"ഡിസ്‌കൗണ്ട് നിരക്കിൽ കിട്ടിയ പുതിയ ഷർട്ടുമായി പുറത്തേക്കു ഇറങ്ങാൻ നോക്കുമ്പോഴായിരുന്നു അവന്റെ ആദ്യത്തെ
പ്രതിഷേധം.."
പ്രതിഷേധം.."
"ആരുടെ.."?
"പഴയ ഷർട്ടിന്റെ..
അവനെയല്ലാരുന്നോ ഇത്രയും
നാള് ഒപ്പം കൂട്ടിയിരുന്നെ.."
അവനെയല്ലാരുന്നോ ഇത്രയും
നാള് ഒപ്പം കൂട്ടിയിരുന്നെ.."
"ഓഹ് എന്നിട്ടു.."?
"എന്നിട്ടെന്താ..
ഹാങ്ങറിൽ തൂങ്ങിക്കിടന്ന അവൻ നേരേ തറയിലേക്ക് ചാടി..
വീണ വീഴ്ചയിൽ മുഖമടിച്ചു മുൻവശത്തെ പല്ലു രണ്ടെണ്ണം പോവേം ചെയ്തു..
ഹാങ്ങറിൽ തൂങ്ങിക്കിടന്ന അവൻ നേരേ തറയിലേക്ക് ചാടി..
വീണ വീഴ്ചയിൽ മുഖമടിച്ചു മുൻവശത്തെ പല്ലു രണ്ടെണ്ണം പോവേം ചെയ്തു..
"പല്ലോ അതിനു
പല്ലൊക്കെയുണ്ടോ..?
പല്ലൊക്കെയുണ്ടോ..?
"ബട്ടൻസ് പൊട്ടിയ
കാര്യമാണു പഹയാ..
ആദ്യമെ ഇളകിത്തുടങ്ങിയിരുന്നു രണ്ടും .."
കാര്യമാണു പഹയാ..
ആദ്യമെ ഇളകിത്തുടങ്ങിയിരുന്നു രണ്ടും .."
"ഓഹ് നിങ്ങടെയൊരു
കാര്യം.."
കാര്യം.."
"ഹിഹി എന്റെ കാര്യം വിട്..
നീയിതു കേക്കു.."
നീയിതു കേക്കു.."
"എന്നാ പറ.."
"അവൻ നിലത്തു വീണു നിലവിളിക്കുന്നത് കേട്ട് ഉമ്മയോടിപ്പാഞ്ഞു വന്നു അവനെ വാരിയെടുത്ത് ആശ്വസിപ്പിച്ചു..
ബാലൻ ടെയ്‌ലറെടുത്തു കൊണ്ടൊയി പല്ലൊക്കെ വെച്ചു തരാന്നും പറഞ്ഞു അവനെയും കൂട്ടി അലക്കു കല്ലിനടുത്തെക്ക് നടന്നു.."
ബാലൻ ടെയ്‌ലറെടുത്തു കൊണ്ടൊയി പല്ലൊക്കെ വെച്ചു തരാന്നും പറഞ്ഞു അവനെയും കൂട്ടി അലക്കു കല്ലിനടുത്തെക്ക് നടന്നു.."
"എന്നിട്ടു.."
"വീണപ്പോ പറ്റിപ്പിടിച്ച പൊടിയൊക്കെ കഴുകി അവനെയൊന്നു ഉഷാറാക്കിയെടുക്കലായിരുന്നു ഉമ്മാന്റെ ഉദ്ദേശം..
പക്കേങ്കില് ഈ പഹയൻ പിന്നെം പണിയൊപ്പിച്ചു.."
പക്കേങ്കില് ഈ പഹയൻ പിന്നെം പണിയൊപ്പിച്ചു.."
"എന്താ ഉണ്ടായേ.."?
"ഉമ്മ അലക്കാൻ വേണ്ടി നിറച്ചുവെച്ച വെള്ളമുണ്ടായിരുന്നു അലക്കു കല്ലിനടുത്തു..
അവനെ കല്ലിന്റെ മേലെയിരുത്തി അടുപ്പിലിരിക്കുന്ന ചോറ് വെന്തോന്നു നോക്കാൻ പോയതാരുന്നു ഉമ്മ.."
അവനെ കല്ലിന്റെ മേലെയിരുത്തി അടുപ്പിലിരിക്കുന്ന ചോറ് വെന്തോന്നു നോക്കാൻ പോയതാരുന്നു ഉമ്മ.."
"ചോറു വെന്തോന്നു
നോക്കണ്ട കാര്യമുണ്ടാ..
അരി വെന്തല്ലേ
ചോറാവുന്നതു.."?
നോക്കണ്ട കാര്യമുണ്ടാ..
അരി വെന്തല്ലേ
ചോറാവുന്നതു.."?
"സീരിയസായിട്ടു ഒരു കാര്യം പറയുമ്പൊ
തമാശിക്കല്ല പഹയാ.."
തമാശിക്കല്ല പഹയാ.."
"ആ എന്നാ നിങ്ങളു
പറയ്.."
പറയ്.."
"ഉമ്മ അടുക്കളയിലേക്കു പോയ തക്കം നോക്കി ഈ ശൈത്താൻ നിറച്ച് വച്ച വെള്ളത്തിലേക്കൊരൊറ്റ ചാട്ടം.."
"അയ്യൊ എന്നിട്ടു.."?
"ഉമ്മയോടി വരുമ്പോഴെക്കും അവൻ വെള്ളംകുടിച്ചു ഒരു പരുവമായിരുന്നു..
ഭാഗ്യത്തിനു ജീവൻ പോയില്ല..
ഒരുകണക്കിനു വെള്ളമൊക്കെ പുറത്തേക്കു കളഞ്ഞു നേരെ അയയിലേക്കിട്ടു.."
ഭാഗ്യത്തിനു ജീവൻ പോയില്ല..
ഒരുകണക്കിനു വെള്ളമൊക്കെ പുറത്തേക്കു കളഞ്ഞു നേരെ അയയിലേക്കിട്ടു.."
"എന്നിട്ടു.."
"അതൊടെ ഉമ്മാക്കും
ബേജാറായി..
ഇതിപ്പൊ രണ്ടുവട്ടമായില്ലേ മരിക്കാൻ നടക്കുന്നെ..
ഇനിയും വല്ല കടുംകയ്യും ചെയ്യോന്നായിരുന്നു ഉമ്മാന്റെ പേടി.."
ബേജാറായി..
ഇതിപ്പൊ രണ്ടുവട്ടമായില്ലേ മരിക്കാൻ നടക്കുന്നെ..
ഇനിയും വല്ല കടുംകയ്യും ചെയ്യോന്നായിരുന്നു ഉമ്മാന്റെ പേടി.."
"അതു ശരിയാ.."
"അങ്ങനെ അന്ന് വൈന്നേരം നാട്ടുവർത്താനം പറയാൻ വന്ന ശാരദേച്ചിന്റെ കയ്യിലവനെ ഏൽപ്പിച്ചിട്ടു ഉമ്മ പറഞ്ഞു..
'നീ തൊഴിലുറപ്പിനു പോവുമ്പോ കൂടെ കൂട്ടിക്കോന്നു..'
ശാരദേച്ചി അവനെ വാങ്ങിച്ചിട്ടു ഉമ്മാനെ തെറിവിളിച്ചില്ലാന്നേയുള്ളൂ..
അത്രക്കു ദയനീയമായിരുന്നു അവന്റെ അവസ്ഥ..
'നീ തൊഴിലുറപ്പിനു പോവുമ്പോ കൂടെ കൂട്ടിക്കോന്നു..'
ശാരദേച്ചി അവനെ വാങ്ങിച്ചിട്ടു ഉമ്മാനെ തെറിവിളിച്ചില്ലാന്നേയുള്ളൂ..
അത്രക്കു ദയനീയമായിരുന്നു അവന്റെ അവസ്ഥ..
"ഹിഹി എന്നിട്ടു.."?
"എന്നിട്ടെന്താ അന്നു രാത്രി ഉമ്മാന്റൊപ്പം പത്തിരിന്റെ ഓട് അടുപ്പീന്നു ഇറക്കിവെക്കാൻ നോക്കുന്നതിനിടെല് അവന്റെ മേത്തു
തീപിടിച്ചു..
തീകെടുത്താൻ വേണ്ടി ഉമ്മ ചവുട്ടിയ ചവുട്ടു ഓന്റെ നെഞ്ചത്തായിപ്പോയി..
അപ്പൊത്തന്നെ ഓന്റെ കാറ്റുംപോയി.."
തീപിടിച്ചു..
തീകെടുത്താൻ വേണ്ടി ഉമ്മ ചവുട്ടിയ ചവുട്ടു ഓന്റെ നെഞ്ചത്തായിപ്പോയി..
അപ്പൊത്തന്നെ ഓന്റെ കാറ്റുംപോയി.."
"അയ്യൊ പാവം.."
"അതെ..
ഉമ്മാക്കാരുന്നു
കൂടുതൽ സങ്കടം.."
ഉമ്മാക്കാരുന്നു
കൂടുതൽ സങ്കടം.."
"അതുണ്ടാവും ഉമ്മാന്റെ കാലോണ്ടല്ലേ ഓൻ
മയ്യത്തായതു.."
മയ്യത്തായതു.."
"അതോണ്ടൊന്നുമല്ല..
പത്തിരിന്റെ ഓടു ഇറക്കിവെക്കാൻ വേറെ ഒന്നുമില്ലാത്തയിന്റെ സങ്കടാരുന്നു ഉമ്മാക്കു.."
പത്തിരിന്റെ ഓടു ഇറക്കിവെക്കാൻ വേറെ ഒന്നുമില്ലാത്തയിന്റെ സങ്കടാരുന്നു ഉമ്മാക്കു.."
പടച്ചോനെ
:O
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക