Slider

തിരസ്കൃതൻ

0

ഈ ഒരു യാത്ര എന്തോ മനസ്സിനെ വല്ലാതെ ആഹ്ലാദിപ്പിക്കുന്നു. സ്വന്തം അസ്ഥിത്വം തേടിയുള്ള യാത്ര എന്നാല്‍ ഇതൊരു തീർത്ഥാടന യാത്രയുമല്ല. ഇങ്ങനെ ഒരു യാത്രയെപറ്റി പലവട്ടമുള്ള ആലോചനകൾക്ക് ശേഷമുള്ള അന്തിമ തീരുമാനമായി എടുത്തതാണ്.
തൊട്ടരികിൽ ഇരുന്നു തല ഒരുവശത്തേക്ക്‌ ചരിച്ചു ഉറങ്ങുന്ന പ്രിയതമയെയും പിൻസീറ്റിൽ നീണ്ടു നിവർന്നു ഉറങ്ങുന്ന മകനും തന്റെ യാത്രയില്‍ പങ്കാളിയായതില്‍ അതിയായ അഭിമാനം തോന്നി. ഒറ്റപെട്ടുപോകുമോ എന്ന ചിന്തയില്‍ നിന്നാണ് ഇവര്‍ കൂട്ടായി തനികൊപ്പം നിന്നപ്പോള്‍ അഭിമാനം തോന്നി. ആരെല്ലാം വലിച്ചെറിഞ്ഞാലും ഇവര്‍ തന്റെ കൂടെയുണ്ടല്ലോ. പ്രഭാധ സൂര്യ കിരണങ്ങള്‍ പ്രിയതമയുടെ മുഖത്ത് തട്ടുമ്പോള്‍ ഇടക്കിടെ തല ചെരിക്കുന്നതും, ഉറക്കാത്തെ ഭംഗം വരുത്തുന്ന വെയിലിനെ മറക്കാന്‍ പാടുപെടുകയും എന്നാല്‍ ഉറക്കത്തില്‍ നിന്നു ഉണരാന്‍ മടിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ചിരി വന്നു. കാറിന്റെ സണ്‍ ഷെയ്ഡ് അവർക്കിടയിൽ നിവർത്തി വെച്ചുകൊടുത്തു. സുഖമായി ഉറങ്ങട്ടെ..
രാവിലെ അഞ്ചു മണിക്ക് തുടങ്ങിയതാണി യാത്ര. കുറച്ചു നേരം ഭാര്യയുടെയും മകന്റെയും സംസാരം ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ ഉറങ്ങിപോയി എന്നാല്‍ താനിക്ക് മാത്രം ഡ്രൈവിങ്ങ് ചെയ്യുമ്പോള്‍ ഉറക്കം വരാറില്ല അതൊരു ശീലമാണ്..
ഇരുവശവും പൊന്തക്കാടുകളും മരങ്ങളും നിറഞ്ഞ റോഡ്‌. ചുരുക്കം ചില വാഹങ്ങളെ എതിരെ വരുന്നുള്ളൂ. തുറസ്സായ റോഡിൽ എത്തുമ്പോൾ കാഴ്ച കാണുന്നത് വയസ്സായവരും ചെറുപ്പക്കാരും കഴിച്ചു കൂട്ടിയ കൊളസ്‌ട്രോൾ കുറക്കാന്‍ കുറക്കാന്‍ ഓടിയും നടന്നും പെടാപാട് പെടുന്നു. സൈക്കിള്‍ പത്ര വിതരണ പയ്യന്മാര്‍ പത്ര കെട്ടുമായി വിതരണനത്തിനായി ആഞ്ഞു ചവിട്ടിപോകുന്നു.
വിലാസപ്രകാരമുള്ള സ്ഥലമെത്തി. റോഡ്‌ സൈഡില്‍ കണ്ട ചായപീടികയുടെ അടുത്തായി കാര്‍ പാർക്ക് ചെയ്തു. ഭാര്യയും മകനെയും ഉണർത്താതെ പതിയെ ഡോര്‍ തുറന്നു ചായ പീടികയിലേക്ക് നടന്നു ചെന്നു. രണ്ടു ബെഞ്ചിലും സ്റ്റൂളിലുമായി നാല് വയസ്സായവര്‍. ഒരാൾ പത്രവായനയിൽ മുഴുകിയിരിക്കുന്നു. ഒരു പഴക്കുല തൂങ്ങിയാടുന്നു. മൂന്ന് പേരും ചായകടക്കാരന്‍ എന്നു തോന്നിക്കുന്ന ആളും എന്തൊക്കെയോ ചർച്ചകൾ ചെയ്യുന്നു. എന്റെ വരവ് കണ്ടാവണം സംസാരിച്ചിരുന്നവര്‍ അവരുടെ സംസാരം നിർത്തി എല്ലാവരും അപരിചിതനായ എന്നെ ചോദ്യ രൂപേണ എന്നെ നോക്കി. മടക്കി ചുരുട്ടിയ വിലാസ കടലാസ് ഞാന്‍ കടക്കാരന് നേരെ നിവർത്തി നീട്ടി. ആയാൾ മ്ലാനമായ മുഖത്തോടെ ചോദിച്ചു
'ടീച്ചറുടെ പഴയ വിദ്യാർത്ഥി ആയിരിക്കുമല്ലേ ?'
ഞാൻ ആണെന്നാണോ അല്ലെന്നോ എന്ന നിലയിൽ ഞാനൊന്ന് തലയാട്ടി
'നേരിൽ കാണാൻ നിങ്ങൾക്ക് യോഗല്ല്യാ ന്നാലും ഇപ്പോൾ കാണാനാവും. നിങ്ങൾ പോയി കാണീൻ വഴി ഞാൻ പറഞ്ഞു തരാം ' അയാൾ കടക്കു പുറത്തിറങ്ങി ദൂരേക്ക് കൈ ചൂണ്ടി പറഞ്ഞു ' ഇവിടുന്നു ഇരുന്നൂറു മീറ്റർ പോയാൽ ഒരു ചെറിയ പെട്ടിക്കട കാണാം, പെട്ടിക്കട കഴിഞ്ഞാൽ കാണുന്ന പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡിലൂടെ അര കിലോമീറ്റർ പോകണം അവിടുന്ന് ഒരു ജംഗ്ഷനിൽ എത്തും അവിടുന്ന് കിഴക്കോട്ടു റോഡിലൂടെ പോയാൽ നാല് വീട് കഴിഞ്ഞാൽ വീണ്ടും പടിഞ്ഞാറേക്ക് ഒരു വഴി കാണാം ആ വഴി ടീച്ചറുടെ വീട്ടിലേക്കാണ് '.
കടക്കാരൻ പറഞ്ഞുതന്ന വഴികളിലൂടെ തെറ്റാതെ എത്തിച്ചേർന്നു. കാർ ഓരത്ത് പാർക്ക് ചെയ്തു ഭാര്യയോടും മകനോടും കാറിൽ തന്നെ ഇരിക്കാൻ പറഞ്ഞു ഞാൻ ആ വീടിനെ ലക്ഷ്യമാക്കി നടന്നു. വീട്ടിലേക്കുള്ള വഴിക്കു മുൻപ് ഞങ്ങളെ പോലെ കൂറേ കാറുകൾ തെങ്ങിൽ പറമ്പിലും റോഡരികിലും നിർത്തിയിട്ടിരുന്നു. റോഡിൽ നിന്നുമുതൽ വീട് എത്തുന്ന വഴികളിലും മുറ്റത്തും പറമ്പുകളിലും ഒറ്റക്കും കൂട്ടമായും പലരും സംസാരിച്ചു നിൽക്കുന്നു. വീടിന്റെ മുൻവശത്ത് ടാർ പായ കൊണ്ട് വലിച്ചു കെട്ടിയിരുന്നു. വരുന്നവർക്കിരിക്കാൻ പ്ലാസ്റ്റിക് കസേരകൾ നിരത്തിയിട്ടിരിക്കുന്നു. മുറ്റത്തെ വലിയ മൂവ്വാണ്ടൻ മാവ് ശോകമായി ഇലകൾപോലും അനക്കാതെ ശോകമായി നിൽക്കുന്നു. അപരിചിതരായ പല കണ്ണുകൾ എന്നെ ചുഴിയുന്നുണ്ടങ്കിലും പരിചിതർ ആരും ഉണ്ടാവില്ലന്നറിയാമായിരുന്നു. ഒരു നിമിഷം ഞാനും മുറ്റത്തിന്റെ അതിരുകൾകളായുള്ള ചെടികൾക്ക് സമീപം നിന്ന് കൈകൾ നെഞ്ചിനു കുറുകെ കൂട്ടിക്കെട്ടി ഉമ്മറ കൊലയിലേക്കു നോക്കി നിന്നു. ഉമ്മറ കോലായിൽ കാരണവർമാർ മൂകരായി ഇരിക്കുന്നു എന്നാൽ അകത്തേക്ക് ആരും പോകുന്നില്ല. അകത്ത് നിന്നും ഈണത്തിലുള്ള രാമായണ വായന കേൾക്കാം. എങ്ങനെ അറിയാത്ത ഈ വീട്ടിന്റെ ഉള്ളിലേക്ക് പോകുമെന്നറിയാതെ അന്തിച്ചു നിൽക്കുമ്പോളാണ് പുതുതായി വരുന്നവരൊന്നു തോന്നിപ്പിക്കുന്നവർ ചിലർ എന്നെ മറികടന്നു ഉമ്മറ കോലായുടെ പടവുകൾ കയറുന്നു മറുത്തൊന്നും ആലോചിക്കാതെ ഞാനും അവരുടെ കൂട്ടത്തിൽ കൂടി. ഉമ്മറ പടികയറുമ്പോഴും അകത്തെ വാതിൽ കട്ടിളപടി കടക്കുമ്പോഴും എന്റെ കാലുകൾ ഇടറുന്നതായും അറിയാതെ ശ്വാസഗതിയും നെഞ്ചിടിപ്പും ഉയരുന്നതായും തോന്നി. അകത്ത് വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ ഒരു സ്ത്രീ രൂപം നിലത്ത് കിടത്തിയിരിക്കുന്നു. തലക്കടുത്തായി കത്തുന്ന നിലവിളക്കും പകുതി തേങ്ങയിൽ നെയ്യൊഴിച്ച് തിരിയിട്ട് കത്തിച്ചു വച്ചിരുന്നു. അതിന് അടുത്തതായി നേരത്തെ കേട്ട രാമായണം വായിക്കുന്നയാൾ നീട്ടിവായിക്കുന്നു. അണിയണി പോകുന്നവരുടെ കൂട്ടത്തിലൂടെ ഞാനും നടന്നു സ്ത്രീയുടെ മുഖത്തേക്ക് നോക്കിനിന്നു. വെളുത്തതും ഐശ്വര്യം തിളങ്ങുന്ന മുഖം തടിച്ച ശരീരം. ആ മുഖത്തേക്ക് നോക്കുന്തോറും എന്നിലെ വരണ്ട മനസ്സിൽ എന്തോ തിളച്ചു മറിയുന്നപോലെ അത് വെറുപ്പോ സ്നേഹമോ എന്ന് വേർതിരിചെറിയാനാവാതെ ഏതോ മായിക ലോകത്തെന്ന പോലെ നിന്നു. ചുമലിൽ ഒരു കൈത്തലം തട്ടിയപ്പോൾ ഞാനൊന്ന് ഞെട്ടിത്തരിച്ചു ആ മുഖത്തേക്ക് നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകൾ പാറിപ്പറന്ന മുടി കുറ്റിരോമങ്ങളുള്ള താടിയുള്ള മുഖം എന്നോട് സഹതപിക്കുന്ന പോലെ കണ്ണുകൾ പറഞ്ഞു.
ഏതോ അജ്ഞാത ആജ്ഞപോലെ ഞാൻ ധിറുതിയിൽ പുറത്തിറങ്ങി നടന്നു. നടത്തം അവസാനിച്ചത് നിർത്തിയിട്ട എന്റെ കാർ വരെ. സ്റ്റെറിങ്ങിൽ തലകുമ്പിട്ടിരുന്നു. ചിന്തകൾ സിഗററ്റുപുകയായി ഉള്ളിൽ നിന്നും തികട്ടിവന്നു.
പ്രവാസം. മറ്റുള്ളവർക്ക് വേണ്ടിയുള്ള ജീവിത ഹോമം. പ്രവാസം കൊണ്ട് മാത്രമല്ല തന്റെ ജീവിതം എല്ലാ തരത്തിലും ഹോമിക്കപെടുകയായിരുന്നു. മറ്റുള്ളവര്‍ തന്നെ വെറുമൊരു ഉപഭോഗ വസ്തുവായി കണക്കാക്കുകയായിരുന്നു. തന്റെ മജ്ജയും മാംസവും ജീവിതത്തിന്റെ എല്ലാതരത്തിലും അവര്‍ ഊറ്റിയെടുത്തു.
ഉപ്പയും ഉമ്മയും രണ്ടു അനിയന്മാരും രണ്ടു പെങ്ങന്മാരും അടങ്ങുന്ന കുടുംബം എന്നാല്‍ മൂത്ത പുത്രനായ തന്നെ മാത്രം അവര്‍ രണ്ടാം തരത്തില്‍ കണ്ടു എല്ലാകാര്യത്തിനും അവർക്കുണ്ടായിരുന്നു.
ചെറുപ്പം മുതലുള്ള അവഗണന തന്നെ അവർ പ്രവാസിയാക്കി. അനിയന്മാരെ ഗവണ്മെന്റ് ഉദ്യോഗസ്ഥരാക്കി. വീട്ടിലെ ഒരോ ആവശ്യങ്ങളും തന്നിലൂടെ അവർ നിറവേറ്റി. പെങ്ങന്മാരുടെയും അനിയന്മാരുടെ വിവാവഹവും നടത്തി. നാട്ടുകാർ എന്തൊങ്കിലും പറയുമെന്ന ഭയത്താൽ അതിലൂടെ സ്വന്തം വിവാഹവും അവസാനമായി നടന്നു.
അവസാനം രണ്ടാമത്തെ പെങ്ങളുടെ വീട് നിർമാണവുമായി ബന്ധപെട്ടു കാശിനായുള്ള തീർപ്പിൽ മുതൽ മുടക്കുവാൻ തന്നിൽ ചാർത്തപ്പെടുകയായിരുന്നു എന്നാൽ അപ്പോൾ നടന്ന അസ്സ്വാരസ്യത്തിൽ അത് വരെ മൂടപ്പെട്ട സത്യം പുറത്തുവന്നു. താൻ അവരുടെ മകനല്ലെന്നും അവരുടെ വിവാഹത്തിനു ശേഷം മക്കളില്ലാതെ ദെത്തെടുക്കുകയും എന്നാൽ മക്കളില്ലാത്തതിന്റെ ഭാഗമായുള്ള ചികിത്സയിൽ അതിനു ശേഷം അവർക്കു നാല് മക്കളുണ്ടായി.
പാതിയിലേറെ ജന്മം കഴിഞ്ഞപ്പോൾ സ്വന്തം മാതാപിതാക്കളെന്നു വിശ്വസിപ്പിച്ചിരുന്നവർ ഇത് ഞങ്ങളുടെ മകനെല്ലന്നും വളർത്തിയത് സ്വന്തം താല്പര്യ പൂർതീകരണത്തിനു മാത്രമാണെന്ന് പറയുമ്പോൾ ഉള്ളിൽ നിന്നൊരായിരം അഗ്നികൾ ലാവയായി ഒഴുകി. ജന്മം നൽകിയവർ ആദ്യം തിരസ്കരിച്ചു പുറംതള്ളി വളർത്തിയവർ ഉപയോഗിച്ചു. ജന്മം നൽകിയവരോട് അടങ്ങാത്ത പ്രതികാരം തോന്നി. അടങ്ങാനാവാത്ത പ്രതികാരമാണ് അന്വേഷിച്ചു ഇവിടെ വരെ എത്തപെട്ടതും എന്നാൽ ഇനി എന്തെന്നുള്ള ചോദ്യം മാത്രം മുന്നിൽ.
ആളിക്കത്തുന്ന ചിതയിലേക്ക് നോക്കുമ്പോൾ ഒരായിരം സംശയങ്ങൾ കൂന്തമുനപോലെ തറച്ചുവന്നു എന്നാലും ജന്മം നൽകിയ ഈ അമ്മയെ കാണാൻ ആയില്ല. ചിലപ്പോൾ ജീവനോടെ കണ്ടിരുന്നെങ്കിൽ ഇവരും തന്നെ സ്വീകരിക്കുമോ അതോ തിരസ്കരിക്കുമോ?.
കത്തികരിഞ്ഞ ചിത കാണുമ്പോൾ ഉള്ളിൽ നിന്നെന്തോ ചിന്താ ശൂന്യമായപോലെ. തന്റെ ജന്മത്തിന്റെ ഉത്പത്തിയുടെ ആരംഭം അറിയാനുള്ള അന്വേഷണങ്ങൾക്ക് ഒടുവിൽ ഇനിയെന്തെന്നുള്ള ശൂന്യമായ ചോദ്യത്തിൽ എത്തിനിൽക്കുന്നു.
'ഏട്ടാ... ' എന്നുള്ള വിളിയാണ് എന്നെ ഉണർത്തിയത്. ഇതാരാണ് എന്നെ ഏട്ടാന്നു വിളിക്കാൻ എന്ന് നോക്കുമ്പോൾ അതെ ആൾ
'ഇതാ 'അമ്മ തരാൻ പറഞ്ഞതാണ് ' എന്ന് പറഞ്ഞു നീട്ടിയ പൊതി വാങ്ങി. ഒന്നും പറയാതെ അവൻ നടന്നകന്നു
പൊത്തി പൊട്ടിച്ചു ഒരു ഡയറി. ഡയറി വായികുന്നേരം സരസ്വതിയെന്ന എന്റെ അമ്മയുടെ ബാല്യവും യൗവ്വനവും കൗമാരവും ഇതളിട്ടു വിരിഞ്ഞു പുഷ്പ്പിച്ചു ജീവനോടെ വരച്ചിരുന്നു ഓരോ പേജുകളിലും. അഗാധമായ പൊന്നുപോലെ സൂക്ഷിച്ചിരുന്ന പ്രണയം. ജോർജെന്ന ക്രിസ്തീയ യുവാവിനെ ഒരിക്കലും യാഥാസ്ഥികരായ നായർ തറവാട്ടുകാരായ 'അമ്മ വീട്ടുകാർ അംഗീകരിച്ചില്ല. എന്നാൽ ഞാനെന്ന ബീജം അമ്മക്കുള്ളിൽ വളരുന്ന വിവരം അറിയുമ്പോഴേക്കും വളരെ വൈകിയിരുന്നു. തറവാടിന്റെ അഭിമാനം സംരക്ഷിക്കാൻ ജനിച്ച ഞാനെന്ന കുഞ്ഞിനെ അനാഥാലയത്തിന്റെ പടിക്കു പുറത്തു ഉപേക്ഷിച്ചു. വീട്ടുകാർ നിശ്ചയിച്ച പുതിയ ഭർത്താവുമായി ജീവിതം തുടങ്ങി. അവസാന പേജിൽ കുറ്റസമ്മതത്തോടെയുള്ള കത്തും എനിക്കുണ്ടായിരുന്നു അതിങ്ങനെ..
'ഉണ്ണീ.. ഈ അമ്മയോട് ദേഷ്യമരുത്. വെറുക്കരുത്. ഒരുപാട് വേദനയോടെയാണ് എനിക്ക് നിന്നെ ഉപേക്ഷിക്കേണ്ടി വന്നത്. നിനക്ക് ശേഷം എനിക്ക് പല മക്കൾ ഉണ്ടായെങ്കിലും നിന്നോളം ഞാൻ അവരെ ഒരിക്കലും സ്നേഹിച്ചിട്ടില്ല. ഈ ഡയറി എഴുതുന്ന ഈ അവസാന പേജിലും എന്റെ മരണം വരെയും നിന്നെ ഉപേക്ഷിക്കപ്പെട്ട ആ രാവുമുതൽ ഉറക്കമില്ലാത്ത രാവുകൾ ആണെനിക്ക്. എന്റെ നഷ്ടത്തെ തിരിച്ചറിഞ്ഞ നല്ല ഭർത്താവിനെയാണ് എനിക്ക് ലഭിച്ചത്. എന്റെ ഭർത്താവും ഞാനും നിന്നെ അന്വേഷിക്കാത്ത കേരളത്തിലെ ഒരു സ്ഥലവും ബാക്കിയുണ്ടാവില്ല. എങ്കിലും ഒരു പ്രതീക്ഷ മരിക്കുന്ന അവസാന നിമിഷത്തിലും എന്റെ ഭർത്താവ് നിന്നെ അന്വേഷിച്ചിരുന്നു അതുപോലെ തന്നെ എനിക്കും ഉണ്ടായിരുന്നു നീ എന്നെ തേടിവരും.... ഈ അമ്മയെ നീ ഒരിക്കലും വെറുക്കരുത്..'
ഒരു സിഗരറ്റിനു തിരി കൊളുത്തി ആഞ്ഞു പുകവിടുമ്പോഴും ഒന്നാലോചിച്ചു ആരോട് ദേഷ്യപ്പെടും. ഹിന്ദു സ്ത്രീയിലും ക്രിസ്ത്യൻ പുരുഷനിലും ജനിച്ച കുട്ടി മുസ്ലിം ആയി വളർന്നു വലുതായി. ഏതു ദൈവത്തെ ഏതു മതത്തെ ഏതു മനുഷ്യന്മാരെ പഴിക്കും ഞാൻ എങ്കിലും സത്യത്തിന്റെ വഴികളെ കണ്ടത്താനും എല്ലാവരിൽ നിന്നും തിരസ്കൃതനാണെങ്കിലും സ്വന്തം ഭാര്യയും മകനും തനിക്ക് ബലമായും പിന്തുണയാണ് ഉണ്ടെന്ന ചാരിതാർഥ്യത്തിൽ ഞങ്ങൾ യാത്ര പോകുന്നു പുതു ലോകത്തേക്ക്.
-------നിഷാദ് മുഹമ്മദ്------
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo