കാതോടയിട്ടോരു പ്ളസ്ടുക്കുട്ടി
കാലത്തെഴുന്നേറ്റുടുപ്പുമിട്ട്
കാടായകാടെല്ലാംതാണ്ടിപലവട്ടം
കലാലയത്തിന്‍ പടിക്കലെത്തി
കാലത്തെഴുന്നേറ്റുടുപ്പുമിട്ട്
കാടായകാടെല്ലാംതാണ്ടിപലവട്ടം
കലാലയത്തിന്‍ പടിക്കലെത്തി
ഉന്നതന്‍മാരുടെ മക്കള്‍പ്പഠിയ്ക്കുമാ-
ഉന്നതവിദ്യയ്ക്കരികിലെത്തി
ഉക്കഴുത്തില്ലവള്‍ക്കാതോടമാത്രമേ
ഉത്തരമില്ലാത്ത ചോദ്യങ്ങളും
ഉന്നതവിദ്യയ്ക്കരികിലെത്തി
ഉക്കഴുത്തില്ലവള്‍ക്കാതോടമാത്രമേ
ഉത്തരമില്ലാത്ത ചോദ്യങ്ങളും
പൊന്നിട്ടാലെന്നുടെ കാതുപഴുക്കു-
മെന്നിട്ടാണിങ്ങനെ വന്നതെന്നും
അമ്മട്ടവളുടെയുത്തരം കേട്ടപ്പോള്‍
ചെന്നിട്ടവളെയൊരുമ്മവെച്ചുതോഴി
മെന്നിട്ടാണിങ്ങനെ വന്നതെന്നും
അമ്മട്ടവളുടെയുത്തരം കേട്ടപ്പോള്‍
ചെന്നിട്ടവളെയൊരുമ്മവെച്ചുതോഴി
പൊന്നില്ലാതെത്രപേര്‍ കാതുപഴുക്കുവോര്‍
പൊന്നായിമാറും കലാലയത്തിന്‍
പൊന്നോമനയ്ക്കൊരു പൊന്നുവാങ്ങാന്‍പോലും
പൊങ്ങുന്നില്ലെന്‍കരം സമ്പാദ്യവും
പൊന്നായിമാറും കലാലയത്തിന്‍
പൊന്നോമനയ്ക്കൊരു പൊന്നുവാങ്ങാന്‍പോലും
പൊങ്ങുന്നില്ലെന്‍കരം സമ്പാദ്യവും
കല്ല്യാണപ്പെണ്ണായിമാറിയപ്പോളോ
കണ്ണുനിറഞ്ഞുപോയച്ഛനുമമ്മയ്ക്കും
കണ്ടപ്പോള്‍തോഴിയെ കണ്ണുനിറഞ്ഞവള്‍
കണ്‍കണ്ടപൊന്നെല്ലാം പകുത്തുനല്‍കി
കണ്ണുനിറഞ്ഞുപോയച്ഛനുമമ്മയ്ക്കും
കണ്ടപ്പോള്‍തോഴിയെ കണ്ണുനിറഞ്ഞവള്‍
കണ്‍കണ്ടപൊന്നെല്ലാം പകുത്തുനല്‍കി
കണ്ണുനിറഞ്ഞവള്‍നിന്നപ്പോള്‍
കണ്ണായതോഴിയോകണ്ണീര്‍തുടച്ചുനിന്നു
പൊന്നില്ലാതെത്രപേര്‍ കാതുപഴുക്കുവോര്‍
കാലാന്തരങ്ങളായ് കാണുന്നകണ്ണിനുംമാറ്റമില്ല..!!
കണ്ണായതോഴിയോകണ്ണീര്‍തുടച്ചുനിന്നു
പൊന്നില്ലാതെത്രപേര്‍ കാതുപഴുക്കുവോര്‍
കാലാന്തരങ്ങളായ് കാണുന്നകണ്ണിനുംമാറ്റമില്ല..!!
ആര്‍.ശ്രീരാജ്.....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക