Slider

പൊടിമീശ മുളക്കണകാലം

0

ഇന്നാണ് ക്ലാസ്സ്മേറ്റ്സ് റിലീസ് ...സിനിമ കണ്ടിറങ്ങിയ ഞാൻ എന്ന കൗമാരകാരന്റെ മനസ്സിൽ നിന്നും ഒരു ഡയലോഗ് മാത്രം മാഞ്ഞുപോയില്ല "പ്രസംഗമത്സരത്തിൽ കൈയ്യടി വാങ്ങിച്ച പൊടിമീശക്കാരനെ ഞാനും ശ്രദ്ധിച്ചിരുന്നു " അതുപോലെ അവളും എന്നെ ശ്രദ്ധിക്കണം അതിന് ഒന്നുകിൽ പ്രസംഗമത്സരത്തിൽ സമ്മാനം വാങ്ങണം ഇല്ലെങ്കിൽ പൊടിമീശ വേണം .... പ്രസംഗമത്സരത്തിൽ സമ്മാനം വാങ്ങുന്ന കാര്യം അത്ര എളുപ്പമല്ല നേരെ ചൊവ്വേ സംസാരിക്കാൻ പോലും അറിയില്ല അപ്പോഴാ പ്രസംഗം പിന്നെ ഉള്ളത് പൊടിമീശ അതെങ്ങനെ ഇപ്പോ പെട്ടന്ന് ഉണ്ടാക്കുക എന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഓടികളിക്കുന്നു ഒന്നും നോക്കാനില്ല സംശയംതീർക്കാം വലിയ പ്രായമൊന്നും ഇല്ലെങ്കിലും നല്ല കട്ടിമീശ ഉള്ള രാകേഷേട്ടനാ അതിനുപറ്റിയാള്....
രാകേഷേട്ട ഈ പൊടിമീശ വരാൻ എന്താണൊരു വഴി..... ചിരിച്ചു കൊണ്ട് രാകേഷേട്ടൻ മറുപടി പറഞ്ഞു ദിവസവും ഷേവ് ചെയ്താൽ മതിയെന്ന്
പിന്നെയും എനിക്ക് സംശയം അതിനു ഷേവ് ചെയ്യാൻ എനിക്കു മീശ ഇല്ലല്ലോ ഏട്ടാ....
അതു കുഴപ്പം ഇല്ല കുട്ടാ വെറുതെ ബ്ലേട് ഇട്ടുരച്ചാൽ മതി ഏട്ടന്റെ മറുപടി ....
എത്രയും പെട്ടന്ന് മീശ ഉണ്ടാക്കുക എന്ന ലക്ഷ്യമായതുകൊണ്ടാകണം സമയം കളയാതെ ഞാൻ അബ്‌ദുക്കാന്റെ കടയിലേക്ക് വച്ചുപിടിച്ചു
രണ്ടു ബ്ലേടും വാങ്ങി വീട്ടിൽ ചെന്ന് അച്ഛന്റെ ഷേവിങ്ങ് സെറ്റിൽ ഇട്ടു പ്രയോഗം തുടങ്ങി
മീശ ഇല്ലാത്ത മീശയ്ക്കു ബ്ലേട് ഇട്ടുരക്കുന്നത് കണ്ടിട്ട് അടുത്തുള്ള പൂച്ചവരെ ചിരിച്ചുകാണണം..
ആർക്കെങ്കിലും ഷേവ് ചെയ്തതു മനസിലാകുന്നുണ്ടോ എന്നറിയാൻ വേണ്ടി ഞാൻ കൂട്ടുകാരുടെ ഇടയിലേക്ക് പോയി
ആരും ഒന്നും ചോദിക്കുന്നില്ലല്ലോ .... നിരാശ ഉള്ളിൽ ഒതുക്കി വീട്ടിലേക്കു നടക്കാൻ നേരം എതിരെ വന്ന കൂട്ടുകാരൻ ഒരു ചോദ്യം നീ മീശ വടിച്ചോ .... സന്തോഷം എവിടെ നിന്നും വന്നിട്ടുണ്ടാകണം എനിക്ക് .... നാണത്തോടെ ഞാൻ പറഞ്ഞു ആ വടിച്ചു ശരിക്കും മനസിലാകുന്നുണ്ടല്ലേ ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു ..... അതുകൊണ്ട് അല്ലെടാ അവിടെ മാത്രം ഒരു എക്സ്ട്രാ വെളുപ്പ് പന്നിയുടെ തൊലി പൊളിച്ചപോലെ നിനക്കു വല്ല തുണിയും ഇട്ടുരച്ചാൽ പോരെ മുഖത്തു വെറുതെ ബ്ലേടിന്റെ പൈസ കളയാൻ... കൂട്ടുകാരന്റെ മറുപടികെട്ടു ചിരിയും ദേഷ്യവും എന്റെ മുഖത്തു മിന്നിമറഞ്ഞു
ഷേവ് ചെയ്‌തിട്ടും ചെയ്തിട്ടും ഒരു മീശപോലും മുളക്കാത്തതിൽ പ്രതിയായി വിഷാദക്കടലിൽ മുങ്ങിയും താഴ്ന്നും ശ്വാസം കിട്ടാതെ കുറച്ചു നാൾ
ഒടുക്കം മീശവന്നു അപ്പോഴേക്കും ആ ഡയലോഗ് പഴഞ്ചൻ ആയിപ്പോയി കാലക്രമേണ പൊടിമീശ കട്ടിമീശയിലേക്ക് രൂപംപ്രാപിച്ചു
ഇന്ന് രാവിലെ ടിവി ഓൺ ചെയ്തപ്പോൾ അതാ വീണ്ടും കേൾക്കുന്നു പൊടിമീശ മുളക്കണകാലം ഇടനെഞ്ചില് ബാൻന്റഡി മേളം ഈ എഴുത്തുകർക്കൊന്നും വേറൊരു പണിയും ഇല്ലേ ....... എന്ന് പൊടിമീശക്കാലം വെറും ഓർമമാത്രം ആയിപോയ പ്രവീൺ.


പ്രവീൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo