"നിനക്കും നിന്റെ ദ്രൗപദിക്കും ഞാൻ ഒരക്ഷയപാത്രം തന്നത് നിങ്ങളുടെ ധർമ്മനിഷ്ഠ കണ്ടിട്ടായിരുന്നു. നിന്റെ അനുജന്മാരായ വായുപുത്രനും പർജ്ജന്യത്തിന്റെ ദേവതയായ ഇന്ദ്രന്റെ പുത്രനും ഔഷധിയുടെ കുമാരന്മാരും അതിനെ പോഷിപ്പിച്ചുകൊണ്ട് എന്നും നിന്റെ കൂടെയുണ്ടാവുമെന്ന് ഞാൻ നിനക്ക് വരം തന്നു. പൃഥ്വിയുടെ മക്കളായ നിങ്ങളെ എനിക്ക് വിശ്വാസമായിരുന്നു. ആറാം ദിവസം നിന്നെ സൃഷ്ടിച്ചപ്പോൾ നീ ചരാചരത്തിന്നധിപനാവുമെന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്
പ്രാണി പ്രപഞ്ചത്തിനു മുഴുവൻ സദ്യ വിളമ്പാൻ പ്രാപ്തമായ ആ പാത്രം ധർമ്മാചരണം കൊണ്ട് യുഗാന്ത്യം വരെ നിങ്ങൾ പോഷിപ്പിക്കുമെന്ന എന്റെ വിശ്വാസം പക്ഷെ ഒരു ഭോഷ്ക്കായിരുന്നുവെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു .
ഒരു ചീരത്തണ്ടു പോലും വേവാത്ത മട്ടിൽ ഇയ്യം പൂശി വെളുപ്പിച്ച്, നാണ്യവിളയുടെ ഒരു കിലുക്കാംപെട്ടിയാക്കിമാറ്റിയില്ലേ നീ ഞാൻ തന്ന അക്ഷയ പാത്രം? എന്റെ കോപം താപമായി ജ്വലിക്കുമ്പോൾ അതിന്റെ ചൂടിൽ, ഉണങ്ങി വരണ്ട നിന്റെ വിരലുകൾ കിലുക്കാംപെട്ടി തുറക്കാനുള്ള 'സിസയെം'; തപ്പുന്നത് ഞാൻ കാണുന്നു. പ്ലാസ്റ്റിക് ഭക്ഷണശാലക്കുമുന്പിൽ വരിവരിയായി നിൽക്കുന്നവരുടെ കുട്ടത്തിൽ നിന്റെ ദ്രൗപദിയെ ഞാൻ കാണുന്നു.
By: RajanPaduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക