സുർത്തുക്കളെ -ഇതൊരു കഥയാണ് എന്ന് വിവരമുള്ളവരാരും വിശ്വസിക്കല്ലെ .
നാളെ ചന്ദ്രന്റെ കാമുകി ചന്ദ്രികയുടെ കല്യാണമാണ്.
ആറേഴ് വർഷങ്ങളായി ചന്ദ്രൻ പോറ്റി വളർത്തിയ പ്രണയം പൊളിഞ്ഞ് പണ്ടാരമടങ്ങിയതിന്റെയന്ന് അവൻ വാങ്ങി തന്ന കള്ളും കപ്പയും കറിയും അടിച്ച് അവനൊപ്പം വാവിട്ട് നിലവിളിച്ചിട്ട് ഇന്നേക്ക് മൂന്നാമത്തെ മാസം.
ചന്ദ്രൻ ചങ്കാണ്... ( ഗരം മസാലയിട്ട് പൊരിച്ച ) കരളാണ് .ഈ മൂന്ന് മാസങ്ങളിൽ ചന്ദ്രനേയും ചന്ദ്രികയെയും ഒന്നിപ്പിക്കാൻ ഞങ്ങൾ കുറേ പരിശ്രമിച്ചു. ചന്ദ്രിക അടുക്കുന്നില്ല... കാരണമൊട്ടു പറയുന്നതുമില്ല.
"എന്താണ് ചന്ദ്രോ നിങ്ങൾക്ക് പറ്റിയത്..."
പലവട്ടം ചോദിച്ചിട്ടും അവനും ഒരു കൃത്യമായ ഉത്തരം പറയാൻ സാധിക്കുന്നില്ല. ചന്ദ്രികയാണേ പിടി തരുന്നതുമില്ല...
"കഴിഞ്ഞ ആഴ്ച്ച ഒരുമിച്ച് അനിയത്തിപ്രാവ് സിനിമാ കണ്ട് പോയതാരണ്ടും. ഐസ് ക്രീം കടയിലിരുന്ന് പരസ്പ്പരം ഐസ്ക്രീം തിരുകുന്നതും ഒരു ജൂസ് ഗ്ലാസിൽ രണ്ട് സ്ട്രോയിട്ട് വലിച്ചു കേറ്റുന്നതും കണ്ടതാണ്. കഴിഞ്ഞ മാസത്തെ ചന്ദ്രികയുടെ വീടിന്റെ കറണ്ട് ബില്ല് അച്ചതും ചന്ദ്രനാണ്, ചന്ദ്രികയുടെ മൊബെൽ റീചാർജ് , ചുരിദാർ.., സാരി, കിണറ്റിൽ പോയ തൊട്ടി "... കൂട്ടുകാർക്കിടയിൽ നിന്നും ചിതറിയ ഈ വാക്കുകൾ കേട്ട് ഇതൊക്കെ എപ്പേ എങ്ങനെ കണ്ടു പിടിക്കപ്പെട്ടു എന്നുള്ള ചന്ദ്രന്റെ ചോദ്യത്തിനുത്തരം മനപ്പൂർവ്വം ഞാൻ പറയുന്നില്ല ...
പ്രേമിക്കുന്നവർക്കല്ലെ കണ്ണില്ലാത്തത്!

"ചന്ദ്രാ... നീ ഒരാക്രാന്തക്കാരനായതു കൊണ്ട് ചോദിക്കുവാ ,ചന്ദ്രികയിൽ വല്ല കയ്യേറ്റ ശ്രമവും നടത്തിയോടാവേ...! "
ആർക്കും അറിയാത്ത ബീകര രഹസ്യം , അറിയാൻ ആകാംഷയുണ്ടാക്കുന്ന ചോദ്യം. പക്ഷേ, അതിനും ഉത്തരം കൊടുത്തത് ചന്ദ്രന്റെ അടുത്ത സുഹൃത്താണ്.
ഏകദേശം ഒരു വർഷത്തിന് മുൻപ് ചന്ദ്രിക ഒരു കാലിൽ ചെരുപ്പമായി നടന്നു നീങ്ങിയതും ചന്ദ്രന്റെ കോമളവദനത്തിന്റെ ഇടത് വശം കരുവാളിച്ച് വീർത്തതും കൂട്ടി വായിച്ച് അവൻ മൊഴിയുന്നതും കേട്ട് കണ്ണീരൊഴുക്കി ഇടതു കവിളിൽ ചന്ദ്രൻ വെറുതേ തലോടി...
താൻ രഹസ്യങ്ങൾ എന്ന് കരുതിയ രഹസ്യങ്ങൾ രഹസ്യങ്ങളേ അല്ലേന്നു മ്മടെ ചന്ദ്രന് മനസിലായി.

"ഞാ ബിളിച്ചാ ഓള് എറങ്ങി വരും, ന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ ഓൾക്ക് ആവില്ല ,ഓക്ക് ആരോ കൈവിഷം കൊടുത്തതാ" ന്ന് ചന്ദ്രൻ ഉറപ്പിച്ചു പറഞ്ഞതിന്റെ പിൻബലത്തിലാണ് ഞങ്ങൾ അവനൊപ്പം ചന്ദ്രികയെ വിളിച്ചിറക്കാൻ പുറപ്പെട്ടത്.
ചന്ദ്രികയുടെ വീടിന് മുന്നിലെത്തി.
ഗേറ്റ് തുറന്ന് വലതുകാൽ വച്ച് അകത്തു കയറി ചന്ദ്രൻ വിളിച്ചു, "ചന്ദ്രൂ... ഇതാ നിന്റെ ചന്ദ്രൻ ..., നിന്നെ കൂട്ടികൊണ്ടൊകാൻ വന്നതാണ് "
ചന്ദ്രിക വന്നില്ല. ഇറങ്ങി വന്നത് അവളുടെ അമ്മ. വന്ന വഴി ഒരാട്ടും ,
"ഭ" .
ആദ്യത്തെ ആട്ടിന്റെ പകുതിയിൽ തന്നെ ചന്ദ്രനോടൊപ്പം പുറപ്പെട്ട ഞങ്ങൾ വീട്ടിലെത്തി. ആട്ടു തീർന്നതും ചന്ദ്രനും.
ചന്ദ്രിക വീട്ടിൽ ഉണ്ടായിരുന്നിരിക്കില്ല എന്ന ഞങ്ങളുടെ വാദത്തെ എതിർത്ത് ചന്ദ്രൻ പറഞ്ഞു. "മുൻവാതിലിന്റെ മറവിൽ ഓള് ഉണ്ടായിരുന്നു .ഓളുടെ നിഴലുപോലും... എനിക്ക് മനപ്പാഠമാണ് ". പിന്നെ ഒറ്റപൊട്ടിക്കരച്ചിലും .
ചന്ദ്രന്റെ ചിലവിൽ മേടിച്ച കള്ളും കപ്പയും കഴിച്ച് കട്ടപിൻതുണ വാഗ്ദാനം ചെയ്തു കൊണ്ട് നിന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട്
കരച്ചില് ഇടയിൽ ശ്വാസമെടുത്ത് ചന്ദ്രൻ പറഞ്ഞൊപ്പിച്ചു .
" ന്ന് രാത്രി ഞാൻ ഒരിക്കൽ കൂടി ഓളെ കാണാൻ പോകും. എനക്കെല്ലാം അറിയണം ,അറിഞ്ഞേ പറ്റൂ.". ചങ്കായ ചന്ദ്രന് ഞങ്ങളും ഞങ്ങടെ വയറ്റിക്കിടക്കുന്ന ചന്ദ്രന്റെ കള്ളും പിൻതുണയറിയിച്ചു.
ആകാശത്ത് ചന്ദ്രനില്ലാത്ത കറുത്ത രാത്രി, താഴെ കാമുകൻ ചന്ദ്രൻ മതിലു ചാടി ചന്ദ്രികയുടെ മുറിയുടെ ജനൽ പാളികളിൽ മുട്ടി.
" ടൊക്കോ... ടൊക്കൊ "
ഉറക്കചടവോടെ ചന്ദ്രിക ജനൽ തുറന്നു.
പുറത്ത് ചന്ദ്രൻ , അകത്ത് ചന്ദ്രിക, അടുത്ത് ഇരുട്ടിന്റെ മറവിൽ ഞങ്ങൾ.
ചന്ദ്രികയുടെയും ചന്ദ്രന്റെയും കണ്ണുകൾ കൂട്ടിമുട്ടി .
ചന്ദ്രൻ മെല്ലെ വിളിച്ചു. "ന്റെ ചന്ദ്രൂ.. ഞാനാ ,നിന്റെ ചന്ദ്രേട്ടൻ ..."
ചന്ദ്രികയുടെയും ചന്ദ്രന്റെയും കണ്ണുകൾ കൊളുത്തി വലിക്കുന്നു ...
ചന്ദ്രിക വിറക്കുന്ന അധരത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു...
"കള്ളൻ,ഓടിവായോ, കള്ളൻ ".
സാമാന്യം നല്ല നിലവിളി.
അയൽ വീടുകളിൽ നിരനിരയായി ലൈറ്റുകൾ തെളിയുന്നു.
ആപത്തിൽ പെടുന്ന ഉത്തമ സുഹൃത്തുക്കൾക്ക് ഉണ്ടാകേണ്ട ആദ്യ ഗുണം. സ്വന്തം തടി രക്ഷിക്കൽ ..ഓടിക്കോളാൻ ആരാണ് പറഞ്ഞതെന്ന് ഓർക്കുന്നില്ല ,അതിന് മുൻപ് ഞങ്ങൾ വീടെത്തി .
ചന്ദ്രന് ഓടാൻ പറ്റിയില്ല... തകർന്ന നെഞ്ചോടെ ആ പാവം ആ ജനാലക്കരികിൽ ഉറച്ചു നിന്നു പോയി.
പിറ്റേന്ന് രാവിലെ ,ചന്ദ്രികയുടെ വീടിലെ മണ്ട പോയതെങ്ങിനോട് ചേർത്ത് കെട്ടപ്പെട്ട ചന്ദ്രനെ പോലീസുകാർ കൊണ്ടുപോയി എന്നുള്ള വാർത്തയാണ് ഞങ്ങൾ കേട്ടത്.
ചന്ദ്രിക ചതിച്ചു, കൂടെ നിൽക്കാതെ ഞങ്ങളും...!
പോലീസ് സ്‌റ്റേഷനിൽ നിന്നെത്തിയ ചന്ദ്രനെക്കാണാൻ എങ്ങിനെ പോകും എന്നോർത്ത് വിഷമിച്ചു നിന്ന ഞങ്ങളെക്കാണാൻ ചന്ദ്രികയുടെ അപ്പനെത്തി...
ചന്ദ്രികയോട് ഞങ്ങളുടെ മനസിൽ തിളച്ചുമറിഞ്ഞ ദേഷ്യം മേശപ്പുറത്തു വച്ച വില കൂടിയ മദ്യക്കുപ്പിയിലേക്ക് തിരിച്ചുവിട്ടു അപ്പൻ നൈസായി കാര്യമവതരിപ്പിച്ചു.
ചന്ദ്രികയെ എവിടെയോ വച്ച് കണ്ട് ഇഷ്ട്ടപ്പെട്ടു പോയ പണക്കാരൻ... അയാൾക്കുള്ള ആസ്തികൾ , കാറുകൾ ,ബാറുകൾ...
പതിവ് തേപ്പ്കഥ തന്നെ..
ചന്ദ്രികയുടെ ചന്ദ്രനെ മൂടി പണക്കാരന്റെ ചന്ദ്രഗ്രഹണം ... ചന്ദ്രികയുടെ മനസിൽ ഇനി ഒരിക്കലും ഉദിക്കാനാകാതെ ചന്ദ്രൻ മറഞ്ഞു പോയിരിക്കുന്നു... എന്നെന്നെക്കുമായി...
ചന്ദ്രികക്കു വന്ന സൗഭാഗ്യത്തിൽ അസൂയപ്പെടാതെ ചന്ദ്രനൊന്നു സഹകരിച്ചാൽ ... ചന്ദ്രനെ ഞങ്ങൾ സഹകരിപ്പിച്ചാൽ ...നേട്ടം ഞങ്ങൾക്കാണ് പോലും... ഓന്റെ ബാറിലെ വില കൂടിയ ഈ മദ്യ കുപ്പിപോലെ... പല പല നേട്ടങ്ങൾ .
അപ്പൻ പറഞ്ഞു നിർത്തി മദ്യക്കുപ്പി തലോടി.
"കാറ്, ബാറ്, മുതലാളി... പുല്ല്... ചന്ദ്രൻ ഞങ്ങടെ ചങ്കാടോ " ന്ന് ഉറക്കെപ്പറഞ്ഞ് മദ്യക്കുപ്പി എടുത്ത് ( പൊട്ടാതെ ) പുറത്തേ കുറ്റക്കാട്ടിലേക്ക് എറിഞ്ഞു ഞങ്ങൾ ചങ്കുവിരിച്ചു നിന്നു.
അപ്പനങ്ങ് പോയാ സാധനംഎടുക്കാല്ലോ (അല്ലെലും നല്ല സാധനങ്ങൾ കളയുന്നതിന് ഞങ്ങൾ പണ്ടും എതിരാന്നേ !)
പക്ഷേ ചന്ദ്രികയുടെ അപ്പനാരാ മോൻ... ഇരുന്നു നിരങ്ങി കുപ്പി തപ്പിയെടുത്തു ഞങ്ങളെ തേച്ചു കളഞ്ഞു.
കൈയ്യിൽ കുപ്പിയുമായി അപ്പൻ നടന്നകലുന്നു. മുഖത്തോട് മുഖം നോക്കി ഞങ്ങൾ ഒടുവിൽ ചന്ദ്രനെ മറക്കാൻ തീരുമാനിച്ചു. അപ്പനെ പുറകീന്ന് നീട്ടി വിളിച്ചു.
"ചന്ദ്രികേടപ്പോ ..."
ചന്ദ്രഗ്രഹണം വീണ്ടും.
പണക്കാരന്റെ വില കൂടിയ മദ്യത്തിന്റെ അവസാന തുള്ളിയും വയറിലെത്തിയപ്പോൾ ഗ്രഹണം കഴിഞ്ഞ് ചന്ദ്രനോടുള്ള സ്നേഹം പുറത്തുവന്നു.
ആടിയാടി നേരെ ചന്ദ്രന്റെ വീട്ടിലേക്ക്...
മോരിൽ കാന്താരിയരച്ച്ഗോമൂത്രം കൂട്ടി കുടിച്ച് ചന്ദ്രൻ കട്ടിലിൽ കിടക്കുന്നു. മേലാസകലം ചതവാണ്.
"ചന്ദ്രാ ", ഞങ്ങൾ വിളിച്ചു. ഞങ്ങളുടെ മുഖത്തു നോക്കാതെ ചന്ദ്രൻ തിരുത്തി.
"കള്ളൻ ചന്ദ്രൻ "....
നീരുവന്ന് വീർത്ത ചന്ദ്രന്റെ വിരലുകൾ ചേർത്തു പിടിച്ച് ഞങ്ങൾ ചന്ദ്രികക്കുണ്ടായ മനംമാറ്റ കഥ പറഞ്ഞു.
ഞങ്ങൾക്ക് മുഖം തരാതെ ചന്ദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

ചന്ദ്രികയുടെ കല്യാണ തിയതി നിശ്ചയിച്ചു.
ആളുകൾ ചന്ദ്രികക്ക് വന്നു ചേർന്ന ഭാഗ്യത്തെ പുകഴ്ത്തി. ചിലർ കുശുമ്പുകുത്തി.
കല്യാണ കുറിയടിച്ചു. ചിലയിടത്ത് ചന്ദ്രികയുടെ അപ്പൻ നേരിട്ട് പോയി ക്ഷണിച്ചു. പറ്റാത്തിടത്ത് കല്യാണക്കുറി തപാലിലെത്തി.
അതിലൊന്ന് ചന്ദ്രനും ... പിന്നെ ഞങ്ങൾക്കും .
ടൗണിലെ മുന്തിയ AC ഹാളിലാണ് കല്യാണവും സദ്യയും .കരക്കമ്പികൾ പലതായിരുന്നു.
കാഞ്ചീപുരത്ത് നിന്ന് പ്രത്യേകം നെയ്യിച്ച പട്ടുസാരി .101 പവൻ പെണ്ണിന് അങ്ങോട്ട് ഇട്ട് കൊടുത്ത് കെട്ടുന്നു. വരന് ചന്ദ്രിക കൊടുക്കുന്നു എന്ന മട്ടിൽ വരൻ തന്നെ ഒരുക്കിയ പുതിയ കാർ ... വെജിറ്റേറിയനും നോൺ വെജിറ്റേറിയനും അടക്കം ഒന്ന് ഒന്നര ഫുഡ്...കല്യാണക്കുറി ഉള്ളവർക്ക് മാത്രം പ്രവേശനം .കുറി നോക്കി അകത്തു വിടാൻ സെക്യൂരിറ്റി ഗാർഡുകൾ...

നാളെ ചന്ദ്രികയുടെ വിവാഹമാണ്. അവളുടെ ഭാവി ജീവിതത്തിന് ഉപദ്രവമാകുന്ന തരത്തിൽ ഒന്നും ചെയ്യരുത് എന്ന് ചന്ദ്രൻ ഞങ്ങളോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതാണ് ചന്ദ്രൻ.
കല്യാണത്തിന് പോകണം , ഒരുരുള ചോറ് ഉണ്ണണം ,എന്നിട്ട് ചന്ദ്രികയെ അങ്ങ് മറന്നേക്കണം എന്നു പറഞ്ഞ ഞങ്ങളോട് ചന്ദ്രൻ പറഞ്ഞത് , "ജീവനുള്ള കാലത്തോളം ഓളെ ഞാൻ മറക്കില്ല, ഓൾക്ക് വേണ്ടി ചാവുകയുമില്ല, കൂടാതേ കല്യാണത്തിന് ഒരു സമ്മാനം കൂടി നൽകുന്നുണ്ട് ,ഓൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സമ്മാനം ".
ഞങ്ങൾ എത്ര ചോദിച്ചിട്ടും ആ സമ്മാനമെന്തെന്നു മാത്രം ചന്ദ്രൻ പറഞ്ഞില്ല.

കല്യാണദിവസം ... ഒരുങ്ങി വന്ന ചന്ദ്രനേ ഞങ്ങൾ ഒന്ന് വിശദമായി പരിശോദിച്ചു.
കത്തി, വിഷക്കുപ്പി, ഇത്യാതി ഒന്നും കൈയ്യിൽ ഇല്ലെന്നും കയർ പോലേ അരയിൽ തടഞ്ഞത് അണ്ടർ വയറിന്റെ വള്ളിയാണെന്നും ഉറപ്പിച്ചു.
കാറിന്റെ സീറ്റിൽ ഞങ്ങൾക്ക് നടുവിലിരുത്തി കല്ലാണ ഹാളിലേക്ക്.
യാത്രയിൽ ചന്ദ്രൻ ഒന്നും മിണ്ടുന്നില്ല. എന്താവും അവന്റെ ഉദ്ദേശം ... ഒന്നും മനസിലാകുന്നില്ല ഞങ്ങൾക്ക്...
ഹാളിന് പുറത്ത് പുതിയ കാർ അലങ്കരിച്ചൊരുക്കി നിർത്തിയിരിക്കുന്നു.
ഹാളിനുള്ളിൽ 101 പവനിൽ പൊതിഞ്ഞ് ചന്ദ്രിക... അടുത്തുതന്നെ മ്മടെ പണക്കാരും .
കെട്ട് നടന്നു... ചന്ദ്രൻ നിറകണ്ണുകളോടെ അതു നോക്കി നിന്നു.
"പ്രിയ സഖി പോയി വരൂ , കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം " തുടങ്ങിയ മലയാളം പാട്ടിന്റെ വരികൾ ചിലശവത്തിൽ കുത്തികൾ പിന്നിൽ നിന്നും മൂളുന്നുണ്ടായിരുന്നു.
ഭക്ഷണ ഹാളിൽ നിന്നും മണം പുറത്തു കടന്ന് ഓരോ മൂക്കിലും മുട്ടി വിളിച്ചു മടിച്ചു നിൽക്കാതെ കടന്നു വരാൻ അഭ്യർത്ഥിച്ചു കൊണ്ടിരുന്നു.
"ചന്ദ്രാ... ചന്ദ്രിക പോയി... ഇനി ഭക്ഷണം കഴിച്ച് അവളോട് പ്രതികാരം ചെയ്താലോന്ന" ഞങ്ങടെ ആവശ്യത്തിനു വഴങ്ങി സദ്യ നടക്കുന്ന ഹാളിലേക്ക്.
കല്യാണകുറി നോക്കി സെക്യൂരിറ്റി ആളുകളെ അകത്തു വിടുന്നു. ആദ്യ പന്തിക്ക് തന്നെ ചന്ദ്രനോടൊപ്പം സ്ഥലം പിടിച്ച ഞങ്ങൾ ചന്ദ്രികയോടുള്ള ദേഷ്യം തീർക്കാൻ എന്ന മട്ടിൽ നന്നായി ഭക്ഷണം അകത്താക്കി .
കണ്ണുനീരിന്റ് ഉപ്പിൽ ഭക്ഷണം കഴിക്കാതിരം ന്ന ചന്ദ്രന്റെ ഇലയിലെ വിഭവങ്ങളിൽ പലതും ഞങ്ങളുടെ വയറ്റിലേക്ക് ഒഴുകി.
ചന്ദ്രൻ ചങ്കാണ് ... കരളാണ്... പക്ഷേ...നല്ല സാധനങ്ങൾ നമ്മൾ കളഞ്ഞുകൂടാ ...
കൈ കഴുകി പുറത്തു കടന്നു. പുറത്ത് അസാമാന്യജനത്തിരക്ക്... അതുപോലത്തേ കല്യാണമല്ലേ, ഭക്ഷണമല്ലേ... അത്ദുതമില്ല.
കുറച്ചു കഴിഞ്ഞ് പോകാം എന്ന ചന്ദ്രന്റെ അഭ്യർത്ഥന മാനിച്ച് ഞങ്ങൾ ഹാളിന് പുറത്ത് വണ്ടിയിൽ കാത്തിരുന്നു. സദ്യ കഴിക്കാൻ ജനത്തിന്റെ ഒഴുക്ക് തുടർന്നു.
കുറച്ച് സമയത്തിന് ശേഷം കല്ലാണസദ്യ നടക്കുന്ന ഹാളിൽ ചെറിയ ഒച്ചപ്പാടുകൾ...
ചന്ദ്രന്റെ മുഖത്ത് ഒരു വില്ലൻ ചിരി വിടർന്നു.
"ഈശ്വരാ ... ചന്ദ്രാ നീ... സദ്യയിൽ വിഷം കലർത്തിയോ " എന്ന ഞങ്ങളുടെ ചോദ്യത്തിനുത്തരം ചെറുതായി തുടങ്ങി പൊട്ടി ചിരിയിൽ അവസാനിച്ച അട്ടഹാസമായിരുന്നു.
കല്യാണ ഹാളിൽ നിന്നും പുറത്തു കടന്ന് ദേഷ്യത്തിൽ നടന്നു പോകുന്ന ഒരു കുടുംബത്തേ തടഞ്ഞ് നിർത്തി കാര്യം തിരക്കി.
"വിളിച്ചു വരുത്തി അപമാനിച്ചിരിക്കുന്നു.
ഭക്ഷണം തീർന്നു പോലും... വധുവിനും വരനും കൊടുക്കാൻ പോലും തികയില്ലത്രേ... വല്യ പണക്കാർ ,ത് ഭൂ .വണ്ടിക്കൂലി പോയത് മിച്ചം" ദേഷ്യത്തോടെ കല്യാണക്കുറിച്ചുരുട്ടി എറിഞ്ഞ് അയാൾ നടന്ന് നീങ്ങി.

അൽപ്പസമയത്തിനകം ചന്ദ്രികയുടെ സദ്യ നടക്കുന്ന ഹാളിൽ അടി നടന്നു. പെണ്ണു വീട്ടുകാർ കൂടുതൽ ആളെ ക്ഷണിച്ചു എന്ന് ചെറുക്കൻ വീട്ടുകാരും തിരിച്ചാണെന്ന് പറഞ്ഞു പെണ്ണ് വീട്ടുകാരും.
ആദ്യത്തെ പന്തിയിൽ സദ്യക്കിരുന്നതിനാൽ നഷ്ട്ടമാകാതെ പോയ ഒരു നല്ല ഭക്ഷണത്തിന് ഞങ്ങൾ ദൈവത്തോട് നന്ദി പറഞ്ഞു തിരികെ വീട്ടിലെത്തി.
"ചന്ദ്രാ, എന്താ നീ ചന്ദ്രികക്ക് കൊടുത്ത സമ്മാനം " , ചന്ദ്രൻ വീണ്ടും ചിരിച്ചു.
എന്നിട്ട് മേശ തുറന്ന് ഒരു പൊതിയെടുത്ത് പുറത്തു വച്ചു. ചന്ദ്രികയുടെ കല്യാണക്കുറികൾ ....
" ഒരു 5000 എണ്ണമേ വോട്ടർ ലിസ്റ്റ് നോക്കി അയക്കാൻ പറ്റിയൊള്ളൂ. ഇനിയും 1000 മിച്ചമാ".
ചന്ദ്രന്റെ ചെറു ചിരി പൊട്ടിച്ചിരിയായി മാറി .
ചന്ദ്രനൊപ്പം ഞങ്ങളും ...

പിൻകുറിപ്പ് - ബാക്കി വന്ന 1000 കല്യാണക്കുറികൾ കള്ളുകുടി പാർട്ടിയിൽ മിച്ചറിന് പ്ലേറ്റായി ഉപയോഗിച്ച് തീർത്തു.
ഞങ്ങളങ്ങനാ ,അല്ലെലും നല്ല സാധനങ്ങൾ ചുമ്മാ നശിപ്പിച്ച് കളയുന്നതിന് ഞങ്ങൾ പണ്ടും എതിരാന്നേ !
സനേപൂർവ്വം Arunkumar Venugopal

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക