Slider

ഇര

0


മനുഷ്യ മനസുകളെ ഇഷ്ടപ്പെടുന്നവർ. മനസുകളുടെ കെട്ടിപിടഞ്ഞു കിടക്കുന്ന ചിന്തകളെ ഇഷ്ടപ്പെടുന്നവർ ഏറ്റവും കൂടുതൽ സമയം ചിലവൊഴിക്കുന്ന സ്ഥലം ആണ് ബീച്ച്. ഒരുപാട് ഓവർ ആകാൻ ഉള്ള ഒരു ക്വാളിറ്റി എനിക്കില്ലാത്ത കൊണ്ട് കാര്യത്തിലേക്കു കടക്കാം. പണ്ട് ബീച്ചിൽ പോയ ഒരു കഥയാണ്. അന്ന് ഞാൻ കുട്ടി ആയിരുന്നു. എട്ടിലോ പത്തിലോ മറ്റോ.
സുന്ദരി ആയി ആലപ്പുഴ ബീച്ച് നീണ്ടു നിവർന്നു കിടക്കുന്നു. ചുറ്റിനും ഗോഡ്‌സ് ഓൺ കൺട്രി എന്ന ലേബലിൽ കച്ചവടക്കാർ ഏതൊക്കെയോ വിൽക്കുന്നു. കരിക്കു മുതൽ കഞ്ഞിവെള്ളം വരെ ഈ ലിസ്റ്റിൽ ഉണ്ട്. കൊല്ലപരീക്ഷ കഴിഞ്ഞു വന്നത് കൊണ്ട് പഠിക്കണം പഠിക്കണം എന്ന അമ്മയുടെ പതിവ് പല്ലവി കേൾക്കേണ്ടി വന്നില്ല.
ഏറ്റവും രുചി ഉള്ള കപ്പലണ്ടി കിട്ടുന്ന സ്ഥലം ബീച്ചാണ്. കടൽ കാറ്റിന്റെ ഉപ്പുരസവും ചേർന്ന് അത് നുണയാൻ ഭയങ്കര രസമാണ്. ദൂരെ ഒരു കുടകീഴിൽ കാമുകി കാമുകൻ മാർ മത്സരിച്ചു സല്ലപിക്കുന്നു. ഈ ലോകം ഉണ്ട് എന്ന ബോധ്യം അവർക്കുണ്ടോ ആവോ? അല്ലേലും പ്രണയിക്കുമ്പോൾ ചുറ്റും ഉള്ളത് കാണൂല്ല. കെട്ടിക്കഴിഞ്ഞാലോ പിന്നെ അത് മാത്രേ കാണുള്ളൂ.
അത് കൊണ്ട് ഇപ്പോൾ അവർ ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെ കടന്നു പോകുകയാണ്. പിന്നീട് ഉള്ള വഴി ദുർഘടം ആണെന്നും. അതുപോലെ കഷ്ടപ്പാട് ആണെന്നും അവർക്ക് ആരേലും പറഞ്ഞു കൊടുത്തിരുനെങ്ങിൽ അവർ ഒരു പക്ഷെ രക്ഷപെട്ടേനെ.
വലയിൽ നിന്നു മീനുകൾ പറിച്ചു എറിയുന്ന മുക്കുവരെ കാണാം. കടലിനോടു മല്ലടിച്ചു മല്ലടിച്ചു നല്ല കട്ട സിക്സ് പാക്ക് ഒക്കെ ഉണ്ട് മിക്കവര്ക്കും. കടപുറത്തൂടെ റീബോക് ന്റെ ഷൂസ് ഇട്ടു ഓടുന്ന കൊച്ചമ്മമാർ. കഴിക്കുന്ന ബർഗർ പോലെ ആവാതിരിക്കാൻ ഉള്ള അവരുടെ കഠിന പരിശ്രമം. അവസാന നാളുകളിൽ ചെറിയ വായ്നോട്ടം എന്നപോലെ വാക്കിങ് സ്റ്റിക്ക് ഉം ആയി നടക്കുന്ന കിളവൻ മാർ.
കടപ്പുറം ഒന്നു ഉഷാറാവണമെങ്കിൽ സൂര്യാസ്തമയ സമയം ആകണം. സൂര്യനെ പൂർണ രൂപത്തിൽ ക്യാൻവാസ് ലേക്ക് പകർത്തുവാൻ കഷ്ടപ്പെടുന്ന ഒരു ചിത്രകാരൻ. അയാളെ കൗതുകത്തോടെ നോക്കി നിൽക്കുന്ന നേരത്തു എന്റെ ഫ്രെയിംലേക്കു മറ്റൊരു വ്യക്തി കടന്നു വന്നു ലോട്ടറി ടിക്കറ്റ് വിൽക്കുന്ന ബാലു.
എന്നെ പോലെ തന്നെ ഒമ്പതാം ക്ലാസ്സിൽ ആണ് ബാലു. വീട്ടിൽ അച്ഛനും അമ്മയും സൂക്കേട് കാരായകൊണ്ട് ബാലു ലോട്ടറി വില്പന നടത്തിയിട്ടാണ് സ്കൂളിൽ വരുന്നത്.ഇതിപ്പോ തുടക്കമായേ ഉള്ളു ബാലുവിന്റെ ലോട്ടറി കെട്ടുകൾ അധികം അഴിഞ്ഞിട്ടില്ല അത് കണ്ടാണ് മനസ് അങ്ങനെ മന്ത്രിച്ചത്‌.
ബാലുവിനെ കണ്ട് നിന്നുപോയതു കൊണ്ടാണ് അച്ഛനും അമ്മയും ഒരുപാട് മുന്നോട്ട് നടന്നത് അവൾ അറിഞ്ഞില്ല. അങ്ങ് ദൂരെ അമ്മയുടെ സാരീ കാണാം അത് ലക്ഷ്യം വച്ചു നടന്നതാണ്. തലയിൽ എന്തോ കൊണ്ടത് പോലെ. നെറ്റിയിൽ നിന്നും ചോര ഒഴുകി. പിന്നെ അവൾ കണ്ണ് തുറക്കുന്നത് വേറെ എവിടെയോ വച്ചാണ്.
വായിലൂടെ ഒരു കുഴൽ. തന്നെ ഒരു കട്ടിലിൽ കിടത്തിയേക്കുകയാണ്. ചുറ്റും ബീപ് ബീപ് ശബ്ദങ്ങൾ കേൾപ്പിക്കുന്ന മെഷീൻ, നീല ഉടുപ്പ് ഇട്ടു ഓടി നടക്കുന്ന മനുഷ്യർ. കണ്ണ് തുറന്നു കിടക്കുന്ന എന്നെ കണ്ടു ഒരു ചേട്ടൻ വന്നു ചോദിച്ചു. വേദന ഉണ്ടോ ഇല്ല എന്ന് ഞാൻ തല ആട്ടി. വായിലെ കുഴല് കാരണം ഒന്നു മിണ്ടാൻ പോലും ആവുന്നില്ല.
എത്ര ദിവസം അവിടെ ഞാൻ കിടന്നു എന്നറിയില്ല. പക്ഷെ സംസാര ശേഷി തിരിച്ചു കിട്ടിയപ്പോൾ മുതൽ എനിക്ക് ചുറ്റും ആളുകൾ ആണ്. പോലീസ്‌കാർ, ഡോകട്ർ മാർ, അപ്പയും അമ്മയും "
"മോളെ അവർ എന്താ ചെയ്തേ? അവരെ ഓർമ്മയുണ്ടോ? അവർ എത്രപേരുണ്ടായിരുന്നു? "
ഈ ചോദ്യങ്ങളിലൂടെ അവർ എന്റെ മനസ് പോലും എനിക്ക് തുറന്നു തരാൻ തയാർ ആവാത്ത മേഖലകളിൽ സഞ്ചരിക്കാൻ ശ്രമിച്ചു." ഇര " എന്ന ലേബലിൽ പോകുന്നിടത്തെല്ലാം എന്നെ മീഡിയ പിന്തുടർന്ന്. ഒടുവിൽ ജീവിച്ചിരിക്കെ തന്നെ ഞാൻ ആത്മഹത്യയുടെ വക്കോളം എത്തിയപ്പോൾ അച്ഛനും അമ്മയും എന്നെ കൂട്ടി യൂ എസ്. എ ക്ക് പറന്നു.
പിന്നീട് ഉണ്ടായിരുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും നാളുകൾ ആണ്. ഒന്നും ഓർമ്മിപ്പിക്കാൻ ആരും ഇല്ല. ഒടുവിൽ വർഷങ്ങൾക്കു ശേഷം. വിവാഹിതയാകാൻ നാട്ടിലേക്കു വന്നപ്പോൾ ആണ് ആ ചോദ്യം എന്നോട് വീണ്ടും ആവർത്തിക്ക പെട്ടത്. "അന്ന് ശരിക്കും എന്താണ് നടന്നത്? "
പത്തു കൊല്ലം പ്രണയിച്ചു. ജീവന് തുല്യം സ്നേഹിച്ച അജയ് അങ്ങനെ ചോദിച്ചപ്പോൾ കണ്ണ് നിറഞ്ഞു. അതെ നമ്മുടെ ഒക്കെ മനസ്സിൽ "ഇര " എന്നും ഇര തന്നെയാണ്. കണ്ണുനീർ തുള്ളികളെ തട്ടി തെറിപ്പിച്ചു അവൾ എഴുന്നേറ്റു നടന്നു പണ്ട് തന്റെ ജീവിതംമാറ്റി മറിച്ച അതെ ബീച്ചിൽ ലൂടെ............
***ജിയാ ജോർജ് ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo