
°°°°°°°°°°°°°°°°°°°°°°°°°°°°
അതി രാവിലെ ഫോണടിക്കുന്നത് കേട്ടാണുണർന്നത്.
--ഹലോ... സായി ശങ്കർ അല്ലേ..ഞാൻ സുകാമി മാഷാണ്..
--നമസ്കാരം സർ... എന്താ വിശേഷം..
--കഥോദയം അവാർഡ്... ഒന്നാം സമ്മാനം സായിക്കാണ്... അത് അറിയിക്കാൻ വിളിച്ചതാ..
പെട്ടന്ന് ഒരു നെഞ്ചു വേദന.. ഹൃദയം നിലച്ചത് പോലെ... കണ്ണ് കാണാതായി. കാഴ്ച പോയതാണോ.. കറന്റ് പോയതാണോ... കിളി പോയതാണോ.. അറിയില്ല...
--ഹലോ... സായി... എന്താണ് ഒന്നും മിണ്ടാത്തത്... ഹലോ..
പെട്ടന്ന് ഞാൻ സ്ഥല കാലങ്ങളിലേക്ക് തിരിച്ചു വന്നു.
--സോറി സർ, ചെറുതായി ഒന്ന് ബോധം പോയതാണ്...
--സന്തോഷമായില്ലേ... അപ്പോൾ ജൂലൈ 14 ന് സാഹിത്യ അക്കാദമിയിൽ വച്ചു കാണാം..
--ഉവ്വ്... വളരെ സന്തോഷമായി സർ... ചെലവ് ചെയ്യാം ട്ടോ..
--പണം ചെലവാക്കാതെ സൂക്ഷിച്ചു വെക്കൂ... വലിയ തുകയല്ലേ... എന്തെങ്കിലും അത്യാവശ്യത്തിനു എടുത്താൽ മതി...
--സർ, ഒരു സംശയം.. അവാർഡ് തുക,ഒരു ലക്ഷത്തി ഒന്ന് അല്ലെ.
--പതിനായിരത്തി ഒന്ന് അല്ലെ, സായി..
--അല്ല സർ, നോട്ടീസിൽ ഒന്ന് കഴിഞ്ഞു കുറെ പൂജ്യങ്ങൾ കഴിഞ്ഞാണ് വീണ്ടും ഒന്ന് വരുന്നത്...
---ദിത്... ഇപ്പോൾ കൺഫ്യൂഷൻ ആയല്ലോ... ഞാൻ ഉണ്ണി മാധവനോട് ഒന്ന് ചോദിക്കട്ടെ ട്ടോ..
--ലക്ഷത്തി ഒന്ന് തന്നെ ആവും സർ ... സുനിൽ ചെറിയ കുടി വലിയ സിനിമാ നിർമാതാവല്ലേ...
ആൾക്ക് ഒരു ലക്ഷം ഒക്കെ വെറും ചായക്കാശ് മാത്രമാണ്...
ആൾക്ക് ഒരു ലക്ഷം ഒക്കെ വെറും ചായക്കാശ് മാത്രമാണ്...
--കുറച്ചു തിരക്കുണ്ട് സായി... ഫോൺ വെക്കട്ടെ..
--ഓ കെ സർ.. ബൈ..
സന്തോഷം കൊണ്ട് ഞാൻ ചാടിത്തുള്ളി
അനീഷ് ഫ്രാൻസിസ്, അനീഷ് സുന്ദരേശൻ, ഗിരി വാര്യർ, എബിൻ മാത്യു, കവിത സഫൽ,റാംജി റാം,മാതൃഭൂമി ഗണേഷും ശിഷ്യൻ അരുണും... സച്ചൂത്ത, മായ അങ്ങനെ നൂറു കണക്കിന് മഹാ എഴുത്തുകാരെ കടത്തി വെട്ടി കാഥോദയം അവാർഡ് നേടിയ ഞാൻ... ഞാൻ ഒരു പുലി തന്നെ... പുലി അല്ല സിം...ഗം..
ജൂലൈ 14..കാത്തിരുന്ന പ്രഭാതം പൊട്ടി വിടർന്നു. പുത്തൻ പാന്റും, ഷർട്ടും,തിളങ്ങുന്ന ഷൂസും ധരിച്ചു കൂട്ടു കാരന്റെ കയ്യിൽ നിന്ന് കടം വാങ്ങിയ ഐ ഫോൺ10ഉ മായി ഞാൻ സാഹിത്യ അക്കാഡമിയുടെ തിരുനട കടന്നു ചെന്നു.
എല്ലാവരുടെയും പ്രശംസകളും ഷേക്ക് ഹാൻഡും ഏറ്റു വാങ്ങിയ ശേഷം ഞാൻ വേദിയിൽ ഇരുന്നു. ഉദ്ഘാടന ചടങ്ങുകളും അദ്ധ്യക്ഷ പ്രസംഗവും കഴിയുമ്പോഴേക്കും ഞാൻ ക്ഷമയുടെ നെല്ലിപ്പടി കരണ്ടു തിന്നു തുടങ്ങിയിരുന്നു.. അവസാനം സുന്ദരിയായ അവതാരക എന്റെ പേര് അനൗൺസ് ചെയ്തു.
-അവാർഡ് ഏറ്റു വാങ്ങാൻ സുന്ദരനും സുമുഖനും തൃശ്ശൂരിന്റെ പൊന്നുണ്ണിയുമായ ശ്രീ സായി ശങ്കറിനെ വേദിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു...
ലാലേട്ടൻ പടങ്ങളിൽ ഉള്ള അദ്ദേഹത്തിന്റെ പ്രഥമ രംഗ പ്രവേശന മാതൃകയിൽ ഞാൻ slow മോഷനിൽ നടന്ന്, അപാരമായ അഹങ്കാരത്തോടെ, വേദിയിൽ കയറി നിന്നു .
കുഞ്ഞു മുഹമ്മദ് സാറിന്റെ കയ്യിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങി... എന്നെ തരക്കേടില്ലാത്ത വിധം പൊക്കി വെച്ചു കൊണ്ട് ഞാൻ മറുപടി പ്രസംഗം നടത്തി.. പെട്ടന്ന് സദസ്സിൽ നിന്ന് ഇടി വെട്ടും പോലെ ഒരു ശബ്ദം മുഴങ്ങി.
-സായ് പാടണം... ഒരു പാട്ട് പാടണം..
ബാബു തുയ്യം ചേട്ടനാണ് എഴുന്നേറ്റു നിന്ന് ആ മിസൈൽ തൊടുത്തതെന്നു ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.. നിമിഷങ്ങൾക്കകം സദസ്സ് ഒന്നടങ്കം അതേറ്റു പറഞ്ഞു... സായി പാടണം..
പണ്ട്, കുട്ടിക്കാലത്ത് പാട്ട് പാടിയ സംഭവങ്ങൾ ഓർമ്മക്കുറിപ്പുകളായി നല്ലെഴുത്തിൽ ഇട്ടിരുന്നു. അന്ന് മുതലേ കമന്റുകളിലൂടെ പലരും പറയുന്നതാണ്, പാടണം എന്ന്.. എങ്കിലും, അതിന് ഇത് പോലെ ഒരു ഭവിഷ്യത്ത് ഉണ്ടാകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...
സദസ്സിന്റെ ആരവം കൂടി വരികയാണ്. രക്ഷപ്പെടാൻ ഒരു മാർഗ്ഗവും ഇല്ല. പാടുകയല്ലാതെ ഒരു നിവൃത്തിയും ഇല്ല. എന്നാൽ പിന്നെ പാടുക തന്നെ.എഴുത്തിൽ മാത്രമല്ല സംഗീതത്തിലും ഒരു പ്രതിഭ തന്നെ എന്ന് തെളിയിക്കാനുള്ള ഈ അവസരം മുതലാക്കുക തന്നെ..
ലാലേട്ടന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ആയ ആറാം തമ്പുരാനിലെ പാട്ട് തന്നെ പാടാമെന്നു വെച്ചു.
തൊണ്ട ശുദ്ധമാക്കി, പാടിത്തുടങ്ങി..
ഹരി മുരളീരവം..
തുടക്കത്തിലേ ശാസ്ത്രീയ സംഗീത സ്വര വിന്യാസങ്ങളുടെ കടമ്പ ഭംഗിയായി കടന്നു.
പാടി തുടങ്ങി.
കയ്യടികൾ ചെറുതായി തുടങ്ങി ഇടി വെട്ടുപോലെ മുഴങ്ങിത്തുടങ്ങി.
അല്പം കടുത്ത സംഗതികൾ പ്രയോഗിക്കേണ്ട ഭാഗത്ത് എത്തിയപ്പോഴാണ് സദസ്സിൽ
ഇരുന്നു കൊണ്ട് അമ്മു സന്തോഷ് ഐസ് ക്രീം നുണയുന്നത് കണ്ടത്. ഇവിടെ ഐസ് ക്രീം കൊടുക്കുന്നുണ്ടായിരുന്നോ... എന്നിട്ട് അവാർഡ് വിന്നറായ എനിക്ക് കിട്ടിയില്ലല്ലോ...
അറിയാതെ ചോദിച്ചു പോയി...
പാടി തുടങ്ങി.
കയ്യടികൾ ചെറുതായി തുടങ്ങി ഇടി വെട്ടുപോലെ മുഴങ്ങിത്തുടങ്ങി.
അല്പം കടുത്ത സംഗതികൾ പ്രയോഗിക്കേണ്ട ഭാഗത്ത് എത്തിയപ്പോഴാണ് സദസ്സിൽ
ഇരുന്നു കൊണ്ട് അമ്മു സന്തോഷ് ഐസ് ക്രീം നുണയുന്നത് കണ്ടത്. ഇവിടെ ഐസ് ക്രീം കൊടുക്കുന്നുണ്ടായിരുന്നോ... എന്നിട്ട് അവാർഡ് വിന്നറായ എനിക്ക് കിട്ടിയില്ലല്ലോ...
അറിയാതെ ചോദിച്ചു പോയി...
--എവിടെ ഐസ് ക്രീം
ഒരു നിമിഷം...
അടുത്തതായി പാടേണ്ട വരികൾ മനസ്സിൽ നിന്ന് പോയി. പരിഭ്രമം ആയി... അതോടെ സ്വരവും അപസ്വരമായി... കയ്യടികൾ നിലച്ചു കൂവലുകൾ തുടങ്ങി...
അടുത്തതായി പാടേണ്ട വരികൾ മനസ്സിൽ നിന്ന് പോയി. പരിഭ്രമം ആയി... അതോടെ സ്വരവും അപസ്വരമായി... കയ്യടികൾ നിലച്ചു കൂവലുകൾ തുടങ്ങി...
പാന്റ്സ് പോക്കറ്റിൽ നിന്ന് ടവൽ എടുത്തു നെറ്റിയിലെ വിയർപ്പു തുടക്കുമ്പോഴാണ് അത് സംഭവിച്ചത്. ഭാരം ഉള്ള എന്തോ നെഞ്ചിൽ വന്നു കൊണ്ടു. ഒരു ചെരുപ്പായിരുന്നു അത്.
അതിന്റെ ആഘാതത്തിൽ പോക്കറ്റിൽ ഇരുന്നിരുന്ന
ഐ ഫോൺ താഴെ വീണു . ആളുകൾ കാണാനായി അൽപ്പം ഉയർത്തിയാണല്ലോ അത് വച്ചിരുന്നതും... വീണ ഉടൻ അതിന്റെ display പൊട്ടിച്ചിതറുന്നത് നെഞ്ചു പിടയുന്ന വേദനയോടെ ഞാൻ നോക്കി. ഒന്നര ലക്ഷത്തിന്റെ മുതലാണ്... കൂട്ടുകാരനോടു ഞാൻ എന്ത് സമാധാനം പറയും...
ഐ ഫോൺ താഴെ വീണു . ആളുകൾ കാണാനായി അൽപ്പം ഉയർത്തിയാണല്ലോ അത് വച്ചിരുന്നതും... വീണ ഉടൻ അതിന്റെ display പൊട്ടിച്ചിതറുന്നത് നെഞ്ചു പിടയുന്ന വേദനയോടെ ഞാൻ നോക്കി. ഒന്നര ലക്ഷത്തിന്റെ മുതലാണ്... കൂട്ടുകാരനോടു ഞാൻ എന്ത് സമാധാനം പറയും...
അയ്യോ... എന്റെ ഐ ഫോൺ...
അയ്യോ എന്റെ ഐ ഫോൺ....
അയ്യോ എന്റെ ഐ ഫോൺ....
--സായീ... എന്താടാ... മോനെ വാതിൽ തുറക്കാടാ...
അമ്മ വാതിലിൽ ചവിട്ടുന്നു... ഞാൻ ഇപ്പോൾ വീട്ടിലാണ്.. അക്കാദമിയും അവാർഡും എവിടെ... ഉണ്ണി സാറും ബാബുവേട്ടനും ഒക്കെ എവിടെ...
അപ്പോഴും ഒരു അർദ്ധ ബോധാവസ്ഥയിൽ ഞാൻ ചോദിച്ചു...
--അമ്മേ പതിനായിരത്തി ഒന്നിൽ എത്ര പൂജ്യം ഉണ്ട്...
-----
Sai ശങ്കർ
Sai ശങ്കർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക