓർക്കേണ്ട ജീവൻ, അതെല്ലാം കഴിഞ്ഞ കഥകൾ അല്ലെ.ഇന്നലെകൾ ഇന്നിനെ കീഴടക്കാൻ അനുവദിക്കരുത്.. ഇന്ന് ഇവിടെ ഞാനും നീയും മാത്രം.. ഈ നിമിഷം നമുക്ക് മാത്രം സ്വന്തം.ഇനി എന്നും...മരണം വരെ.."അവൾ അവന്റെ കൈകൾ അവളുടെ നെഞ്ചോടു ചേർത്തു പിടിച്ചു.
ഈ മലയോരത്തെ ഒരു മരത്തിനും യൗവ്വനം ഇനിയും നഷ്ടപ്പെട്ടിട്ടില്ല... നാണം തുളുമ്പുന്ന പെണ്ണിനെ പോലെ ചില്ലകളോരോന്നും തല താഴ്ത്തി നിൽക്കുന്നു. കൊക്കുകൾ ഉരുമ്മി കിളികൾ അവയിൽ കുശലം പറഞ്ഞിരുന്നു.. വഴിയരികിലെ കാട്ടു ചെടിയിൽ പോലും കുഞ്ഞൻ പൂക്കൾ വണ്ടുകളെ നോക്കി തലയെടുപ്പോടെ ചിരി തൂകി നിൽക്കുന്നു
ഇവിടെമെങ്ങും എന്നും ഇങ്ങിനെയാണ്.. പ്രണയമയം..!
"ഇവിടെ ഒരാളെ നിനക്കു കാണിച്ചു തരാനുണ്ട്. വരു. "അവളുടെ കൈകൾ ചേർത്തു പിടിച്ചു അവൻ പതിയെ നടന്നു...
വഴിയരികിലെ കടകളിൽ സാധനങ്ങൾ വിലപേശുന്ന ജനം.. എവിടെ നിന്നോ ഒഴുകി വന്നു എങ്ങോട്ടോ അകലുന്ന കോടമഞ്ഞു പോലെ ... ജീവിക്കാൻ നേരമില്ലാതെ ജീവിതത്തിരക്കിൽ ശ്വാസമടക്കി മൃതപ്രായരായി കഴിയുന്നവർ., ഈ മലമുകളിൽ , വരും നാളിലേക്കുള്ള ജീവശ്വാസം സംഭരിച്ചു പുതുജീവൻ നേടി വീണ്ടും തിരക്കിലേക്ക്. പ്രണയം ജീവശ്വാസമാക്കി അതിൽ മുങ്ങാംകുഴിയിട്ടു ലോകത്തെ മറന്നവർ..
ഒരിക്കൽ അവരിൽ ഒരാളായി താനും..നീണ്ട എട്ടു വർഷത്തെ പ്രണയം..മതത്തിന്റെ വേലിക്കെട്ടിൽ അതു പതിയെ ഇല്ലാതാവുന്നത് അറിഞ്ഞു.മാതാപിതാക്കൾ തീർത്ത അഴിക്കുള്ളിൽ കരഞ്ഞു തീർത്തു ഒടുക്കം..അനുസരണയുള്ള മകളായി അവൾ അകലാൻ തുടങ്ങുന്നു എന്നറിഞ്ഞപ്പോൾ , അവളെ നഷ്ടമാവുന്നു എന്നറിഞ്ഞപ്പോൾ, താളം തെറ്റി തുടങ്ങിയ മനസ്സ്. അവളായിരുന്നു ലോകം അവളായിരുന്നു തന്റെ ഹൃദയതാളം..പിന്നെ കാട്ടി കൂട്ടിയതെല്ലാം വിഭ്രാന്തിയുടെ ബാക്കി പത്രങ്ങൾ.. ശ്വാസം മുട്ടുന്ന പോലെ.. നിദ്രയില്ലാത്ത രാത്രികൾ.. കണ്ണീരിൽ കുതിർന്ന തലയിണകൾ.. ഏതോ ഒരു നിമിഷത്തിന്റെ വൈകാരിക സമ്മർദത്തിൽ അവളെ കൊല്ലാൻ പോലും തയ്യാറായ മനസ്സ്. ചതിച്ച പെണ്ണ്..!
താളം തെറ്റിയ മനസ്സുമായി വിവാഹതലേന്നു അവളുടെ വീട്ടിലേക്ക്... നിസ്സഹായത നിറഞ്ഞ മുഖത്തോടെ നിന്ന അവളെ ഒന്നേ നോക്കിയുള്ളൂ..വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു അവൾക്കു നേരെ കുതിച്ച തന്നെ തൂക്കിയെടുത്ത ബന്ധുക്കൾ.. പൊലീസുകാർ.. ചതച്ചു കൂട്ടി വഴിയിൽ തള്ളിയപ്പോൾ വെറുപ്പായിരുന്നു ഈ ലോകത്തോട്.. അവളില്ലാത്ത ഒരു ലോകം.. ആലോചിക്കാൻ വയ്യ..കണ്ണിനു ചുറ്റും ഇരുട്ടു മാത്രം.. അവൾ സമ്മാനിച്ച നിമിഷങ്ങൾ തലക്കുള്ളിൽ തീർത്ത കമ്പനങ്ങൾ.. സഹിക്കാൻ വയ്യാതെ ബൈക്കുമെടുത്തു എങ്ങോട്ടോ യാത്ര തിരിച്ചു.. വണ്ടി വന്നു നിന്നതു ഈ മലമേട്ടിൽ..
അവളുമായി നടന്ന വഴികൾ... മരച്ചുവടുകൾ ..മലയെ മൂടി വന്ന കോടമഞ്ഞു പതിയെ പതിയെ ഭീകരരൂപം പൂണ്ടു തന്റെ നേർക്കു വരുന്ന പോലെ....തണുത്തുറഞ്ഞ കാറ്റു പോലും കളിയാക്കി കടന്നു പോയി.. എല്ലാം അവസാനിപ്പിക്കണം .. ഭ്രാന്തമായ മനസിന് വേറൊന്നും ഓർമയില്ല.. അവളുടെ മുഖം മാത്രം...തന്റെ മരണം കൊണ്ടു അവളെ തോൽപിക്കണം.ജീവിതകാലം മുഴുവൻ അവൾ ഉരുകി ഉരുകി തീരണം.വാശിയും നിരാശയും നഷ്ടപ്പെട്ട വിവേകവും ഭ്രാന്തിന്റെ വക്കിലെത്തിയ മനസ്സും കൂടി മരണത്തെ പുൽകാൻ ഒരുങ്ങിയ നിമിഷം... പിന്നിൽ നിന്നും ഉയർന്ന ഒരു വിളി..തന്നെ ജീവിതത്തിലേക്ക് വീണ്ടും നടത്തിയ ആ വിളി.
അവർ നടന്നു നടന്നു മലഞ്ചെരുവിലെ ഒരു ചെറിയ കടക്കു മുന്നിൽ എത്തിയിരുന്നു.. തിരക്കില്ല.നിരത്തിവെച്ച മിട്ടായി കുപ്പികൾക്കു പിന്നിൽ നരച്ച താടിയുടെയും മുടിയുടെയും ഇടയിൽ വിടർന്ന ചിരിയോടെ മഞ്ഞ ഷർട്ടിൽ ഒരാൾ..
നീനയുടെ മുഖത്തേക്ക് ഒന്നു നോക്കി..
അവളുടെ മുഖം തന്റെ മനസ്സു വായിച്ചറിഞ്ഞ പോലെ..
"ഇതാണോ ആ ചേട്ടൻ?"
അവൾ ചോദിച്ചു.
അവളുടെ മുഖം തന്റെ മനസ്സു വായിച്ചറിഞ്ഞ പോലെ..
"ഇതാണോ ആ ചേട്ടൻ?"
അവൾ ചോദിച്ചു.
"എന്നെ ഓർമയുണ്ടോ? "
അവളുടെ ചോദ്യത്തിന് മറുപടി എന്നോണം ജീവൻ അയാളോട് ചോദിച്ചു.
അവളുടെ ചോദ്യത്തിന് മറുപടി എന്നോണം ജീവൻ അയാളോട് ചോദിച്ചു.
ഓർമകളെ കാലമെന്ന മഷിത്തണ്ട് ഒപ്പിയെടുത്തു കാണണം..കണ്ണുകൾ ചെറുതാക്കി നെറ്റി ചുളുക്കി അയാൾ കാലത്തെ വരുതിയിലാക്കാൻ ശ്രമിക്കുന്നു എന്നു തോന്നി
"ഞാൻ .. ഞാൻ എന്നെ രക്ഷിച്ചത് നിങ്ങളാണ്..ഒരു അഞ്ചുകൊല്ലം മുമ്പ്.."
"ഞാൻ .. ഞാൻ എന്നെ രക്ഷിച്ചത് നിങ്ങളാണ്..ഒരു അഞ്ചുകൊല്ലം മുമ്പ്.."
തൻറെ മറുപടി കെട്ടിട്ടാവണം അയാൾ ഒന്നു നന്നായി ചിരിച്ചു.. കടയിൽ നിന്നും പുറത്തേക്ക് വന്നു.. ആ പഴയ മഞ്ഞ ഷർട്ട് തന്നെ. അഞ്ചുവർഷം അയാളിൽ ഒരു ചലനവും ഉണ്ടാക്കാത്ത പോലെ .
മറുപടി പറയാതെ അയാൾ അകലേക്ക് കൈകൾ ചൂണ്ടി..
"ആ കാണുന്ന സ്ഥലം കണ്ടോ.. ആത്മാക്കളുടെ രോദനം ഉയരുന്നിടം... ജീവിതം മടുത്തു കടന്നു പോയ ആത്മാക്കളുടെ.. ജീവിതം എത്ര മഹോന്നതം ആണെന്നറിയാതെ .. ഒരു ദിവസം കൂടി ജീവിതം കൊതിച്ചു എത്രയോ പേർ ഈ ലോകത്ത്...ജീവിച്ചിരിക്കുന്നവരുടെ, സ്നേഹിക്കുന്നവരുടെ , വരാൻ പോകുന്ന നല്ല കാലത്തെ പ്രതീക്ഷിക്കാതെ, ഒരു നിമിഷത്തിന്റെ വൈകാരിക പ്രക്ഷുബ്ധതയിൽ ജീവൻ ഒടുക്കിയ എത്രയോ പേർ..നീയും അവരിൽ ഗണിക്കപ്പെടേണ്ടതായിരുന്നു.. ഒരുപക്ഷേ നിന്റെ മാതാപിതാക്കളുടെ അതുമല്ലെങ്കിൽ നിന്നെ ജീവന് തുല്യം സ്നേഹിച്ച ഈ കുട്ടിയുടെ പ്രാർത്ഥന കൊണ്ടോ ആയിരിക്കാം "

അയാൾ അതും പറഞ്ഞു പൊട്ടിച്ചിരിച്ചു..
ആ ചിരി അവിടം മുഴുവൻ മുഴങ്ങി പ്രകമ്പനം കൊണ്ടു മടങ്ങി വന്നു..
നീന അതിശയത്തോടെ ജീവനെ നോക്കി.. തന്നെ കുറിച്ചു ഇയാൾ എങ്ങിനെ അറിഞ്ഞു.അവളുടെ നോട്ടത്തിൽ ആ ചോദ്യം നിഴലിച്ചിരുന്നു.
അയാൾ മുന്നിൽ നടന്നു കൊണ്ടേ ഇരുന്നു. അകലങ്ങളിലേക്കു കൈചൂണ്ടി.
"ദാ എന്റെ വീട് അവിടെ ആയിരുന്നു ഒരേ ഒരു മകൻ എനിക്കും.. ഒരു നാൾ അവനും പ്രണയത്തിൽ കുരുങ്ങി അവിടെ ജീവനൊടുക്കി.. അവന്റെ അമ്മയെ തനിച്ചാക്കി.. ഒരു നിമിഷം അവനു വേണ്ടി മാത്രം ജീവിച്ച അവന്റെ അമ്മയെ ഓർത്തിരുന്നുവെങ്കിൽ..!"അയാൾ പെട്ടെന്നു നിശബ്ദനായി.....

തങ്ങൾ കട വിട്ടു പോരുമ്പോൾ കടയിലേക്ക് കയറിയ ഒരു സ്ത്രീയെ ജീവൻ മനസ്സിൽ ഓർത്തുപോയി..
"എത്രനാളായി വിവാഹം കഴിഞ്ഞിട്ടു?"നീനയെ നോക്കി അയാൾ ചോദിച്ചു..
ഇന്നലെ .... ജീവന്റെ മുഖത്തേക്ക് നോക്കി കള്ളച്ചിരിയോടെ നീന മറുപടി പറഞ്ഞു..
ഇന്നലെ .... ജീവന്റെ മുഖത്തേക്ക് നോക്കി കള്ളച്ചിരിയോടെ നീന മറുപടി പറഞ്ഞു..
അതിനും മുൻപ് കുട്ടിക്കാലം തൊട്ടേ ഇഷ്ടമായിരുന്നില്ലേ തനിക്കു ജീവനെ . മിയയുടെയും ജീവന്റെയും പ്രണയം അറിഞ്ഞ നാൾ മുതൽ ആരും അറിയാതെ പോയ തന്റെ കണ്ണീർ.. ദൈവമാണ് തനിക്കു ജീവനെ തിരിച്ചു തന്നത്.. നീന നെടുവീർപ്പോടെ ഓർത്തു പോയി.
ഇരുളിനു ഇടം നൽകി സന്ധ്യ അപ്പോഴേക്കും വിടവാങ്ങി തുടങ്ങിയിരുന്നു.തണുത്ത കാറ്റ് അവരുടെ ശരീരത്തെ വിറ കൊള്ളിപ്പിക്കാൻ തുടങ്ങി.നീന ഒരല്പം കൂടി ജീവനോട് പറ്റി ചേർന്നു നടന്നു.. കാറ്റിനൊപ്പം കറങ്ങി തിരിഞ്ഞു വന്ന മഞ്ഞിൽ ചുറ്റുമുള്ളതെല്ലാം അവ്യക്തമായി തുടങ്ങി.
മുന്നിൽ നടന്ന മനുഷ്യൻ പെട്ടെന്ന് നിന്നു. അകലങ്ങളിലേക്കു നോക്കി..അരണ്ട വെളിച്ചത്തിൽ താഴെ കാണുന്ന ഹെയർപിൻ വളവിലേക്കു നോക്കി അയാൾ ഒരു നിമിഷം നിന്നു..
"ആരോ വരുന്നുണ്ട്.. മരണം തേടി..."അയാൾ പിറുപിറുത്തു
താഴെ കാണുന്ന റോഡിൽ മഞ്ഞിന്റെ പുകമറക്കുള്ളിൽ തെളിയുന്ന വണ്ടികളുടെ വെളിച്ചം....
ദീര്ഘനിശ്വാസത്തോടെ ജീവനും നീനയും അയാളുടെ മുഖത്തേക്ക് നോക്കി നിന്നു..
താഴെ കാണുന്ന റോഡിൽ മഞ്ഞിന്റെ പുകമറക്കുള്ളിൽ തെളിയുന്ന വണ്ടികളുടെ വെളിച്ചം....
ദീര്ഘനിശ്വാസത്തോടെ ജീവനും നീനയും അയാളുടെ മുഖത്തേക്ക് നോക്കി നിന്നു..
"നിന്റെ പഴയ കാമുകി എന്തു പറയുന്നു?"
അയാൾ പെട്ടെന്ന് തിരിഞ്ഞു ജീവനോട് ചോദിച്ചു..
അയാൾ പെട്ടെന്ന് തിരിഞ്ഞു ജീവനോട് ചോദിച്ചു..
"അറിയില്ല. സുഖമായി ജീവിക്കുന്നുണ്ടാവും..സുഖമായി ജീവിക്കട്ടെ എവിടെയെങ്കിലും..!"
അവൻ തല താഴ്ത്തി മറുപടി പറഞ്ഞു..
അവൻ തല താഴ്ത്തി മറുപടി പറഞ്ഞു..
അയാൾ ഒന്നു പൊട്ടിച്ചിരിച്ചു..
"നീ നല്ലവൻ ആണ് ജീവൻ..നീ ഇന്നും അവളുടെ നന്മ ഇച്ഛിക്കുന്നു .അവൾക്കു ഭാഗ്യമില്ലാതെ പോയി..
അവൾ ജീവിക്കട്ടെ അല്ലെ ..?തിരിച്ചറിവിന്റെ ഒരു പാത അവൾക്കും ഉണ്ടാകും നിന്നെപ്പോലെ.ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ഈ നിമിഷവും കടന്നു പോകും.
ഞാൻ പോകുന്നു.. മരണത്തിന്റെ നിലവിളിക്കു ഇനിയും ഈ മലമുകളിൽ സ്ഥാനം വേണ്ട...".അയാളുടെ സ്വരത്തിനു കനമേറി യിരുന്നു.

അലറി വിളിച്ചു പാഞ്ഞെത്തിയ കാറ്റിനൊപ്പം ചെറിയ മഴത്തുള്ളികൾ.. ഇരുളിനെ കീറി മുറിച്ചു വണ്ടികളുടെ വെളിച്ചം റോഡിലൂടെ..ജീവൻ നീനയെയും കൊണ്ടു അടുത്തുള്ള കടയിൽ ഓടിക്കേറി..
"ആ ചേട്ടൻ എവിടെ? അയാൾ എന്തൊക്കെയാണ് പറഞ്ഞത്?'ആരാ അതു ശരിക്കും?" നീന ചോദിച്ചു.
സത്യമാണ്. അവിടെയെങ്ങും അയാളെ കണ്ടില്ല..തൊട്ടടുത്ത കടക്കോലായിലേക്കെല്ലാം അവരുടെ കണ്ണുകൾ നീണ്ടു..മഴത്തുള്ളികൾക്കു കനം വെച്ചിരിക്കുന്നു.
പെട്ടെന്ന് കണ്മുന്നിൽ കൂടി ചീറി പാഞ്ഞു പോയ ഒരു കാർ..
കാറിന്റെ ഉള്ളിലെ അരണ്ടവെളിച്ചത്തിൽ ഒരു മുഖം..
മിയ....
കാർ അവർക്ക് മുന്നിലൂടെ കുറച്ചു ദൂരം പോയി കാണണം.. പെട്ടെന്ന് വണ്ടി സഡൻ ബ്രേക്ക് ഇട്ടു ഇടത്തോട്ടു വെട്ടിച്ചു.. ഏതോ ഒരു മരത്തിൽ ഇടിച്ചു നിന്നു....

ജീവൻ മുന്നോട്ടു കുതിച്ചു....
ഇടിച്ചു നിന്ന കാറിൽ നിന്നും മിയ പുറത്തേക്കു വന്നു..
ഇടിച്ചു നിന്ന കാറിൽ നിന്നും മിയ പുറത്തേക്കു വന്നു..
മുന്നിൽ....ജീവനും നീനയും.
മിയ പകപ്പോടെ അവരെ നോക്കി..
"ഒരാൾ..മഞ്ഞ ഷർട്ടിൽ .താടി വെച്ചു ഒരാൾ.. പെട്ടെന്ന് വണ്ടിക്കു മുന്നിൽ ചാടി . "
മിയ വിക്കിവിക്കി പറഞ്ഞു..
മിയ പകപ്പോടെ അവരെ നോക്കി..
"ഒരാൾ..മഞ്ഞ ഷർട്ടിൽ .താടി വെച്ചു ഒരാൾ.. പെട്ടെന്ന് വണ്ടിക്കു മുന്നിൽ ചാടി . "
മിയ വിക്കിവിക്കി പറഞ്ഞു..
അവർ ചുറ്റിനും നോക്കി..
അവർക്ക് ചുറ്റും വീശിയടിച്ച കാറ്റിനൊപ്പം കൂട്ടു വന്ന മഴത്തുള്ളികൾ മാത്രമേ അപ്പോൾഅവിടെ അവർക്ക് കൂട്ടായി ഉണ്ടായിരുന്നുള്ളൂ.
മിയ ഇവിടെ?
ജീവന്റെ ആ ചോദ്യത്തിന് ഉത്തരം പറയാതെ നീനയുടെ മുഖത്തേക്ക് ഒന്നു നോക്കി... മിയ മുഖം പൊത്തികരഞ്ഞു..
താഴെയുള്ള ഹയർപിൻ വളവു താണ്ടി , മലമുകളിലെ കോടയിൽ അലിയാൻ കമിതാക്കൾ അപ്പോഴും വന്നുകൊണ്ടിരുന്നു. അന്തമില്ലാത്ത പ്രണയത്തിനു സാക്ഷികളായി ,കാവൽക്കാരായി , അവർക്കു ചുറ്റും വഴിയിലെ പൈന്മരങ്ങൾ തലയുയർത്തി നിന്നു.
By: Shabana Felix
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക