പതിവുപോലെ പരിഭവത്തിന്റെ നോട്ടവുമായി അവൾ കട്ടിലിനു താഴെ ബെഡ് വിരിക്കയാണ്.
മോനെന്റെ നെഞ്ചിൽ പറ്റിക്കിടന്നു താഴേക്ക്
നോക്കി "പാവം അമ്മ..ചമ്മിപ്പോയി അല്ലെ അച്ഛാ ?"..ഞാനും വിട്ടുകൊടുത്തില്ല.അവനെ
ഒന്നൂടെ മുറുക്കെ പിടിച്ചു പറഞ്ഞു.."അതേടാ
ചക്കരെ..അമ്മയെന്തു വിചാരിച്ചു നമ്മളെ പറ്റി.
പറ്റിക്കൂടാൻ വന്നേക്കുന്നു..അച്ഛന്റെ
അടുത്ത് കിടക്കാനൊന്നും അമ്മ വളർന്നില്ല..
അല്ലേടാ കുട്ടാ?"..
മോനെന്റെ നെഞ്ചിൽ പറ്റിക്കിടന്നു താഴേക്ക്
നോക്കി "പാവം അമ്മ..ചമ്മിപ്പോയി അല്ലെ അച്ഛാ ?"..ഞാനും വിട്ടുകൊടുത്തില്ല.അവനെ
ഒന്നൂടെ മുറുക്കെ പിടിച്ചു പറഞ്ഞു.."അതേടാ
ചക്കരെ..അമ്മയെന്തു വിചാരിച്ചു നമ്മളെ പറ്റി.
പറ്റിക്കൂടാൻ വന്നേക്കുന്നു..അച്ഛന്റെ
അടുത്ത് കിടക്കാനൊന്നും അമ്മ വളർന്നില്ല..
അല്ലേടാ കുട്ടാ?"..
അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
ഞങ്ങൾ കട്ടിലിൽ നിന്ന് താഴെ ഉരുട്ടിയിട്ടതിന്റെ
ദേഷ്യമാണ് മുഖത്തു..ഞാനെത്തിയാൽ പോകും
വരെ രാത്രിയിൽ പതിവാണ് ഇതിവിടെ..എന്റെ
കൂടെയേ അവൻ കിടക്കൂ.ഉണ്ണാൻ..ഉറങ്ങാൻ..
കളിയ്ക്കാൻ..എല്ലാം ഞാൻ വേണം..അവളെ
ഏഴയലത്തു അടുപ്പിക്കില്ല ..അച്ഛന്റെ
മോനാണവൻ..ഈയച്ചന്റെ പുന്നാരമോൻ..
ഞങ്ങൾ കട്ടിലിൽ നിന്ന് താഴെ ഉരുട്ടിയിട്ടതിന്റെ
ദേഷ്യമാണ് മുഖത്തു..ഞാനെത്തിയാൽ പോകും
വരെ രാത്രിയിൽ പതിവാണ് ഇതിവിടെ..എന്റെ
കൂടെയേ അവൻ കിടക്കൂ.ഉണ്ണാൻ..ഉറങ്ങാൻ..
കളിയ്ക്കാൻ..എല്ലാം ഞാൻ വേണം..അവളെ
ഏഴയലത്തു അടുപ്പിക്കില്ല ..അച്ഛന്റെ
മോനാണവൻ..ഈയച്ചന്റെ പുന്നാരമോൻ..
******* ********** ***********
അവൻ ഉറങ്ങിയെന്നു തോന്നുന്നു..
എന്തൊക്കെയോ പറയുന്നുണ്ട്.ഉറക്കത്തിൽ
സംസാരിക്കുന്ന ശീലമുണ്ടവനു..ഞാൻ പതിവ്
പോലെ കട്ടിലിനരികിലേക്കു നീങ്ങിവന്നു
താഴേക്കൂർന്നു..ഇരുട്ടിൽ മെല്ലെ അവളുടെ
അരികിലേക്ക് ചേർന്ന് കിടന്നു..ചെരിഞ്ഞു.
അവളെ ചേർത്തുപിടിച്ചു..പതിവ് പോലെ
പരിഭവത്തിന്റെ പ്രതിഷേധം..എന്റെ കൈ
വായുവിൽ തെറിച്ചു പോയി തിരിച്ചുവന്നു..
മാനം നോക്കിയാൽ കാര്യം നടക്കില്ലലോ..
ഞാനവളെ ഒന്നൂടെ മുറുക്കെ പിടിച്ചു..
എന്തൊക്കെയോ പറയുന്നുണ്ട്.ഉറക്കത്തിൽ
സംസാരിക്കുന്ന ശീലമുണ്ടവനു..ഞാൻ പതിവ്
പോലെ കട്ടിലിനരികിലേക്കു നീങ്ങിവന്നു
താഴേക്കൂർന്നു..ഇരുട്ടിൽ മെല്ലെ അവളുടെ
അരികിലേക്ക് ചേർന്ന് കിടന്നു..ചെരിഞ്ഞു.
അവളെ ചേർത്തുപിടിച്ചു..പതിവ് പോലെ
പരിഭവത്തിന്റെ പ്രതിഷേധം..എന്റെ കൈ
വായുവിൽ തെറിച്ചു പോയി തിരിച്ചുവന്നു..
മാനം നോക്കിയാൽ കാര്യം നടക്കില്ലലോ..
ഞാനവളെ ഒന്നൂടെ മുറുക്കെ പിടിച്ചു..
"കൊഞ്ചാൻ വരല്ലേ..പുന്നാരമോനും അച്ഛനും
ഒന്നിച്ചുതന്നെ കിടന്നാമതി..എന്റടുത്തു വരണ്ട"
കുതറുന്ന അവളെ ഒന്നൂടെ ചേർത്തമർത്തി
ഞാൻ മെല്ലെ ചെവിയിൽ പറഞ്ഞു.."എന്റെ
മണ്ടൂസ്..നീയിങ്ങനെ ആയിപോയല്ലോ..അവൻ
കുഞ്ഞല്ലേ..അവനെന്തറിയാം..അതുകൊണ്ടല്ലേ
ഞാൻ അവന്റ കൂടെ കൂടുന്നത്"..
"കുഞ്ഞോ..?,അവനു മാറ്റികിടത്തേണ്ട പ്രായമായി
നാലാം ക്‌ളാസിലെത്തി...അപ്പോളാ"
ഒന്നിച്ചുതന്നെ കിടന്നാമതി..എന്റടുത്തു വരണ്ട"
കുതറുന്ന അവളെ ഒന്നൂടെ ചേർത്തമർത്തി
ഞാൻ മെല്ലെ ചെവിയിൽ പറഞ്ഞു.."എന്റെ
മണ്ടൂസ്..നീയിങ്ങനെ ആയിപോയല്ലോ..അവൻ
കുഞ്ഞല്ലേ..അവനെന്തറിയാം..അതുകൊണ്ടല്ലേ
ഞാൻ അവന്റ കൂടെ കൂടുന്നത്"..
"കുഞ്ഞോ..?,അവനു മാറ്റികിടത്തേണ്ട പ്രായമായി
നാലാം ക്‌ളാസിലെത്തി...അപ്പോളാ"
പരിഭവച്ചൂട് പ്രണയക്കുളിരാക്കാനുള്ള ആവേശത്തിൽ ഞാനവളെ ചേർത്ത് പുണർന്നു
"സാരോല്ല..എല്ലാം ശരിയാക്കാം..നീ ഇത്തിരി
പക്വത കാണിച്ചാൽ മതിയെന്നേ."..നെറ്റിയിൽ
ഒരുമ്മ കൂടി ആയപ്പോൾ..പതുക്കെ...
അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു..
"സാരോല്ല..എല്ലാം ശരിയാക്കാം..നീ ഇത്തിരി
പക്വത കാണിച്ചാൽ മതിയെന്നേ."..നെറ്റിയിൽ
ഒരുമ്മ കൂടി ആയപ്പോൾ..പതുക്കെ...
അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു..
********* ********** ***********
മോന്റെ പിറന്നാളാണ് ഇന്ന്..എന്റെ നാലു
പെങ്ങമ്മാരും അനിയനും കുടുംബവും
അവളുടെ ഏട്ടനും അനിയത്തിയും അവരുടെ
കുടുംബവും.രണ്ടു പേരുടെയും അച്ഛനമ്മമാർ
അങ്ങനെ വീട് മൊത്തം ആഘോഷവും ബഹളവും..കേക്ക് മുറിയും സദ്യയും കഴിഞ്ഞു.
എല്ലാവരും വട്ടത്തിൽ ഹാളിൽ ഇരുന്നു സംസാരിക്കുകയാണ്..
പെങ്ങമ്മാരും അനിയനും കുടുംബവും
അവളുടെ ഏട്ടനും അനിയത്തിയും അവരുടെ
കുടുംബവും.രണ്ടു പേരുടെയും അച്ഛനമ്മമാർ
അങ്ങനെ വീട് മൊത്തം ആഘോഷവും ബഹളവും..കേക്ക് മുറിയും സദ്യയും കഴിഞ്ഞു.
എല്ലാവരും വട്ടത്തിൽ ഹാളിൽ ഇരുന്നു സംസാരിക്കുകയാണ്..
ഇതിനിടെ അവളുടെ അമ്മ
മോന്റെ ഉറക്കത്തിൽ ഉള്ള സംസാരം
നിർത്താൻ മുത്തപ്പന്റെ അടുക്കൽ കൊണ്ട്
പോയി ചരട് ജപിച്ചു വാങ്ങിക്കുന്നതിനെ
പറ്റി പറഞ്ഞു..അതും കേട്ടു കൊണ്ടാണ്
അവൻ കളിക്കിടയിൽ വെള്ളം കുടിക്കാൻ
ഓടി വന്നത് ..
മോന്റെ ഉറക്കത്തിൽ ഉള്ള സംസാരം
നിർത്താൻ മുത്തപ്പന്റെ അടുക്കൽ കൊണ്ട്
പോയി ചരട് ജപിച്ചു വാങ്ങിക്കുന്നതിനെ
പറ്റി പറഞ്ഞു..അതും കേട്ടു കൊണ്ടാണ്
അവൻ കളിക്കിടയിൽ വെള്ളം കുടിക്കാൻ
ഓടി വന്നത് ..
'എന്താ അച്ചമ്മേ ?"..പതിവുപോലെ എന്റമ്മയുടെ
അടുത്തേക്കാണ്..ചോദ്യവും കൊണ്ട്..
"മോന്റെ ഉറക്കത്തിലെ വർത്താനം നിർത്താൻ
ഒരു ചരട് കെട്ടാൻ നമുക്കു മുത്തപ്പനെ കാണാൻ
പോകാലോ വൈകുന്നേരം"..
"വേണ്ട..അതിനെ എനിക്ക് പേടിയാ അച്ചമ്മേ.".
അടുത്തേക്കാണ്..ചോദ്യവും കൊണ്ട്..
"മോന്റെ ഉറക്കത്തിലെ വർത്താനം നിർത്താൻ
ഒരു ചരട് കെട്ടാൻ നമുക്കു മുത്തപ്പനെ കാണാൻ
പോകാലോ വൈകുന്നേരം"..
"വേണ്ട..അതിനെ എനിക്ക് പേടിയാ അച്ചമ്മേ.".
ഞാൻ ചിരിച്ചുപോയി..പിന്നെ പറഞ്ഞു..
"മണ്ടൂസാ..അത് കെട്ടിയാൽ പിന്നെ ഒരിക്കലും
ഉറക്കത്തിൽ സംസാരിക്കില്ല നീ..അത് നല്ലതല്ലേ."
അവൻ അതിശയത്തോടെ എന്നെ നോക്കി..
"ആണോ അച്ഛാ ?"...എന്റമ്മ അവനെ ചേർത്ത്
പിടിച്ചു.."അതേടാ കുട്ടാ."...
"മണ്ടൂസാ..അത് കെട്ടിയാൽ പിന്നെ ഒരിക്കലും
ഉറക്കത്തിൽ സംസാരിക്കില്ല നീ..അത് നല്ലതല്ലേ."
അവൻ അതിശയത്തോടെ എന്നെ നോക്കി..
"ആണോ അച്ഛാ ?"...എന്റമ്മ അവനെ ചേർത്ത്
പിടിച്ചു.."അതേടാ കുട്ടാ."...
"എങ്കിൽ അച്ഛനെയും കൊണ്ടോവാ അച്ചമ്മേ"
എല്ലാവരും ചിരിച്ചു..ഞാൻ അഭിമാനത്തോടെ
പറഞ്ഞു.."എന്നെ കണ്ടാൽ പിന്നെ എവിടെ പോകണേലും ഞാൻ വേണം അവനു..
അവന്റമ്മ പോലും പുറത്താ പിന്നെ"...
അഭിമാനത്തോടെ പുഞ്ചിരിയോടെ...
വാതിലിനരികെ നിൽക്കുന്ന അവളെ
നോക്കി ഗോഷ്ടി കാണിച്ചു ഞാൻ..എന്റമ്മ
പറഞ്ഞു.."ശരി അച്ഛനെയും കൊണ്ടുപോകാം.
പേടിക്കണ്ട"..അവൻ അച്ചമ്മയുടെ മടിയിൽ
കയറി ഇരുന്നു പറഞ്ഞു..
എല്ലാവരും ചിരിച്ചു..ഞാൻ അഭിമാനത്തോടെ
പറഞ്ഞു.."എന്നെ കണ്ടാൽ പിന്നെ എവിടെ പോകണേലും ഞാൻ വേണം അവനു..
അവന്റമ്മ പോലും പുറത്താ പിന്നെ"...
അഭിമാനത്തോടെ പുഞ്ചിരിയോടെ...
വാതിലിനരികെ നിൽക്കുന്ന അവളെ
നോക്കി ഗോഷ്ടി കാണിച്ചു ഞാൻ..എന്റമ്മ
പറഞ്ഞു.."ശരി അച്ഛനെയും കൊണ്ടുപോകാം.
പേടിക്കണ്ട"..അവൻ അച്ചമ്മയുടെ മടിയിൽ
കയറി ഇരുന്നു പറഞ്ഞു..
"നിക്ക് പേടിയായിട്ടല്ല..അച്ഛനും കെട്ടണം ചരട്.
അതിനാണ്.".."അച്ഛൻ ഉറക്കത്തിൽ സംസാരിക്കാറില്ലലോ അതിനു"..എന്റമ്മയുടെ
വക ആണ് ചോദ്യം..അവൻ ഒന്നുടെ ഇളകി
ഇരുന്നു ..
അതിനാണ്.".."അച്ഛൻ ഉറക്കത്തിൽ സംസാരിക്കാറില്ലലോ അതിനു"..എന്റമ്മയുടെ
വക ആണ് ചോദ്യം..അവൻ ഒന്നുടെ ഇളകി
ഇരുന്നു ..
"അതല്ല അച്ചമ്മേ..അച്ഛൻ എല്ലാദിവസവും രാത്രി
എന്റെ കൂടെയേ കിടക്കു..എന്നാലും നേരം വെളുക്കുമ്പോളേക്കും താഴെ അമ്മയുടെ ബെഡിൽ വീഴും..രാത്രി നല്ല
ഉറക്കത്തിൽ ആയോണ്ട് അറിയാതെ
അമ്മയുടെ പുതപ്പിനുള്ളിൽ പോയികിടകും..
അതിനും വാങ്ങിക്കൂടെ ചരട്..അതോണ്ടാ അച്ഛനെ കൊണ്ടോവാൻ പറഞ്ഞെ.".
എന്റെ കൂടെയേ കിടക്കു..എന്നാലും നേരം വെളുക്കുമ്പോളേക്കും താഴെ അമ്മയുടെ ബെഡിൽ വീഴും..രാത്രി നല്ല
ഉറക്കത്തിൽ ആയോണ്ട് അറിയാതെ
അമ്മയുടെ പുതപ്പിനുള്ളിൽ പോയികിടകും..
അതിനും വാങ്ങിക്കൂടെ ചരട്..അതോണ്ടാ അച്ഛനെ കൊണ്ടോവാൻ പറഞ്ഞെ.".
മൊട്ടുസൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത
ഞാൻ ഒരാശ്രയത്തിനായി അവൾ നിന്നയിടം
നോക്കി..ശൂന്യം..എങ്കിലും എന്റെ മോനെ...
ഇതുപറയാൻ എന്റമ്മയെ തന്നെ സെലക്ട്
ചെയ്യണ്ടായിരുന്നു"..ഞാൻ ദയനീയമായി
മനസിൽ ഓർത്തു..ആരാണ് ആദ്യം ചിരിച്ചത്.?
അറീല്ല..അതൊരു കൂട്ടച്ചിരി ആയി..പൊട്ടിച്ചിരി
ആയി..അട്ടഹാസം ആയി..പാവം എന്റമ്മ..
മകന്റെ സാഹസികതയും കഷ്ടപ്പാടും
അറിഞ്ഞതു കൊണ്ടാവാം ...
മുഖത്തു നോക്കിയാൽ അറീല്ല
ചിരിയാണോ ചമ്മൽ ആണോ എന്ന്...
ഇനിയെന്ത് നോക്കാൻ സൈക്കിളിൽ നിന്ന്
വീണ ചിരിയുമായി..ഞാൻ മെല്ലെ എണീറ്റ്
ബെഡ്റൂമിലേക്ക് നടന്നു..
ഞാൻ ഒരാശ്രയത്തിനായി അവൾ നിന്നയിടം
നോക്കി..ശൂന്യം..എങ്കിലും എന്റെ മോനെ...
ഇതുപറയാൻ എന്റമ്മയെ തന്നെ സെലക്ട്
ചെയ്യണ്ടായിരുന്നു"..ഞാൻ ദയനീയമായി
മനസിൽ ഓർത്തു..ആരാണ് ആദ്യം ചിരിച്ചത്.?
അറീല്ല..അതൊരു കൂട്ടച്ചിരി ആയി..പൊട്ടിച്ചിരി
ആയി..അട്ടഹാസം ആയി..പാവം എന്റമ്മ..
മകന്റെ സാഹസികതയും കഷ്ടപ്പാടും
അറിഞ്ഞതു കൊണ്ടാവാം ...
മുഖത്തു നോക്കിയാൽ അറീല്ല
ചിരിയാണോ ചമ്മൽ ആണോ എന്ന്...
ഇനിയെന്ത് നോക്കാൻ സൈക്കിളിൽ നിന്ന്
വീണ ചിരിയുമായി..ഞാൻ മെല്ലെ എണീറ്റ്
ബെഡ്റൂമിലേക്ക് നടന്നു..
******* ************ *********
അവൾ പുതപ്പെടുത്തു മറ്റേറൂമിലേക്ക്...
"നീയെങ്ങോട്ടാ?".."ഞാൻ ഇനി അപ്പുറത്തെ
റൂമിൽ കിടന്നോളാം..ഡോറടച്ചു കുറ്റിയിട്ടു
സമാധാനത്തോടെ "...അവസാനഭാഗം
കുറച്ചു ഊന്നൽ കൂടിയൊന്നൊരു സംശയം..
"നീയെന്താടീ ഇങ്ങനെ?..എന്റെ ഫീലോന്നു
മനസ്സിലാക്കു"..വാതിൽക്കലെത്തിയ അവൾ
തിരിഞ്ഞു നിന്നു..ഒരായിരം പുച്ഛ സ്മൈലികൾ
വാരിവിതറി "ഓ..ഇനീപ്പോ നിങ്ങൾക്കു ഇനിയെന്ത്
ഫീലാണ് ബാക്കി ?..ഉള്ളതൊക്കെ ഉച്ചക്ക്
മോൻ തീർത്തു തന്നില്ലേ ?'..വാതിൽ വലിച്ചടച്ചു അവൾ ഇറങ്ങിപ്പോയി..
"നീയെങ്ങോട്ടാ?".."ഞാൻ ഇനി അപ്പുറത്തെ
റൂമിൽ കിടന്നോളാം..ഡോറടച്ചു കുറ്റിയിട്ടു
സമാധാനത്തോടെ "...അവസാനഭാഗം
കുറച്ചു ഊന്നൽ കൂടിയൊന്നൊരു സംശയം..
"നീയെന്താടീ ഇങ്ങനെ?..എന്റെ ഫീലോന്നു
മനസ്സിലാക്കു"..വാതിൽക്കലെത്തിയ അവൾ
തിരിഞ്ഞു നിന്നു..ഒരായിരം പുച്ഛ സ്മൈലികൾ
വാരിവിതറി "ഓ..ഇനീപ്പോ നിങ്ങൾക്കു ഇനിയെന്ത്
ഫീലാണ് ബാക്കി ?..ഉള്ളതൊക്കെ ഉച്ചക്ക്
മോൻ തീർത്തു തന്നില്ലേ ?'..വാതിൽ വലിച്ചടച്ചു അവൾ ഇറങ്ങിപ്പോയി..
അവളെ പറഞ്ഞിട്ടും കാര്യമില്ല.ഓരോരുത്തരുടെ
വകയായും മാറിമാറി ഉപദേശം കേട്ടു തല ചൂടായിരിക്കയാണ് അവൾക്കു..കുട്ടിയുടെ
മുന്നിൽ പക്വത കാണിക്കാൻ..അതുകൊണ്ടു
തത്കാലം വല്യ ഫീലോന്നും ഇല്ലാത്തതു തന്നെ
നല്ലതു..ഞാൻ മെല്ലെ മോന്റെ നേരെ തിരിഞ്ഞു.
"ഇനീപ്പോ സമാധാനായി ഉറങ്ങാം അല്ലെ?""..
അവനെന്നെ കെട്ടിപിടിച്ചു.."ഓക്കേ അച്ഛാ."..
പുതപ്പു തലയിലൂടെ ഇട്ടു ഞാൻ..പിന്നെ
അവൾ കേൾക്കുമാറ് ഉച്ചത്തിൽ പറഞ്ഞു..
വകയായും മാറിമാറി ഉപദേശം കേട്ടു തല ചൂടായിരിക്കയാണ് അവൾക്കു..കുട്ടിയുടെ
മുന്നിൽ പക്വത കാണിക്കാൻ..അതുകൊണ്ടു
തത്കാലം വല്യ ഫീലോന്നും ഇല്ലാത്തതു തന്നെ
നല്ലതു..ഞാൻ മെല്ലെ മോന്റെ നേരെ തിരിഞ്ഞു.
"ഇനീപ്പോ സമാധാനായി ഉറങ്ങാം അല്ലെ?""..
അവനെന്നെ കെട്ടിപിടിച്ചു.."ഓക്കേ അച്ഛാ."..
പുതപ്പു തലയിലൂടെ ഇട്ടു ഞാൻ..പിന്നെ
അവൾ കേൾക്കുമാറ് ഉച്ചത്തിൽ പറഞ്ഞു..
"ഈശ്വരോ രക്ഷതു"
Vineetha Anil

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക