ദയ ടീച്ചർ പതിവുപോലെ രജിസ്റ്റർ നോക്കി കുട്ടികളുടെ പേരുകൾ ഉച്ചത്തിൽ വിളിച്ചു ...
ബില്ലി തോംസൺ
പ്രെസെൻട് ടീച്ചർ.
ദൃശ്യ ഷിനോജ്
പ്രെസെൻട് ടീച്ചർ.
ജാനറ്റ് ജോൺ
പ്രെസെൻട് മാഡം .
സിഖിത സുനിൽ
പ്രെസെൻട്.
ശില A
പ്രെസൻട് ടീച്ചർ .
താഹിറ റഹ്മാൻ
പ്രെസെൻട് മിസ്സ്.
... ... ... ...
പ്രെസെൻട് ടീച്ചർ.
ദൃശ്യ ഷിനോജ്
പ്രെസെൻട് ടീച്ചർ.
ജാനറ്റ് ജോൺ
പ്രെസെൻട് മാഡം .
സിഖിത സുനിൽ
പ്രെസെൻട്.
ശില A
പ്രെസൻട് ടീച്ചർ .
താഹിറ റഹ്മാൻ
പ്രെസെൻട് മിസ്സ്.
... ... ... ...
എല്ലാവരുടേം പേര് വിളിച്ചതിനു ശേഷം ടീച്ചർ ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്ക് തുറക്കാൻ പറഞ്ഞു. .ക്ലാസ് തുടങ്ങിയാൽ പിന്നെ നല്ല രസാണ് ... കേറ്റും ടൈഗറും ലയണും ഒക്കെ ഉണ്ട് ടെക്സ്റ്റുബുക്കിൽ . ഓരോ കഥയും ടീച്ചർ പറയുന്നത് കേൾക്കാൻ എന്തിഷ്ടമാണെന്നോ ശില മോൾക്ക് ....
ശില...
സ്കൂളിൽ മാത്രമാണ് ആ പേരിൽ എല്ലാവരും വിളിക്കുന്നത്.. കൂട്ടുകാരും അധ്യാപകരും ഒക്കെ... വീട്ടിൽ അമ്മ വിളിക്കുന്നത് മോളേ ന്നാ.. വല്ലാതെ ഇഷ്ടം കൂടുമ്പോൾ കുഞ്ഞീ ന്ന് വിളിക്കും...അത് കേൾക്കാൻ അവൾക്കൊത്തിരി ഇഷ്ടാണ്..
............
ക്ലാസ് കഴിഞ്ഞ് വീട്ടിൽ ചെന്നാൽ എന്തൊക്കെ വിശേഷങ്ങളുണ്ടാവും അമ്മയോട് പറയാൻ... ദയ ടീച്ചർ ക്ലാസിൽ പറഞ്ഞ കഥകൾ.. ടിനൂം മിനിയും കളിയാക്കിയത്...ജൈസൽ സാർ ഇന്നും മനുവിനെ എഴുന്നേൽപ്പിച്ചു നിർത്തിയത്...അങ്ങനെ ഒരുപാട് കാര്യങ്ങൾ...
എല്ലാം പറയുമ്പോൾ മിന്നിപ്പൂച്ചയുണ്ടാവും കാതുകൂർപ്പിച്ചിരിക്കാൻ.. അമ്മ ഇടയ്ക്ക് മൂളാൻ മറന്നാലും മിന്നിയുടെ പതുങ്ങിയ മുരളൽ മാത്രം മതി വിശേഷങ്ങൾ തുടരാൻ...

"രാത്രി മാമുണ്ട് നേരത്തെ കിടക്കണം ട്ടോ കുഞ്ഞീ..." അമ്മ അന്നും അത് പറഞ്ഞ് രണ്ടു കവിളും മെല്ലെ അമർത്തി..
" ഉം " എന്ന് തലയാട്ടിയെങ്കിലും ... ഉള്ളിലുറപ്പിച്ചു ...നേരത്തെ ഉറങ്ങിയാലും ഞാൻ ഇടയ്ക്കിടയ്ക്കുണരും .. അച്ഛൻ വരുന്നത് എനിക്കും കാണണം .കുറേ നാളായി അമ്മ പറഞ്ഞു പറ്റിക്കുന്നു .. അച്ഛൻ നാളെ വരും.. അടുത്ത ഞായറാഴ്ച വരും ന്നൊക്കെ.. പക്ഷേ ഒരിക്കൽ പോലും മോളേ കാണാൻ അച്ഛൻ വന്നില്ല.
ആദ്യമൊക്കെ എന്നും രാവിലെ എണീറ്റാൽ.. അമ്മയോടുള്ള ഒന്നാമത്തെ ചോദ്യം. : അച്ഛൻ വന്നോ? എന്നായിരുന്നു. പിന്നെപ്പിന്നെ ആ ചോദ്യം മനപ്പൂർവ്വം മറന്നു .
ഒരു ദിവസം പതിവില്ലാതെ ഉറക്കത്തിൽ നിന്നും ഉണർന്നു .

" അമ്മേ മോൾക്ക് ചീച്ചി ..." ഉറക്കപിച്ചോടെയാണേലും.. ഉറക്കെ പറഞ്ഞിട്ടും അമ്മ മിണ്ടുന്നില്ല. എഴുന്നേൽക്കുന്നുമില്ല. ഒന്നൂടെയുറക്കെ അമ്മയെ വിളിച്ചു.. ഒപ്പം കൈ പിടിച്ചു വലിച്ചു..
"അമ്മേ മോള്ക്ക് ചീച്ചി ണ്ട് പറഞ്ഞില്ലേ എണീക്കമ്മേ.. ...."
അമ്മയ്ക്ക് അനക്കമില്ല . കണ്ണ് തിരുമ്മി നോക്കി ... അമ്മയുടെ പുതപ്പ് മാറ്റി തപ്പിനോക്കിയപ്പോൾ ...ആ വലിയ തലയിണ ... അതായിരുന്നു അമ്മയ്ക്ക് പകരം അടുത്ത് . ദേഷ്യോം സങ്കടോം തോന്നി ഉറങ്ങിക്കിടക്കുന്ന മോളേ തനിച്ചാക്കി അമ്മ ഇതെവിടെക്കാ പോയത് ?.എഴുന്നേറ്റ് ലാംബ് കത്തിച്ച് പതുക്കെ മുറിക്ക് പുറത്തു കടന്നു. ഇത്ര നേരത്തെ എണീറ്റോ അമ്മ .. ഹാളിലെത്തിയപ്പോൾ ആരുടെയോ സംസാരം .. അതേ അച്ഛൻ. ..
അച്ഛൻ വന്നിരിക്കുന്നു. എന്നിട്ടെന്തേ അമ്മ വിളിക്കാതിരുന്നത് . ഉമ്മറത്തേക്കെത്തിനോക്കി. ലൈറ്റിട്ടിട്ടില്ല. നേരിയ നിലാവാത്ത് ശരിക്കും കണ്ടു.. അച്ഛൻ ഗേറ്റ് കടന്നു പോകുന്നതും നോക്കി അമ്മ നില്ക്കുന്നു . എന്തേ അച്ഛൻ മോളോട് മിണ്ടാതെ പോയത്.. ഒത്തിരി വിഷമം തോന്നിയെങ്കിലും.. മിണ്ടാതെ പോയി ചീച്ചി ഒഴിച്ച് മുറിയിലെത്തിയപ്പോൾ.. അമ്മ മോളേ കാണാഞ്ഞ് വിളിക്കുന്നുണ്ട് .
"ദാ ഞാൻ ഇവിടുണ്ട് ചീച്ചി ഒഴിക്കാൻ പോയതാ " ന്ന് മാത്രം പറഞ്ഞു. അമ്മയെന്താ അച്ഛൻ വന്നിട്ടെന്നെ വിളിക്കാതിരുന്നത് ന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ചോദിച്ചില്ല . മോളേ കാണാതെ .. മിണ്ടാതെ പോയ അച്ഛനെ പറ്റി ഒരക്ഷരം ചോദിക്കില്ലെന്ന് അന്ന് തീരുമാനിച്ചതാണ് ..

പിന്നീട് ഉറങ്ങാൻ കിടക്കുമ്പോഴൊക്കെ അച്ഛൻ എപ്പോ വരുമെന്നായി ചിന്ത.. ഇടയ്ക്കിടയ്ക്ക് ഞെട്ടി എഴുന്നേറ്റ് അച്ഛാ ന്ന് വിളിക്കുമ്പോൾ അമ്മ സമാധാനിപ്പിക്കും ... ചിലപ്പോ ഉണർന്ന് നോക്കുമ്പോൾ അന്നത്തെ പോലെ തലയിണയാകും അടുത്ത്.. അപ്പോ മോൾക്കുറപ്പാ അച്ഛൻ വന്നിട്ടുണ്ട് .. തന്നെ കാണാൻ വരാത്ത അച്ഛനോട് പിണക്കമാണെങ്കിലും അച്ഛനും അമ്മയും അറിയാതെ അച്ഛനെ ഒളിച്ചു കാണൽ മോളൊരു പതിവാക്കി .. ലൈറ്റില്ലാത്തോണ്ട് വ്യക്തമായി അച്ഛന്റെ മുഖം കാണാൻ പറ്റില്ല .
ന്നാലും മോൾക്ക് സന്തോഷാവും അച്ഛനെ ഒരു നോക്ക് കാണുമ്പോൾ .....
തന്നെ ഒന്ന് വാരിയെടുത്ത് ഉമ്മ വെക്കാത്ത അച്ഛനോട് കുന്നോളം പരിഭവമുണ്ടെങ്കിലും...
അതൊന്നും പുറത്ത് കാണിക്കാതെ ഒരു കുസൃതി ചിരിയോടെ മോൾ തെക്കെ മുറിയിലേക്കെത്തി നോക്കും. മിക്കവാറും അച്ഛൻ പോകാനുള്ള തയ്യാറെടുപ്പിലാവും.അപ്പോ മോൾ പതുക്കെ തിരിഞ്ഞോടി വടക്കേ മുറിയിലേക്കു തന്നെ പോരും....അച്ഛനും അമ്മയും ഉമ്മറത്തെത്തിയാൽ മോൾ പതുങ്ങി ചെന്ന് ഉമ്മറപ്പടിക്കടുത്തു നിന്ന് കാതോർക്കും..ഇടയ്ക്കെത്തിനോക്കും.. അച്ഛൻ മോളേ അന്വേഷിക്കിന്നുണ്ടോ ന്ന്. മോൾക്ക് അച്ഛന്ടെ ഒരുമ്മ കൊടുക്കാൻ അമ്മയോട് പറയുന്നുണ്ടോ ന്ന് ..അങ്ങനെ ഒന്നും പറയുന്നത് അവൾ ഒരിക്കൽപോലും കേട്ടില്ല. ഓരോ രാത്രിയും ഇതൊക്കെത്തന്നെ ആവർത്തിച്ചു.. എന്നും മോൾ ഉറങ്ങാൻ കിടന്ന് കുറച്ചു കഴിഞ്ഞാലുണർന്ന് തപ്പി നോക്കും .. അമ്മയെ ....
അമ്മ അടുത്തില്ലാന്ന് അറിഞ്ഞാൽ മോൾക്ക് സന്തോഷവും . അച്ഛൻ വന്നൂലോ ന്നും മനസ്സിൽ പറഞ്ഞ് പമ്മി എഴുന്നേൽക്കും.. അച്ഛനെ മറഞ്ഞുനിന്ന് കാണും . അച്ഛൻ പോയിക്കഴിയുമ്പോൾ വന്ന് കിടക്കും .. അച്ഛൻ തരാതെ പോയ ഉമ്മകളെ പഴിച്ചുകൊണ്ട് ഉള്ള് നീറ്റിക്കൊണ്ടിരിക്കുമ്പോഴും .. കണ്ണുകളടച്ച് ഉറക്കം നടിച്ച് പിന്നീടെപ്പോഴോ അങ്ങുറങ്ങിപ്പോകും ..
ചില ദിവസങ്ങളിൽ ഏത്ര വട്ടം ഉണർന്നാലും അമ്മ അടുത്തു തന്നെ ഉണ്ടാവും..അയ്യോ ഇന്ന് അച്ഛൻ വന്നില്ലേ . ? അതോ വന്ന് പോയോ ? എന്നൊക്കെ ആലോചിച്ചുകൊണ്ടങ്ങനെ കിടക്കും. അച്ഛൻ വരുന്നതും കാത്ത്.

. ഇരുട്ടത്ത് അച്ഛൻന്ടെ മുഖം വ്യക്തമാകാറില്ല . ഉമ്മറത്തേക്ക് എത്തിനോക്കുമ്പോൾ..പടിക്കലെ തെരുവ് വിളക്കിന്ടടെ വെളിച്ചത്തിൽ അച്ഛന്ടെ ഏകദേശ രൂപം കാണാൻ കഴിയും. ചിലപ്പോൾ അച്ഛൻ മുണ്ടുടുത്തായിരിക്കും . ചിലപ്പോൾ പാൻഡ്‌സും ഷിർട്ടുമിട്ട് മിടുക്കനായി.. മറ്റു ചിലപ്പോൾ അച്ഛൻ കോട്ടും സ്യൂട്ടുമൊക്കെ ഇട്ട് റ്റീനയുടെ പപ്പയെപ്പോലെ മിനുങ്ങീട്ടുണ്ടാവും..
ഒരു ദിവസം നോക്കുമ്പോൾ അച്ഛൻ വല്ലാതെ കറുത്തപോലെ .. പിറ്റേന്ന് രാവിലെ മോൾ അതുതന്നെ ചിന്തിച്ച് വിഷമിച്ചിരിക്കുവാരുന്നു ..
" എന്താ അമ്മേടെ കുഞ്ഞി ഓർത്തിരിക്കുന്നേ ? "
ആ ചോദ്യം കേട്ടപ്പോൾ അറിയാതെ അമ്മയോട് ചോദിച്ചുപോയി ..
"അമ്മേ അച്ഛൻ കറുത്തിട്ടാണോ ..?"
" ആ ... ആര് പറഞ്ഞു ..? ന്ടെ കുഞ്ഞീടെ അച്ഛൻ മോളെപോലെ തന്നെ വെളുത്ത് സുന്ദരനല്ലേ . "
ചോദ്യങ്ങളെ തടഞ്ഞു നിർത്താനായില്ല..

"എന്താ അമ്മേ അച്ഛൻ ന്നെ കാണാൻ വരാത്തേ ? അച്ഛന് ഈ മോളേ ഇഷ്ടമല്ലേ? . .ഒരിക്കലും കാണാൻ തോന്നുന്നുണ്ടാവില്ല്യേ .?."
അമ്മ എന്നത്തേയും പോലെ പറഞ്ഞു: "അമ്മ പറഞ്ഞിട്ടില്ല്യേ അച്ഛനെക്കുറിച്ചെപ്പോഴും ചോദിച്ചമ്മേ വിഷമിപ്പിക്കരുത് ന്ന് ..അച്ഛൻ വരാത്തേല് അമ്മയ്ക്കും ല്ലേ കുഞ്ഞീ സങ്കടം.?. അച്ഛൻ വരും. തെരക്കായതുകൊണ്ടാവും വരാതിരിക്കുന്നേ .. മോള് വേഗം സ്കൂളീൽ പോകാൻ നോക്ക്.. "

ഉം.കള്ളി അമ്മേ നിക്കറിയാം അച്ഛൻ വരാറുണ്ടെന്ന്. ഒരു ദിവസം ഞാൻ അച്ഛന്ടെ മുന്നിലേക്കൊരു ചാട്ടം ണ്ട് എന്നാന്നല്ലേ.. ? വരുന്ന ഡിസംബർ 10 നു ആണല്ലോ മോൾക്ക് 7 വയസ്‌സ്സാവുന്ന സെവൻത് ബർത്ഡേ.. അന്ന് അച്ഛൻ ഇങ്ങോട് വരട്ടെ .... എന്നൊക്കെ മനസ്സിൽ കരുതി തന്നെത്തന്നെ നോക്കിയിരുന്ന മിന്നിപ്പൂച്ചയെ നോക്കി കണ്ണിറുക്കി മോൾ കുളിക്കാൻ പോയന്ന്...
അന്ന് ക്ലാസിൽ വല്ലാതെ ബഹളമുണ്ടായി.. മനുവും സിഖിതയും വഴക്ക് കൂടി. ദയ ടീച്ചർ എല്ലാവരെയും വഴക്കു പറഞ്ഞു .. .ആരാ ആദ്യം വികൃതി കാട്ടിയത് ന്ന് ടീച്ചർ ചോദിച്ചപ്പോൾ ആരും മിണ്ടാതിരുന്നതാണ് ടീച്ചർക്ക് ദേഷ്യം വന്നത്. ടീച്ചറുടെ വിഷമം കണ്ടപ്പോൾ ശില എഴുന്നേറ്റ് നിന്ന് പറഞ്ഞു :
"ഞാൻ കണ്ടു.. മനുവാണ് ആദ്യം സിഖിയോട് വഴക്കിട്ടത് ."
. മനുവിനെ ടീച്ചർ നന്നായി ശകാരിച്ചു. ഇനിയാവർത്തിക്കരുതെന്ന് താക്കീതും നൽകി .. വൈകീട്ട് സ്കൂൾ വിട്ടപ്പോൾ മനു ശിലയെ കാത്തു ബസ്സിനടുത്തുണ്ടായിരുന്നു.
ഒരുപാട് വഴക്കു പറഞ്ഞു .. കൂട്ടത്തിൽ.. വെറുതെയല്ല നിനക്ക് അച്ഛനില്ലാതെ പോയത് ..നിന്റെ അമ്മ ചീത്തയായിപ്പോയത് .. ഈ രണ്ടു വാചകങ്ങൾ മാത്രേ അവൾ കേട്ടുള്ളൂ. ....ആകെ ഭ്രാന്തുപിടിച്ചപോലായി .
എന്ത് നിക്ക് അച്ഛനില്ല ന്നോ.?. ..
ന്ടെ അമ്മ ചീത്തയാണെന്നോ ....? രണ്ടും തെറ്റാ.. ...അച്ഛനെ ഞാൻ കാണാറുള്ളതല്ലേ ... അമ്മയെപ്പോലെ നല്ലൊരമ്മ ഇവിടെ വേറേ ആർക്കാണുള്ളത്.. അസൂയോണ്ട് പറയാവും ചെക്കൻ.. സ്വയം ആശ്വസിച്ച് മോൾ ബസ്സിൽ കയറിയെങ്കിലും ...ചിന്തകൾ ക്രൂരമായി പിന്തുടർന്നു. പണ്ടും പലരും ഇങ്ങനൊക്കെ തന്നോട് പറഞ്ഞിട്ടുണ്ട്.. .അന്നൊക്കെ അമ്മയോട് ചോദിച്ചാൽ അടുത്ത ദിവസം തന്നെ മോളെ പുതിയ സ്കൂളിൽ ചേർക്കും ... എന്നിട്ട് മോളോട് പറയും :
"ആ സ്കൂളിൽ മോളിനി പഠിക്കേണ്ട. അവിടുത്തെ കുട്ട്യോളും മാഷമ്മാരും ചീത്തയാ.. അതോണ്ടല്ലേ മോളെ അവരൊക്കെ കളിയാക്കിയേ... .വഴക്ക് പറഞ്ഞേ.. ഒറ്റപ്പെടുത്തിയെ... .മോൾക്കിനി പുതിയ സ്കൂളിൽ പുതിയ കൂട്ടുകാരെ കിട്ടും.. "
നാലു വർഷത്തിനുള്ളിൽ ഇത് അഞ്ചാമത്തെ സ്കൂളാണ്.. .
വീട്ടിൽ ന്ന് ഒത്തിരി ദൂരെ ..
.മോൾക്കും ആശ്വാസമായിരുന്നു ഈ സ്കൂൾ മാറ്റം. അത്രയ്ക്ക് കളിയാക്കീട്ടുണ്ട് പഴയ കൂട്ടുകാരും.. ടീച്ചർമാരും കൂട്ടുകാരുടെ അച്ഛനമ്മമാരും ഒക്കെ.
ചില പിറുപിറുക്കലുകൾ ...
ചൂണ്ടികാട്ടലുകൾ.. അടക്കി പിടിച്ച ചിരികൾ..' പിഴച്ച വിത്തല്ലേ 'ന്നുള്ള ശബ്ദങ്ങൾ ... ഒക്കീം സഹിച്ചാ നല്ലൊരു സ്കൂളിലെത്തിയത് ...ഇവിടെ ആർക്കും മോളേയോ അമ്മയെയോ അറിയുമായിരുന്നില്ല .മനു വരുന്നത് വരെ .. രണ്ട് മാസം ആയിട്ടുള്ളൂ അവൻ വന്നിട്ട് .. മോൾടെ കൂടെ പണ്ട് ഒന്നാംക്ലാസിൽ പഠിച്ചിരുന്നു . അവന്ടെ അച്ഛൻ പുതിയ വീട് വച്ചത് റോസ് ഗാർഡൻ പബ്ലിക് സ്കൂൾ എന്ന മോളുടെ പുതിയ സ്കൂളിനടുത്തായതുകൊണ്ടാണ് അവനേം ഇവിടെ ചേർത്തത് . മനുവിന്ടെ വാക്കുകൾ...എത്ര അകറ്റി നിർത്തീട്ടും അവ മോളെ അടുത്തു വന്ന് പരിഹസിച്ചുകൊണ്ടിരുന്നു.. ..കൊഞ്ഞനം കുത്തിക്കൊണ്ടിരുന്നു.. പക്ഷേ അമ്മയോടൊന്നും ചോദിക്കാനും പറയാനും പോയില്ല . ഇനി ഇത്രേം നല്ല സ്കൂൾ വിട്ട് പോകാനാവില്ല ..മോൾ സഹിക്കാൻ തന്നെ തീരുമാനിച്ചു .. പിറ്റേന്ന് മനുവിന്ടെ അച്ഛനേം അമ്മയേം ദയ ടീച്ചർ വിളിപ്പിച്ചിരുന്നു.. വാണിംഗ് കൊടുക്കാൻ.. .രണ്ട് മാസം കൊണ്ട് എട്ട് വഴക്കുകളാണ് അവന്ടെ ഡയറീൽ റെഡ്മാർക്ക് വീഴ്ത്തിയിരിക്കുന്നത്.
ഈ സംഭവത്തിനു ശേഷം പലതും പറഞ്ഞ് അവൻ ശിലയെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു ..
അവൾ ഒന്നും കാര്യമാക്കിയില്ല.. പക്ഷേ അന്ന് അവൻ ചോദിച്ച ചോദ്യം അവളെ വല്ലാതെ ഞെട്ടിച്ചു ..

# "നിന്ടെ ഇനിഷ്യൽസ് എന്താ ? "
$ " A.. ശില A.. "
# A stands for ?
$ അനേക.
# അത് നിന്ടെ അമ്മയുടെ പേരല്ലേ ? ക്ലാസിലെ എല്ലാവരുടേം പേരിൻടെ കൂടെ അച്ഛന്ടെ പേരല്ലേ ഇനിഷ്യൽസ് ആയി ചേർത്തിരിക്കുന്നത്..
മനു ശരത്.. സിനാൻ അമീർ.. ജീന ജോർജ് .എന്നിങ്ങനെ ...
നിനക്കു മാത്രം എന്താ അമ്മയുടെ പേര്.. ? "
$ "ഇത് ഞാൻ അമ്മയോട് ചോദിച്ചതാണല്ലോ .. അപ്പോ അമ്മ പറഞ്ഞൂലോ അച്ഛനെക്കാൾ എന്നെ ഇഷ്ടം അമ്മയ്ക്കായോണ്ടാ ന്ന്.. അതോണ്ടല്ലേ അമ്മ ന്ടെ കൂടെത്തന്നെ നിൽക്കണേ..അച്ഛൻ ഇടയ്ക്കേ വാരാറുള്ളൂ ലോ. "

# "ഒക്കെ കള്ളാ... നിന്ടെ അമ്മ കള്ളമാ പറയുന്നേ.. നിന്ടെ അമ്മ ചീത്തയാ. എന്റെ അച്ഛൻ അമ്മയോട് പറയണത് ഞാൻ കേട്ടിട്ടുണ്ടല്ലോ.. നിനക്കു അച്ഛനില്ല്യാ ന്ന്.. "
$ "അയ്യടാ. എന്ടച്ഛൻ രാത്രി വരാറുണ്ടല്ലോ .."
# "ഇല്ല പച്ച കള്ളമാ.. "
അവൻ വിടുന്ന മട്ടില്ല.
ശില ഒന്ന് തീരുമാനിച്ചു . ഇന്ന് രണ്ടിലൊന്നറിയണം. നാളെയാ അച്ഛനെ കാണാൻ തീരുമാനിച്ച ദിവസം .. ഒരു ദിവസം നേരത്തെ ആയാലും വേണ്ടില്ല്യ. ഇന്ന് ചോദിച്ചിട്ട് തന്നെ കാര്യം ..
അന്ന് രാത്രി അവൾ പതിവിലും നേരത്തെ ഉണർന്ന് അമ്മയെ തെരഞ്ഞു.. തലയിണയാണ് ... അവൾ എണീറ്റ് നോക്കുമ്പോൾ അച്ഛൻ പോകാൻ നിൽക്കുന്നു. ഇന്നെന്താ നേരത്തെ പോവുന്നെ ?. പോകാൻ നേരം അച്ഛൻ അമ്മയ്ക്ക് പോക്കറ്റിൽ നിന്നും എന്തോ എടുത്ത് കൊടുത്തു . .മോൾക്കുള്ള ബർത്ഡേ പ്രെസെന്ട് ആയിരിക്കുമോ ? മിന്നുന്ന കമ്മലും കൊണ്ട് അച്ഛൻ വരുമെന്ന് അമ്മ പറഞ്ഞതവൾ ഓർത്തു. നേരിട്ട് ചോദിക്കുകതന്നെ. .
"അച്ഛാ " എന്ന് വിളിച്ചു കൊണ്ട് അവൾ അടുത്തേക്ക് ചെന്നതും.. അമ്മയും അച്ഛനും ഞെട്ടിപ്പോയി..

കയ്യിൽ പിടിച്ച ലാമ്പിന്റെ വെളിച്ചത്തിൽ അവൾ ശരിക്കും കണ്ടു. .. അതേ അത് ടീനയുടെ പപ്പ തന്നെ. ..എത്ര തവണ കണ്ടിരിക്കുന്നൂ അവളെ കാറിൽ കൊണ്ട് വന്ന് വിടുന്നത് ...ഒരു ദിവസം മോളെ കണ്ടപ്പോൾ ചോദിച്ചിരുന്നു:
"നിന്ടെ അമ്മ ഇല്ലേടി അവിടെ.. ?ഞാൻ ചോദിച്ചു ന്ന് പറയണം. . "

" റ്റീനേടെ പപ്പയെ അമ്മ അറിയോ ?"
മോളന്ന് സംശയം കൊണ്ട് ചോദിച്ചു.
" പിന്നെ ! എന്ടെയീ കോട്ടിന്ടെ പോക്കറ്റ് മറക്കാൻ അവൾക്കൊരിക്കലും കഴിയില്ല.."
ഇതും പറഞ്ഞ്... അന്ന് അയാൾ കേട്ടിൻടെ കീശയും കിലുക്കി ചിരിച്ച് കാറിൽ കയറി പോയത് ഓർമ്മ വന്നു. .
അപ്പോൾ ...
അപ്പോൾ ...
എനിക്കും .. റ്റീനയ്ക്കും.. ..

ശില ഓടിച്ചെന്നതും അമ്മ കണ്ണുപൊത്തി പിടിച്ചതും മാത്രം ഓർമയുണ്ട് .....
പിന്നെ കൈമാറ്റിയപ്പോൾ അമ്മ മാത്രേ ഉള്ളൂ..

# "അമ്മേ അച്ഛൻ എവിടെ ?. "
$ "അച്ഛനോ ? എവിടെ? അച്ഛൻ വന്നില്ലല്ലോ.. "
# " വന്നു.. ഞാൻ ശരിക്കും കണ്ടു . റ്റീനേടെ പപ്പയാ ന്ടച്ഛൻ.. "
$" ഇല്ല കുഞ്ഞീ ഇവിടാരും വന്നില്ല. മോൾക്ക് തോന്നിയതാവും .ഇല്ലേൽ സ്വപ്നം കണ്ടതാവും."

ശില..അവളതുകേട്ടുറക്കെ കരഞ്ഞു .. അച്ഛാ ന്നും പാപ്പാ ന്നും വിളിച്ചു. ആരും വന്നില്ല. അമ്മ എങ്ങിനെയൊക്കെയോ ഉറക്കി.
പിറ്റേന്ന് നേരം വെളുത്തപ്പോൾ അമ്മ ഹാപ്പി ബർത്ഡേ വിഷ് ചെയ്തു ... കേക്ക് മേശപുറത്തിരിപ്പുണ്ടായിരുന്നു . Happy. seventh Birthday Sila.
കേക്ക് കട്ട് ചെയ്തു. അച്ഛനില്ലാതെ.. .കൂട്ടുകാരില്ലാതെ.
ബന്ധുക്കളില്ലാതെ...
അമ്മയും ശിലയും മാത്രം.
കേക്ക് കഷ്ണം വായിൽ വെച്ചു തന്നുകൊണ്ട് അമ്മ പറഞ്ഞു.. .
" മോൾ ഇന്നലെ കണ്ട സ്വപ്നത്തെ കുറിച്ച് ആരോടും പറയരുത് ട്ടോ. "

മോളത് കേട്ട് തരിച്ചു നിന്നു ..
അപ്പൊ .... അപ്പൊ .....
അപ്പൊ .... അപ്പൊ .....
" ശില . A...
ശില. A...
ശില ആബ്‌സെന്ടാണോ.? "
.ക്ഷമ ടീച്ചർ പ്രെസെന്ട് വിളിക്കുന്നത് അവൾ കേട്ടതേ ഇല്ല ... 9 C ക്ലാസിൽ നാലാമത്തെ ബെഞ്ചിൽ അവളിരുന്നു . ശില പോലെ ....അവളുടെ കണ്ണുകളിൽ പല രൂപങ്ങൾ മാറിമറിഞ്ഞു ..
അന്ന് മൂന്നാം ക്ലാസ് മുതൽ ഇന്ന് ഒൻപതാം ക്ലാസ്സുവരെയുള്ള രാത്രികൾ അവള്ക്കു ചുറ്റിലും ഭീകര നൃത്തം വച്ചു .
പല പല പൊയ്മുഖങ്ങൾ അവളെ നോക്കി പല്ലിളിച്ചു ..
.റ്റീനയുടെ പപ്പാ ... സന്തു വിന്ടെ അങ്കിൾ ... ശ്രീലക്ഷ്മി ഓട്ടോയുടെ ഡ്രൈവർ സനലേട്ടൻ.. തെങ്ങു കയറ്റക്കാരൻ ബാലൻ മാമൻ ...നാട്ടിലെ അറിയപ്പെടുന്ന പാർട്ടി പ്രവർത്തകൻ സദാനന്ദേട്ടൻ..അങ്ങനെയങ്ങനെ ഇപ്പോ ഏറ്റവും ഒടുവിൽ .. എട്ടാം ക്ലാസിലെ ബയോളജി സാർ ദിനേശൻ മാഷ് ..വരെ.

.ടീച്ചറുടെ വിളി കുട്ടികളെല്ലാം ചിരിച്ചുകൊണ്ടേറ്റു വിളിച്ചു.
ശില. A. ... ശില .A.
അവൾ മാത്രം ഒന്നും അറിഞ്ഞില്ലേ ..?.. അതോ അറിഞ്ഞിട്ടും പറയാത്തതോ ..?
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക