"അൻവർ നീ എന്നെ മനസ്സിലാക്കിയ പോലെ എന്നെ അറിഞ്ഞ പോലെ വേറെ ഒരാളും ഉണ്ടാവില്ല . നീയില്ലാതെ എനിക്ക് പറ്റില്ല
.
കുറെ നാളായി പേനെയെടുത്തു ഒരു വെള്ളപ്പേപ്പറിന്റെ വിശുദ്ധിയെക്കൂടെ എന്റെ ചിന്തകൾ കൊണ്ട് കളങ്കപ്പെടുത്തിയിട്ട് ...എഴുത്തെന്നും ലഹരി ആയിരുന്നു .ഒരു ചെറിയ മോചനം അനിവാര്യമായെന്നു തോന്നിയപ്പോ മാറാൻ ശ്രമിച്ചു . പാട്ടുകളും സൗഹൃദവും വേണ്ടപ്പെട്ടവരുടെ കഥകൾ കേട്ടും വിഷമങ്ങൾക്ക് നെടുവീർപ്പു കൊണ്ട് മറുപടി നൽകിയും ഞാൻ എന്റെ പേനയും തമ്മിൽ പിരിയാൻ നോക്കി . ..
കുറെ മാസങ്ങൾക്ക് മുൻപ് എഴുതിയിട്ട "ആയിഷ മെഹ്റിൻ " എന്ന കഥ ഇന്നാരോ വായിച്ചതിന്റെ നോട്ടിഫിക്കേഷൻ വന്നു ..എഴുതി കഴിഞ്ഞു മനസ്സിന് തൃപ്തി കിട്ടിയ സൃഷ്ടികളിൽ ഒന്നാണ് ആയിഷ മെഹ്റിൻ . ഒന്ന് കൂടെ വായിച്ചു നോക്കാതെ പോരാൻ മനസ്സ് സമ്മതിച്ചില്ല ,വായിച്ചു ഒന്നല്ല പലവട്ടം .ഓരോ വരികളിലും എഴുത്തുകാരനും അവന്റെ പെണ്ണും കണ്ട സ്വപ്നങ്ങൾ . ..
.
"അൻവർ നീ എന്നെ മനസ്സിലാക്കിയ പോലെ എന്നെ അറിഞ്ഞ പോലെ വേറെ ഒരാളും ഉണ്ടാവില്ല . നീയില്ലാതെ എനിക്ക് പറ്റില്ല " പ്രണയത്തിന്റെ സുന്ദര നിമിഷങ്ങളിൽ കാഴ്ച്ച മറന്ന ഏതോ നാളിൽ അവള് പറഞ്ഞതാണ് എന്റെ പാറു ..ഓർക്കാൻ പലതുണ്ടായിട്ടും ചിലതിൽ മാത്രം മനസ്സ് നിശ്ചലമാകുന്നത് എന്ത് കൊണ്ടാണാവോ .
ഇൻബോക്സിൽ വന്ന മെസേജിലേക്ക് ഒന്നൂടെ നോക്കി . ഒന്നല്ല പലരാണ് ഇന്നെന്നെ എന്റെ പാറുവിന്റെ ഓർമ്മകളിലേക്ക് തള്ളിയിട്ടത് . .
വിഷമം ആവില്ലെങ്കിൽ പാറുവിനെ കുറിച്ച് അറിയാൻ വന്ന ചിലർ . വിഷമമോ എനിക്കോ എന്ന് പറഞ്ഞു ചോദ്യങ്ങൾക്ക് മറുപടി നൽകിയെങ്കിലും മനസ്സിൽ ഒരു നീറ്റലുണ്ട് ...
അവളെ നഷ്ടപ്പെടുത്തിയത് എന്റെ തെറ്റു തന്നെയാണ് എന്ന് പറഞ്ഞവർക്ക് മുൻപിൽ ഞാൻ ചെയ്ത ശരികളിൽ വലിയ ശരിയാണ് അവളെ പിന്തിരിപ്പിച്ചത് എന്ന് ആവർത്തിച്ചു മനസ്സിനെ ബോധിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു ,..
ഇന്നൊരു പെൺകുട്ടിയുടെ കമന്റ്റ് ഉണ്ടായിരുന്നു "നിങ്ങൾ ആണുങ്ങൾ ഇങ്ങനെയാണോ ? പ്രണയത്തിനു മുൻപ് ഒന്നും ആലോചിക്കില്ല "
ലൈക് കൊടുത്തു മറുപടി ഒന്നും പറയാതെ ഞാൻ ഒളിച്ചോടുകയായിരുന്നു .. എന്റെ ന്യായീകരണങ്ങളിൽ എനിക്ക് തന്നെ തൃപ്തി കണ്ടെത്താൻ സാധിക്കാത്തിടത്തോളം വ്യക്തമായ ഒരു മറുപടി എനിക്ക് ആ കുട്ടിക്ക് നല്കാൻ കഴിയില്ലായിരുന്നു .
ചാറ്റ് ബോക്സുകൾ ഓരോന്നായി നോക്കുന്നതിനിടക്ക് കണ്ണിൽ കുടുങ്ങിയ ഒരു ചോദ്യമായിരുന്നു ഇപ്പോഴും പാറു contact ഉണ്ടോ എന്നുള്ളത് . മറുപടികൊടുക്കും മുൻപ് വാട്സ് ആപ്പിലെ ആയിഷ മെഹ്റിൻ എന്ന പേരിൽ സേവ് ചെയ്ത നഷ്ട സ്വപ്നങ്ങളുടെ ശവകുടീരം പോലെ മാറാല പിടിച്ചു കിടന്ന ചാറ്റ് ഞാൻ തുറന്നത് ... ബ്ലോക്ക് ചെയ്തിട്ടില്ല .അവള് ചെയ്യില്ല ചെയ്യാൻ അവൾക്കോ എനിക്കോ കഴിയില്ല . കോൺടാക്ട് ഒന്നുമില്ല ഏന് മറുപടി കൊടുത്തു പാറുവിന്റെ ചാറ്റുകൾ ഓരോന്നായി വായിച്ചു നോക്കി .
ബഷീർ പറഞ്ഞ പോലെ പ്രണയം അനർഗനിർഗ്ഗളമായി ഒഴുകിയിരുന്ന അവിടെയല്ലാം ഇന്ന് നിള പോലെ വരണ്ടു കിടക്കുന്നു . ..എത്രയെത്ര സ്വപ്നങ്ങൾ ആണ് പാറു നമ്മൾക്ക് ഉണ്ടായിരുന്നത് ...
എന്നോട് ഇടക്ക് അവൾ പറഞ്ഞിട്ടുണ്ട് എന്നേക്കാൾ കൂടുതൽ എന്റെ എഴുതുകളോട് അവൾക്ക് ഇഷ്ടം തോന്നാറുണ്ടെന്നു . അവളെപ്പറ്റി എന്തെങ്കിലും നാലുവരി എഴുതാൻ പറഞ്ഞ് ഒരു കുഞ്ഞിനെ പോലെ നീ കൊഞ്ചിയപ്പോൾ എന്റെ പാറു നീ ഇഷ്ടപ്പെട്ട എന്റെ അക്ഷരങ്ങൾ പോലും എന്നോട് പിണങ്ങിയിട്ടുണ്ട് .അവരെക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുന്ന പെണ്ണോ എന്നോർത്തു . .
.
നിന്നെ കോട മഞ്ഞു കാണിക്കാൻ കൊണ്ട് പോയ ദിവസവും അവസാനമായി ഞാൻ വിളിച്ചപ്പോ രാത്രിയെനിക്ക് ഇനി വിളിക്കരുത് എന്ന് പറഞ്ഞു എന്റെ നെഞ്ചിൽ നീ തീർത്ത പ്രതികാരത്തിന്റെ കഥയും ഞാൻ അക്ഷരങ്ങളാക്കി നിന്നെ പോലെ എന്റെ എഴുത്തുകൾ ഇഷ്ടപ്പെടുന്നവരുടെ മുൻപിലേക്ക് കൊടുത്തിട്ടുണ്ട് . നീയും വായിച്ചതല്ലേ.
എല്ലായിടത്തും നിന്നെ ഇഷ്ടപ്പെട്ടു എന്ന അഭിപ്രായങ്ങൾ കാണുമ്പോൾ ഞാൻ ഒരുപാട് സന്തോഷിക്കാറുണ്ട് ...ഇന്നും പലരും പറഞ്ഞിരുന്നു പാറു നീ ഒരുപാട് വിഷമിച്ചു കാണും ഞാൻ നിന്നെ ഒഴിവാക്കിയപ്പോൾ എന്ന് . അവരൊക്കെ അങ്ങനെ പറഞ്ഞപ്പോൾ ഉള്ളു പൊള്ളിയത് ഏറെയാണ് .
നമ്മുടെ കഥ നമ്മുടെ മാത്രം കഥകളുടെ കൂട്ടത്തിലേക്ക് ഇതും കൂടെ എത്തും .ഏതു നേരത്തെ ഭ്രാന്തിന്റെ വികലമായ ചിന്തകളണ് ഈ അക്ഷരങ്ങൾ എന്ന് പോലും എനിക്ക് അറിയില്ല ...
എഴുതാൻ മടിക്കുന്ന വിരലുകൾ ഇന്ന് ചലിച്ചെങ്കിൽ പാറു അവിടെയും നിന്റെ ഓർമ്മകൾ എന്നെ തോൽപ്പിക്കുന്നു ..ആ തോൽവിയാണു ഇന്നത്തെ എന്റെ ലഹരി .. .
നാളുകൾക്ക് ശേഷം ഞാൻ നിനക്കു ഒരു മെസേജ് അയച്ചിട്ടുണ്ട് . "സുഖാണോ ?"എന്നൊരു ചോദ്യം . ആണെങ്കിലും അല്ലെങ്കിലും സുഖം എന്നൊരു മറുപടി നീ തരുമായിരിക്കും . ഒരുപക്ഷെ മറുപടിയില്ലാത്ത ചോദ്യങ്ങൾ പോലെ ആ ശവക്കല്ലറയിൽ ആരും തിരിഞ്ഞു നോക്കാതെ ആ ചോദ്യവും ഇല്ലാതാവും ,
മണ്ണയാലും മറക്കാത്ത ഓർമ്മകൾ തന്ന എന്റെ പെണ്ണെ ഞാൻ ഇനി എന്തെഴുതാൻ .........
" ഉരുകുകയാണ് ഉരുകുകയാണ്
ഉരുകുകയാണ് നീയല്ലാതെ എന്നിൽ
യാതൊന്നും ശേഷിക്കുന്നില്ല "
(മാധവിക്കുട്ടി )
-അൻവർ മൂക്കുതല -

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക