Slider

സലീന

0

എന്റെ പേര് നസീബ് ജീവിതം
തീരാൻ വേണ്ടി മാത്രം ഈ നാലു ചുവരുകൾക്ക് ഉള്ളിൽ കഴിയാൻ വിധിക്കപെട്ട ജന്മം
മരണo കാത്തു കിടക്കുന്ന എനിക്കിന്ന് ഈ ഹോസ്പിറ്റൽ വരാന്തകളിൽ തളം കെട്ടിനിൽക്കുന്ന മരുന്നിന്റെ മണവും ഏകാന്തമായ ചിന്തകളും മാത്രമാണ് കൂട്ട് .
ഇന്ന് ഈ നാലു ചുവരുകൾക്ക് ഉള്ളിൽ കിടക്കുമ്പോൾ ഒന്ന് തൊടാൻ ഒരു നോട്ടം കൊണ്ട്ന്റെ സിരകളിൽ ചൂടുപകർന്ന അധരങ്ങളിൽ ഒന്ന് ചുംബിക്കാൻ വല്ലാതെ ആഗ്രഹിച്ചു പോവുന്നു .
എന്നും കാണുന്ന മുഖങ്ങളിലെല്ലാം ഞാൻ അവളെ തേടുന്നുണ്ട് മരിക്കുന്നതിന് മുമ്പ് ഒരിക്കൽ കൂടി കാണാൻ ,
അവളെ തേടിയുള്ള യാത്രയായിരുന്നലോ ജീവിതത്തിന്റെ ഒരുഭാഗം , ചെന്നെത്തുന്ന വഴികളിൽ ഉറക്കെ കിലുങ്ങുന്ന കൊലുസിന്റെ ശബ്ദം പോലും എന്നെ അവളുടെ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോവും ..
നാല് വർഷങ്ങൾക്ക് മുമ്പാണ് അവളെ അവസാനാമായി കാണുന്നത് അതും എന്തിനെന്നറിയാതെ പിരിഞ്ഞിട്ട് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം തീർത്തും അപ്രതീക്ഷിത മായിരുന്നു ആ കണ്ടു മുട്ടൽ ..
ചാറ്റൽ മഴ ശക്തി പ്രാപിക്കാൻ തുടങ്ങിയപ്പോ ബൈക് സൈഡാക്കി ഒരു ബസ്റ്റോപ്പിലേക്ക് കയറി നിന്നതാണ്...
അവിടെ ബസ് കാത്തു നിൽക്കുന്ന രണ്ടു സ്ത്രീകൾ അതിലേ വന്ന ഒരാട്ടോ കൈകാണിച്ചു ഒരു സ്ത്രീ ,
സലീന ഞാൻ പോവാട്ടോ നാളെ കാണാം . , എന്ന് പറഞ്ഞു നടന്നു ,
സലീന ആ പേര് കേൾകുന്നിടത്ത് എന്നും എന്റെ കണ്ണെത്താറുണ്ട് ഞാനൊന്ന് തിരിഞ്ഞു നോക്കി.,..
പെട്ടന്ന് ഞാൻ നിശ്ചലനായി പന്ത്രണ്ട് വർഷമായി ഞാൻ തേടുന്ന മുഖം എന്നെ കണ്ടതിൽ അവളും ഞെട്ടി തരിച്ചു നിൽക്കുകയാണ് , ആ കണ്ണുകളിലെ പ്രകാശത്തിന് പഴയ തെളിച്ചം കുറഞ്ഞിട്ടുണ്ടോ.?
ആ ചുവന്ന ചുണ്ടുകൾ ഇന്ന് മങ്ങലേറ്റ പോലെ., തുടുത്ത് നിന്നിരുന്ന കവിൾത്തടങ്ങൾ ഇന്നില്ല .,,
കാലം തന്ന മാറ്റങ്ങൾ ...എനിലും ഉണ്ട്....
വിറയാർന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു സലീന അറിയോ എന്നെ, സുഖമാണോ നിനക്ക് ?
വിറക്കുന്ന ചുണ്ടുകളാൽ അവൾ പറഞ്ഞു എന്ത് ചോദ്യാത് നാസിക്ക, .. സുഖം നിങ്ങൾക്കോ ?
സുഖം നന്നായി പോവുന്നു വീട്ടിലുള്ളവർ എല്ലാരുടേം വിശേഷം എന്താ ...?
ഉപ്പ മരിച്ചു അനിയത്തി ഭർത്താവിന്റെ വീട്ടിൽ ഉമ്മ എന്റെ കൂടെ ഉണ്ട് ,
കല്ല്യാണം കഴിഞ്ഞോ നിന്റെ ?
മ് കഴിഞ്ഞു ഒരു മോനുണ്ട്, ഭാര്യയും കുട്ടികളും എവിടെയാ എവിടെ ഇപ്പോ താമസം ..?
ഞാൻ ആറു വർഷമായി റിയാദിലാണ് ഉമ്മ വീട്ടിലുണ്ട് സുഖം ...
അല്ല ഭാര്യാ ?
അങ്ങനൊരാൾ ഇല്ല ..
നിങ്ങൾ നികാഹ് കഴിച്ചില്ലേ ?
മനസിലൊരു നികാഹ് കഴിഞ്ഞിരുന്നു പെട്ടന്ന് ഒരുദിവസം ഒന്നും പറയാതെ എങ്ങോട്ടെന്ന് പോലും അറീകാതെ അവൾ പോയി പിന്നെ ഒരലച്ചിൽ ആയിരുന്നു, തേടാത്ത സ്ഥലങ്ങളില്ല വർഷങ്ങൾ ഇത്രയും കാത്തിരുന്ന് എന്നെങ്കിലും എന്റെ കണ്ണിൽ കാണും അന്നനെ കാത്തിരിക്കുകയാണെങ്കിൽ മറ്റൊരു വിവാഹം കഴിച്ചാൽ നടക്കില്ലലോ....,
കണ്ണുകൾ നിറഞ്ഞൊഴുകിയാണ് പറഞ്ഞു തീർത്തത് ..
എന്ത് പറയണം എന്നറിയാതെ മഫ്തയിൽ കണ്ണ് തുടച്ച് താഴേക്ക് നോക്കി നിൽക്കുകയാണ് സലീന ..
സാരല്ല്യാ കരയണ്ട ഇന്ന് ഈ മഴ പെയ്തത് നിന്നെ കാണാൻ വേണ്ടിയാവും .., എന്നും നമ്മുടെ കണ്ടുമുട്ടലുകളിൽ മഴ സാക്ഷിയാകാറുണ്ടലോ ., എന്താ മോന്റെ പേര് .?
ഷഹബാസ്.. എന്തിനാ നാസിക്ക ഇങ്ങനെ ഒറ്റക്ക് ഇത്രയും കാലം എനിക്ക് വേണ്ടി കാത്തിരുന്നേ ..എന്ത് പ്രായശ്ചിത്തമാ ഞാൻ ചെയ്യാ ...?
ഒന്നും വേണ്ട കണ്ടല്ലോ അത് മതി ഒന്ന് കാണണം എന്നെ ഉണ്ടായിരുന്നുള്ളു അത് നടന്നല്ലോ ..ഹസ് എന്ത് ചെയുന്നു എന്താ പേര് ..ഇവിടെ എന്തിന് വന്നതാ ?
ഇക്കാടെ പേര് കബീർ ലോഡിങ്ങാണ്, ഞാനിവിടെ ആ കാണുന്ന ഷിഫാ ക്ളീനികിൽ ആണ് ഇപ്പോ ജോലി ചെയുന്നത് ,
മോൻ പഠിക്കാണോ ?
അതെ മൂന്നാം ക്ലാസ്സിലാണ്, ബസ് വന്നൂട്ടോ ഞാൻ പോട്ടെ ?
മ് എന്തിനായിരുന്നു ഒന്നും പറയാതെ അന്ന് പോയത്... ഒന്ന് പറഞ്ഞൂടെ ?
മോൻ സ്കൂൾ വിട്ട് വന്നിട്ടുണ്ടാകും ഞാൻ പോവാട്ടോ ,, എന്നും പറഞ്ഞു വന്നു നിൽക്കുന്ന ബസിലേക്ക് ഓടിക്കയറി...
മഴ തുള്ളികൾ ഇറ്റുവീഴുന്ന ബസിലെ ജനാലകളിലൂടെ ഒരു നോട്ടം തന്നു ദൂരേക്ക് നീങ്ങി തുടങ്ങി., കണ്ണിൽനിന്ന് മറയുന്നത് വരെ ഞാനും നോക്കി നിന്നു ...മനസ്സിൽ ഒരു തീക്കാറ്റ് ആഞ്ഞു വീശുന്നത് പോലെ ഞാനാ ബസ്റ്റോപ്പിൽ ഇരുന്നു ,
..ആദ്യമായി അവളെ കണ്ടതും ഒരു മഴക്കാലത്താണ് ...
മഴ കൊണ്ട് പനിപിടിച്ച ഉമ്മയുമായി മദർ കെയർ ഹോസ്പിറ്റലിന്റെ ഏഴാം നമ്പർ വാഡിൽ അഡ്മിറ്റായ ദിവസം ,
ഉറക്കെ കിലുങ്ങുന്ന കൊലുസും കയ്യിൽ ഒരുപാട് മരുന്നുമായി വെള്ളയുടുപ്പിട്ട ഒരു മാലാഖ കുട്ടി അന്നാണെന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് എല്ലാ രോഗികൾക്കും പ്രിയപ്പെട്ട സിസ്റ്റർ നേഴ്‌സിങ് രണ്ടാo വർഷ വിദ്യാർത്ഥിനി സലീന. എന്റെ ഉമ്മയുടെ അരികിലും വന്നു....

ആരാ നഫീസ ..? പുതിയ അഡ്മിഷൻ ...
ഇവിടെ എന്റുമ്മയാണ് ..
ഒരിഞ്ചക്ഷൻ ഉണ്ട്. അതെടുത്തിട്ട് ട്രിപ്പ് ഇടാം ..കിടക്കു ഉമ്മ ...
കയ്യിലാണോ മോളെ . ?
അതെ ഉമ്മ ....
ഇഞ്ചക്ഷനെടുത്ത് അവൾ അടുത്ത കട്ടിലിലേക്ക് നടന്നു ഓരോരുത്തരോടും വിശേഷങ്ങൾ അനേഷിച്ചും തമാശ പറഞ്ഞും ആ മാലാഖ കുട്ടി അവിടെയുള്ള രോഗികളുടെ മനസ്സിൽ നന്മയുടെ സ്നേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു, ദിവസങ്ങൾ രണ്ടായി വന്നിട്ട് ഉമ്മയുടെ പനി കുറവുണ്ട് ,.
.
ഇന്ന് വീട്ടിൽ പോവാൻ പറ്റോ മോളെ ..?
മോളോ എന്റെ പേര് വിളിച്ചാമതി ..
നിന്റെ പേരറിയതോണ്ടാ മോളെ എന്ന് വിളിച്ചത് എന്താ പേര് ..?
എന്റെ പേര് സലീന ഇവിടെയുള്ള ഉമ്മമാരും ഉപ്പമാരും എന്നെ പാത്തു എന്ന വിളിക്കാ അത് കരുതി നിങ്ങളത് വിളിക്കണ്ടാട്ടൊ സലീന വിളിച്ച മതി അല്ല എന്താ ഇത്ര തിടുക്കം വീട്ടിൽ പോവാൻ ഉമ്മയുടെ അസുഖം മുഴുവൻ മാറിയിട്ട് പോയാ പോരെ ,..?
ജോലിക്ക് പോയിട്ട് നാലു ദിവസായി ഉമ്മയുടെ കൂടെ നിൽക്കാൻ വേണ്ടി ലീവ് എടുത്തതാ നാളെകൂടെ പോയില്ലേ മുതലാളി വേറെ ആളെ നോക്കും പകൽ ഉമ്മാന്റെ അടുത്ത് നിൽക്കാൻ ഒരാളെ കിട്ടിയാൽ ഞാൻ രാത്രി ഇവടെ എത്തും ..
വീട്ടിൽ വേറാരും ഇല്ലേ കൂടെ വന്ന് നിൽക്കാൻ ..?
ഇല്ല സലീന ഞാനും ഉമ്മയും മാത്രേ ഒള്ളു വേറാരും ഇല്ല ...
സാരല്യ നിങ്ങൾ നാളെ മുതൽ ജോലിക്ക് പൊയ്ക്കോളൂ ഞാൻ നോക്കിക്കോളാം ഉമ്മാനെ ..നിങ്ങളെ പേരെന്താ ..?
എന്റെ പേര് നസീബ് ...
എന്തെങ്കിലും ആവിശ്യമുണ്ടേൽ വിളിക്കാലോ നിങ്ങളെ നമ്പർ ,,?
ഞാനെന്റെ നമ്പർ കൊടുത്തു ********** എന്തെങ്കിലും ഉണ്ടേൽ മിസ് അടിച്ചാൽ മതി ഞാൻ ഓടിയെത്തും ....
പിന്നെയും മൂന്ന് ദിവസങ്ങൾ അവിടെ കിടന്നു ഉമ്മയുടെ അസുഖം പൂർണമായി സുഖമായി ..നാളെ വീട്ടിൽ പോവാട്ടോ ഉമ്മ ..
എന്തോ ആദ്യമായാണ് ഹോസ്പിറ്റൽ വിട്ടുപോവുമ്പോൾ ഉള്ളിൽ ഒരു സങ്കടം അതവളോട് ഉള്ള ഇഷ്ടം കൊണ്ടാണോ ഉമ്മയെ അവൾ നന്നായി നോക്കുന്നത് കൊണ്ടാണോ അറിയില്ല അവളെന്നും എന്റെ ഉമ്മയുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് മനസ് വല്ലാതെ ആശിച്ചു പോവുന്നു ..
ഡിസ്ചാർജ് പേപ്പർ വാങ്ങി പോവാനൊരുങ്ങിയപ്പോൾ ഉമ്മയോട് പറഞ്ഞു അല്ല ഉമ്മ ആ പാത്തുനെ ഒന്ന് കണ്ടുപറഞ്ഞിട്ട് പോവാം ...
നേരെ സ്റ്റാഫ് റൂമിനു മുനിലേക്ക് ഞാൻ നടന്നു ... സലീന എന്ന് വിളിച്ചു അവൾ പുറത്തേക്ക് ഇറങ്ങി വന്നു ..എന്താ നാസിക്ക ?
ഞങ്ങൾ ഡിസ്ചാർജായി,.. പോവാൻ നിക്കായിരുന്നു നിനോടൊന്ന് പറയണ്ട കടമയുണ്ടല്ലോ ഒരുപാട് നന്ദിയുണ്ട് സലീന ഞാനില്ലാത്ത നേരത്തും ഉമ്മയെ നോക്കിയതിന് ...
അയ്യോ നന്ദിയൊന്നും പറയല്ലേ അതെന്റെ ജോലിയുടെ ഭാഗം അത്രേ ഒള്ളു നാസിക്കാ വീണ്ടും വരണം എന്ന് പറയണ്ട സ്ഥലമല്ലലോ ആശുപത്രി എന്നാലും എവിടെങ്കിലും വെച്ച് കാണാം .ഇനി ഉമ്മാനെ ഒറ്റക്കിടാതെ ഉമ്മയെ നോക്കാനെങ്കിലും ഒരു പെണ്ണ് കെട്ടാൻ നോക്കുന്നെ ...
മ് നോക്കണം സലീനക്ക് പറ്റോ എന്റുമ്മയെ നോക്കാൻ ഞങ്ങളെ വീട്ടിലേക്ക് വരാൻ ...
ഒന്ന് പോ നാസിക്കാ... ഒരു പുഞ്ചിരിയിൽ,.. വർക്ക് ഉണ്ട് അപ്പോ ശരിയിന്ന ഞാൻ പോട്ടെ നിങ്ങൾ ഇറങ്ങല്ലേ ? by അവൾ നടന്നു ... ഞാനും ഉമ്മയും വീട്ടിലേക്കും ....
രണ്ടു ദിവസങ്ങൾക്ക് ശേഷം വീണ്ടും അവളെ കണ്ടു സലീന എവിടുന്നാ വരുന്നേ ? ഇതാരാ കൂടെ.
ചെറിയൊരു ഷോപ്പിങ് . കഴിഞ്ഞു വീട്ടിലേക്ക് പോവാ ., ഇത് എന്റെ അനിയത്തി കുട്ട്യാ ബസ് വന്നു കാണാം നാസിക്ക ...
വീട്ടിലെത്തിയ ഞാൻ ഉമ്മയോട് സലീനയെ കണ്ട കാര്യം പറഞ്ഞു ..നല്ല മോളാണ് അതുപോലൊരു കുട്ടിയെ കിട്ടിയാ മതിയായിരുന്നു ഞമകും അല്ലെ മോനെ ...
കുറച്ചു കഴിഞ്ഞു ഞാൻ സലീനയുടെ ഫോണിൽ വിളിച്ചു ..
ഹലോ സലീന ഞാനാണ് നസീബ് ,
എന്താ ഇക്കാ ?
സലീന നാളെ ഒന്ന് കാണാൻ പറ്റോ ഒരു കാര്യം പറയാനുണ്ടായിരുന്നു..
എന്താ കാര്യം പറഞ്ഞോളൂ ഇക്കാ..
നേരിട്ട് പറയാം എപ്പോ കാണാൻ പറ്റും ?
ഓക്കേ രാവിലെ ഹോസ്പിറ്റൽ ജങ്ഷനിൽ വരൂ ഞാൻ അവിടെ ഉണ്ടാവും ..
അടുത്ത ദിവസം ..
എന്താ നാസിക്ക പറയാനുള്ളത്.? പെട്ടന്ന് പറഞ്ഞോളൂ സമയം ആയി ,.
ഞാനന്ന് പറഞ്ഞില്ലേ സലീന.. വരുന്നോ എന്റെ വീട്ടിലേക്ക് എന്റെ ഉമ്മാന്റെ മരുമോളായി .?
കുറച്ചു നേരത്തെ മൗനത്തിന് ശേഷം
ഞാനൊന്നു ആലോചിച്ചിട്ട് പറഞ്ഞ മതിയോ നാസിക്ക ?
മതി ആലോചിച്ചിട്ട് ഉത്തരം എന്താണെങ്കിലും നീയെന്നെ വിളിക്ക് ..
രണ്ടു ദിവസം കഴിഞ്ഞു അവളുടെ വിളി കാത്തിരിക്കാൻ തുടങ്ങിയിട്ട് ,.എന്റെ ഫോൺ റിങ് ചെയുന്നത് കെട്ടാണ് ഞാനുണർന്നത് അതെ അവളാണ് സലീന ...
ഹലോ സലീന പറയു ഞാൻ തിടുക്കം കൂട്ടി ,..
ഇക്കാ എനിക്കിഷ്ടാണ് ആ ഉമ്മയുടെ മരുമകളാവാൻ പക്ഷേ എന്റെ പഠിപ്പ് കഴിയണം ഒരു വർഷം കൂടി എന്റെ വീട്ടിൽ ഞാനും അനിയത്തിയും ഉമ്മയും ഉപ്പയും മാത്രമാണ് ഉള്ളത് ...ഒരു വർഷം കഴിഞ്ഞ നാസിക്ക വീട്ടിൽ വന്നു ചോദിക്കണം .,
മതി കാത്തിരിക്കാം ഒരു വർഷല്ല എത്ര നാൾ വേണേലും കാത്തിരിക്കാം
പിനീടുള്ള ദിവസങ്ങൾ അവരുടെ സന്തോഷത്തിന്റെ നാളുകളായിരുന്നു എന്നും കാണാറും സംസാരിക്കലും പതിവായി രണ്ടു പേരും പിരിയാൻ പറ്റാത്ത അത്രേം അടുത്ത് കഴിഞ്ഞു ...എട്ട് മാസങ്ങൾ കടന്നു പോയി ....
ഒരു ദിവസം പെട്ടന്ന് സലീനയെ ഞാൻ കണ്ടില്ല ഹോസ്പിറ്റൽ അനേഷിച്ചു ഫോണിൽ വിളിച്ചു ആർക്കും അറിയില്ല....
ദിവസങ്ങളായി എന്ത് പറ്റിയതാവും ഒരു പിടിയും ഇല്ല അവസാനം അവളുടെ വീട്ടിൽ പോയി വീട് പൂട്ടി ഇട്ടിരിക്കുന്നു...
അയൽവാസികളോട് അനേഷിച്ചു ആർക്കും ഒരറിവും ഇല്ല അവരെ കുറിച്ച്..
പിന്നെ അവളെ അനേഷിക്കാത്ത സ്ഥലങ്ങൾ ഇല്ല. പന്ത്രണ്ട് വർഷം അതിനിടയിൽ നാട്ടിൽ നിന്നാൽ ഉമ്മ വേറെ കല്ല്യാണം കഴിക്കാൻ പറയുന്നത് സഹിക്കാതായപ്പോ പ്രവാസിയുടെ വേഷം ...
അവസാനം അപ്രദീക്ഷിതമായ കണ്ടു മുട്ടൽ എന്നിട്ടും ഒന്നും പറയാതെ അവൾ പോയി എന്തിനായിരുന്നു അന്നെന്നോട് ഒരു വാക്ക് പോലും പറയാതെ അവൾ പോയത് ...
...പ്രവാസ ലോകത്തേക്ക് തിരിക്കാൻ ഇനി ഏഴ് ദിവസങ്ങൾ കൂടിയേ ഒള്ളു അവളുടെ നാവിൽ നിന്ന് തന്നെ എനിക്കതറിയണം ...നാളെ ഈ സമയത്ത് ഇവിടെ കാത്തു നിൽക്കാം ....എന്ന് മനസ്സിൽ ഉറപ്പിച്ചു ,. മഴ തോർന്നിരിക്കുന്നു
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് തിരിച്ചു ......
അടുത്ത ദിവസവും അതെ സമയത്ത് ഞാനവിടെ എത്തി ..ജോലി കഴിഞ് അവളും വരുന്നുണ്ട് ...അടുത്തെത്തിയതും ഞാനവളെ വിളിച്ചു ..സലീന ....u
ആ .നാസിക്ക ഞാനും പ്രദീക്ഷിച്ചിരുന്നു ഇന്നിവിടെ കാണുമെന്ന് ..എന്തിനാ ഇനിയും നാസിക്ക ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല ..ഞാൻ
ഒന്നിനും വേണ്ടിയല്ല സലീന എനിക്കത് അറിയണം എന്തിനായിരുന്നു ആ ഒളിച്ചോട്ടം ,,,
ഇന്നലെ നിനക്ക് ഉറങ്ങാൻ കഴിഞ്ഞില്ല അല്ലെ ,? പന്ത്രണ്ടു വർഷമായി ഞാൻ ശരിക്കൊന്നു ഉറങ്ങിയിട്ട് , എനിക്കറിയണം ഞാൻ ചെയ്ത തെറ്റെന്താണെന്ന് ....
നമുക്കൊന്നു മാറി നിന്ന് സംസാരിക്കാം നാസിക്ക ,.,
ഞങ്ങൾ ആളൊഴിഞ്ഞൊരു മരച്ചുവട്ടിലേക്ക് നടന്നു ...
പറയു സലീന ....
അവൾ പറയാൻ തുടങ്ങി .,,
നാസിക്ക ഓർമ്മയുണ്ടോ അവസാനാമായി നമ്മൾ കണ്ടു പിരിഞ്ഞ ആ ദിവസം ,.അന്ന് ബസ് വീട്ടിലെത്തുന്നതിന് മുമ്പ് ഉമ്മയുടെ ഫോൺ വന്നു ..ഉമ്മയുടെ അനിയന് സുഖമില്ലെന്നും ഉമ്മ അനിയത്തിയെ കൂട്ടി അങ്ങോട്ട് പോവാ എന്നും പെട്ടന്ന് തിരിക്കാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു ....
വീട്ടിൽ എത്തിയതും എന്റെ കയ്യിൽ ഉള്ള ചാവി ഉപയോകിച്ച് വാതിൽ തുറന്ന് അകത്തു കയറി ഉമ്മ ഭക്ഷണം റെഡിയാക്കി വെച്ചിട്ടാണ് പോയത് ഭക്ഷണം കഴിച്ചു കുറച്ചു നേരം ട്ടീവിയിൽ നോക്കി ഇരുന്നു ,..
പിന്നെ എണീറ്റ് കുളിക്കാൻ കയറി കുളി കഴിഞ്ഞു പുറത്തിറങ്ങിയ ഞാൻ റൂമിൽ നിന്ന് ഡ്രെസ് മാറാൻ തുടങ്ങി,, വീട്ടിൽ ഞാൻ തനിച്ചായത് കൊണ്ട് വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു ,,,
പെട്ടെന്നെന്റെ ശരീരത്തിൽ രണ്ടു കൈകൾ പതിച്ചു പേടിച്ചു കുതറി തിരിഞ്ഞ ഞാൻ ഞെട്ടി പോയി . എന്റെ ഉപ്പ എനിക്ക് ജന്മം തന്ന എന്റെ ഉപ്പ തലകറങ്ങുന്ന പോലെ തോന്നി ,,,
മദ്യപിച്ചിട്ടുണ്ട് അതിന്റെ ലഹരിയിൽ , കുതറി മാറിയ എന്നെ ആഞ്ഞടിച്ചു ആ അടിയിൽ ഞാൻ അബോധാവസ്ഥയിലേക്ക് വീണു,,,
മണിക്കൂറുകൾക്ക് ശേഷം ഉണർന്ന് കഴിഞ്ഞപ്പോ എന്റെ അരികിൽ ഉമ്മയും അനിയത്തിയും ഇരുന്നു പൊട്ടി കരയുന്നുണ്ട് ..ഒരു തുണിപോലും ഇല്ലാതെ കിടന്ന എന്റെ മുകളിൽ ഒരു പുതപ്പിട്ടു മറച്ചിട്ടുണ്ട് മൂന്നുപേരും കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു ....
ജീവനൊടുക്കിയാലോ എന്നുവരെ തോന്നി പോയി അതിനുള്ള ചങ്കൂറ്റം ഉണ്ടായില്ല,, ആ രാത്രി പുലരും മുമ്പ് വീട് വിട്ടിറങ്ങി ഇവിടെയുള്ള അമ്മാവന്റെ വീട്ടിൽ കുറച്ചു കാലം...
അനിയത്തിക്കും ഉമ്മക്കും ഞാൻ മാത്രമേ ഒള്ളു എന്ന തിരിച്ചറിവ്.. ജോലിക്ക് പോയി തുടങ്ങി ഇത് മറച്ചു വെച്ച് നിങ്ങളെ എന്നല്ല നാസിക്ക ഒരു ആണിനേയും പറ്റിക്കാൻ എനിക്ക് കഴിയില്ല...
പറഞ്ഞു തീർന്നതും പൊട്ടി കരഞ്ഞു എന്റെ മുനിൽ ഇരുന്നു എന്ത് പറയണം എന്നറിയാതെ ഞാനും നിന്നു പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു ഇപ്പൊ അയാൾ എവിടെ ,?
അറിയില്ല പിനീട് ഒരിക്കലും കണ്ടിട്ടില്ല കാണണം എന്നില്ല ..മരിച്ചു എന്ന് പറയാനാണ് ഇഷ്ടം ..
ഇതെക്കെ നിന്റെ ഭർത്താവിന് അറിയോ ..?
നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ച് അവൾ പറഞ്ഞു അങ്ങനൊരാൾ ഇല്ല മോനും ഇല്ല ..
എന്തിനായിരുന്നു പിന്നെ എന്നോടിങ്ങനെ പറഞ്ഞത് ,?
അത് കേൾക്കുമ്പോൾ എങ്കിലും നിങ്ങൾ എന്നെ വിട്ടു പോവാൻ കാലങ്ങൾക്ക് മുമ്പേ മനസ്സിൽ കരുതി വെച്ച കളവ് പക്ഷെ ഇനിയത്തിന്റെ ആവിശ്യം ഇല്ല ..അറിഞ്ഞില്ലേ എല്ലാം ഇനി പോവാലോ എനിക്ക് അല്ലെ നാസിക്ക ...
പോവാം ഇനി എന്റെ ജീവിതത്തിലേക്ക് വന്നൂടെ നിനക്ക് സംഭവിച്ചതൊക്കെ ഒരുദുസ്വപ്നം പോലെ കണ്ട് ...
ഇനിയും വേണോ നാസിക്ക എന്നെ എനിതിനാ എന്നെ ഇങ്ങനെ സ്നേകുന്നെ അതിന് മാത്രം എന്താ എന്നിലുള്ളത് ...
എനിക്കിഷ്ടാണ് ഒരുപാട് എനിക്ക് തിരിച്ചു വേണം ആദ്യമായി ഞാൻ കണ്ട ആ കളിയും ചിരിയുമുള്ള സലീനയെ ,,,
രണ്ടാളും കെട്ടി പുണർന്ന് പൊട്ടി കരഞ്ഞു.. ,,
ആകാശത്ത് കാർമേഘം ഇരുണ്ടു കൂടി ഭൂമിയിൽ ഇരുട്ട് വീണു തുടങ്ങി .
സലീന അഞ്ചു ദിവസം കഴിഞ്ഞാൽ എനിക്ക് തിരിച്ചു പോണം പോയിട്ട് ഞാൻ തിരിച്ചു വരും പെട്ടന്ന് അന്ന് ഞാൻ വന്നു വിളിക്കും നമ്മൾ സ്വപ്നം കണ്ട ആ ജീവിതം ഒന്നിൽ നിന്ന് തുടങ്ങേണ്ടെ നമുക്ക് ..,,,,
വേണം എനിക്കെന്റെ നാസിക്കന്റെ കൂടെ ജീവിക്കണം മനസില്ല മനസോടെ ഞങ്ങൾ പിരിഞ്ഞു ..നമ്പറുകൾ പരസ്പരം കൈമാറി ഞാൻ തിരിച്ചു പ്രവാസ ലോകത്തേക്ക് പറന്നു,,,,
....നഷ്ടപെട്ട പതിനേഴിന്റെ പൂക്കാലം തിരിച്ചു വന്നു .,,,,,
റിയാദിൽ എത്തിയ ഞാൻ ദിവസവും അവളെ വിളിക്കും,,,,
ഒരുദിവസം എന്റെ അറബി വന്നെന്നോട് പറഞ്ഞു നിന്റെ ഇക്കാമ കാലാവതി കഴിഞ്ഞു പെട്ടന്ന് മെഡിക്കൽ എടുക്കണം പുതിയ ഇക്കാമ പുതുക്കാൻ ഹോട്ടൽ തൊഴിലാളികൾ അങ്ങനെയാണല്ലോ എല്ലാ വർഷവും മെഡിക്കൽ ചെക്കപ്പ് നടത്തണം ...
മെഡിക്കൽ കഴിഞ്ഞു റിസൾട്ട് വന്നു നിങ്ങൾ അൺ ഫിറ്റാണ് നാട്ടിലേക്ക് മടങ്ങാം ..,,,
നാട്ടിലേക്ക് മടങ്ങാൻ ഞാനും കൊതിച്ചിരിക്കാ എന്നാലും എന്താണ് എന്ന് അറിയാൻ ഞാനൊരു dr പോയി കണ്ടു അയാളിൽ നിന്ന് ഞാനറിഞ്ഞു എനിക്ക് ബ്ലേഡിൽ കാൻസറാണ്,,,,,
തല കറങ്ങുന്ന പോലെ പഴയതൊക്കെ തിരിച്ചു കിട്ടിയെന്ന സന്തോഷം ഒരു നിമിഷം കൊണ്ട് കണ്ണിൽ ഇരുട്ട് കയറി എങ്ങനെയോ റൂമിലെത്തി അവളുടെ ഒരുപാട് മെസേജുകൾ എന്ത് പറയും എന്നറിയാതെ ഞാൻ ഫോൺ ഓഫ് ചെയ്തു,,,,,
ദിവസങ്ങൾക്കുളിൽ നാട്ടിലെത്തി നാട്ടിലുള്ള ഹോസ്പിറ്റലുകളിൽ ചികിത്സ തേടി കൂടി പോയാൽ ഒരു മാസം, എനിക്ക് ഈ ലോകത്തോട് വിടപറയാൻ ,,,,,
ഒരിക്കൽ കൂടെ അവളെ കാണണം എന്നുണ്ട് ഈ മുറിവിട്ട് പുറത്തു പോവാൻ കഴിയില്ല ഒരാളുടെ സഹായം ഇല്ലാതെ ,,,,,
എത്രയൊക്കെ ആഗ്രഹിച്ചാലും ദൈവത്തിന്റെ വിധിക്ക് മുനിൽ തോറ്റുപോയ പ്രണയങ്ങളുടെ കൂട്ടത്തിൽ നാളെ ഇതും പറഞ്ഞു നടക്കും ജീവനേക്കാൾ സ്നേഹിച്ചിട്ടും ഒരുമിക്കാൻ കഴിയാതെ പോയ സലീനയുടെയും നസീബിന്റെയും കഥ,,,,,, ...
നസീബ് നിങ്ങളെ കീമോ ചെയാൻ വിളിക്കുന്നു ...
ഒരു ഞെട്ടലോടെ ഓർമകളുടെ ലോകത്ത് നിന്നും ഞാൻ കൺ തുറന്നു എന്നെ കൊണ്ടുപോവാൻ ഒരു വീൽ ചെയറുമായി ഒരാൾ വന്നു നിൽക്കുന്നു...,,,,,,.ഞാനയാളുടെ കൂടെ എന്റെ രക്തത്തിലെ അണുക്കളെ ചുട്ടെരിക്കാനുള്ള മുറിയിലേക്ക് പോയി ......,,,,,,,,
******
ദിവസങ്ങൾക്ക് ശേഷം നസീബ് ജീവിതത്തിൽ നിന്നും വിടവാങ്ങി സലീന ഇതൊന്നും അറിയാതെ കഷ്ട്ടപാടും പ്രാരാപ്തവുമായി ഇന്നും നസീബ് വരും എന്ന പ്രദീക്ഷയിൽ ജീവിക്കുന്നു ...., ,,,,,,,
ഇനിയൊരു ജന്മം അവർക്കുമാത്രമായി ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ സലീന എന്ന കഥ ഇവിടെ പൂർണമാകുന്നു ..,,,,,,
ഇതുവരെ എന്റെ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച എല്ലാ കൂട്ടുകാർക്കും ഒരുപാട് നന്ദി ...,,,,,,
തെറ്റു കുറ്റങ്ങൾ പൊറുക്കണം
നിങ്ങളുടെ സ്നേഹവും സപ്പോട്ടും ഉണ്ടെങ്കിൽ പെട്ടന്ന് അടുത്ത കഥയുമായി ഞാൻ വരും ....,,,,,,,
എല്ലാവർക്കും നന്മയുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ...
നജീബ് കോൽപാടം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo