ശ്രീകോവിലിൻ മുന്നിൽ
തൊഴുതു തിരിഞ്ഞു നടന്നപ്പോളാണ്
ദൈവത്തെ രണ്ടുമനുഷ്യർ അമ്പലമുറ്റത്തുപേക്ഷിച്ചു
മടങ്ങുന്നത് കണ്ടത്.
തൊഴുതു തിരിഞ്ഞു നടന്നപ്പോളാണ്
ദൈവത്തെ രണ്ടുമനുഷ്യർ അമ്പലമുറ്റത്തുപേക്ഷിച്ചു
മടങ്ങുന്നത് കണ്ടത്.
കുറച്ചുമുമ്പ് ഞാൻ കൈപ്പറ്റിയ
പുഷ്പ്പാഞ്ജലി രസീത്
കൈയിലിരുന്നു വിറകൊണ്ടു,
അമ്പലമുറ്റത്തു നടതള്ളിയ ദൈവത്തിന്റെ മിഴികൾ നിറഞ്ഞൊഴുകുന്നു.
ഞാനർപ്പിച്ച പുഷ്പ്പാഞ്ജലി
സ്വീകരിക്കാതെ ദൈവം
വിതുമ്പുന്നുണ്ടായിരുന്നു.
പുഷ്പ്പാഞ്ജലി രസീത്
കൈയിലിരുന്നു വിറകൊണ്ടു,
അമ്പലമുറ്റത്തു നടതള്ളിയ ദൈവത്തിന്റെ മിഴികൾ നിറഞ്ഞൊഴുകുന്നു.
ഞാനർപ്പിച്ച പുഷ്പ്പാഞ്ജലി
സ്വീകരിക്കാതെ ദൈവം
വിതുമ്പുന്നുണ്ടായിരുന്നു.
ശ്രീകോവിലിനുള്ളിൽ
ദൈവപ്രീതിക്കായുള്ള
മന്ത്രങ്ങൾ തെറ്റാതെ ചൊല്ലി കാർമ്മികൻ,വിഗ്രഹത്തെ
തൊഴുതു പുറത്തിറങ്ങി.
അപ്പോഴും മുറ്റത്തുള്ള ദൈവം
ഒറ്റമന്ത്രം മാത്രം ചൊല്ലി വിതുമ്പുന്നുണ്ടായിരുന്നു
മോനെ ഉപേക്ഷിച്ചു പോകല്ലേടാ !
ദൈവപ്രീതിക്കായുള്ള
മന്ത്രങ്ങൾ തെറ്റാതെ ചൊല്ലി കാർമ്മികൻ,വിഗ്രഹത്തെ
തൊഴുതു പുറത്തിറങ്ങി.
അപ്പോഴും മുറ്റത്തുള്ള ദൈവം
ഒറ്റമന്ത്രം മാത്രം ചൊല്ലി വിതുമ്പുന്നുണ്ടായിരുന്നു
മോനെ ഉപേക്ഷിച്ചു പോകല്ലേടാ !
അനിലൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക