ജോലി സംബന്ധമായിട്ടാണ് ഞാൻ ഇന്ന് ഒറ്റപ്പാലത്ത് എത്തിയത്. സമയം രണ്ടു മണി ആയിരിക്കുന്നു. വല്ലാത്ത വിശപ്പ് അനുഭവപ്പെടുന്നുണ്ട്.കൺമുന്നിൽ കണ്ട വെജിറ്റേറിയൻ ഹോട്ടലിലേക്ക് ഞാൻ പോയി. വയറ്റിൽ നിന്നും എന്തൊക്കെയോ അപശബ്ദം കേൾക്കുന്നതു പോലെ തോന്നുന്നുണ്ട്. ഹോട്ടലിൽ എത്തിയപ്പോൾ വല്ലാത്ത തിരക്ക്. ഊണ് കിട്ടില്ലെന്ന് ഏകദേശം ഉറപ്പായി. ഊണ് കഴിഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് ഇല്ലെന്ന് അയാൾ മറുപടി നൽകി.ഹാവൂ ,സമാധാനമായി.അറുപതു രൂപയുടെ കമ്പ്യൂട്ടർ ബിൽ തന്നപ്പോൾ പേഴ്സിൽ നിന്നും മാന്യതയോടെ ഞാൻ 500 രൂപ അയാൾക്കു നേരെ നീട്ടി.
അയാൾ എന്നെ അടി മുടി നോക്കി.
അയാളുടെ മുഖത്ത് പുശ്ച ഭാവം ഉണ്ടെന്ന് തോന്നുന്നു.
ഞാൻ കഥയറിയാത്തവനെപ്പോലെ 500 രൂപ അയാൾക്കു നേരെ നീട്ടി പിടിച്ചിട്ടുണ്ട്.
"എന്താ, ഇത്....? നിങ്ങളെന്താ ആളെ കളിയാക്കുകയാണോ? 500 രൂപയൊന്നും എടുക്കൂല. അത് ഇന്നലെ നിർത്തലാക്കിയില്ലെ...
വളരെ പരുഷമായ ശബ്ദമായിരുന്നു.
ഹോട്ടലിൽ ഭക്ഷണം കഴിയ്ക്കുന്നവർ ദയനീയമായി എന്നെ നോക്കുന്നുണ്ട്.
സത്യത്തിൽ അപ്പോഴാണ് അക്കാര്യം ഓർമ വന്നത്. ചാനലുകളിലും മുഖപുസ്തകത്തിലും നിറഞ്ഞു നിന്ന വിഷയം. 500 ന്റെയും 1000 ന്റെയും നോട്ടുകൾ അർദ്ധരാത്രിയോടു കൂടി നിർത്തലാക്കി എന്ന കാര്യം.
"സോറി, സാർ." എന്ന് പറഞ്ഞിട്ട് അയാൾക്കു നേരെ നീട്ടിയ നോട്ട് പേഴ്സിലേക്ക് തിരികെ വെച്ചു.
ഇനി പേഴ്സിൽ ഉള്ളത് മുഷിഞ്ഞ ഇരുപതു രൂപയുടെ രണ്ടു നോട്ടുകൾ. ചോറ് കഴിയ്ക്കുവാൻ പണം തികയില്ല എന്ന സത്യം ഞാൻ മനസ്സിലാക്കി .അതുകൊണ്ട് തന്നെ വിശപ്പിന്റെ കാഠിന്യം കൂടി .എന്തെങ്കിലും കഴിച്ചതിനു ശേഷമെ ഇനി ഒരടി മുന്നോട്ടു പോകാൻ കഴിയൂ. നടക്കുന്നതിനിടയിലും ദൈവത്തിനോടു നന്ദി പറഞ്ഞു.
ചോറ് കഴിച്ചതിനു ശേഷമാണ് ഈ ഗതിയെങ്കിൽ എന്തായിരിക്കും എന്റെ അവസ്ഥ . നാണക്കേട് തന്നെ. അതോർത്തപ്പോൾ ജാള്യത തോന്നി.
ശ്ശെടാ, എന്തൊരു കഷ്ടമാ ഓർമ വന്നതെയില്ല.
ഛെ..... അയാളുടെ പരിഹാസവും പുശ്ചവും നിറഞ്ഞ മുഖവും ഇപ്പോഴും മനസ്സിലുണ്ട്. ചോറ് കഴിച്ചിട്ട് പണം കൊടുക്കാതെ പോകുന്നവന്റെ അതെ അവസ്ഥ.
രാവിലെ പോകാൻ നേരം അമ്മ പറഞ്ഞതാണ്,
"എടാ, ചോറും കറിയും കാലായിട്ടുണ്ട്. പാത്രത്തിലാക്കട്ടെ ".
വേണ്ട എന്ന് മറുപടി പറഞ്ഞു. അല്ലെങ്കിലും കൊണ്ടു പോകുന്ന ചോറ് കഴിയ്ക്കുവാൻ പറ്റില്ല.ചില ഹോട്ടലുകാർ സമ്മതിക്കില്ല. എന്തെങ്കിലും വാങ്ങേണ്ടി വരും. പൊരിച്ച മീനിനൊക്കെ എന്താ വില.ചോറിനേക്കാൾ കാശ് വരും. അതിനെക്കാൾ നല്ലത് ചോറ് വാങ്ങി കഴിയ്ക്കുന്നതാണ്.
വയറ്റിൽ നിന്നും അസഹ്യമായ വേദന,
വിശപ്പ് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നില്ക്കുന്നു.
പിന്നെ, ലക്ഷ്യമാക്കി നടന്നു. റെയിൽവെ സ്‌റ്റേഷനടുത്തേക്ക് അവിടെ ഒരു ടീസ്റ്റാൾ ഉണ്ട്. ചൂടുള്ള ചായയും വടയും കിട്ടും. പതിനഞ്ചു രൂപയിൽ കാര്യം സാധിക്കാം.
അവിടെ ചെന്നപ്പോൾ തിരക്കോടു തിരക്ക്.
ഞാൻ നിൽക്കുന്നതു കണ്ടപ്പോൾ അയാളുടെ ഒരു ചോദ്യം.
"അതെയ്.... അഞ്ഞൂറിന്റെ കായിയാണോ...? ചായ കുടിയ്ക്കുന്നതിനു മുമ്പ് ചോയിച്ചാൽ പ്രശ്നം ഇല്ലല്ലോ ... അതോണ്ടാ ചോയിച്ചേ '
എയ്. അല്ല ചില്ലറയുണ്ട്. ഞാൻ പറഞ്ഞ മറുപടി കേട്ട് അയാൾക്ക് തൃപ്തിയായതുപ്പോലെ തോന്നി.
രാവിലെ മുതൽ തൊടങ്ങീതാ യാതൊരു ഗൊണം ഇല്ലാത്ത അഞ്ഞൂറ് ഉറുപ്പികയും പിടിച്ച് ഓരോരുത്തര് വരുന്നു. മറുപടി പറഞ്ഞു തോറ്റു. കടലാസിന്റെ വെല പോലും അയിന് ഇല്യല്ലോ...
അയാൾ ഓരോന്നും പറഞ്ഞിട്ട് ചായ ഉണ്ടാക്കാൻ തുടങ്ങി.
ചില്ലുകൂട്ടിൽ നിന്നും പൊരിക്കടികൾ എന്നെ കൊതിപ്പിച്ചു.
ഉള്ളി വടകളുംപരിപ്പുവടകളും മസാല ബോണ്ടയുടെയും ഗന്ധം ചുറ്റും വ്യാപിച്ചിരുന്നു.
പേഴ്സിൽ നിന്നും ഞാൻ പ്രയോജനമില്ലാത്ത 500 രൂപ കൈയിലെടുത്തു. സഹതാപത്തോടെ നോട്ടിലേക്ക് നോക്കിയപ്പോൾ പതിവുപോലെ ഗാന്ധിജിയുടെ മുഖത്ത് ചിരി ഇല്ലായിരുന്നു. നിസംഗത ഭാവം. മുഷിഞ്ഞ ഇരുപതു രൂപാ നോട്ടുകൾ എന്നെ ദയനീയമായി നോക്കുന്നുണ്ട്.
ഈ നോട്ടുകൾക്കു വേണ്ടി അഹോരാത്രം കഷ്ടപ്പെട്ടവർ എത്രയോ പേർ ,ഇന്നിതാ ഇതിന് ടിഷ്യൂ പേപ്പറിന്റെ മൂല്യം പോലുമില്ല.
അതോർത്തപ്പോൾ ചെറിയ വിഷമം എന്നിൽ ഉണ്ടായി.

ഇന്നത്തെ എല്ലാവരുടെയും ചർച്ചാ വിഷയം ഇതുതന്നെയായിരുന്നു.
പ്രഖ്യാപനം അർദ്ധരാത്രിയിൽ ആയതു കൊണ്ട് ആർക്കും ഒന്നിനും സമയം കിട്ടിയില്ല.
കൈയിലുള്ള ബാക്കി കാശ് ലോക്കൽ ട്രയിനിന്റെ ടിക്കറ്റെടുത്തു',

ഓഫീസിൽ എത്തിയപ്പോൾ കൂട്ടുകാരന്റെ വക കമന്റ്, "എടാ, നിനക്ക് 500 രൂപയോ 1000 രൂപയോ വേണോ ..... പകരം നൂറു രൂപ തന്ന് സഹായിക്കണം...''
സത്യത്തിൽ അതു കേട്ടപ്പോൾ ചിരി വന്നു.
അനുഭവിച്ചോ, ആയിരം രൂപ കടം ചോദിച്ചാൽ തരാത്തോനാ..... ഇപ്പോൾ ഇതാ ആയിരം രൂപ ഇങ്ങോട്ട് തരാമെന്ന് പറയുന്നു.
ചിരിച്ചു കൊണ്ട് ഞാൻ മറുപടി നൽകി.
ഓഫീസിലേക്ക് കയറി വന്ന മറ്റൊരു സുഹൃത്ത് പറഞ്ഞ തമാശ കേട്ടപ്പോൾ ചിരി വന്നു.
"ആർക്ക് വേണം ... വരൂ വരൂ.... 500 രൂപ 1000 രൂപ എടുത്തോളൂ എടുത്തോളൂ''
തെരുവുകച്ചവടം നടത്തുന്നവരുടെ രീതിയിൽ പറയുന്നു, അവന്റെ ആക്ഷൻ കണ്ടപ്പോൾ ചിരിയോടു ചിരി.
ഒരുത്തൻ എഫ് ബി യിൽ കണ്ട ഒരു തമാശ ആസ്വദിച്ചു ചിരിയ്ക്കുന്നുണ്ട്.
ഭർത്താവിന്റെ പോക്കറ്റിൽ നിന്നും അടിച്ചുമാറ്റിയ നോട്ടുകൾ തിരിച്ചു കൊടുത്ത് ഭാര്യ മാതൃക കാട്ടി.
എങ്ങനെ ചിരിക്കാതിരിക്കും അവന്റെ ചിരിയിൽ ഞങ്ങളും പങ്കുച്ചേർന്നു.

സുമേഷ് കൗസ്തുഭം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക