Slider

ലുങ്കികുപ്പായം

0

സ്കൂളിന്റെ വരാന്തയിലൂടെ ഞാൻ എന്റെ കുട്ടിക്കാലമോർത്തു നടന്നു...അവധിക്ക് നാട്ടിലെത്തിയാൽ എല്ലാ കൂട്ടുക്കാരേയും പോയ് കാണും എല്ലാവരും ഒപ്പം പഠിച്ചവർ. അന്ന് സ്കൂളിന് അവധി ദിവസമാതുകൊണ്ട് വല്ലാത്തൊരു മൂകത അവിടമാകെ തളംകെട്ടി നിന്നു. രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് ആക്കിയിരിക്കുന്നു. ഒന്ന് ആ പഴയപ്പോലെതന്നെ. ഓട് മേഞ്ഞ ആ കെട്ടിടം പൊളിഞ്ഞു വീഴാറായിരിക്കുന്നു. എന്റെ അഞ്ചാംക്ളാസ് ....
ജനൽപാളികളും വാതിലും ഇല്ലാത്ത ആ ക്ളാസ് മുറിയിലേക്ക് ഞാൻ കയറി.. 
മനസ്സിൽ ഓർമകളുടെ ഓളങ്ങൾ.. കലപില ശബ്ദങ്ങൾ കുപ്പിവളകിലുക്കങ്ങൾ കളങ്കമില്ലാത്ത കുഞ്ഞുചിരികൾ.... നഷ്ടവസന്തങ്ങളുടെ ഓർമ്മകൾ... .മരപലകയിൽ തീർത്ത ബോർഡർ..
അന്ന് ഞാനിരുന്നത് നടുവിലെ ബെഞ്ചിൽ.... ആ ബെഞ്ചിലിരിക്കുബോൾ എന്നിൽനിന്നും അകന്നുപോയ ബാല്യത്തിന്റെ നിറമുള്ള ഓർമ്മകൾ മനസ്സിലേക്ക് പതിേയ. വന്നു തുടങ്ങി.
ദാരിദ്ര്യം മേൽക്കൂരമേഞ്ഞ വീട്ടിൽനിന്നും മൂലപൊട്ടിയ സ്ളൈറ്റുമായ് ഒരു കൈ നിക്കറിലും പിടിച്ച് ഓടികിതച്ച് വന്നിരുന്ന കുട്ടി....
ആകെയുള്ളത് രണ്ട് നിക്കറും രണ്ട് കുപ്പായവും..അതിലൊന്നിൽ പോളിസ്റ്റർ ലുങ്കികൊണ്ട് തയ്യിപ്പിച്ച കുപ്പായം..നിറയേ പൂക്കളൂള്ള ആ കുപ്പായം എനിക്കേറെയിഷ്ടമായിരുന്നു.
ഒട്ടിയ വയറും അരയിൽ നിൽക്കാത്ത നിക്കറും.. കൂടെയുള്ളവർ കളിക്കാൻ പിടിച്ച് വലിക്കുബോൾ പലപ്പോഴും നിക്കറ് ഊർന്ന് ചാടാറുണ്ട് അത് കണ്ട് കളിയാക്കി ചിരിക്കുബോൾ കരഞ്ഞുകൊണ്ട് വരാന്തയുടെ തൂണും ചാരിനിൽക്കും.
ബാല്യങ്ങൾ ചിത്രശലഭങ്ങളെപ്പോലെയാണ്..പാറിപറന്ന് എല്ലായിടത്തും കളിച്ചും ചിരിച്ചും...
കുഞ്ഞുമനസ്സിലെ മോഹങ്ങളെല്ലാം ഉറങ്ങാൻ നേരത്ത് അമ്മയോടും അച്ഛനോടും പറയൽ പതിവാണ്. നാളെ വാങ്ങാം പിന്നെ വാങ്ങാം അങ്ങനെ നിളും നാളുകൾ....
മൊബൈലിൽ അമ്മയുടെ കാൾ വന്നപ്പോളാണു സമയം ഒരുപാടായ് എന്നോർമ്മ വന്നത്...ഇപ്പോ വരാമൊന്ന് പറഞ്ഞ് വീട്ടീന്നിറങ്ങിയതാ..
കാർ കുറച്ച് വേഗതകൂട്ടി...വീട്ടിലെത്തുബോൾ കൂട്ടുക്കാരെല്ലാവരുമുണ്ട്..
ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു..
എന്താ ആരുമൊന്നും വിളിക്കപ്പോലും ചെയ്യാതെ...
ഉടനെ അമ്മ...രണ്ട് ദിവസം മുബ് ഇവർ ഞങ്ങളെ വിളിച്ചിരുന്നു...ഒന്നും മനസിലാകാതെ ഞാൻ...
അച്ഛൻ എന്നെ ഹാളിലേക്ക് കൊണ്ടുപോയ്..പുറകേ എല്ലാവരും വന്നു...
മേശപുറത്തുള്ള കേക്ക് കണ്ടപ്പോൾ.
ഞാൻ ചോദിച്ചു..
നിങ്ങടെ ജന്മദിനം ഇപ്പോ അടുത്തല്ലേ....ആഘോഷിച്ചത്...?
അമ്മ..ഉം..അതെ ഇന്ന് നിന്റെ
ജന്മദിനമാണ്.....പിന്നെ എല്ലാവരും എന്നെ നോക്കി ചിരിച്ചു...എല്ലാം കഴിഞ്ഞപ്പോൾ അച്ഛൻ ഒരു കവറുമായ് വന്നു എന്റെ കൈയ്യിൽ തന്നു..അതു തുറക്കുവാൻ പറഞ്ഞു..
മെല്ലെ ഞാനത് തുറന്നു....
നിറയേ പൂക്കളുള്ള പലവർണ്ണങ്ങളിൽ മനോഹരമായ ഒരു ലുങ്കി കുപ്പായം...
കുട്ടിക്കാലത്ത് എനിക്കേറെയിഷ്ടമുണ്ടായിരുന്ന ആ ലുങ്കികുപ്പായം...അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു....
===മുരളിലാസിക===
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo