Slider

ഊർമ്മിളായനം

0

ഇവൾ ജനകനന്ദിനി ഊർമ്മിള
ജാനകിയെന്ന പേരിവൾക്കു മാത്രം സ്വന്തം
ലക്ഷ്മണ പ്രേയസ്സി ഊർമ്മിള
എന്നും തിരശ്ശീലയ്ക്കപ്പുറം കഴിയാൻ വിധിക്കപ്പെട്ടവൾ
ഉഴവുചാലിന്റെ മഹത്വം ഗർഭപാത്രത്തിന്നവകാശപ്പെടാൻ കഴിയാത്തവൾ
സ്വയം പ്രകാശിക്കുന്നവൾ
സ്വന്തം നിഴലിനോടു പോലും 
കിന്നരിക്കാൻ കഴിയാത്തവൾ
മറ്റൊരു നിഴലിൽ അലിഞ്ഞു ചേരാൻ വിധിക്കപ്പെട്ടവൾ
വറ്റിത്തുടങ്ങിയ മുലയൂറ്റി കുടിക്കാൻ വിധിക്കപ്പെട്ടവൾ
ചേലത്തുമ്പിൽ പിടിച്ചു പിച്ച നടക്കാൻ പഠിച്ചവൾ
ബാല്യകൗമാരങ്ങൾ സീതയുടെ നിഴലാ കാൻ വിധിക്കപ്പെട്ടവൾ
തെളിഞ്ഞ മൺചെരാതിൽ
തിരിക്കൂർജ്ജഠ പകരാൻ സ്നേഹമാകാൻ വിധിക്കപ്പെട്ടവൾ
ത്രയംബകം വിജയഭേരി മുഴക്കിയപ്പോൾ
സഖിയായ് കൂടെ ഗമിക്കാൻ വിധിക്കപ്പെട്ടവൾ
മംഗല്യസൂത്രത്തിന്റെ പവിത്രത
തന്റെ പ്രാണനെന്നോതിയവൾ
ധർമ്മരക്ഷാർത്ഥം കാനനം ഗമിച്ചോരു
സൗമിത്രിയെ നിർന്നിമേഷം യാത്രയാക്കിയ സാധ്വി
കണ്ടുവോ ആരാനും ആ മനസ്സിന്റെ വിങ്ങൽ
കേട്ടുവോ പതിയില്ലാതെ പതിവ്രതാധർമ്മം
അനുഷ്ഠിക്കാൻ വിധിക്കപ്പെട്ടവളുടെ തേങ്ങലൂകൾ
കണ്ടില്ലെന്നു നടിച്ചുവോ സീതയാ കാതര ഭാവം
രാമനും മറന്നുവോ രാജധർമ്മം
"മാം വിദ്ധി "യോ രാമായണ പുണ്യം
സരയൂവിനു മാകുമോ ആ മിഴിനീരേറ്റു വാങ്ങാൻ ...........
ഇവിടെ തുടങ്ങട്ടെ
" ഊർമ്മിളായനം"

By: 
Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo