നാലുംകൂടിയ മുക്കിലെ പീടികതിണ്ണയിലേ ബെഞ്ചിലിരിക്കുന്ന കുഞ്ഞച്ചന്‍ ചേട്ടന്‍ അടുത്ത ബീഡിക്ക് തീ കൊളുത്തിക്കഴിഞ്ഞു.................................
എംഎല്‍ഏ ആയി ജയിച്ച അജിതാരജിക്ക് സ്വീകരണം നല്‍കാനായി കാത്തുനില്‍ക്കുകയാണ് കുഞ്ഞച്ചന്‍ ചേട്ടനടക്കം അവിടെ കൂടിയിരിക്കുന്ന നാട്ടുകാരിലധികവും ,
പ്രാദേശിക പാര്‍ട്ടി നേതാക്കളായ ഓട്ടോഡ്രൈവര്‍ പ്രസാദും,കറവക്കാരന്‍ ബാലനും,ചുമട്ടു തൊഴിലാളി ഇക്ബാലും ഒക്കെ ചേര്‍ന്ന് കോടിതോരണങ്ങള്‍ വലിച്ചുകെട്ടുകയാണ്.......................

കുഞ്ഞച്ചന്‍ ചേട്ടനും ആവേശത്തിലാണ് ,കുഞ്ഞച്ചന്‍ ചേട്ടന്റെ വകയാണ് എംഎല്‍ഏ വരുമ്പോള്‍ പൊട്ടിക്കുവാനുള്ള പടക്കം,ഇത്തവണ തേങ്ങ വിറ്റ്കിട്ടിയ ആയിരംരൂപ അതിനായി മാറ്റിവെച്ചിരിക്കുകയാണ് കുഞ്ഞച്ചന്‍ ചേട്ടന്‍............................................
കുഞ്ഞച്ചന്‍ ചേട്ടന്‍ ഇപ്പോള്‍ ആ നാട്ടുകാര്‍ക്ക് ഹീറോ ആണ് ,അതിനൊരു കാരണമുണ്ട് ഏതാനും ആഴ്ചകള്‍ക്ക് മുന്പ് ഇതേ മുക്കില്‍ വെച്ച് നടന്ന സ്ഥാനാര്‍ഥിസ്വീകരണം , ഏതോ ചാനല്‍ കവറേജും ഉണ്ടായിരുന്നു സ്വീകരണത്തിനു
സ്ഥാനാര്‍ഥി അജിതാരജിക്ക് കുഞ്ഞച്ചന്‍ ചേട്ടന്‍ മാലയിട്ടു ,അതിനു ശേഷം കുഞ്ഞച്ചന്‍ചേട്ടനെ കൊണ്ട് തലയില്‍ കൈവെപ്പിച്ചു അനുഗ്രഹം മേടിച്ചു.............

"കുഞ്ഞച്ചന്‍ ചേട്ടനെ പോലുള്ള സാധാരണക്കാര്‍ ആണ് എനിക്ക് ഊര്‍ജ്ജവും,ആവേശവും,ഇവര്‍ക്കൊപ്പമാണ് ഞാന്‍ "
സ്ഥാനാര്‍ഥി അജിതാരജി കുഞ്ഞച്ചന്‍ ചേട്ടനെ ചേര്‍ത്തുനിര്‍ത്തി ചാനല്ക്യാമറയെ നോക്കിപ്രഖ്യാപിച്ചു.............................
സ്ഥാനാര്‍ഥി അജിതാരജി കുഞ്ഞച്ചന്‍ ചേട്ടനെ ചേര്‍ത്തുനിര്‍ത്തി ചാനല്ക്യാമറയെ നോക്കിപ്രഖ്യാപിച്ചു.............................
തൊട്ടടുത്ത ദിവസം തന്നെ കുഞ്ഞച്ചന്‍ ചേട്ടന്റെ ദ്രിശ്യങ്ങള്‍ ചാനലില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു ,അങ്ങനെ കുഞ്ഞച്ചന്‍ ചേട്ടന്‍ ആ നാട്ടിലാകെ ഹീറോ ആയി.............
പ്രത്തെകിച്ചു രാഷ്ട്രിയമില്ലാത്ത ,സാധാരണ വോട്ടു ചെയ്യാന്‍ പോലും പോകാത്ത കുഞ്ഞച്ചന്‍ചേട്ടന്‍ അതോടെ അജിതാ രജിയുടെ പാര്‍ട്ടിക്കാരനായി മാറി.............
പ്രത്തെകിച്ചു രാഷ്ട്രിയമില്ലാത്ത ,സാധാരണ വോട്ടു ചെയ്യാന്‍ പോലും പോകാത്ത കുഞ്ഞച്ചന്‍ചേട്ടന്‍ അതോടെ അജിതാ രജിയുടെ പാര്‍ട്ടിക്കാരനായി മാറി.............
"നല്ല ഗുരുത്വമുള്ള കോച്ചാ അവള്‍ തീര്‍ച്ചയായും ജയിക്കും"
മുക്കിനു നിന്ന് തിരഞ്ഞെടുപ്പ് തലേന്ന് കുഞ്ഞച്ചന്‍ ചേട്ടന്‍ പരസ്യമായി പ്രഖ്യാപിച്ചു
മുക്കിനു നിന്ന് തിരഞ്ഞെടുപ്പ് തലേന്ന് കുഞ്ഞച്ചന്‍ ചേട്ടന്‍ പരസ്യമായി പ്രഖ്യാപിച്ചു
"അവള്‍ ബ്യുട്ടിപാര്‍ലര്‍ കയറിഇറങ്ങുന വെറുംകെട്ടുകാഴ്ചക്കാരിയാണ്"
അടുത്തു നിന്ന ഏതിര്‍പാര്‍ട്ടിക്കാരന്റെവാക്കുകളെ...............
അവന്റെ അച്ഛനെയും,അപ്പുപ്പനെയും എന്നല്ല കുടുംബത്തിലെ സകലതിനെയും സ്മരിച്ചുകൊണ്ടാണ് കുഞ്ഞച്ചന്‍ ചേട്ടന്‍ നേരിട്ടത്
അവന്റെ അച്ഛനെയും,അപ്പുപ്പനെയും എന്നല്ല കുടുംബത്തിലെ സകലതിനെയും സ്മരിച്ചുകൊണ്ടാണ് കുഞ്ഞച്ചന്‍ ചേട്ടന്‍ നേരിട്ടത്
തിരഞ്ഞെടുപ്പ് ദിവസം അതിരാവിലെ തന്നെ കുഞ്ഞച്ചന്‍ ചേട്ടന്‍ വോട്ടു ചെയ്യാന്‍ പോയി ഏന്നു മാത്രമല്ല കുഞ്ഞച്ചന്‍ ചേട്ടന്‍ പലരുമായി അജിതാരജി ജയിക്കുമെന്ന് "പന്തയം വെക്കുകയും ചെയ്തു,
അജിതാ രജി വിജയിച്ചദിവസം നടന്ന പാര്‍ട്ടിയുടെ ആഹ്ലാദപ്രകടനത്തിന്റെ മുന്‍നിരയില്‍ തന്നെ കുഞ്ഞച്ചന്‍ ചേട്ടന്റെ സാന്നിധ്യം ഉണ്ടായിരുന്നു....................
അജിതാ രജി വിജയിച്ചദിവസം നടന്ന പാര്‍ട്ടിയുടെ ആഹ്ലാദപ്രകടനത്തിന്റെ മുന്‍നിരയില്‍ തന്നെ കുഞ്ഞച്ചന്‍ ചേട്ടന്റെ സാന്നിധ്യം ഉണ്ടായിരുന്നു....................
"ജനനായിക ഇതാ കടന്നുവരുന്നു" എംഎല്‍ഏ യുടെ വരവ്അറിയിച്ചുള്ള വിളംബരവാഹനം ഏത്തിയിരിക്കുന്നു അവിടവിടെയായി കൂടിനിന്ന ആളുകള്‍ ഒത്തുകൂടി,പ്രായത്തിന്റെ അവശതകള്‍ മറന്നു കുഞ്ഞച്ചന്‍ ചേട്ടന്‍ നിറപുഞ്ചിരിയോടെ മുന്നില്‍തന്നെ നിന്നു, തുറന്ന വാഹനത്തില്‍ എംഎല്‍ഏ ഏത്തി, കുഞ്ഞച്ചന്‍ചേട്ടന്റെ തേങ്ങവിറ്റ ആയിരം രൂപയുടെ പടക്കം പൊട്ടിതീര്‍ന്നു...................
സ്വീകരണം കഴിഞ്ഞു വാഹനത്തിലേക്ക് തിരികെ കയറുവാന്‍ തുടങ്ങവേ
"എം.എല്‍ഏ അറിയുമോ നമ്മളെ ഒക്കെ" ഏന്നു ചോദിച്ചുകൊണ്ട് കുഞ്ഞച്ചന്‍ചേട്ടന്‍ അജിതാരജിയുടെ കയ്യില്‍വാത്സല്യത്തോടെ പിടിച്ചു..............
"എം.എല്‍ഏ അറിയുമോ നമ്മളെ ഒക്കെ" ഏന്നു ചോദിച്ചുകൊണ്ട് കുഞ്ഞച്ചന്‍ചേട്ടന്‍ അജിതാരജിയുടെ കയ്യില്‍വാത്സല്യത്തോടെ പിടിച്ചു..............
"അയ്യേ എന്താ ഇതു ,നിങ്ങള്‍ക്ക് ഇവരെഒക്കെ ഒന്ന് നിയന്ത്രിച്ചു നിര്‍ത്തികൂടെ "
കൂടെയുണ്ടായിരുന്ന സഹായികളെ ശാസിച്ചു തുറന്ന വാഹനത്തില്‍ അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക് എംഎല്‍ഏ നീങ്ങുമ്പോള്‍ , പീടികത്തിണ്ണയിലേക്ക് കയറിയിരുന്നു കുഞ്ഞച്ചന്‍ ചേട്ടന്‍ അടുത്തബീഡിക്ക് തീകൊളുത്തിയിരുന്നു....................
" മര്‍ദിതജനകോടികളുടെ മനസ്സിന്റെ മണിചെപ്പിലെ മണവാട്ടിയിതാ കടന്നുവരുന്നു "
അപ്പോഴും അനൌണ്സ്മെന്റ് വാഹനത്തിലെ വാക്കുകള്‍ കുഞ്ഞച്ചന്‍ ചേട്ടന്റെ കാതുകളില്‍ മുഴങ്ങികൊണ്ടിരുന്നു..........................
കെ.ആര്‍.രാജേഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക