അവന്‍ ഓടിയെത്തിയതായിരുന്നു...മഴ നനഞ്ഞുകൊണ്ട്... ഐ സി യു വിനു മുന്നില്‍ കണ്ട കാഴ്ച വല്ലാതെ തളര്‍ത്തി... അവന്‍ നിലം തൊട്ടിരുന്നു....
കുറച്ചകലെയായി ഒരു നഴ്സ് ചോരയില്‍ കുതിര്‍ന്ന വസ്ത്രങ്ങളും മറ്റും വിറകൈകളുമായി നില്‍ക്കുന്ന മധ്യവയസ്ക്കനുകൊടുക്കുന്നു..... ഒരിറ്റു കണ്ണീര്‍ പൊഴിച്ചുകൊണ്ടയാളതേറ്റു വാങ്ങി... അവനു നേരെ നടന്നു....
"മോനെ...."ദുര്‍ബലമായ ശബ്ദത്തോടെ അയാളവനെ വിളിച്ചു...അവന്‍ സങ്കടം കടിച്ചുപിടിച്ചുകൊണ്ട് തലയുയര്‍ത്തി നോക്കി... ആ വസ്ത്രങ്ങള്‍ അവനു നേരെ നീട്ടി.. ആയാള്‍ അവന്‍റെയൊപ്പം നിലത്തിരുന്ന്... അവന്‍റെ തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു....
"അങ്കിള്‍... "അവന്റെ കണ്ണുനീര്‍ നിയന്ത്രിക്കാനാകാത്ത വിധം ഒഴുകി.... അതാ വസ്ത്രത്തിലെ ചോരയോടൊപ്പം ചേര്‍ന്നലിഞ്ഞു....
നീല അലങ്കാരത്തോടുക്കൂടിയ വെളുത്ത ചുരിദാര്‍ ചുവന്ന നിറമായിരിക്കുന്നു... നീല വളകള്‍... കമ്മലുകള്‍...ഒരു ചെറിയ സ്വര്‍ണ മോതിരം... എല്ലാം ചോരയില്‍ കുളിച്ചിരിക്കുന്നു....

"മീനൂ.... അവന്‍ തന്റെ ചുണ്ടുകള്‍ വസ്ത്രത്തോടുചേര്‍ത്തു സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചു...
"മോനെ ഹാര്‍ട്ട് മാറ്റി വെച്ചിരിക്കുന്നു... അവളുടെ അതേ പേരുള്ള ഒരു കുട്ടിക്ക്... കോഴിക്കോടെവിടെയോ... മീനുവിന്റെ ബോഡി ഇപ്പൊ പുറത്തേക്ക് കൊണ്ടുവരും..." അയാള്‍ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു...
"അങ്കിള്‍.. എനിക്കതു കാണാനാവില്ലങ്കിള്‍... " അവനയാളെ കെട്ടി പിടിച്ചു കരഞ്ഞു...
"എല്ലാം വിധിയല്ലേ... അതിനെ തടുക്കാന്‍ കഴിയില്ലല്ലോ.." അയാള്‍ സ്വയം പറഞ്ഞു...
അറ്റന്‍ഡര്‍ സ്ട്രെച്ചറില്‍ അവളുടെ വെള്ളപുതച്ച ശരീരവുമായി വന്നു...

അവന്‍ അതിനടുത്തെത്തി തുണി പതുക്കെ മാറ്റി അവളുടെ മുഖം അവാസാനമായൊരുനോക്ക് കണ്ടു... "അങ്കിളെ.. കണ്ടോ മീനു ഇപ്പഴും ചിരിക്ക്യാ...അങ്കിളെ... " അവന്‍റെ മനോബോധം നഷ്ടപെടുകയായിരുന്നു... അവളുടെ കളിയും ചിരിയും നിറഞ്ഞ ഓര്‍മകളെ കണ്ണീരിലലിയിപ്പിച്ച് അവളുടെ നെറ്റിയില്‍ ദീര്‍ഘനേരം ചുംബിച്ചു... അവസാനമായി....
അവനാശുപത്രിയില്‍നിന്നെങ്ങോട്ടോ നടന്നു... അലക്ഷ്യമായി... ഒരു ഭ്രാന്തനെപ്പോലെ....
മനം നിറയെ അവളായിരുന്നു... മരണം വരെ ഒപ്പമുണ്ടാകുമെന്നു പറഞ്ഞ... ഒന്ന് കാണാന്‍ വൈകിയാല്‍ നിറഞ്ഞ കണ്ണുകളോടെ കാത്തിരിക്കുന്ന... മറ്റൊരു പെണ്ണിനെ കുറിച്ച് പറയുമ്പോള്‍ പരിഭവത്തോടെ മുഖം തിരിച്ചിരിക്കുന്ന... എന്റെ സഞ്ചു എന്നെപ്പോഴും പറയുന്ന ഒരു പൊട്ടി പെണ്ണ്...
അവള് പോയേക്കാ ന്നെ കൂട്ടാതെ... വെച്ചിട്ടുണ്ട് ഞാന്‍.... അവനൊരു ഭ്രാന്തനെപ്പോലലറി...
ദിവസങ്ങള്‍ ആഴ്ചകളായി പരിണമിച്ചു.... അവളുടെ ഓര്‍മ്മകള്‍ കെട്ടടങ്ങിയിട്ടില്ലവന്റെ ഉള്ളില്‍... ഒരുമിച്ചുപോയിരുന്ന എല്ലായിടത്തും തനിച്ചു പോകുകയാണ്... മുഷിഞ്ഞവേഷം... പാറി കളിക്കുന്ന തലമുടി...അവന്‍ തീര്‍ത്തും ഭ്രാന്തനാവുകയായിരുന്നു.... അന്നൊരു രാത്രി... ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അവള്‍ക്കു നല്‍കിയ മോതിരത്തിന്മേല്‍ തലോടിയും നേരം വെളുപ്പിച്ചുകൊണ്ടിരിക്കവേ....
"സഞ്ചൂ..." അവന്‍റെ ഓര്‍മകളെ ഭ്രാന്തമാക്കുന്ന ചിരപരിചിതമായ ശബ്ദം... അവന്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി... ചുവന്ന ചുരിദാര്‍ ധരിച്ച... തന്നെ മാടിവിളിക്കുന്ന കൈകളുമായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടി... അതെ അവള്‍ തന്നെ... മീനു.. മീനാക്ഷി... അവന്‍ വിടര്‍ന്ന ചിരിയോടെ പറഞ്ഞു....അവനവളുടെ അടുത്തേക്ക് ചെന്നു...
"നീയെന്താ എന്നെ കാണാന്‍ വരാത്തെ???" അവള്‍ ചോദിച്ചു...
"നീ ... നീ..." വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി...
"നിന്നെ കാണാതായപ്പഴാ ഞാനിങ്ങട് പോന്നത്... ഞാനിപ്പോ കോഴിക്കോടാ ഉള്ളെ... നീയും അങ്ങോട്ട് വാ.. എനിക്ക് നിന്നെ കാണാതിരിക്കാന്‍ വയ്യ..." അവള്‍ അവന്‍റെ മുഖത്ത് തന്റെ കൈകള്‍ കൊണ്ട് തലോടി...
"നിന്റെ മോതിരമെവിടെ...." അവന്‍ അവളോടായി ചോദിച്ചു....
"നല്ല കഥ.. അതല്ലേ നിന്റെ കയ്യിലിരിക്കണേ.... നീ അവിടെ വരുമ്പോ തന്നാ മതി.. ഞാന്‍ പോവാ.. നേരം കുറെ ആയി... അവരൊക്കെ അന്വേഷിക്കും...
"ആര്??" അവന്‍റെ ചോദ്യത്തിനുത്തരം നല്‍കാതെ നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ വിടവാങ്ങി ...
"അവള്‍ ജീവനോടെ ഉണ്ടോ?? കോഴിക്കോടോ?? മോതിരം??? " അവനില്‍ നിറയെ സംശയമായിരുന്നു.... ആ രാത്രി തന്നെ അവന്‍ തന്റെ പഴയ രൂപം വീണ്ടെടുത്തു... കോഴിക്കോട്ടേക്ക് പുറപ്പെട്ടു.... വിരസമായ ബസ് യാത്രയിലും അവളുടെ മുഖം മാത്രം... അവിടെത്തിയ ശേഷം മനസ് പറഞ്ഞ വഴിയിലൂടെ നീങ്ങി... അവസാനം ചെന്നെത്തിയത് ഒരാനാഥാലയത്തിനു മുന്നില്‍...ഉപബോധമനസ്സവനെ അതിനകത്തേക്ക് നയിച്ചു...
"മീനാക്ഷിയെ ഒന്ന് വിളിക്കാമോ??" ഓഫീസിലിരുന്ന് പത്രം വായിക്കുകയായിരുന്ന മാട്രന്‍ എന്ന് തോന്നിക്കുന്ന സ്ത്രീയോടവന്‍ പറഞ്ഞു...
"ആരാ?? എവിടുന്നാ.." മറുചോദ്യം....
"അവളെ വിളിക്കൂ ... അവള്‍ പറയും... " ഉപബോധമനസ്സില്‍ നിന്നുള്ള ഉത്തരം...
ആ സ്ത്രീ അകത്ത് പോയി ഒരു പെണ്‍കുട്ടിയെ വിളിച്ചു കൊണ്ട് വന്നു.
ഇന്നലെ മീനു ധരിച്ച അതെ ചുവന്ന ചുരിദാര്‍... കയ്യില്‍ മോതിരവുമില്ല...അവനാ പെണ്‍കുട്ടിയെ അടിമുടി നോക്കി...
"മീനൂ.." അവളെ കേട്ടിപിടിക്കാനെന്നോണം അവനവള്‍ക്ക് നേരെ ചെന്നു.. അവള്‍ പുറകിലേക്ക് മാറി...
"ഹേ മിസ്റര്‍ നിങ്ങളാരാ...." മാട്രന്‍ ചോദിച്ചു... മറുപടിയൊന്നുമുണ്ടായില്ല... അവന്‍റെ ശ്രദ്ധ അവളിലായിരുന്നു...
അവര്‍ സെക്യൂരിറ്റി യെ വിളിച്ചു.. ."ഇയാളെ പിടിച്ചു പുറത്താക്ക്..." അവര്‍ സെക്യൂരിറ്റിയോടായി പറഞ്ഞു... "എന്റെ മീനുവാ നീ.. എന്റെ മാത്രമാ.. ആ ഹൃദയം എനിക്ക് വേണ്ടിയാ തുടിക്കുന്നത്..." സെക്യൂരിറ്റിക്കാരന്‍ പിടിച്ചു മാറ്റുന്നതിനിടെ അവന്‍ പറഞ്ഞു...
"ചേച്ചി... ഒന്ന് വിടാന്‍ പറയൂ.. ഞാനൊന്ന് സംസാരിക്കട്ടെ... അയാള്‍ക്ക് വേണ്ടപെട്ട ആരോ ആണ് എനിക്ക് ഹൃദയം തന്നത്...പ്ലീസ് ചേച്ചി.." അവള്‍ ആ സ്ത്രീക്കുമുന്പില്‍ കെഞ്ചി...
"നിന്റെ എല്ലാ കാര്യത്തിനും കൂട്ട് നിക്കുന്നോണ്ടാ അച്ഛന്‍ എന്നെ വഴക്ക് പറയുന്നേ... ഉം.. ചെല്ല്..." അവര്‍ സമ്മതം മൂളി...
സഞ്ജയ് അവന്‍ കണ്ണീര്‍ തുടച്ചുകൊണ്ട് പുറത്തേക്ക് നടക്കുകയായിരുന്നു...
"അതേയ് ഒന്ന് നിക്കൂ.." പിന്നാലെ ഓടിയെത്തിയ അവള്‍ വിളിച്ചു പറഞ്ഞു..
അവന്‍ തിരിഞ്ഞു നിന്നു...
"നിങ്ങള്‍ എന്നെ കാണാന്‍ വേണ്ടി ആണോ വന്നത്??"
-അതെ.. എന്റെ മീനൂനെ കാണാനാ...
"എനിക്ക് ഹൃദയം തന്ന കുട്ടിയാണോ മീനാക്ഷി??
-ഉം
"അത് നിങ്ങളുടെ ആരാ??
മൌനമായിരുന്നു മറുപടി.. അല്പനേരത്തിനു ശേഷം പേഴ്സില്‍ നിന്നും ഒരു മോതിരമെടുത്തവള്‍ക്ക് നേരെ കാണിച്ചു... എന്റെ എല്ലാമായിരുന്നു...

അവന്‍ പഴയ ഓരോ കാര്യങ്ങളായി ആ പെണ്‍കുട്ടിയോട് തുറന്ന് പറഞ്ഞു...
ആദ്യമായി കണ്ടത്...ഇഷ്ടപെട്ടത്...ഹൃദയം കൈമാറിയത്... ജീവിക്കാന്‍ തീരുമാനിച്ചത്... ആരുമറിയാതെ മോതിരം മാറിയത്... സങ്കടങ്ങളും ദുഖങ്ങളും പങ്കുവെച്ചത്... ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തുണ്ടാക്കിയത്... അങ്ങനെ എല്ലാം......
"ഇന്നലെ അവള്‍ വന്നിരുന്നു എന്ടടുക്കല്‍... ഇതേവേഷത്തില്‍... ഈ മോതിരം കൊണ്ടുകൊടുക്കാന്‍ വരണമെന്നും എന്നും കാണാന്‍ ഇവിടെ തന്നെ ഉണ്ടാകണമെന്നും പറഞ്ഞെങ്ങോ പോയി...." അവന്‍ ദീര്‍ഘശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി..
"അപ്പൊ വഴി പറഞ്ഞു തന്നതാരാ??
-ആരും പറഞ്ഞു തന്നില്ല...ന്റെ മനസ് പറഞ്ഞ വഴിയിലൂടെ വന്നു... ഇവിടെത്തി... തന്നെ കണ്ടു... ഈ മോതിരം വെച്ചുകൊള്ളൂ... ഒരിക്കലും കളയരുത്.... ഒരു സുഹൃത്ത് തരുന്നതാണ് എന്നുകരുതിയാ മതി... തനിക്കുണ്ടായ വിഷമത്തിന് സോറി..."
മോതിരം അവളുടെ കയ്യില്‍ വെച്ച് അവന്‍ തിരിച്ചു നടന്നു...
"ചേട്ടാ ഒരു നിമിഷം !! " അവള്‍ പിന്നെയും വിളിച്ചു...
-എന്താ..
"എവിടേക്കാ പോകുന്നേ....
-നാട്ടിലേക്ക്...
"എന്നെക്കൂടെ കൊണ്ടുപൊക്കൂടെ??
-താനെന്താ തമാശ പറയുന്നോ??
"അല്ല കാര്യമായിട്ടാ... എനിക്ക് സ്വന്തമായി ആരും ഇല്ല.. നിങ്ങള്‍ പറഞ്ഞതെല്ലാം കേട്ടപ്പോ....എനിക്കെന്തോ ഇഷ്ടമായി... നിങ്ങളുടെ മീനാക്ഷിയായി കണ്ടാല്‍ മതി... ഒന്നുമല്ലെങ്കിലും ആ കുട്ടി കാരണം അല്ലെ ഞാനിപ്പോ ജീവിച്ചിരിക്കുന്നത്...
-ഇല്ല കുട്ടീ.. എനിക്കതിനു കഴിയില്ല... എന്റെ മനസും ശരീരവും അവള്‍ക്കു കൊടുത്തതാ... അവന്‍ തിരിഞ്ഞു നടന്നു...
"സഞ്ചൂ..." പരിചിതമായ ശബ്ദം വീണ്ടും... അവന്‍ തിരിഞ്ഞു നോക്കി... മീനു... അവള്‍ തന്റെ അടുത്തേക്ക് വരുന്നതായി അവനു തോന്നി...
"സഞ്ചൂ... അവള്‍ പറഞ്ഞതിലെന്താടാ തെറ്റ്... ഒന്നുമല്ലെങ്കില്‍ നിന്റെ കൂടെ ജീവിക്കാന്‍ കൊതിച്ച എന്റെ ഹൃദയമല്ലേടാ അവളില്‍... അവളൊരു പാവമാ... ആരുമില്ലവള്‍ക്ക്... എന്നും രാത്രി കരയും.... നീ അവളെ സ്വീകരിക്കണം...അതിലെനിക്ക് സന്തോഷമേ ഉള്ളൂ... ശരീരം കൊണ്ട് നിന്റൊപ്പം ജീവിക്കാന്‍ പറ്റിയില്ല... ഹൃദയം കൊണ്ടെങ്കിലും അവളിലൂടെ ഞാന്‍ നിന്റൊപ്പം ജീവിചോട്ടെടാ.... ചെല്ലൂ ചെന്നവളോട് പറ.. പോ...പോ...സഞ്ചൂ... പ്ലീസ്... അത്രയും പറഞ്ഞവള്‍ നടന്നു...
"മീനൂ... " അവന്‍ ഓടിചെന്നവളെ പിടിച്ചു നിര്‍ത്തി...
"നീയെന്നെ കളിപ്പിച്ചതാണോ...
-അല്ല... സത്യം.. ഒത്തിരി ഇഷ്ടമാ...
"എന്റെ മീനുവാകാന്‍ പറ്റുമോ?
-ഉം..പള്ളീലച്ചനും മറ്റുമാ എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നെ... നമുക്കവരോട് പറയാം... ചെറിയ ചിരിയോടെയവള്‍ പറഞ്ഞു...
അവള്‍ സഞ്ചയിന്റെ കയ്യും പിടിച്ചുകൊണ്ടു അച്ഛന്ടടുക്കലെത്തി...കാര്യങ്ങളെല്ലാം പറഞ്ഞു.. അവര്‍ക്കും സമ്മതം.... അടുത്ത ദിവസം തന്നെ മിന്നുകെട്ട് നടത്താന്‍ തീരുമാനമായി..

ആ ദിവസം.... ആരോരുമില്ലാത്ത ഒരു പിടി ജന്മങ്ങളെ സാക്ഷി നിര്‍ത്തി... അവന്‍ മീനാക്ഷിയുടെ കൈ പിടിച്ചു...തന്നോടൊപ്പം ജീവിക്കാന്‍ കൊതിച്ച് അതിനു കഴിയാതെ മീനുവിന്റെ ഹൃദയത്തോടൊപ്പം...തന്നെ എല്ലാമറിഞ്ഞു സ്നേഹിച്ച മീനുവിനോടൊപ്പം പുതിയ ജീവിതത്തിലേക്ക്.... വിവാഹച്ചടങ്ങുകള്‍ക്കും അത്തഴാത്തിനും ശേഷം അവര്‍ യാത്ര തിരിച്ചു.. ഗേറ്റ് കടന്നു വാഹനം പുറത്തെത്തിയപ്പോ വലതുഭാഗത്തെ ഉങ്ങുമരത്തിനടുത്തൊരു രൂപം.... ഒന്ന് വണ്ടി നിര്‍ത്തൂ... മീനു... അവള്‍ക്കുനെരെ ചൂണ്ടിക്കൊണ്ടവന്‍ പറഞ്ഞു... വാഹനം നിറുത്തപെട്ടു...
അവള്‍ പതിയെ കാറിനടുത്തെത്തി... ഇനി ഇതാണ് നിന്റെ മീനു.. സന്തോഷത്തോടെ ജീവിക്കൂ... അവന്റെ നെറ്റിയിലൊരുമ്മ കൊടുത്തവള്‍ മറഞ്ഞു... അങ്ങ് ദൂരെ ആകാശത്തൊരു നക്ഷത്രമായി തിളങ്ങി.... അവന്‍ കാറില്‍ നിന്നും പുറത്തിറങ്ങി ...
"എന്താ സഞ്ചൂ..എന്തിനാ വണ്ടി നിര്‍ത്താന്‍ പറഞ്ഞേ??" കൂടെ ഇറങ്ങിയ മീനു ചോദിച്ചു...
"മീനു ആ മരത്തിനടുത്തുണ്ടാര്‍ന്നു..കുറച്ചുമുന്‍പ് അവള്‍ മേലോട്ട് പോയി... ആകാശത്തേക്ക് നോക്ക്.... നീ ആ നക്ഷത്രം കണ്ടോ അതാ അവള്‍... മീനു..." അവന്‍ മേലോട്ട് നോക്കി നിന്നു...
"അവള്‍ വരും സഞ്ചൂ... നമ്മുടെ മകളായി...."അവള്‍ പറഞ്ഞു...
കാത്തിരിക്കാം... നീയാ എന്റെ മീനു... അവന്‍ അവളെ നെഞ്ചോട് ചേര്‍ത്തു... അങ്ങ് ദൂരെ അവരെ നോക്കി ചിരിക്കയായിരുന്നു...അവള്‍... മീനു...സഞ്ചയിന്റെയും മീനാക്ഷിയുടെയും മകളായി ഒരിക്കല്‍ കൂടി ഈ ഭൂമിയില്‍ പിറക്കാന്‍...
**************************************************************
ഹൃദ്യ രാകേഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക