" ഡാ അജി നിന്നെ ദാ ബിജു വിളിക്കുന്നു,ഏണ്ണീരെടാ, അതെങ്ങനാ ഇന്നലെ കുടിച്ച കള്ളിന്റെ ക്ഷീണം മാറണ്ടേ "........
തിരുവോണനാളില്‍ ഓണസദ്യയുടെ ക്ഷീണമകറ്റാന്‍ ഉച്ചമയക്കത്തിലെക്ക് ഊഴ്ന്നിറങ്ങിയ നേരത്താണ്അമ്മയുടെ ഉച്ചത്തിലുള്ള വിളി അജിയെ ഉണര്‍ത്തുനത്........................
കണ്‍തുറന്നുനോക്കുമ്പോള്‍ കണ്‍മുന്നില്‍ കുഞ്ഞികുനനിലെ കൊച്ചിന്‍ഹനീഫയെ പോലെ ചിരിതുകി നില്‍ക്കുന്ന പ്രിയചങ്ങാതി തടിയന്‍ബിജു........
" എന്തിനാ ഇന്നലത്തെ കൊണ്ട് മതിയായില്ലേ, "
അജി അല്പ്പം കടുപ്പിച്ചുതന്നെ നയം വ്യക്തമാക്കി.................
അജി അല്പ്പം കടുപ്പിച്ചുതന്നെ നയം വ്യക്തമാക്കി.................
അങ്ങനെ പറയാനും കാരണമുണ്ട് രണ്ടു വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം ആദ്യ അവധിക്ക് പുരാട നാള്‍ രാവിലെ നാട്ടിലെത്തിയതാണ് അജി..................
ഒരു വനിതാപോലീസുകാരിയെ പെണ്ണ് കാണാൻ പോയി വന്നു അതിന്റെ വിശേഷങ്ങൾ പറഞ്ഞു,അമ്മയ്ക്കൊപ്പം ഇരിക്കണനേരത്താണ് തലേന്ന് വൈകുന്നേരം പ്രിയചങ്ങാതിമാരുടെ രംഗപ്രവേശം...........
പിന്നെ അവര്‍ക്കൊപ്പമുള്ള കറക്കം ചെന്നെത്തിയത് തൊട്ടടുത്ത വിദേശമദ്യഷോപ്പിന്റെ മുന്നിലും.........
" മോനെ അജി പോയി കുപ്പി മേടിച്ചോണ്ട് വാ ........... "
ബിജുവും,മനുവും ഒരേ സ്വരത്തില്‍ ഉരുവിട്ടനേരം
പിന്നെ അവര്‍ക്കൊപ്പമുള്ള കറക്കം ചെന്നെത്തിയത് തൊട്ടടുത്ത വിദേശമദ്യഷോപ്പിന്റെ മുന്നിലും.........
" മോനെ അജി പോയി കുപ്പി മേടിച്ചോണ്ട് വാ ........... "
ബിജുവും,മനുവും ഒരേ സ്വരത്തില്‍ ഉരുവിട്ടനേരം
"ദാ നിങ്ങള്‍ എന്താണു ഏന്നുവെച്ചാല്‍ മേടിക്ക്, പിന്നൊരു കാര്യം നിങ്ങള്‍ ഏവിടെലും കൊണ്ട് വെച്ച് അടിക്ക് ഞാന്‍ സന്ധ്യയാകുമ്പോള്‍ വീട്ടില്‍ പോകും "
പോക്കറ്റില്‍ നിന്നും രണ്ടു ഗാന്ധിതല ഏടുത്ത് വീശി അജി ഇരുവരോടുമായി പറഞ്ഞു..............
" ദാ ഇവന്റെ അച്ഛന്‍ ഇപ്പോള്‍ ഈ ബിവറെജിലാണ്,അങ്ങേരു ഇങ്ങോട്ട് സ്ഥലംമാറിവന്നശേഷം ഇവനെന്നല്ല ,ഞാനുള്‍പ്പടെ ഈ നാട്ടിലെ ഒരു ചെറുപ്പക്കാര്‍ക്കും ഇവിടുന്നു ഒരുബിയര്‍പോലും മേടിക്കാന്‍ കഴിയാത്ത സ്ഥിതിയാ,പത്തുമിനിറ്റിനുള്ളില്‍ വീട്ടില്‍ വിവരം അറിയും,നീ ഇത്രയും നാള്‍നാട്ടില്‍ഇല്ലാത്തകൊണ്ട് നിന്നെ മനസിലാക്കാന്‍ സാദ്ധ്യത ഇല്ല,പിന്നെ നീ കുടിക്കില്ല എന്ന കാര്യംഎല്ലാവര്ക്കും അറിയാം ,അതോണ്ട് നീ തന്നെ പോയി മേടിക്ക് "
മനു കാര്യങ്ങള്‍ വിശദമായി പറഞ്ഞപ്പോള്‍ ഉറ്റചങ്ങാതിമാര്‍ക്കു വേണ്ടി അജിക്ക്മുന്നില്‍ മറ്റു മാര്‍ഗമില്ലായിരുന്നു.................
മനു കാര്യങ്ങള്‍ വിശദമായി പറഞ്ഞപ്പോള്‍ ഉറ്റചങ്ങാതിമാര്‍ക്കു വേണ്ടി അജിക്ക്മുന്നില്‍ മറ്റു മാര്‍ഗമില്ലായിരുന്നു.................
വിദേശമദ്യശാലയുടെ നീണ്ട ഓണക്യുവില്‍ നില്‍ക്കുമ്പോള്‍ പലപരിചിതമുഖങ്ങളും ഒരു ചെറുപുഞ്ചിരിയോടെ അജിക്ക്മുന്നിലുടെ കടന്നുപോയി,അതില്‍ചിലര്‍ ഗള്‍ഫില്‍ നിന്ന് വന്നതിന്റെ ചിലവ്ആവശ്യപെട്ടപ്പോള്‍ നുറും,ഇരുന്നുറും ഒക്കെ മനസ്സില്ലാമനസ്സോടെ കൊടുക്കേണ്ടിയും വന്നു............
"അല്ല അജിയെ നീയും തുടങ്ങിയോ" എന്ന ചിലരുടെചോദിക്കാതെ ഉള്ള മുഖഭാവങ്ങള്‍ കാണേണ്ടിയും വന്നു.................
അങ്ങനെ ആ നീണ്ട ക്യുവിന് ഒടുവില്‍ ആ കിളിവാതിലില്‍ ഏത്തിയപ്പോള്‍ അകത്തുനേരെ നില്‍ക്കുന്നു ബിജുവിന്റെ അച്ഛന്‍,
ക്ലാസ്സ്കട്ട്ചെയ്തു ഓടുന്ന പത്താംക്ലാസുകാരനെ കയ്യോടെ പിടികുടുന്ന ഹെഡ്മാഷിനെയാണ് അപ്പോള്‍ അജിക്ക് ഓര്‍മ്മകളില്‍ ഏത്തിയത്....................

ചോദിച്ചസാധനം ഏടുത്തുകയ്യില്‍ കൊടുക്കുമ്പോള്‍ "മോന്‍ എന്ന് വന്നു"
ഏന്ന ചോദ്യം മാത്രമാണ് പുള്ളിയില്‍ നിന്ന് ഉണ്ടായുള്ളൂ........................
ഒടുവില്‍ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു ഒരുഒഴിഞ്ഞകോണില്‍ ആറ്റുതീരത്ത് ഇരുന്നുബിജുവും,മനുവും ആ കുപ്പി തീര്‍ക്കുമ്പോള്‍ പഴയകഥകള്‍ പറഞ്ഞു , രണ്ടുവര്‍ഷത്തെ സൌഹൃദത്തിന്റെ വിടവ് തീര്‍ക്കുകയായിരുന്നു അവര്‍ക്കൊപ്പം അജി...............

ഇടയിലെപ്പോഴോ അമ്മയുടെഫോണ്‍ അവനെതേടിയെത്തി .............
നാട്ടിലെ ചെറുപ്പക്കാരെ കുറിച്ച് ഉത്തരവാദിത്തബോധമുള്ള ബിജുവിന്റെ അച്ഛന്‍ അജിയെ ബിവറെജില്‍ കണ്ട കാര്യം , ഒട്ടുംസമയംകളയാതെ അമ്മയെ അറിയിച്ചിട്ടുണ്ട് അതാണ് അമ്മയുടെ പെട്ടന്നുള്ള ഫോണ്‍കാളിന്റെ കാരണം.............
" ഡാ ഇപ്പോള്‍ഏടുക്കേണ്ട,എന്തായാലും നീവീട്ടിലോട്ടു ഇത്തിരി കഴിഞു പോകില്ലേ "
തന്റെ അച്ഛന്റെ സ്വഭാവംനല്ലപോലെ അറിയാവുന്ന ബിജു, കോണ്ടലിസാറൈസിനെ വെല്ലുന്ന നയതന്ത്രചാരുതയോടെ അജിയെ ഫോണ്‍ ഏടുക്കുന്നതില്‍ നിന്നും വിലക്കി..................
തന്റെ അച്ഛന്റെ സ്വഭാവംനല്ലപോലെ അറിയാവുന്ന ബിജു, കോണ്ടലിസാറൈസിനെ വെല്ലുന്ന നയതന്ത്രചാരുതയോടെ അജിയെ ഫോണ്‍ ഏടുക്കുന്നതില്‍ നിന്നും വിലക്കി..................
പിന്നെയും ഏറെനേരം ആ ആറ്റുതീരത്ത് മൂവരും പാട്ടുപാടിയും തമാശകൾ പറഞ്ഞും ചിലവിട്ടു....
അതിനിടയിലാണ് അപ്പുറത്തു റോഡ് സൈഡിൽ.പോലീസ് ജീപ്പ് വന്നു നിർത്തുന്ന കാഴ്ച്ച മൂവരുടെയും ശ്രദ്ധയിൽപെട്ടത്...
"അജി പണിപാളി "എന്ന് പറഞ്ഞു ബിജുവും മനുവും ആറ്റിലേക്ക് എടുത്തുചാടിയതും ഒരുമിച്ചായിരുന്നു....
നീന്താൻ അറിയാത്ത അജിക്ക് എന്തോ പോയ അണ്ണാനെ പോലെ മിഴിച്ചു നിൽക്കാനേ സാധിച്ചുള്ളൂ........
അപ്പോഴേക്കും എസ്ഐ മിന്നൽ റജിയും ഒന്ന് രണ്ടു പോലീസുകാരും അജിയുടെ അടുത്തെത്തിയിരുന്നു
കുപ്പിയിൽ പാതിയിരുന്ന മദ്യവും ,ഒപ്പംഅജിയെയും തൂക്കി ജീപ്പിലിട്ടു പോലീസ്സ്റ്റേഷനിലേക്ക്...................
കുപ്പിയിൽ പാതിയിരുന്ന മദ്യവും ,ഒപ്പംഅജിയെയും തൂക്കി ജീപ്പിലിട്ടു പോലീസ്സ്റ്റേഷനിലേക്ക്...................
പോലിസ്സ്സ്റ്റേഷന്റെ അകത്തേക്ക് ഒരു പുതുമണവാളനെ പോലെ പോലീസുകാര്‍ തന്നെ ആനയിക്കുന്നതിനിടയിലാണ് തന്നിലേക്ക് തന്നെ ദയനിയമായി നോക്കുന്ന രണ്ട് കണ്ണുകള്‍ അജിയുടെ ശ്രദ്ധയില്‍പെട്ടത്
സ്റ്റേഷനില്‍ പാറാവ് നിന്ന വനിതാസിവില്‍ പോലിസ്ഓഫീസറുടെ മുഖം അപ്പോഴാണ് അജികാണുനത്,ഇന്നലെ താന്‍ പെണ്ണ്കാണാന്‍ പോയ രമ്യ..............
അപ്പോള്‍ ആ കാര്യത്തിലും ഒരുതീരുമാനമായി എന്ന് മനസിലായതോടെ ഇടിവെട്ടി പാമ്പ്കടിച്ചവന്റെ നെഞ്ചത്ത് പാണ്ടി ലോറികയറിയ അവസ്ഥയായിരുന്നു അജിയുടെത്............

ഒടുവിൽ രാത്രി ഏറെവൈകി പാർട്ടിക്കാരുടെ സഹായത്തോടെ അമ്മ വന്നു അജിയെ ജാമ്യത്തിൽ ഇറക്കുമ്പോഴേക്കും...
ഏകദേശം നല്ലൊരു തുക കേസ് ഒഴിവാക്കാനും മറ്റുമായി പോലീസ് സ്റ്റേഷനിൽ ചിലവായി,കൂടാതെ ജീവിതത്തിൽ ഒരുതുള്ളി മദ്യം ഇതുവരെഉപയോഗിച്ചിട്ടില്ലാത്ത അജി നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ മദ്യപാനിയായി മാറി...
ആ ഉത്രാടരാത്രിയിൽ വീട്ടിൽഎത്തിയപ്പോള്‍ അമ്മ ഉണ്ടാക്കിയ പുകിൽവേറെയും...
ആ ഉത്രാടരാത്രിയിൽ വീട്ടിൽഎത്തിയപ്പോള്‍ അമ്മ ഉണ്ടാക്കിയ പുകിൽവേറെയും...
അങ്ങനെ ആകപ്പാടെ ഇന്നലത്തെ ദിവസമുണ്ടായ ധനനഷ്ട്ടം ,മാനഹാനി ഇവക്കൊക്കെ കാരണക്കാരനായ ,പോലീസ് വന്നപ്പോൾ തന്നെ അവർക്ക്മുന്നിൽ ഇട്ടിട്ട് ആറ്റിൽചാടി രക്ഷപെട്ട വിശാലമനസ്കനായ സുഹൃത്തിനെ കണ്ടപ്പോഴുള്ള വികാരവിക്ഷോഭങ്ങളാണ് അജിയിൽ അപ്പോള്‍ പ്രകടമായത്...................
" നീ എന്തിനാ അവന്റെ മെക്കിട്ടുകയറുന്നത് " ഇടയിലേക്ക് കയറിവന്ന അമ്മ കണ്ണുരുട്ടികൊണ്ട് തുടര്‍ന്നു
" ഇന്നലെ നിന്നെ പോലിസ് പിടിച്ചെന്നു ആരോ പറഞ്ഞു അറിഞ്ഞയുടന്‍ ബിജു ഓടികിതച്ചു ഇവിടെത്തി എന്നെ വിവരം അറിയിച്ചില്ലാരുന്നേല്‍, നീ ഓണമായിട്ട് ജയിലില്‍ കിടക്കേണ്ടിവന്നേനെ,...........................നീ ബിവറേജില്‍ നിന്ന് കുപ്പി വാങ്ങിയിട്ട് പോകുമ്പോള്‍ തന്നെ ബിജുവിന്റെ അച്ഛന്‍ എന്നെ വിളിച്ചുപറഞ്ഞിരുന്നു,അതറിഞ്ഞു വിളിച്ചിട്ട് നീ ഫോണ്‍ ഏടുക്കുന്നോ അതുമില്ല................. "
അമ്മ ഫുള്‍ഫോമില്‍ കത്തികയറുന്നകണ്ട് ബിജു ശരിയെന്ന രീതിയില്‍ തലയാട്ടികൊണ്ട് ഇടക്ക്ക് കയറി അജിയുടെ ഒഴിഞ്ഞുകിടക്കുന്ന ഗോള്‍പോസ്റ്റിലേക്ക് അടുത്തഗോള്‍ അടിച്ചു..............
" വിട്ടുകളയമ്മേ,ഞാന്‍ വിളിച്ചിട്ടും അവന്‍ ഇന്നലെ ഫോണ്‍ഏടുത്തില്ല ,അവന്‍ഏതേലും കുട്ടുകാരുടെ കൂടെ പോയി അബദ്ധം പറ്റിയതാകും ,ഞങ്ങളൊക്കെ ഇല്ലെ ഇവിടെ ഞങ്ങള്‍ ശ്രദ്ധിച്ചോളാം ഇനി " അജിയെ നോക്കി കണ്ണിറുക്കികൊണ്ട് ബിജു പറയുമ്പോള്‍ അമ്മയുടെ മുഖം ആശ്വാസം കൊണ്ട് വിടര്‍ന്നിരുന്നു............
അത് കണ്ടു ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നില്‍ക്കാനേ അജിക്ക് കഴിഞ്ഞുള്ളൂ.........................
അതിനിടയിലാണ് അമ്മയുടെ ഫോൺ
ശബ്ദിച്ചത്,മറുതലക്കൽ ബ്രോക്കർകുട്ടൻപിള്ളയായിരുന്നു....
ഇന്നലത്തെ പോലീസ്സ്റ്റേഷനിലെ സംഭവങ്ങൾ ലൈവ് കണ്ടതോടെ ആവനിതാപോലീസുകാരിക്ക് ഈ കല്യാണത്തോട് താൽപ്പര്യമില്ല എന്നവിവരം അറിയിക്കാൻ വിളിച്ചതായിരുന്നു കുട്ടൻപിള്ള.....

അത്കൂടെ കേട്ടതോടെ കാറ്റ്പോയ ബലൂൺപോലെയിരിക്കുന്ന അജിക്ക് മുന്നിലൂടെ അമ്മയെ സോപ്പിട്ടു ഓണപങ്ക് എന്നപേരിൽ ആയിരംരൂപയും വാങ്ങി ഒരുമൂളിപാട്ടുംപാടി ബിജു മടങ്ങി...
(നിയമപരമായ മുന്നറിപ്പ്- മദ്യപാനം ആരോഗ്യത്തിനു ഹാനികരം)
(നിയമപരമായ മുന്നറിപ്പ്- മദ്യപാനം ആരോഗ്യത്തിനു ഹാനികരം)
കെ.ആര്‍.രാജേഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക