ജെന്റ്സ് ബ്യൂട്ടി പാർലറിൽ നിന്ന് തലമുടി സ്ട്രൈറ്റ് ചെയ്യുന്നതിന്റെ ഇടയിൽ നാസിമിന്റെ ഫോൺ ഇടതടവില്ലാതെ ബെല്ലടിച്ച് കൊണ്ടിരുന്നു, ഇടക്ക് എടുത്ത് നോക്കിയെങ്കിലും ' ഇത്ത' എന്ന പേര് കണ്ടപ്പോൾ ഫോൺ അവിടെ തന്നെ വെച്ചു,
അവിടെ നിന്ന് ഇറങ്ങി ഒരു സിഗരറ്റിന് തീ കൊളുത്തിയപ്പോഴാണ് വാട്ട്സപ്പ് വന്ന ശബ്ദം കേട്ടത് ,എടുത്തു നോക്കിയപ്പോൾ ഇത്തയുടെ മെസ്സേ ജാണ്,
തിരിച്ച് വിളിച്ചു, അപ്പോഴാണ് അറിയുന്നത്,ബാപ്പ അന്ത്രു ഹാജിക്ക് അസുഖം കലശലായിരിക്കുന്നു - സക്കറാത്തിലാണ്,
ഒരാഴ്ചയായി ഹോസ്പിറ്റലിലാണ് ബാപ്പ,
വേഗം തന്നെ ഓട്ടോ പിടിച്ച് ഹോസ്പിറ്റലിലേക്ക് വിട്ടു, പോകുന്ന വഴി വണ്ടി നിർത്തി അടുത്ത മൊബൈൽ ഷോപ്പിൽ കയറി നെറ്റ് റീചാർജ് ചെയ്ത് FB യിൽ ഒരു പോസ്റ്റിട്ടു,
"എന്റെ ബാപ്പ അത്യാസന്ന നിലയിൽ എല്ലാവരും പ്രാർത്ഥിക്കണം" കൂട്ടത്തിൽ താൻ മുടി സ്ട്രൈറ്റ് ചെയ്തതിന്റെ ഫോട്ടവും ഇടാൻ മറന്നില്ല,

ഹോസ്പിറ്റലിന്റെ പടികൾ കയറുമ്പോൾ അവൻ തന്റെ പോസ്റ്റിന്റെ ലൈക്കും കമന്റും പരിശോധിക്കുകയായിരുന്നു, കമന്റായിരുന്നു കൂടുതലും, ആമീൻ പറയുന്നവരുടെ നീണ്ട നിര അവൻ കണ്ടു, അത്യാവശ്യം ലൈക്കും ഉണ്ട് -
ബാപ്പ കിടക്കുന്ന റൂമിൽ പെങ്ങളും അളിയനും അനിയനും ഒക്കെ ഉണ്ട്, ഉമ്മ ഒരു കസേരയിൽ ഇരുന്ന് ഖുർആൻ ഓതുന്നുണ്ട്,
ബാപ്പ ശ്വാസം വലിക്കാൻ നന്നായി ബുദ്ധിമുട്ടുനുണ്ട്, ഇടക്കിടെ ശക്തമായി ചുമക്കുന്നുമുണ്ട്, അവൻ അവിടെ ഇട്ടിരുന്ന കട്ടിലിൽ ഇരുന്നു ഫോൺ കയ്യിലെടുത്തു, അപ്പോഴാണ് അവൻ ആ കാര്യം ശ്രദ്ധിച്ചത്, അവന്റെ മൊബൈലിന് റൈഞ്ച് നന്നേ കുറവായിരുന്നു,
അവൻ പുറത്തേക്കിറങ്ങി താൻ നേരത്തെ ഇട്ട പോസ്റ്റ് ന് റിപ്ലേ മെസേജുകൾ അയച്ചു,
സമയം സന്ധ്യയായി,
പെങ്ങള് പറഞ്ഞു; നിങ്ങൾ ആരേലും വീട്ടിലേക്ക് പോണം, തുണിയും മറ്റ് സാധനങ്ങളും കൊണ്ട് വരണം,
അവൻ ചാടി എണീറ്റു പുറപ്പെട്ടു, പെട്ടന്ന് വന്നത് കൊണ്ട് ചാർജറും ഹെഡ്സെറ്റും എടുത്തിരുന്നില്ല, ഫോണിലാണേൽ ചാർജും കുറവാണ് -
വീട്ടിലേക്ക് പോവുന്ന വഴിയിൽ അവന്റെ ഫോൺ വീണ്ടും ശബ്ദിച്ചു ,അത് അന്ത്രു ഹാജിയുടെ മരണവിവരമായിരുന്നു,
അവൻ ഫോണെടുത്ത് ഗ്യാലറിയിൽ തലങ്ങും വിലങ്ങും പരിശോധിച്ചു, ബാപ്പയും ഒത്തുള്ള ഒരു ഫോട്ടോക്ക് വേണ്ടി - നിരാശയായിരുന്നു ഫലം -
അവന്റെ കണ്ണുകൾ നിറഞ്ഞു -
ബാപ്പയും ഒത്തുള്ള ഫോട്ടോ എടുക്കാത്തതിന്റെ നഷ്ടം ആദ്യമായി അവൻ അറിഞ്ഞു -
നിറകണ്ണുകളുമായി ഫോട്ടോയില്ലാതെ അവൻ അടുത്ത പോസ്റ്റ് എഴുതി -
" കൈനാട്ടിൽ തെക്കേതിൽ അന്ത്രു ഹാജി മരണപെട്ടു"
അവന്റെ കണ്ണുകൾ നിറഞ്ഞു -
ബാപ്പയും ഒത്തുള്ള ഫോട്ടോ എടുക്കാത്തതിന്റെ നഷ്ടം ആദ്യമായി അവൻ അറിഞ്ഞു -
നിറകണ്ണുകളുമായി ഫോട്ടോയില്ലാതെ അവൻ അടുത്ത പോസ്റ്റ് എഴുതി -
" കൈനാട്ടിൽ തെക്കേതിൽ അന്ത്രു ഹാജി മരണപെട്ടു"
* ഹരി മേലടി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക