Slider

നാരങ്ങ മിഠായി

0
Image may contain: 1 person, sitting and sunglasses

"ആ പെണ്ണിതുവരെ ചോറു തിന്നിട്ടില്ല, എന്തിനാടാ അതിനെ തല്ലിയത് "
ഊണ് കഴിക്കാൻ കൈ കഴുകുമ്പോൾ അമ്മ ചോദിച്ചു.
" അവൾക്ക് രണ്ടെണ്ണം കൂടി കൊടുക്കണം,ഇപ്പോഴും ചെറിയ കുട്ടിയാണെന്ന വിചാരം"
എന്ന് പറഞ്ഞ് കഴിക്കാൻ ഇരുന്നപ്പോൾ അറിയാതെ ക്ലോക്കിലേക്ക് നോക്കി മൂന്നു
മണി കഴിഞ്ഞിരിക്കുന്നു.ഒരുനേരം ഭക്ഷണം തെറ്റിയാൽ അമ്മയോട് വഴക്കിടുന്ന ആളാണ്, അതും ഇന്ന് അവൾക്കിഷ്ട്ടപ്പെട്ട മുരിങ്ങയും ചെള്ളിയും പുളിമാങ്ങ ഇട്ടു വെച്ച കറിയും,അപ്പോൾ കാര്യമായ പിണക്കമാണ്.ഞാൻ എഴുന്നേറ്റ് അവളുടെ റൂമിലേക്ക് നടന്നു. " എടീ വന്ന് ചോറ് കഴിക്ക്" എന്നു പറഞ്ഞു കൊണ്ട് അകത്ത് കടന്നപ്പോൾ, അവൾ മൂടിപുതച്ച് കിടന്നുറങ്ങുന്നു.ഞാൻ അടുത്തിരുന്ന് നോക്കിയ
പ്പോൾ കൈ മുട്ടിനു മുകളിൽഎന്റെ കൈവിരൽ പാട്.മുഖം കണ്ടലറിയാം ഒത്തിരി കരഞ്ഞിരിക്കുന്നെന്ന്.എനിക്ക് പെട്ടെന്ന് വിഷമം തോന്നി.
"വാവെ എണീക്ക്,ഊണ് കഴിക്ക്കണ്ണുകൾ തിരുമ്മി കൊണ്ട്
വാവ ഉണർന്നു." എനിക്ക്വേണ്ട" എന്നു പറഞ്ഞു അവൾ തിരിഞ്ഞു കിടന്നു.
"സാരമില്ലടാ, അത്രക്ക് ദേഷ്യം വന്നതുകെണ്ടല്ലെ,ഏട്ടൻ അടിച്ചത്, എത്ര തവണ
ഞാൻ പറഞ്ഞിട്ടുണ്ട്, എന്റെഇരുമ്പ് പെട്ടി തുറക്കരുതെന്ന്ഒന്നാകെ വാരിവലിച്ചിടരുതെന്ന്, അതു കൊണ്ടല്ലെ ഞാൻതല്ലിയത് "
തിണുർത്ത് കിടന്നിടത് തലോടിയപ്പോൾ അവൾ പ്രതിഷേധത്തിൽ കൈകൾ തട്ടി മാറ്റി.
" നീ കഴിക്കുന്നില്ലെങ്കിൽ എനിക്കും ഭക്ഷണം വേണ്ട,
നല്ല വിശപ്പുണ്ട് " എന്നുപറഞ്ഞു ഞാൻ കണ്ണുകളടച്ച് അവൾക്കരികിൽ കിടന്നു.
കുറച്ച് കഴിഞ്ഞപ്പോൾ വാവചെവിയിൽ മന്ത്രിച്ചു " ഇച്ച്
മാമു വാരി തരോ? ഞാൻ കണ്ണുതുറന്നു നോക്കി, പിണങ്ങി
കഴിഞ്ഞാൽ ചെറുപ്പം മുതൽക്കുള്ള ശീലമാണ്, ഡിഗ്രിക്ക്
ഫസ്റ്റിയർ ആയിട്ടും ഈ പെണ്ണിന് യാതൊരു മാറ്റവുമില്ല.
ഒരുമ്മയും കൊട്ത്ത് അവളെമുതുകിലേറ്റി ഉണ്ണാനിരുന്നു.
" നീ തന്നെയാ ഇവളെ കൊഞ്ചിച്ച് വഷളാക്കുന്നത്, അന്യ
വീട്ടിൽ പോയി ചേരണ്ടതാ, ഒരുപണിയും നേരാവണ്ണം
ചെയ്യാനറിയില്ല" അടുക്കളയിൽ നിന്ന് അമ്മയുടെ വക."അതൊന്നും സാരമില്ലമ്മേ, 
എന്തായാലും എവിടെ പോയാലും ,അന്ന് മുതൽ എല്ലാ ജോ
ലിയും ചെയ്യെണ്ടേ,അതു വരെ
ഇവളു കളിച്ചു നടക്കട്ടെ "ചോറ് വാരികൊടുക്കുന്നതിനിട
ക്ക് ഞാൻ വാവയെ നോക്കികണ്ണിറുക്കി കൊണ്ട് പറ
ഞ്ഞു.
"ഏട്ടാ, ഇതെന്തിന ഡയറിയിൽഒളിപ്പിച്ചു വെച്ചിരിക്കു
ന്നത് " അവളും അവളുടെ പ്രിയകൂട്ടുകാരി അനുപമയും ഉള്ള
ഫോട്ടോ കാണിച്ച് സി.ബി.ഐരീതിയിൽ ഒരു ചോദ്യം.
"അത് നിന്റെ ഫോട്ടോയല്ലെ,അതെങ്ങനെ എന്റെ ഡയറിയിൽ
വന്നു" ഞാൻ ഒന്നുമറിയാത്തവനെ പോലെ ഉരുണ്ടു.
"ദേ, ദീപൂസെ ഉരുളല്ലേ, സത്യംപറ, അല്ലെങ്കിൽ ഞാൻ ഇത്
ലീക്കാക്കും"
"എങ്കിൽ നിന്നെ ഞാൻ കൊല്ലുമെടി വെള്ള കുറെ "എന്നു
പറഞ്ഞ് ഫോട്ടോ ഞാൻ തട്ടിപറച്ചു. അമ്മയുടെ വെള്ള നിറ
മാണ് അവൾക്ക് കിട്ടിയത്, അത്കൊണ്ട് വഴക്കിടുമ്പോൾ ഞാൻ
അവളെ വെള്ള കുറ എന്നാണുവിളിക്കാറ്.
"സത്യം പറ ഏട്ടാ ,ഏട്ടനവളെഇഷ്ടമാണോ,അവളെ കാണു
മ്പോൾ ഏട്ടന് ഒരിളക്കമുള്ളതായി എനിക്ക് പലപ്പോഴും
തോന്നിയിട്ടുണ്ട് "
"ദേ വാവെ, നീ അടി മേടിക്കും"
"ഏങ്കിൽ ആ ഫോട്ടോയിങ്ങ് താ" അവൾ കൈ നീട്ടി. പാതി
മനസ്സോടെ ഞാനതവൾക്ക്കൊടുത്തു.
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ നല്ല തല വേദനയു
ണ്ടായിരുന്നു. നെറ്റിയിൽ ബാംപുരട്ടുമ്പോൾ വാവ ചോദിച്ചു
"ഏട്ടാ,ഞാൻ നാളെ അനുവിനോട് ചോദിക്കട്ടെ,ഇഷ്ടമാണോന്ന്"
" ആ ,നിനക്ക് വേണമെങ്കിൽചോദിച്ചോ " ഞാൻ പറഞ്ഞു.
"അയ്യട, എന്നിക്കത്ര നിർബന്ധമില്ല,ഒന്ന് ലൈനാക്കി
തരാമെന്ന് കരുതിയപ്പോൾഎന്തൊര് ഗമ"
"പൊന്നൂസെ,നീ ഉറങ്ങിയോ?"എന്തിനാണ് കള്ളാ ഇങ്ങിനെ പതപ്പിക്കുന്നത്,ഞാൻ നാളെ
ചോദിച്ച് നോക്കാം;പിന്നെ വലിയ
പ്രതീക്ഷയോന്നും വേണ്ട അവൾക്ക് പൊതുവെ ഇരു നിറകാരെ ഇഷ്ടമല്ല; നാരങ്ങ മിഠായി മറക്കണ്ട "
നാരങ്ങ മിഠായി കൈകൂലിയാണ്,ഈ ലോകത്ത്‌ ഇത്ര മാത്രം നാ
രങ്ങ മിഠായി തിന്ന വേറെ ആരുംഉണ്ടാവില്ല.
വൈകുനേരം അനിയത്തി കോളേജിൽ നിന്നും വരുന്നതും കാത്ത്
ഞാൻ വീട്ടിൽ തന്നെ ചുറ്റി പറ്റി നിന്നു. ദൂരെ നിന്ന് അവ
ൾ വരുന്നത് കണ്ടപ്പോൾ തന്നെ ഹൃദയമിടിപ്പ് കൂടി .
മുറ്റത്ത്‌ എത്തിയപ്പോൾ അവൾ ബാഗ്‌ എന്റെ കൈയിലേക്ക്
ഒരേറ്,ഇപ്പോൾ ഞാൻ ആവശ്യകാരനായി പോയി, അല്ലെങ്കിൽ
കാന്താരി നിനക്ക് നല്ല നുള്ള്കിട്ടിയേനെ.
"അമ്മാ ചായ ഉണ്ടോ? എന്നവൾ ചോദിച്ചപ്പോൾ,
വേണങ്കിൽ ഉണ്ടാക്കി കുടിച്ചോ ,എനിക്കിവിടെ നൂറ്
കൂട്ടം പണിയുണ്ടെന്ന് മറുപടികിട്ടിയപ്പോൾ, അവളെന്നെ
ഒന്ന് നോക്കി, അതിനർത്ഥംവേഗം ചായയുണ്ടാക്കിതാ
എന്നാണെന്ന് എനിക്ക് മനസിലായി,കാര്യംകാണൻ എന്തും
ചെയ്യണമല്ലോ, കുളികഴിഞ്ഞ് വന്നു ചായയും രാവില
ത്തെ ഉപ്പ്മാവിന്റെ ബാക്കിയും തിന്നുന്നതു വരെ ,ഞാൻ
ക്ഷമിച്ചു നിന്നു. പക്ഷെ അവൾ ഒന്നും പറഞ്ഞില്ല
എനിക്ക് ദേഷ്യ വന്നു തുടങ്ങിയിരുന്നു.
എന്റെ ഭാവം മാറുന്നത് കണ്ടപ്പോൾ, അവൾ എന്നെയും
വിളിച്ചു കൊണ്ട് മുറ്റത്തെപ്ലാവിന്റെ ചുവട്ടിലേക്ക് നട
ന്നു.
"എവിടെ നാരങ്ങ മിഠായി ?"ഞാൻ മിഠായിയുടെ പൊതി അവ
ൾക്ക് നീട്ടി, അത് നുണഞ്ഞു
കൊണ്ട് അവൾ പറഞ്ഞു."ദീപൂസെ കാര്യങ്ങൾ പെട്ടെ
ന്ന് നടക്കണമെങ്കിൽ, ദീപൂസിന്റെ ജീവിത രീതിയിൽ ചില മാറ്റ
ങ്ങൾ വരുത്തണം. അതായത്അവൾക്കിഷ്ടമല്ലാത്ത രണ്ട്
മൂന്ന് കാര്യങ്ങളുണ്ട്. ""എന്തു കാര്യങ്ങൾ " ഞാൻ 
ചോദിച്ചു.
"പിന്നെ ഈ ബർമുഡയുടെ മുകളിൽ മുണ്ട് ഉടുത്ത് ,ബർമുഡ കാ
ണുന്ന രീതിയിൽ മുണ്ട് കയറ്റികുത്തുന്നത് അവൾക്കിഷ്ട്ട
മല്ല.ഏതെങ്കിലും ഒന്ന് മതി"
"അതുപോലെ മീശ വടിച്ച് നടക്കുന്ന വരെ കണ്ണിനു
നേരം കണ്ടു കൂടാ;പിന്നെഈ ഇരു നിറം,അതിനിപ്പംമാർഗമൊന്നുമില്ലല്ലോ?
കൈ കൊണ്ട് ഒരു പ്രത്യേക ആക്ഷൻ കാണിച്ചു കൊണ്ട്
അവൾ പറഞ്ഞു.
സാധാരണ എന്റെ നിറത്തെ കുറിച്ചു പറഞ്ഞാൽ അവൾ
ക്ക് നല്ല നുള്ള് കിട്ടാറുണ്ട്.ഇപ്പോൾ സഹിക്കുകയല്ലാ
തെ മാർഗമില്ലല്ലോ.
"ഇതെല്ലാം അവൾ പറഞ്ഞതാണോ " എന്ന എന്റെ ചോദ്യ
ത്തിനു മറുപടിയായി അവൾപറഞ്ഞത് ബെസ്റ്റ് ഫ്രണ്ടി
ന്റെ കാര്യമല്ലേ,ഇതെല്ലാം എന്നോ അറിയാമായിരുന്നു
എന്നാണ്.
ഈ പറഞ്ഞതൊന്നും നടക്കില്ലയെന്നു പറഞ്ഞ് ഞാൻ വീട്ടിലേക്ക് കയറി പോകുമ്പോൾ
എന്റെ മനസിൽ പല പുതിയതീരുമാനങ്ങളും ഉടലെടുത്തിരുന്നു.
പതുക്കെ പതുക്കെ മീശ വളരാൻ തുടങ്ങി,ബർമൂഡ പാടെ ഉപേക്ഷിച്ചു. എന്റെ ഇരുമ്പ് പെട്ടിയിൽ വെളുക്കാനുള്ള പലതരത്തിലുമുള്ള പൊടികൾ സ്ഥാനം പിടിച്ചു.
ഇടക്കിടെ നാരങ്ങ മിഠായി, പുതിയ ചെരുപ്പുകൾ,ഫാൻസി വളകളും,മാലകളും, കൈകൂലിയായി പുന്നാര അനിയത്തി ഈടാക്കി
കൊണ്ടിരുന്നു.
പ്രിയ സുഹൃത്തിന്റെ കൂടെ ഒരു വിവാഹത്തിനു പങ്കെടുക്കാൻ വേണ്ടി അമ്പലത്തിൽ വന്നപ്പോൾ അനുപമയെ കണ്ടു.
മറ്റുള്ളവരുടെ മുന്നിൽ നിന്ന്സംസാരിക്കുന്നത് അവൾക്കിഷ്ട്ടമല്ലയെന്ന് വാവ പറഞ്ഞ
തു കൊണ്ട് ഞാൻ ഒഴിഞ്ഞുമാറി ആൽതറയിൽ പോയി ഇരുന്നു.
"ദീപേട്ടൻ എന്താ എന്നെ കാണത്ത മട്ടിൽ ഇവിടെക്ക്പോന്നത് " എന്ന് ചോദിച്ച്
അനുപമ അടുത്തു വന്നപ്പോൾ ഞാൻ ശരിക്കും അതിശയിച്ചു.
"അതു പിന്നെ ....ആൾക്കാർകണ്ടാൽ ബുദ്ധിമുട്ടാവണ്ടയെന്നു... കരുതിയാ " ഞാൻ തപ്പി
തടഞ്ഞു പറഞ്ഞു.
"അതിനെന്താ,പിന്നെ മൂന്നു മാസമായി ഒരു മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു ; ശ്രീകുട്ടി
പറഞ്ഞു ഏട്ടൻ ഒന്നും പറഞ്ഞില്ലയെന്ന് "
ഞാനാകെ അന്തം വിട്ടു പോയി."ദീപേട്ടന് ഇഷ്ടമല്ലെങ്കിൽ
പറഞ്ഞാൽ മതി ട്ടോ;
പിന്നെ ഈ മുഖത്തിനു ഭംഗിമീശയില്ലാത്തതാണ് " എന്ന്
പറഞ്ഞ് അവൾ അമ്പലത്തിലേക്കു നടന്നു.
എന്റെ മനസിൽ ഒരായിരം പൂത്തിരികൾ ഒരുമിച്ചു കത്തി.
അപ്പോൾ ഇത്ര ദിവസം വാവഎന്ന ഏട്ടന്റെ കാന്താരി എ
ന്നെ പറ്റിക്കുകയായിരുന്നു,
നിനക്ക് ഞാൻ വെച്ചിട്ടുണ്ടടീഞാൻ വീട്ടിൽ വരട്ടെ എന്ന്
മനസിൽ പറഞ്ഞ് ഞാൻ വിവാഹവേദിയിലേക്ക് നടന്നു.
"നീ എവിടെയായിരുന്നു മോനെഇതുവെര,മോൾക്ക് നല്ല പനി;
അമ്മ ചുക്കു കാപ്പി ഉണ്ടാക്കി കൊടുത്തിട്ടുണ്ട് "
ഉമ്മറത്തേക്ക് കയറുമ്പോൾ അമ്മ പറഞ്ഞു.രണ്ട് നല്ല
നുള്ള് കൊടുക്കണമെന്ന് വിചാരിച്ചിരുന്നതാണ്.
ഞാൻ റൂമിലേക്ക് കയറിയപ്പോൾ ഒരു വിരൽ വായിലാക്കി സുഖ
മായി ഉറങ്ങുന്നു.ഈ വിരൽ കുടി മാറാൻ പലതും പയറ്റിയതാണ്
ഒരു മാറ്റവുമില്ല.
നെറ്റിയിൽ കൈ വെച്ചപ്പോൾചുട്ട് പൊള്ളുന്ന പനി.ഞാൻ
അരികിലിരുന്ന് അവളുടെ നെറുകിൽ ഒന്ന് ഉമ്മ വെച്ചു.
അപ്പോൾ അവൾ ഉണർന്നു.ഹോസ്പിറ്റലിൽ പോകമെന്ന്
പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല. പനിക്കുള്ള ഗുളിക
കഴിച്ചുവെന്ന് പറഞ്ഞു.
"ഞാനിന്ന് അനുപമയെ കണ്ടിരുന്നു;ഞങ്ങൾ സംസാരിച്ചു "
"അപ്പോൾ ഇനിയെനിക്ക് നാരങ്ങ മിഠായി കിട്ടില്ല അല്ലെ"
"അതവിടെ നിൽക്കട്ടെ,ബർമുഡയും,മീശയും നിന്റെ വകയായി
രുന്നു അല്ലെ ? അതെന്തിനായിരുന്നു ?
"ദീപൂസ് ആ വേഷത്തിൽ നടക്കുന്നത് വാവക്കിഷ്ട്ടമല്ല,
പിന്നെ മീശ ,നമ്മുടെ അച്ഛന്
എന്തു നല്ല മീശയായിരുന്നു,
ഉമ്മ വെക്കുമ്പോൾ ആ മീശകവിളിൽ കുത്തുന്നത് എനിക്ക്
ഒത്തിരി ഇഷ്ടമായിരുന്നു.അവളുടെ കവിളിൽ മീശ കൊണ്ട്
ഉരസുമ്പോൾ രണ്ടു തുള്ളികണ്ണുനീർ എവിടെ നിന്നോ
അടർന്നു വീണു.
By:
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo