കൊക്കില് ജീവനുണ്ടേ
ചവിട്ടില്ല ഞാനീ പടി.
ചവിട്ടില്ല ഞാനീ പടി.
ഞാനിതെത്ര കേട്ടതാ
വീടപ്പോൾ മനസ്സിൽ
ചിരിച്ചിരിക്കണം.
വീടപ്പോൾ മനസ്സിൽ
ചിരിച്ചിരിക്കണം.
ഈ വരവ്
എത്രാം വട്ടമാണെന്നറിയാമോ..?
പതിയെയാണ്
കടൽ ചോദിച്ചത്.
എത്രാം വട്ടമാണെന്നറിയാമോ..?
പതിയെയാണ്
കടൽ ചോദിച്ചത്.
വീടിന്നോർമ്മ കാണും...
ഒന്നും മറക്കാറില്ല...
ഒന്നും മറക്കാറില്ല...
ഈ കരയുമതേ..
ഞാനെത്ര വട്ടം...
എല്ലാം കിറുകൃത്യം.
ഓരോ ചൊടിച്ചു പോക്കിലും
ഇവളൊഴുക്കുന്ന
കണ്ണീരാണത്രെ...
എന്നെ ഇത്ര
പുളിപ്പിച്ചത്.
ഇവള് തന്നെയാണതും
പറഞ്ഞത്.
ഞാനെത്ര വട്ടം...
എല്ലാം കിറുകൃത്യം.
ഓരോ ചൊടിച്ചു പോക്കിലും
ഇവളൊഴുക്കുന്ന
കണ്ണീരാണത്രെ...
എന്നെ ഇത്ര
പുളിപ്പിച്ചത്.
ഇവള് തന്നെയാണതും
പറഞ്ഞത്.
ഒന്നുമറിയില്ലെനിക്ക്
കരയിപ്പിക്കാനല്ലാതെ...
എന്നിട്ടും
കണ്ടില്ലേ കാത്തിരിക്കുന്നത്
വാരിപ്പുണരാൻ...
കരയിപ്പിക്കാനല്ലാതെ...
എന്നിട്ടും
കണ്ടില്ലേ കാത്തിരിക്കുന്നത്
വാരിപ്പുണരാൻ...
നിന്റെയീയിരുപ്പിൽ തന്നെ
ഞാനെത്ര വട്ടം
പിണങ്ങിപ്പോയി
തിരികെ വന്നു.
********
തിരികെയെത്തുമ്പോൾ
ഒരു കള്ളച്ചിരിയുണ്ടായിരുന്നു.
ചുണ്ടിൽ.
ഞാനെത്ര വട്ടം
പിണങ്ങിപ്പോയി
തിരികെ വന്നു.
********
തിരികെയെത്തുമ്പോൾ
ഒരു കള്ളച്ചിരിയുണ്ടായിരുന്നു.
ചുണ്ടിൽ.
കരഞ്ഞു കലങ്ങിയ
കണ്ണുകളുമായ്
കാത്തിരുന്ന വീട്
മുഖം വീർപ്പിച്ചു.
കണ്ണുകളുമായ്
കാത്തിരുന്ന വീട്
മുഖം വീർപ്പിച്ചു.
ചവിട്ടില്ലെന്നു പറഞ്ഞ
പടി ചവിട്ടിയതും
കണ്ണീരോടെ വീടെന്നെ
ഇറുകെ പുണർന്നു.
ഞാനാകെ കുളിർന്നു പോയി...
****************
ഷാനവാസ്.എൻ, കൊളത്തൂർ.
പടി ചവിട്ടിയതും
കണ്ണീരോടെ വീടെന്നെ
ഇറുകെ പുണർന്നു.
ഞാനാകെ കുളിർന്നു പോയി...
****************
ഷാനവാസ്.എൻ, കൊളത്തൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക